Thursday, January 15News That Matters

PALAKKAD

കിടക്കയിൽ മൂത്രമൊഴിച്ചതിന് അഞ്ചുവയസുകാരിയെ ചട്ടുകം കൊണ്ട് പൊള്ളിച്ചു; രണ്ടാനമ്മ അറസ്റ്റിൽ

LOCAL NEWS, PALAKKAD
പാലക്കാട്: കിടക്കയിൽ മൂത്രമൊഴിച്ചതിന് അഞ്ചു വയസ്സുകാരിയെ രണ്ടാനമ്മ ക്രൂരമായി മർദിക്കുകയും പൊള്ളിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടാനമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കഞ്ചിക്കോട് കിഴക്കേമുറിയിലെ താമസക്കാരിയായ ബിഹാര്‍ സ്വദേശിനി നൂര്‍ നാസറിനെ വാളയാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ചട്ടുകം ചൂടാക്കി പൊള്ളിച്ചതായാണ് പരാതി.​ പാലക്കാട് ജില്ലയിലാണ് ഈ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. കഞ്ചിക്കോട് കിഴക്കേമുറയില്‍ കഴിഞ്ഞ രണ്ടിനായിരുന്നു സംഭവം. കുട്ടി അങ്കണവാടിയില്‍ എത്തിയപ്പോള്‍ അധ്യാപികയാണ് പൊള്ളല്‍ ശ്രദ്ധിച്ചത്. കുട്ടിക്ക് ഇരിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപിക നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റ സംഭവം കണ്ടെത്തിയത്കുട്ടിയുടെ ദേഹത്ത് മർദനമേറ്റ പാടുകളും പൊള്ളലേറ്റ മുറിവുകളും കണ്ടെത്തിയതിനെത്തുടർന്ന്...

വ്യായാമത്തിനായി കെട്ടിയ കയറിൽ കുരുങ്ങി ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

LOCAL NEWS, PALAKKAD
​കൂറ്റനാട്: വ്യായാമത്തിനായി വീട്ടിൽ കെട്ടിയ കയറിൽ കുരുങ്ങി വിദ്യാർത്ഥിനി മരിച്ചു. കൂറ്റനാട് പുളിക്കൽ വീട്ടിൽ അലിമോന്റെ മകൾ ആയിഷ ഹിഫ (11) ആണ് മരിച്ചത്. വട്ടേനാട് ജി.വി.എച്ച്.എസ്.എസ് ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഉയരക്കുറവ് പരിഹരിക്കാനുള്ള വ്യായാമത്തിനായി വീടിന്റെ അടുക്കളയിൽ തൂക്കിയിട്ടിരുന്ന പ്ലാസ്റ്റിക് കയറിൽ അബദ്ധത്തിൽ കുരുങ്ങിയാണ് അപകടമുണ്ടായതെന്ന് തൃത്താല പോലീസ് അറിയിച്ചു.​കുട്ടിയുടെ മാതാവും സഹോദരിയും പുറത്തുപോയ സമയത്തായിരുന്നു അപകടം നടന്നത്. ഈ സമയം വീട്ടിലുണ്ടായിരുന്ന മുത്തശ്ശിമാർ കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് അടുക്കളയിലെ കയറിൽ കുരുങ്ങിക്കിടക്കുന്ന നിലയിൽ ആയിഷയെ കണ്ടെത്തുന്നത്. ഉടൻ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം സംബന്ധിച്ച് വീട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയ തൃത്താല പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു. മൃതദേഹം ...

കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണു; 14കാരൻ മരണപ്പെട്ടു

LOCAL NEWS, PALAKKAD
പാലക്കാട് : കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കുഴഞ്ഞു വീണ് 14 വയസ്സുകാരൻ മരിച്ചു. കണ്ണൂർ കാഞ്ഞിരോട് സ്വദേശിയായ നഫീസ മൻസിലിൽ അഹമ്മദ് നിഷാദിന്റെയും (നാച്ചു) പാലക്കാട് പിരായിരി സ്വദേശി റിമാസിന്റെയും മകൻ റിയാൻ (14) ആണ് മരിച്ചത്. കാഞ്ഞിരോട് കെ.എം.ജെ സ്കൂളിലെ വിദ്യാർത്ഥിയാണ് റിയാൻ.​പാലക്കാട് മേഴ്‌സി കോളേജിന് സമീപമുള്ള ഉമ്മയുടെ വീട്ടിൽ വിരുന്നു വന്നതായിരുന്നു റിയാനും കുടുംബവും. ഇന്നലെ രാത്രി 7:30-ഓടെ സഹോദരനുമായി കളിച്ചുകൊണ്ടിരിക്കെ റിയാൻ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.​റിയാന്റെ പിതാവ് അഹമ്മദ് നിഷാദ് കാഞ്ഞിരോട് കെ.എം.ജെ സ്കൂൾ പി.ടി.എ പ്രസിഡന്റാണ്....

കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി ഒമ്പതു വയസുകാരൻ മരിച്ചു

LOCAL NEWS, PALAKKAD
പാലക്കാട്: കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി ഒമ്പതു വയസുകാരൻ മരിച്ചു. പാലക്കാട് നെല്ലായ പേങ്ങാട്ടിരി അംബേദ്കർ നഗറിൽ ഇന്ന് വൈകിട്ട് 4.30നാണ് സംഭവം. പേങ്ങാട്ടിരി ചെറുവശ്ശേരി പള്ളിയാലിൽ മുജീബിന്റെ മകൻ മുഹമ്മദ് ആഷിക് ആണ് മരിച്ചത്. കൃഷ്ണപ്പടി ഇ.എൻ.യു.പി. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് മുഹമ്മദ് ആഷിക്. കളിക്കുന്നതിനിടെ അയയിൽ ഉണ്ടായിരുന്ന തോർത്ത് കഴുത്തിൽ കുരുങ്ങി കുട്ടി നിലത്ത് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

വീട്ടുകാർ വഴക്കുപറഞ്ഞതിന്റെ മനോവിഷമത്തില്‍ വിദ്യാർഥിനി ജീവനൊടുക്കി

LOCAL NEWS, PALAKKAD
പാലക്കാട്: വീട്ടുകാർ വഴക്കുപറഞ്ഞതിന്റെ മനോവിഷമത്തില്‍ വിദ്യാർഥിനി ജീവനൊടുക്കി. ഗവ.മോയൻ ഗേള്‍സ് ഹയർസെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി പ്രിയങ്കയെ (15) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഴല്‍മന്ദം കൂത്തനൂർ കരടിയമ്ബാറ മൂച്ചികൂട്ടംവീട്ടില്‍ പരേതയായ സംഗീതയുടെയും ഒഡിഷ സ്വദേശി സഞ്ജയ് ബിസ്വാളിന്റെയും മകളാണ് പ്രിയങ്ക.ശനിയാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. അമ്മയുടെ മരണത്തെ തുടർന്ന് വലിയമ്മ സുനിതയുടെ വീട്ടിലാണ് പ്രിയങ്ക താമസിച്ചിരുന്നത്. കൂട്ടുകാരിയുമായി നിരന്തരം ഫോണില്‍ സംസാരിക്കുന്നതിന് വീട്ടുകാർ വഴക്കുപറഞ്ഞതിന്റെ മനോവിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയതെന്ന് കുഴല്‍മന്ദം പൊലീസ് പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട് നടക്കും. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. വിളിക്കുക:1056, 04712552056)...

മലയാളി സൈനിക ഉദ്യോഗസ്ഥനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

LOCAL NEWS, PALAKKAD
മലയാളി സൈനിക ഉദ്യോഗസ്ഥനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് യാക്കര കടുംതുരുത്തി സ്വദേശി സനു ശിവരാമനെയാണ് (47) മരിച്ച നിലയില്‍ കണ്ടെത്തിയത്. കോയമ്ബത്തൂർ സൂലൂർ എയർഫോഴ്സ് സ്റ്റേഷനിലെ ഡിഫൻസ് സെക്യൂരിറ്റി വിങ്ങിലെ ഉദ്യോഗസ്ഥനാണ്. രാവിലെയാണ് കയ്യിലുണ്ടായിരുന്ന തോക്കില്‍ നിന്നും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് കോയമ്ബത്തൂർ സുലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം പാലക്കാടേക്ക് എത്തിച്ചു....

ഫേസ്ബുക്ക് കമന്‍റിനെ ചൊല്ലി തർക്കം; യുവാവിനെ ഡിവൈഎഫ്‌ഐ നേതാക്കൾ മർദിച്ചതായി പരാതി

LOCAL NEWS, PALAKKAD
പാലക്കാട്: ഒറ്റപ്പാലം വാണിയംകുളത്ത് യുവാവിനെ ഡിവൈഎഫ്‌ഐ നേതാക്കൾ മർദിച്ചതായി പരാതി. പനയൂർ സ്വദേശി വിനേഷിനാണ് മർദനമേറ്റത്. ഡിവൈഎഫ്‌ഐയുടെ ഷൊർണൂർ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറിയായ രാകേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റ് ഇട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിലെത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിനേഷിനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനേഷിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും യുവാവ് വെന്‍റിലേറ്ററിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഡിവൈഎഫ്‌ഐ മുൻ മേഖല സെക്രട്ടേറിയേറ്റ് അംഗമായിരുന്നു വിനേഷ്. സംഭവത്തില്‍ മൂന്ന് പേർ പിടിയിലായിട്ടുണ്ട്. പിടികൂടിയത് കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും കോഴിക്കോട് റെയിൽവേ പൊലീസും ആര്‍പിഎഫും ചേർന്നാണ്. പ്രതികൾ ആര്‍പിഎഫിൻ്റെ കസ്റ്റഡിയിലാണ് ഇപ്പോഴുള്ളത്. മംഗളൂരു സെൻട്രൽ എക്സ്പ്രസിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്....

മുസ്‌ലിം ലീഗിനെതിരെ വര്‍ഗീയ പരാമര്‍ശവുമായി പി സരിൻ

LOCAL NEWS, PALAKKAD
മുസ്ലിം ലീഗിനെതിരെ വർഗീയ പരാമർശവുമായി സിപിഐഎം സഹയാത്രികൻ പി സരിൻ. ജനിച്ച മതം ഏതാണെന്ന് നോക്കിയാണ് സ്വർഗ്ഗത്തിലേക്കുള്ള വഴി വെട്ടിയിരിക്കുന്നത് എന്ന് പറഞ്ഞ് നാടിന് നരകം സമ്മാനിച്ച്‌ ഏതോ സ്വർഗ്ഗത്തിന് വേണ്ടി കാത്തിരിക്കുന്നവരാണ് ലീഗുകാരെന്നായിരുന്നു സരിന്റെ പ്രസ്താവന. ലീഗിന് കൊടുക്കുന്ന ഓരോവോട്ടും ആർഎസ്‌എസിന് കൊടുക്കുന്നതിന് തുല്യമാണെന്നും സരിൻ പറഞ്ഞു. യുഡിഎഫ് ഭരിക്കുന്ന തിരുവേഗപ്പുറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ സിപിഐഎം നടത്തിയ പ്രതിഷേധത്തില്‍ പ്രസംഗിക്കവെയാണ് സരിന്റെ വിവാദ പരാമർശം. മതത്തിന്റെ പേരില്‍ രാഷ്ട്രീയത്തെ ചുരുക്കിക്കൊണ്ട് വന്ന് മുസ്‌ലിം ലീഗ് സമം മുസ്‌ലിം എന്ന വ്യാഖ്യാനത്തിലേക്ക് കൊണ്ടുവന്നു. ഇതോടെ ബിജെപിക്കാർ ഹിന്ദു സമം ബിജെപിയെന്ന് ആക്കി മാറ്റി. ബിജെപിയെ അവരുടെ വഴിക്ക് വളരാൻ ലീഗ് വഴിവെട്ടികൊടുക്കുകയാണെന്നും സരിൻ ആരോപിച്ചു.മലപ്പുറം ജില്ലയോട് അടുത്ത് നില്‍ക്കുന്ന പ്രദേശമായതിനാല്‍ സെക...

ലോഡ്ജ് മുറിയില്‍ രാസലഹരിയുമായി യുവതിയുള്‍പ്പെടെ മൂന്നു പേർ അറസ്റ്റില്‍.

LOCAL NEWS, PALAKKAD
പാലക്കാട് മണ്ണാർക്കാട് ലോഡ്ജ് മുറിയില്‍ രാസലഹരിയുമായി യുവതിയുള്‍പ്പെടെ മൂന്നു പേർ അറസ്റ്റില്‍. പ്രതികളില്‍ നിന്ന് എംഡിഎംഎയും, കഞ്ചാവും, ലഹരി ഉപയോഗിക്കുന്ന വസ്തുക്കളും, ലൈംഗിക ഉത്തേജക മരുന്നും പൊലീസ് പിടികൂടി. രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലാണ് മണ്ണാർക്കാട് എസ്‌ഐ രാമദാസും സംഘവും ഇന്നലെ രാവിലെ 10.25 ഓടെ ആശുപത്രിപ്പടിയിലെ ലോഡ്ജിലെത്തിയത്. റിസപ്ഷനിലെ ലഡ്ജറില്‍ വിവരങ്ങളെടുത്ത ശേഷം ലോഡ്ജിലെ 706-ാം നമ്ബർ മുറിയിലേക്ക്. വാതില്‍മുട്ടിയെങ്കിലും തുറന്നില്ല.ഒടുവില്‍ പൊലീസാണെന്നറിയിച്ചതോടെ നീല ടിഷർട്ടും ജീൻസ് പാൻറും ധരിച്ച സ്ത്രീ കതക് തുറന്നു. കോഴിക്കോട് വെള്ളയില്‍ കലിയാട്ടുപറമ്ബില്‍ മര്‍ജീന ഫാത്തിമ, മണ്ണാര്‍ക്കാട് തെങ്കര മണലടി സ്വദേശി അപ്പക്കാടന്‍ മുനീറുമായിരുന്നു മുറിയിലുണ്ടായിരുന്നത്. പിന്നാലെ നടത്തിയ പരിശോധനയിലാണ് രാസലഹരിയും കഞ്ചാവും പൊലീസ് കണ്ടെത്തിയത്. ലഹരി തേടിയാണ് സുഹൃത്ത് മുഖേന മർജാന മണ്ണാർക്കാ...

തൃത്താല ബ്ലോക്ക് എസ് സി കോർഡിനേറ്റർ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി

LOCAL NEWS, PALAKKAD
പാലക്കാട്: തൃത്താല ബ്ലോക്ക് എസ് സി കോർഡിനേറ്റർ ശ്രുതിമോളെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തി. കൂറ്റനാട് പൂവക്കൂട്ടത്തിൽ വീട്ടിൽ ശ്രുതിമോൾ (30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ കൂറ്റനാട് പിലാക്കാട്ടിരിയിലെ വീട്ടിൽ കിടപ്പ് മുറിക്കകത്ത് ബോധരഹിതയായി കിടക്കുന്ന നിലയിലാണ് ശ്രുതിമോളെ കണ്ടെത്തുന്നത്. ഭർത്താവ് സാജൻ വിവരമറിയിച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാരുടെ നേതൃത്വത്തിൽ ശ്രുതിമോളെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൂറ്റനാട് ബ്ലോക്ക് പഞ്ചായത്തിൽ എസ് സി കോർഡിനേറ്ററായി ജോലി ചെയ്ത് വരികയായിരുന്നു ശ്രുതി മോൾ. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു....

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

LOCAL NEWS, PALAKKAD
പാലക്കാട് പുതുപ്പരിയാരത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമന്ത ചോളോട് സ്വദേശിനി മീരയാണ് മരിച്ചത്. ഇന്നലെ ഭര്‍ത്താവുമായി പിണങ്ങി മീര സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. രാത്രി പതിനൊന്ന് മണിയോടെ ഭര്‍ത്താവ് അനൂപെത്തി തിരികെ കൊണ്ടുപോയിരുന്നു. പിന്നീടാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മീര ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കളുടെ പ്രതികരണം. അനൂപും മീരയും തമ്മില്‍ നിരന്തരം വഴക്കുകള്‍ ഉണ്ടായിരുന്നെന്നും അനൂപ് മീരയെ മര്‍ദിച്ചിരുന്നുവെന്നുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം അനൂപുമായി പ്രശ്‌നമുണ്ടായതിനെ തുടര്‍ന്ന് സ്വന്തം വീട്ടിലെത്തിയ യുവതിയെ അന്നുതന്നെ തിരികെ വിളിച്ചുകൊണ്ടുപോവുകയായിരുന്നു. പിറ്റേന്ന് രാവിലെ ഹേമാംബിക നഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് മീര ആത്മഹത്യ ചെയ്തുവെന്ന് വിളിച്ച് പറയുന്നത്. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് ബന്ധുക...

പൊലീസുകാരനെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി

LOCAL NEWS, PALAKKAD
പാലക്കാട് പൊലീസുകാരനെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ അർജുൻ ആണ് മരിച്ചത്.  36 വയസായിരുന്നു. ഷൊർണൂരിലെ സ്വകാര്യ കെട്ടിടത്തിന് മുന്നിലാണ് ഇന്ന് രാവിലെ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് കൊടുന്തിരപ്പിള്ളി സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ ഷോർണൂർ പരുത്തിപ്ര പൊലീസ് കോട്ടേഴ്സിലായിരുന്നു താമസം. ഷൊർണൂർ സർക്കിൾ ഇൻസ്പെക്ടർ വി രവികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി....

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

LOCAL NEWS, PALAKKAD
പാലക്കാട്: മീനാക്ഷിപുരത്ത് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആദിവാസി ശിശു മരിച്ചു. പോഷകാഹാരക്കുറവ് നേരിടുന്ന നാല് മാസം പ്രായമുള്ള കുഞ്ഞാണ് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചത്. മീനാക്ഷിപുരം സർക്കാർ ആദിവാസി ഉന്നതിയിൽ താമസിക്കുന്ന പാർഥിപൻ സംഗീത ദമ്പതികളുടെ പെൺകുഞ്ഞ് കനിഷ്കയാണ് മരിച്ചത്. പാൽ നൽകുന്നതിനിടെ അനക്കം ഇല്ലെന്ന് കണ്ടപ്പോൾ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുഞ്ഞ് പോഷകാഹാര കുറവ് നേരിട്ടിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. ഗർഭിണികൾക്ക് പ്രതിമാസം നൽകുന്ന 2000 രൂപയുടെ സഹായം ലഭിച്ചിട്ടില്ലെന്ന് അമ്മ സംഗീത ആരോപിച്ചു. രണ്ട് വർഷം മുമ്പ് ദമ്പതികളുടെ ആദ്യ പെൺകുഞ്ഞ് ഇതേ രീതിയിലാണ് മരിച്ചത്....

പിതാവിൻ്റെ കൈയില്‍ നിന്നും ആറ് വയസുകാരനെ തട്ടിക്കൊണ്ടുപോയതായി പരാതി

LOCAL NEWS, PALAKKAD
പാലക്കാട് ആറ് വയസുകാരനെ തട്ടിക്കൊണ്ടുപോയതായി പരാതി. പാലക്കാട് വിളത്തൂർ സ്വദേശി മുഹമ്മദ് ഹനീഫയുടെ 6 വയസുഉള്ള മകൻ ഇവാൻ സായിക്കിനെയാണ് തട്ടികൊണ്ട് പോയത്. വെളള, ചുവപ്പ് സ്വിഫ്റ്റ് കാറുകളിലാണ് കുട്ടിയെ തട്ടി കൊണ്ട് പോയത്.പിതാവിൻ്റെ കൈയില്‍ നിന്നും കുട്ടിയെ ബലമായി തട്ടി കൊണ്ടു പോവുകയായിരുന്നു. . വെള്ള ചുവപ്പ് സ്വിഫ്റ്റ് കാറുകളിലെത്തിയവരാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. കൊപ്പം പൊലീസ് അന്വേഷണം ആരംഭിച്ചു....

വയോധികയുടെ മാല മോഷ്ടിച്ചയാൾ പിടിയിൽ

LOCAL NEWS, PALAKKAD
പാലക്കാട് വയോധികയുടെ മാല മോഷ്ടിച്ചയാൾ പിടിയിൽ. പാലക്കാട് ആലത്തൂരിലാണ് എയ്ഡഡ് സ്കൂൾ ജീവനക്കാരൻ പിടിയിലായത്. ചൂലനൂരിലെ എയ്ഡഡ് സ്കൂളിലെ ഓഫീസ് അസിസ്റ്റൻറ് സമ്പത്ത് ആണ് പിടിയിലായത്. രണ്ടാഴ്ച മുൻപാണ് സംഭവം. തൊഴിലുറപ്പ് ജോലി കഴിഞ്ഞു വരുന്ന സ്ത്രീയുടെ മാല ഇയാൾ മോഷ്ടിക്കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സ്കൂൾ ജീവനക്കാരൻ പിടിയിലായത്....

വെള്ളക്കെട്ടില്‍ വീണ് നാലര വയസുകാരന് ദാരുണാന്ത്യം

LOCAL NEWS, PALAKKAD
പാലക്കാട്ട് വെള്ളക്കെട്ടില്‍ വീണ് നാലര വയസുകാരന് ദാരുണാന്ത്യം. കിഴക്കഞ്ചേരി ജോമോന്‍റെ മകൻ ഏബല്‍ ആണ് മരിച്ചത്. തരിശുഭൂമിയില്‍ ഉപയോഗശൂന്യമായി കിടന്ന വെള്ളക്കുഴിയില്‍ പെട്ടാണ് കുട്ടി മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി വെള്ളക്കുഴിയില്‍ അകപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സമപ്രായക്കാരനായ മറ്റൊരു കുട്ടിയുടെ കരച്ചില്‍കേട്ട് നടത്തിയ പരിശോധനയിലാണ് കുഴിയില്‍ അകപ്പെട്ട കുട്ടിയെ കണ്ടത്....

ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തിയ 14കാരൻ കുഴഞ്ഞു വീണ് മരിച്ചു

LOCAL NEWS, PALAKKAD
പാലക്കാട് : ഫുട്ബോൾ കളി കഴിഞ്ഞ് വീട്ടിലെത്തിയ പതിനാലുകാരൻ കുഴഞ്ഞു വീണ് മരിച്ചു. ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി മുല്ലശ്ശേരി മാടേക്കാട്ട് മണികണ്ഠന്റെ മകൻ അതുൽ കൃഷ്ണയാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കളി കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ അതുൽ കൈകാലുകൾ കഴുകുന്നതിനിടെ തളർന്ന് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. കോക്കൂർ ടെക്നിക്കൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരുന്നു....

ഭർതൃ വീട്ടിൽ 22 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

LOCAL NEWS, PALAKKAD
പാലക്കാട്: ഭർതൃ വീട്ടിൽ 22 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം കിഴൂരിലാണ് സംഭവം. കിഴൂർ കല്ലുവെട്ടു കുഴി സുർജിത്തിൻ്റെ ഭാര്യ സ്നേഹയാണ് (22) മരിച്ചത്. കിടപ്പുമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ അർദ്ധരാത്രി 12 :15 നാണ് സ്നേഹ അവസാനമായി വാട്സാപ്പിൽ ഓൺലൈനിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് സ്നേഹയുടെ കുടുംബം രംഗത്ത് വന്നിട്ടുണ്ട്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...

അമ്മയുടെ മുന്നിൽ സ്കൂൾ ബസിടിച്ച് 6 വയസുകാരന് ദാരുണാന്ത്യം

LOCAL NEWS, PALAKKAD
പാലക്കാട് അമ്മയുടെ മുന്നിൽ സ്കൂൾ ബസിടിച്ച് 6 വയസുകാരന് ദാരുണാന്ത്യം. പട്ടാമ്പി പുലശ്ശേരിക്കര സ്വദേശി കാമികം കൃഷ്ണകുമാറിന്റെ മകൻ ആരവ് ആണ് മരിച്ചത്. വാടാനംകുറുശ്ശി സ്കൂൾ 2ആം ക്ലാസ് വിദ്യാർത്ഥിയാണ് ആരവ്.ഇന്നലെ വൈകുന്നേരം വാഹനത്തിൽ നിന്നും വീടിന് മുന്നിൽ ഇറങ്ങിയ ആരവ് അമ്മയുടെ കയ്യിൽ നിന്നും പിടിവിട്ട് ഓടുകയും ഈ സമയം റോഡിലൂടെ വന്ന മറ്റൊരു സ്കൂളിൻ്റെ വാഹനം കുട്ടിയെ ഇടിക്കുകയുമായിരുന്നു. പരിക്കേറ്റ ആരവിനെ ഉടൻ തന്നെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. കൃഷ്ണകുമാർ ശ്രീദേവി ദമ്പതികളുടെ ഏക മകനാണ് ആരവ്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...

യുവാവ് കുഴഞ്ഞ് വീണ് മരിച്ചു; പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് ആരോപണം

LOCAL NEWS, PALAKKAD
പാലക്കാട്: ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി. ഹൃദ്രോഗ ചികിത്സയ്‌ക്കെത്തി ഡിസ്ചാർജ്ജ് ചെയ്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. നെഞ്ചുവേദനയെ തുടർന്ന് ചികിത്സ തേടി ഡിസ്ചാർജ്ജായ മലമ്പുഴ ആനക്കല്ല് സ്വദേശി സനിൽ നാരായണൻ വീട്ടിൽ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിലാണ് ആശുപത്രിയ്ക്കെതിരെ ബന്ധുക്കൾ രം​ഗത്ത് വന്നിരിക്കുന്നത്. ജൂൺ 24നാണ് നെഞ്ചുവേദനയെ തുടർന്ന് സനിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സക്കെത്തിയത്. സനിലിനെ മൂന്നു ദിവസം ഐസിയുവിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി തുടർ‌ന്ന് വാർഡിലേയ്ക്ക് മാറ്റുകയായിരുന്നു. ജൂലൈ നാലാം തീയതി ആൻജിയോഗ്രാമിന് വരണമെന്ന് നിർദ്ദേശം നൽകി ഇന്നലെ ഡിസ്ചാർജ്ജ് ചെയ്യുകയായിരുന്നു. വീട്ടിലെത്തിയ സനിൽ ഇന്ന് കുഴഞ്ഞ് വീണ് മരിച്ചു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുകളില്ലാതെ സനിലിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി...

MTN NEWS CHANNEL

Exit mobile version