Monday, September 14News That Matters

VENGARA

ഖുർആൻ ഹൃദിസ്ഥമാക്കി 14-കാരൻ മുഹമ്മദ് യാസീൻ; വേങ്ങര സാദ് ഖുർആൻ അക്കാദമിയിൽ അനുമോദന സദസ്സ്

VENGARA
വേങ്ങര: വേങ്ങര മനാറുൽ ഹുദാ അറബിക് കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന സാദ് ഖുർആൻ അക്കാദമി ആൻഡ് റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥി പി. മുഹമ്മദ് യാസീൻ ഖുർആൻ മനപ്പാഠമാക്കി അനുമോദനങ്ങൾ ഏറ്റുവാങ്ങി. അച്ചനമ്പലം വലിയാട് സ്വദേശികളായ പനക്കത്ത് സിദ്ധീഖ് കണ്ണാടിപ്പടി - ഇല്ലിക്കോടൻ റംല ദമ്പതികളുടെ ഇളയ മകനാണ് ഈ 14-കാരൻ. അക്കാദമിയിൽ നിന്നും ഖുർആൻ പൂർണ്ണമായും മനപ്പാഠമാക്കുന്ന എട്ടാമത്തെ ഹാഫിളാണ് യാസീൻ. മനാറുൽ ഹുദാ അറബിക് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ഖുർആൻ അക്കാദമി ഡയറക്ടർ ബാദുഷ ബാഖവി അധ്യക്ഷത വഹിച്ചു. മനാറുൽ ഹുദാ പ്രിൻസിപ്പാൾ നസീറുദ്ദീൻ റഹ്മാനി മുഖ്യപ്രഭാഷണം നടത്തി. പ്രധാന അധ്യാപകൻ ഫവാസ് നദ്‌വി ആമുഖ പ്രഭാഷണം നിർവ്വഹിച്ചു. അധ്യാപകരായ നിസാമുദ്ദീൻ, ഇഹ്സാൻ, എൻ.ടി. ബാബു, സിദ്ധീഖ് പനക്കത്ത് എന്നിവർ സംസാരിച്ചു. ചടങ്ങിൽ എ.ബി.സി മുജീബ്, കെ. ഹാറൂൺ റഷീദ്, പി.കെ. ആബിദ് സലഫി, അവറാൻകുട്ടി പാലപ്പുറ, ...

ഖുർആൻ ഹൃദിസ്ഥമാക്കി മുഹമ്മദ് യാസീൻ; ഹിഫ്ള് പൂർത്തീകരണ സദസ്സും അനുമോദനവും നാളെ വേങ്ങരയിൽ

VENGARA
വേങ്ങര: വിശുദ്ധ ഖുർആൻ മുഴുവനായും മനപ്പാഠമാക്കിയ മുഹമ്മദ് യാസീന്റെ ഹിഫ്ള് പൂർത്തീകരണ സദസ്സും അനുമോദനവും നാളെ (ഏപ്രിൽ 26, ഞായർ) നടക്കും. വേങ്ങര മനാറുൽ ഹുദാ ക്യാമ്പസിൽ പ്രവർത്തിക്കുന്ന സാദ് ഖുർആൻ അക്കാദമി & റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥിയാണ് മുഹമ്മദ് യാസീൻ പി. അച്ചനമ്പലം വലിയാട് സ്വദേശികളായ പനക്കത്ത് സിദ്ധീഖ് - റംല ഇല്ലിക്കോടൻ ദമ്പതികളുടെ ഇളയ മകനാണ് യാസീൻ. ഖുർആൻ പഠനത്തോടൊപ്പം തന്നെ ഊരകം മർകസുൽ ഉലൂം ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കൂടിയാണ് ഈ മിടുക്കൻ. ഞായറാഴ്ച രാവിലെ 11.30-ന് മനാറുൽ ഹുദ ഓഡിറ്റോറിയത്തിൽ വെച്ചാണ് ചടങ്ങുകൾ നടക്കുക. മത-സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ച് യാസീനെ അനുമോദിക്കും. ചുരുങ്ങിയ കാലയളവിനുള്ളിൽ ഖുർആൻ മനപ്പാഠമാക്കിയ യാസീന്റെ നേട്ടം നാടിനും വിദ്യാലയത്തിനും അഭിമാനമായി മാറിയിരിക്കുകയാണ്....

കടുത്ത വേനലിൽ കുളിരേകാൻ വെട്ടിക്കാട്ടിൽ ഫർണിച്ചറിന്റെ ‘തണ്ണീർപ്പന്തൽ’

VENGARA
വേങ്ങര: ചുട്ടുപൊള്ളുന്ന വേനലിൽ വഴിയാത്രക്കാർക്കും പക്ഷികൾക്കും ആശ്വാസമേകാൻ കുറ്റാളൂർ നായർ പീടികയിലെ വെട്ടിക്കാട്ടിൽ ഫർണിച്ചർ സജ്ജീകരിച്ച 'തണ്ണീർപ്പന്തൽ' ശ്രദ്ധേയമാകുന്നു. മനുഷ്യർക്കും മിണ്ടാപ്രാണികൾക്കും ഒരുപോലെ ദാഹജലം ലഭ്യമാക്കുന്ന ഈ കാരുണ്യപദ്ധതിയുടെ ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൻസൂർ കോയ തങ്ങൾ നിർവ്വഹിച്ചു. പക്ഷികൾക്കായുള്ള പ്രത്യേക തണ്ണീർകുടം പദ്ധതിയുടെ ഉദ്ഘാടനം ഊരകം പഞ്ചായത്ത് 18-ാം വാർഡ് മെമ്പർ റൈഹാനത്ത് നിർവ്വഹിച്ചു. വെട്ടിക്കാട്ടിൽ ഫർണിച്ചർ എം.ഡി ഇബ്രാഹിം വെട്ടിക്കാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വേങ്ങര മണ്ഡലം കെ.വി.വി.ഇ.എസ് ജനറൽ സെക്രട്ടറി സൈനുദ്ദീൻ ഹാജി, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.പി. ഹസ്സൻ, സമീർ കുറ്റാളൂർ, അസ മെഡിക്കൽ സെന്റർ എം.ഡി സൈനുൽ ആബിദ് മുല്ലപ്പള്ളി, റുഷ്ദ വെട്ടിക്കാട്ടിൽ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു. ദാഹിക്കുന്നവർക്ക് ജലം നൽകുക എന്ന പുണ്യപ്രവർത്തി മ...

കോയപ്പാപ്പയുടെ 43-ാം ആണ്ടിന് സമാപനം; കുടിവെള്ളം വിതരണം ചെയ്ത് വേങ്ങര ടൗൺ പൗരസമിതി

VENGARA
വേങ്ങര: വേങ്ങരയിൽ ഭക്തജനങ്ങളുടെ വലിയ പങ്കാളിത്തത്തോടെ കോയപ്പാപ്പയുടെ 43-ാം ആണ്ട് ആഘോഷങ്ങൾക്ക് സമാപനമായി. സമാപന ചടങ്ങുകളോട് അനുബന്ധിച്ച് മഖാമിലെത്തിയ ഭക്തജനങ്ങൾക്ക് വേങ്ങര ടൗൺ പൗരസമിതിയുടെ നേതൃത്വത്തിൽ സൗജന്യ കുടിവെള്ള വിതരണം നടത്തി. പൗരസമിതി പ്രസിഡന്റ് എം.കെ. റസാക്കിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ചെറുകുറ്റിപ്പുറം മുരളി, പാറയിൽ കുഞ്ഞിന് നൽകിക്കൊണ്ടാണ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്. ചടങ്ങിൽ പൗരസമിതി ഭാരവാഹികളായ മുൽതാൻ ബാവ, കാപ്പൻ ലത്തീഫ്, മരുതിൽ അലവിക്കുട്ടി, അലങ്കാർ മോഹൻ, പൂക്കുഞ്ഞി തങ്ങൾ, സി.വി. അയ്യൂബ്, എസ്.ടി.യു. കോയ, എ.കെ. ഹംസ, പാറയിൽ സിദ്ദീഖ് എന്നിവർ പങ്കെടുത്തു. പി.കെ. ഉമ്മറുകുട്ടി ചടങ്ങിന് സ്വാഗതം ആശംസിച്ചു. വേങ്ങരയുടെ സാമൂഹിക-സാംസ്കാരിക മേഖലകളിൽ സജീവമായ പൗരസമിതിയുടെ ഈ സേവനം ഏറെ പ്രശംസനീയമാണെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ചടങ്ങുകൾക്ക് ശേഷം സി.ടി. മൊയ്തീൻ ന...

റിസോർട്ടിലെ നീന്തൽകുളത്തിൽ മുങ്ങി വേങ്ങര സ്വദേശിയായ എട്ടു വയസ്സുകാരൻ മരിച്ചു

VENGARA
വേങ്ങര: കുടുംബത്തോടൊപ്പം കുമരകത്തേക്ക് വിനോദയാത്രയ്ക്ക് പോയ എട്ടു വയസ്സുകാരൻ റിസോർട്ടിലെ നീന്തൽകുളത്തിൽ മുങ്ങിമരിച്ചു. വേങ്ങര വെട്ടുതോട് കാപ്പിൽ നജീമിന്റെ മകൻ മുഹമ്മദ് നബാൻ (8) ആണ് മരിച്ചത്.​കഴിഞ്ഞ ദിവസം മാതാപിതാക്കളടക്കമുള്ള 35 അംഗ സംഘത്തോടൊപ്പമാണ് നബാൻ വിനോദയാത്രയ്ക്ക് പോയത്. ഇവർ താമസിച്ചിരുന്ന കുമരകത്തെ പാരഡൈസ് റിസോർട്ടിലെ നീന്തൽകുളത്തിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. വേങ്ങര അൽ ഇസ്‌ഹാൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് നബാൻ.​മാതാവ്: ഉമ്മു സൽമ. സഹോദരങ്ങൾ: നസീം, നഹ്യാൻ, നെഹ്റ. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. നിസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം വേങ്ങര ടൗൺ പുത്തൻ പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും ....

വേങ്ങര വലിയോറ സ്വദേശിയായ യുവാവിനെ കാണാനില്ല

VENGARA
വേങ്ങര: വലിയോറ പാണ്ടികശാല സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. വലിയോറ പാണ്ടികശാലയിൽ താമസിക്കുന്ന മുബാരിസിനെ (26) ആണ് കാണാതായത്. ഇന്നലെ (20/04/2026, തിങ്കളാഴ്ച) വൈകുന്നേരം 6:30 മുതലാണ് ഇദ്ദേഹത്തെ കാണാതായത്. ബന്ധുക്കളും സുഹൃത്തുക്കളും വിവിധ ഇടങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി താഴെ പറയുന്ന നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ബന്ധപ്പെടേണ്ട നമ്പർ: 📞 9633 457 390...

പാറക്കണ്ണി – കിളിനക്കോട് റോഡ് തകർന്നു; ഗതാഗതം പൂർണ്ണമായും നിരോധിച്ചു

VENGARA
പാറക്കണ്ണി - കിളിനക്കോട് റോഡിൽ വൻതോതിൽ റോഡ് ഇടിഞ്ഞുതാഴ്ന്നതിനെത്തുടർന്ന് ഗതാഗതം പൂർണ്ണമായും നിരോധിച്ചു. പാറക്കണ്ണി മാലാ പറമ്പ് മലബാർ കോളേജിന് എതിർവശത്തുള്ള റോഡിന്റെ ഭാഗമാണ് വലിയ താഴ്ചയിലേക്ക് തകർന്നു വീണത്. അപകടസാധ്യത കണക്കിലെടുത്ത് ഈ പാതയിലൂടെയുള്ള വാഹന സഞ്ചാരം അധികൃതർ തടഞ്ഞു. റോഡ് തകർന്നതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം....

വേങ്ങരയിൽ പെൻഷൻ വിതരണത്തിനിറങ്ങിയ ബാങ്ക് ജീവനക്കാരന് സൂര്യാഘാതമേറ്റു

VENGARA
സംസ്ഥാനത്ത് ഉഷ്ണതരംഗം തുടരുന്നതിനിടെ വേങ്ങരയിൽ ക്ഷേമ പെൻഷൻ വിതരണത്തിനിറങ്ങിയ ബാങ്ക് ജീവനക്കാരന് സൂര്യാഘാതമേറ്റു. വേങ്ങര സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ജീവനക്കാരനായ ടി.വി. രാജഗോപാലിനാണ് കടുത്ത വെയിലിനെ തുടർന്ന് സൂര്യാതപമേറ്റ് പൊള്ളലേറ്റത്. ഇദ്ദേഹത്തിന്റെ കൈപ്പത്തിക്ക് താഴെ മണിബന്ധത്തോട് ചേർന്ന് രണ്ട് ഇഞ്ചോളം വട്ടത്തിലാണ് പൊള്ളലേറ്റത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇതേ ബാങ്കിലെ മറ്റൊരു ജീവനക്കാരനും പെൻഷൻ വിതരണത്തിനിടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നുവെങ്കിലും കൃത്യസമയത്ത് ചികിത്സ തേടിയതിനാൽ കൂടുതൽ പ്രശ്നങ്ങളുണ്ടായില്ല.പെൻഷൻ വിതരണത്തിനുള്ള തുക ലഭ്യമാകാൻ വൈകിയതും തുടർച്ചയായുണ്ടായ അവധി ദിനങ്ങളുമാണ് വിതരണക്കാരെ കടുത്ത സമ്മർദ്ദത്തിലാക്കിയത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പെൻഷൻ വിതരണം മാർച്ച് 25-ന് ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നെങ്കിലും ഏപ്രിൽ 4-ന് വൈകുന്നേരത്തോടെയാണ് പണം ബാങ്കുകളിലെത്തിയത്....

വേങ്ങര ടൗണിൽ പൗരസമിതിയുടെ നേതൃത്വത്തിൽ വിഷു ആഘോഷം

VENGARA
വേങ്ങര: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷു ദിനം (15-04-2026) വേങ്ങര ടൗണിൽ വിപുലമായി ആഘോഷിച്ചു. വേങ്ങര ടൗൺ പൗരസമിതിയുടെ നേതൃത്വത്തിൽ മധുരപലഹാര വിതരണവും വിഷു സ്നേഹസംഗമവും സംഘടിപ്പിച്ചു. പൗരസമിതി പ്രസിഡന്റ് എം.കെ. റസാക്കിന്റെ അധ്യക്ഷതയിൽ നടന്ന ആഘോഷ പരിപാടികൾ ശ്രീ. കാപ്പൻ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ടൗണിലെ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും വിഷു മധുരം കൈമാറിക്കൊണ്ട് നാടിന്റെ സൗഹൃദവും ഐക്യവും വിളംബരം ചെയ്യുന്നതായിരുന്നു ചടങ്ങ്. എൻ.കെ. സാദത്തലി, കെ.സി. രാജൻ, മുത്തു പി., എസ്.ടി.യു കോയ, കീരി സിറാജ്, മരുതിൽ അലവി കുട്ടി, സി.എച്ച്. സൈനുദ്ദീൻ തുടങ്ങിയ സാമൂഹിക പ്രവർത്തകരും പൗരസമിതി നേതാക്കളും ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. വേനൽ ചൂടിനിടയിലും വലിയ ആവേശത്തോടെയാണ് ടൗണിലെ ജനങ്ങൾ വിഷു ആഘോഷങ്ങളിൽ പങ്കുചേർന്നത്....

ടി. നീതുവിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ആദരം

VENGARA
വേങ്ങര: കേരള ശാസ്ത്ര കോൺഗ്രസിൽ ഉജ്ജ്വല നേട്ടം കൈവരിച്ച ടി. നീതുവിനെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ആദരിച്ചു. ഇരിങ്ങല്ലൂർ പുള്ളാട്ടങ്ങാടി സ്വദേശിനിയായ നീതുവിന്റെ നേട്ടം നാടിനാകെ അഭിമാനമാണെന്നും ശാസ്ത്രലോകത്തെ പുതിയ കുതിപ്പുകൾക്ക് ഇത്തരം അംഗീകാരങ്ങൾ ഊർജ്ജമാകുമെന്നും തങ്ങൾ അഭിപ്രായപ്പെട്ടു. ചടങ്ങിൽ വെച്ച് നീതുവിന് അദ്ദേഹം സ്നേഹോപഹാരം (മൊമെന്റോ) കൈമാറി. അറിവിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ട് ശാസ്ത്രഗവേഷണ രംഗത്ത് തന്റേതായ മുദ്ര പതിപ്പിച്ച നീതുവിന്റെ നേട്ടം പുതിയ തലമുറയ്ക്ക് വലിയ ആവേശമാണ് പകരുന്നത്. ഇബ്രാഹിം വെട്ടിക്കാട്ടിൽ അധ്യക്ഷത വഹിച്ച അനുമോദന ചടങ്ങിൽ കെ.വി.വി.ഇ.എസ് വേങ്ങര മണ്ഡലം ജനറൽ സെക്രട്ടറി സൈനുദ്ദീൻ ഹാജി, അസൈനാർ എൻ.പി (ഊരകം), കെ.എം. കോയാമു (കുഴിപ്പുറം), കെ.വി.വി.ഇ.എസ് വനിതാ വിങ് ജനറൽ സെക്രട്ടറി റുഷ്ദ വെട്ടിക്കാട്ടിൽ തുടങ്ങിയവർ ആശംസകൾ നേർന്നു. നീതുവിന്റെ അച്ഛൻ, അമ്മ, പിതാമഹി എന്നിവരട...

മതസൗഹാർദത്തിന്റെ വിഷുക്കാഴ്ച; അഖിലേഷിന്റെ വീട്ടിൽ വിഷുസദ്യയുണ്ണാൻ കുഞ്ഞാലിക്കുട്ടിയും ബഷീറലി തങ്ങളുമെത്തി

VENGARA
വേങ്ങര: രാഷ്ട്രീയ ചൂടിനെയും വേനൽ ചൂടിനെയും അല്പം മാറ്റി നിർത്തി മതസൗഹാർദത്തിന്റെ മനോഹരമായ ഒരു വിഷുക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച് ഊരകം കല്ലേങ്ങൽ പടിയിലെ ടി.എസ്. അഖിലേഷിന്റെ വീട്. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും അഖിലേഷിന്റെ വീട്ടിൽ വിഷുവിരുന്നിനെത്തിയപ്പോൾ അത് നാടിന്റെ ഐക്യത്തിന്റെ വിളംബരമായി മാറി. ഉച്ചയ്ക്ക് ഒരു മണിയോടെ സ്വന്തമായി വാഹനമോടിച്ചാണ് തങ്ങൾ എത്തിയത്. സ്വന്തം വീട്ടിൽ മക്കളും പേരമക്കളും ബന്ധുക്കളും ഒത്തുകൂടിയ ആഘോഷദിനമായിട്ടും, തിരക്കുകൾക്കിടയിലും സൗഹൃദത്തിന് മുൻതൂക്കം നൽകിയാണ് കുഞ്ഞാലിക്കുട്ടിയും വിഷുവിരുന്നിനെത്തിയത്. അഖിലേഷും പിതാവ് ശങ്കരൻ മാസ്റ്ററും കുടുംബാംഗങ്ങളായ അഖിൽ ആഷി, ശ്യാം സുന്ദർ, അശ്വതി, ശരത്, സുന്ദരൻ എന്നിവർ ചേർന്ന് വിശിഷ്ടാതിഥികളെ സ്വീകരിച്ചു. തുടർന്ന് എല്ലാവരും ഒപ്പമിരുന്ന് വിഭവസമൃദ്ധമായ വിഷുസദ്യ ആസ്...

വേങ്ങരയിൽ പക്ഷികൾക്കായി ‘തണ്ണീർ കുടം’ പദ്ധതി

VENGARA
വേങ്ങര: കടുത്ത വേനൽ ചൂടിൽ കുടിവെള്ളത്തിനായി വലയുന്ന പക്ഷികൾക്ക് ആശ്വാസവുമായി വേങ്ങര പൗരസമിതി. 'പറവകൾക്ക് ഒരു തണ്ണീർ കുടം' എന്ന പേരിൽ വേങ്ങരയുടെ വിവിധ ഭാഗങ്ങളിൽ പക്ഷികൾക്കായി കുടിവെള്ളം ഒരുക്കുന്ന പദ്ധതിക്ക് തുടക്കമായി. പൗരസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് എം.കെ. റസാക്ക് നിർവ്വഹിച്ചു. എം.ടി. സുജ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വേനൽ കടുത്തതോടെ ജലാശയങ്ങൾ വറ്റിവരളുന്ന സാഹചര്യത്തിൽ പക്ഷികളുടെ ജീവൻ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വേങ്ങരയുടെ പരിസര പ്രദേശങ്ങളിൽ മൺപാത്രങ്ങളിലും മറ്റും വെള്ളം നിറച്ചു വെക്കുന്ന ഈ കാരുണ്യ പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങിൽ സി.ടി. മൊയ്തീൻ കുഞ്ഞാപ്പ, പത്തുമൂച്ചി കുഞ്ഞലവി, അൻവർ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു. പി.കെ. ഉമ്മർ കുട്ടി നന്ദി രേഖപ്പെടുത്തി....

SSF കൂരിയാട് സെക്ടർ സാഹിത്യോത്സവ്: സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം നടന്നു.

VENGARA
വേങ്ങര: മെയ് 23, 24 തിയതികളിൽ പാണ്ടികശാല മർഹൂം റിസ്‌വാൻ നഗറിൽ വെച്ച് നടക്കുന്ന എസ്.എസ്.എഫ് കൂരിയാട് സെക്ടർ സാഹിത്യോത്സവിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതൻ കെ.പി.എച്ച്. തങ്ങൾ കാവനൂർ ആണ് ഓഫീസിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന സാഹിത്യോത്സവത്തിൽ സെക്ടറിന് കീഴിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഇരുനൂറോളം പ്രതിഭകൾ വൈവിധ്യമാർന്ന കലാ-സാഹിത്യ മത്സരങ്ങളിൽ മാറ്റുരയ്ക്കും. സ്വാഗത സംഘം ഭാരവാഹികളായ നവാസ് ബാഖവി കെ.എം., ബാവ ഹാജി പി., അസീസ് കെ., സൈതലവി കെ., മുസ്തഫ ഹാജി ഇ.വി., സൈതലവി ഹാജി, അനസ് നുസ്‌രി തുടങ്ങിയ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു. സാഹിത്യോത്സവത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് സ്വാഗത സംഘത്തിന്റെ നേതൃത്വത്തിൽ പാണ്ടികശാലയിൽ നടന്നുവരുന്നത്....

അറിവിൻ്റെ ആകാശത്ത് പറപ്പൂരിൻ്റെ അഭിമാനതാരം; നീതുവിന് ആദരം

VENGARA
പറപ്പൂർ: കേരള ശാസ്ത്ര കോൺഗ്രസിൽ മികച്ച നേട്ടം കൈവരിച്ച് നാടിന്റെ അഭിമാനമായി മാറിയ നീതുവിനെ പറപ്പൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കമ്മിറ്റി ആദരിച്ചു. അറിവിന്റെയും ഗവേഷണത്തിന്റെയും പുതിയ തലങ്ങൾ തേടിയുള്ള യാത്രയിൽ ശാസ്ത്ര കോൺഗ്രസിന്റെ പുരസ്കാരം സ്വന്തമാക്കിയ നീതുവിനെ ആദരിക്കാൻ സ്നേഹനിർഭരമായ ചടങ്ങാണ് വാർഡിൽ സംഘടിപ്പിച്ചത്. ആറാം വാർഡ് മെമ്പർ റെജ്‌ന റഹൂഫ് എ.വി. നീതുവിന് ഉപഹാരം കൈമാറി. നീതുവിനെ പുരസ്കാര നേട്ടത്തിലേക്ക് നയിച്ച കുടുംബത്തിന്റെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി. കുഞ്ഞുനാളിലെ സ്വപ്നങ്ങൾക്ക് ചിറകുനൽകിയ അമ്മയും കഠിനാധ്വാനത്തിന് കരുത്തുപകർന്ന അച്ഛന്റെ അമ്മയും ചടങ്ങിൽ സംബന്ധിച്ചത് വൈകാരികമായ നിമിഷങ്ങളായി. ചടങ്ങിൽ ആറാം വാർഡ് വനിതാ ലീഗ് പ്രസിഡന്റ് ഉമ്മുകുൽസു എ.വി., ജനറൽ സെക്രട്ടറി റുഷ്ദ വെട്ടിക്കാട്ടിൽ, ട്രഷറർ സുലൈഖ ഇ.കെ., സഫിയ കുന്നുമ്മൽ, സൈനബ, സറീന ഇ.കെ., സുമ്മയ്യ ഉബൈദ് തുടങ്ങിയവർ പങ്കെടുത്തു...

ഊരകം പഞ്ചായത്ത് 69-ാം നമ്പർ ബൂത്ത് കുടുംബസംഗമം ചേർന്നു

VENGARA
ഊരകം: ഊരകം പഞ്ചായത്ത് 69-ാം നമ്പർ ബൂത്ത് കുടുംബസംഗമം കുന്നത്ത് പള്ളിയാളി വില്ലേജ് റോഡിൽ ആവേശകരമായി നടന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ വി.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ഊരകം ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ അസൈനാർ ഊരകം കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. കൊരട്ടിക്കൽ ഉമ്മർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബൂത്ത് തലത്തിലുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ചടങ്ങിൽ വി.പി. ഉമ്മർ, സി. ചാത്തൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു സംസാരിച്ചു. പി.പി. അബ്ദുറഹ്മാൻകുട്ടി സ്വാഗതവും തൊമ്മങ്ങാടൻ അബ്ദുറഹ്മാൻ നന്ദിയും രേഖപ്പെടുത്തി. ബൂത്ത് പരിധിയിലെ നിരവധി കുടുംബാംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു....

ചൂരപ്പിലാക്കൽ കുഞ്ഞമ്മദ് മാസ്റ്ററെ വേങ്ങര പോലീസ് ആദരിച്ചു

VENGARA
വേങ്ങര: പറപ്പൂർ ഗ്രാമപഞ്ചായത്തിൽ 25 വർഷക്കാലം മെമ്പർ, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ നിലകളിൽ സുദീർഘമായ സേവനം അനുഷ്ഠിച്ച ചൂരപ്പിലാക്കൽ കുഞ്ഞമ്മദ് മാസ്റ്ററെ വേങ്ങര ജനമൈത്രി പോലീസ് ആദരിച്ചു. അധ്യാപക വൃത്തിയിൽ നിന്ന് വിരമിച്ച ശേഷം പൊതുരംഗത്ത് സജീവമായ ഇദ്ദേഹത്തിന്റെ നിസ്തുലമായ സംഭാവനകൾ പരിഗണിച്ചാണ് 'സ്നേഹാദരം' എന്ന പേരിൽ ഉപഹാരം നൽകിയത്. വേങ്ങര പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) കെ. പ്രജീഷ് മാസ്റ്റർക്ക് മോമെന്റോ കൈമാറി. ചടങ്ങിൽ റിൻഷാദ്, ഇബ്രാഹിം വെട്ടിക്കാട്ടിൽ, കെ.ടി. അലവിക്കുട്ടി, പറങ്ങോടത്ത് അസീസ്, റുഷ്ദ വെട്ടിക്കാട്ടിൽ, രാധാകൃഷ്ണൻ മാസ്റ്റർ എന്നിവരും വിവിധ രാഷ്ട്രീയ-സാമൂഹിക നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു....

ഷാജിയുടെ വിജയത്തിനായി വെൽഫെയർ പാർട്ടി രംഗത്ത്

VENGARA
വേങ്ങര: ആർ.എസ്.എസ്-ബി.ജെ.പി കടന്നുകയറ്റം തടയാനും എൽ.ഡി.എഫിന്റെ ഭരണത്തുടർച്ച പരാജയപ്പെടുത്തി യു.ഡി.എഫിനെ അധികാരത്തിലെത്തിക്കാനും വേങ്ങര, ഊരകം പഞ്ചായത്ത് വെൽഫെയർ പാർട്ടി കമ്മിറ്റികൾ ജനങ്ങളോട് ആഹ്വാനം ചെയ്തു. യു.ഡി.എഫ് സ്ഥാനാർത്ഥി ഷാജിയുടെ വിജയത്തിനായി മണ്ഡലത്തിൽ പ്രചാരണ പരിപാടികൾ ശക്തമാക്കാൻ പാർട്ടി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഘുലേഖ വിതരണവും കുടുംബ യോഗങ്ങളും സംഘടിപ്പിക്കും. മണ്ഡലം കമ്മിറ്റി ഓഫീസിൽ ചേർന്ന പ്രത്യേക യോഗത്തിൽ വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി അംഗം ദാമോദരൻ പനക്കൽ മുഖ്യപ്രഭാഷണം നടത്തി.​പഞ്ചായത്ത് പ്രസിഡന്റ് ബഷീർ പുല്ലമ്പലവൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം പ്രസിഡന്റ് കുഞ്ഞാലി മാസ്റ്റർ പി.പി, ഊരകം പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അലി ചാലിൽ, മണ്ഡലം സെക്രട്ടറി അഷ്‌റഫ് പാലേരി, യൂസുഫ് കുറ്റാളൂർ, റഹീം ബാവ, ഹംസ എം.പി, പരീക്കുട്ടി, കുഞ്ഞിമൊയ്‌ദീൻ ഗാന്ധിക്കുന്...

കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് വടിവേലു വേങ്ങര പോലീസിന്റെ പിടിയിൽ

VENGARA
വേങ്ങര: വേങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലെ ചെങ്ങാനിയിലുള്ള മെറ്റൽ വ്യാപാര സ്ഥാപനം കുത്തിപ്പൊളിച്ച് കവർച്ച നടത്തിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി. കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവും കുറവാ സംഘാംഗവുമായ തമിഴ്‌നാട് തൃച്ചിനാപ്പള്ളി അണ്ണാ നഗർ സ്വദേശി അരുൺകുമാർ എന്ന വടിവേലു അരുണിനെയാണ് (30) മലപ്പുറം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.സി. സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും വേങ്ങര പോലീസും ചേർന്ന് മഞ്ചേരി കാരാപറമ്പിൽ വെച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 18-ന് പുലർച്ചെയാണ് ചെങ്ങാനിയിലെ സ്ഥാപനത്തിന്റെ വാതിൽ കുത്തിപ്പൊളിച്ച് അകത്തുകയറിയ പ്രതി പണം, വെൽഡിങ് കേബിൾ ബണ്ടിലുകൾ, ഇലക്ട്രിക് ഉപകരണങ്ങൾ, മൊബൈൽ ഫോൺ എന്നിവ കവർന്നത്. തൃശ്ശൂർ, ഒല്ലൂർ, പഴയന്നൂർ, ഗുരുവായൂർ, ഇരിങ്ങാലക്കുട, തിരൂർ, താനൂർ, പരപ്പനങ്ങാടി തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇരുപതോളം മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ കോടതിയിൽ...

വെങ്കുളം സൽമാനുൽ ഫാരിസി മദ്‌റസയിൽ പ്രവേശനോത്സവം

VENGARA
ഊരകം: വെങ്കുളം സൽമാനുൽ ഫാരിസി ഹയർ സെക്കണ്ടറി മദ്‌റസയിൽ 'അക്ഷര ലോകത്തേക്ക് ആദ്യ ചുവട്' എന്ന ശീർഷകത്തിൽ പ്രവേശനോത്സവം - ഫത്‌ഹേ മുബാറക് സംഘടിപ്പിച്ചു. അറിവിന്റെ അക്ഷര വഴിയിലേക്ക് ആദ്യമായി പ്രവേശിച്ച കുരുന്നുകൾക്ക് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി ഊരകം അബ്ദുറഹ്മാൻ സഖാഫി ആദ്യാക്ഷരം കുറിച്ചു നൽകി. സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ജബ്ബാർ ബാഖവി പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾക്കായി മദ്‌റസയിൽ പുതുതായി ഒരുക്കിയ സ്മാർട്ട് ക്‌ളാസ് റൂമുകളുടെയും നവീകരിച്ച ക്ലാസ് റൂമുകളുടെയും സമർപ്പണവും ചടങ്ങിൽ നടന്നു. ആധുനിക സൗകര്യങ്ങളോടെ വിപുലീകരിച്ച അധ്യയന സാഹചര്യങ്ങൾ അറിവിന്റെ വലിയ ലോകം വിദ്യാർത്ഥികൾക്ക് മുന്നിൽ തുറന്നുനൽകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. അലി ഫാളിലി പാലാണി ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തി. മൂസ സഖാഫി, നവാസ് അസ്ഹരി ...

KPSTA വേങ്ങര ഉപജില്ലാ സമ്മേളനം; സംസ്ഥാന നേതാക്കൾക്ക് സ്വീകരണവും യാത്രയയപ്പും നൽകി

VENGARA
വേങ്ങര: കെ.പി.എസ്.ടി.എ. വേങ്ങര ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംസ്ഥാന നേതാക്കൾക്കുള്ള സ്വീകരണവും യാത്രയയപ്പ് സമ്മേളനവും മുൻ പി.എസ്.സി. അംഗം ആർ.എസ്. പണിക്കർ ഉദ്ഘാടനം ചെയ്തു. അധ്യാപക ലോകത്തെ മികച്ച പ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കും നേതൃത്വം നൽകിയവർക്കുള്ള ആദരവായി ചടങ്ങ് മാറി.ഉപജില്ലാ പ്രസിഡന്റ് കെ. രാഗിണി അധ്യക്ഷത വഹിച്ച ചടങ്ങിൽ വേങ്ങര എ.ഇ.ഒ. ടി. ഷർമിലി മുഖ്യാതിഥിയായിരുന്നു. കെ.പി.എസ്.ടി.എ. ജില്ലാ പ്രസിഡന്റ് എം.പി. മുഹമ്മദ്, ജില്ലാ സെക്രട്ടറി കെ. സുഭാഷ്, സംസ്ഥാന സെക്രട്ടറി കെ.വി. മനോജ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം പി.എം. ജോസഫ്, സംസ്ഥാന കൗൺസിലർ കെ.പി. രാജേഷ് എന്നിവർ സംസാരിച്ചു. കൂടാതെ ജില്ലാ ജോയിന്റ് സെക്രട്ടറി ലത്തീഫ് കൊടിഞ്ഞി, ടി.ടി. അബ്ദുൽ ഗഫൂർ, ഷൈനി മാത്യു, ഡോ. പി.വി. അബ്ദുൽ ഹമീദ്, കെ. റമീസ്, സുനീഷ് കുമാർ, ഇ.പി. വിനോദ് കുമാർ, പി.കെ. മുഹമ്മദ് മുസ്തഫ തുടങ്ങിയവരും ആശംസകൾ നേ...

MTN NEWS CHANNEL

Exit mobile version