Wednesday, September 17News That Matters

ALAPPUZHA

ഗെയിം കളിക്കാൻ മൊബൈല്‍ നല്‍കിയില്ല; എട്ടാംക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

ALAPPUZHA, LOCAL NEWS
ആലപ്പുഴ: ഗെയിം കളിക്കാൻ മാതാപിതാക്കള്‍ മൊബൈല്‍ നല്‍കാത്തതിന് വീട്ടുകാരോട് പിണങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ചു. എടത്വ തലവടി ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് മാണത്താറ മോഹന്‍ലാല്‍ - അനിത ദമ്ബതികളുടെ മകന്‍ ആദിത്യന്‍ ആണ് വേദ വ്യാസ സ്‌കൂളിന് സമീപം തൂങ്ങി മരിച്ചത്.രാവിലെ ഗെയിം കളിക്കുന്നതിനായി അമ്മയോട് മൊബൈല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിക്കാത്തതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056)...

ഓൺലൈൻ ബിഡ്ഡിങിന്റെ പണം തട്ടിയ കേസിൽ മലപ്പുറം സ്വദേശി അറസ്റ്റില്‍.

ALAPPUZHA, LOCAL NEWS
ആലപ്പുഴ: ഓൺലൈൻ ബിഡ്ഡിങിന്റെ പേരിൽ ആലപ്പുഴ തലവടി സ്വദേശിയായ മെഡിക്കൽ റെപ്രെസെന്ററ്റീവിൽ നിന്നും പണം തട്ടിയ കേസിൽ മൂന്നാമത്തെയാളും അറസ്റ്റില്‍. മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസിന്റെ പിടിയിലായത്. പരാതിക്കാരനിൽ നിന്നും തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുവാങ്ങിയ പണം ചെക്ക് വഴിയും എടിഎം മുഖേനയും പിൻവലിച്ച മലപ്പുറം ഏറനാട് പാണ്ടിക്കാട് പഞ്ചായത്ത് വാർഡ് -17 ൽ ചെമ്പൻ ഹൗസിൽ ദഹീൻ ( 21) നെയാണ് സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയേയും, തൃശ്ശൂർ കുന്നംകുളം സ്വദേശിയേയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സ്വകാര്യ ബിഡ്ഡിങ് കമ്പനിയുടെ പ്രതിനിധിയായി ആൾമാറാട്ടം നടത്തി ടെലിഗ്രാം, വാട്സാപ്പ് എന്നിവ വഴി ബന്ധപ്പെട്ടാണ് പ്രതികൾ തട്ടിപ്പു നടത്തിയത്. 2025 മെയ് മാസം മുതൽ ലാവണ്യ എന്ന പേരിലുള്ള ടെലിഗ്രാം അക്കൗണ്ടിൽ നിന്നും ബന്ധപ്പെട്ട് പരാതിക്കാരനെ ഓൺലൈൻ ബിഡ്ഡി...

കോടതിയിലേക്ക് കൊണ്ട് പോകുമ്പോൾ പൊലീസിനെ വെട്ടിച്ച് കടന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

ALAPPUZHA, LOCAL NEWS
കോടതിയിലേക്ക് കൊണ്ട് പോകുമ്പോൾ പൊലീസിനെ വെട്ടിച്ച് കടന്ന കുപ്രസിദ്ധ മോഷ്ടാവും നിരവധി കേസുകളിലെ പ്രതിയുമായ വടിവാൾ വിനീത് പിടിയിൽ. അമ്പലപ്പുഴ ഡി വൈ എസ്‌ പി കെ എൻ രാജേഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് വടിവാൾ വിനീതിനെ ആലുവ ബസ് സ്റ്റാൻറിന് സമീപത്ത് നിന്ന് പിടികൂടിയത്. കഴിഞ്ഞ മാർച്ച് 25 നായിരുന്നു വടിവാൾ വിനീത് വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷനിൽ വച്ച് പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപെട്ടത്. മാർച്ച് 13 ന് വടക്കഞ്ചേരിയിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി അമ്പലപ്പുഴയിൽ എത്തിയ വടിവാൾ വിനീതിനെയും കൂട്ടാളി രാഹുൽ രാജിനെയും അമ്പലപ്പുഴ സി ഐ എം പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. വിനീതിനെയും രാഹുൽ രാജിനെയും കോടതിയിൽ ഹാജരാക്കാൻ വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷനിൽ എത്തിച്ചപ്പോൾ രണ്ടുപേരും രക്ഷപെടുകയായിരുന്നു. പരശുറാം എക്സ്പ്രസ് ട്രെയിന്റെ മുന്നിലൂടെയാണ് ഇരുവരും ചാടി രക്ഷപെട്ടത്. രാഹുൽ രാ...

അഞ്ചാം ക്ലാസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ALAPPUZHA, LOCAL NEWS
ആലപ്പുഴ: ഹരിപ്പാട് അഞ്ചാം ക്ലാസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വീട്ടിലെ ശുചിമുറിയിലാണ് കുട്ടിയ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീ ശബരി (10) ആണ് മരിച്ചത്. മണ്ണാറശ്ശാല യു.പി.എസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. ചൊവ്വാഴ്ച വൈകീട്ട് സ്കൂൾ വിട്ട് വന്നശേഷം ശുചിമുറിയിൽ കയറിയ കുട്ടിയെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്ന് മുത്തശ്ശൻ വാതിൽ ചവിട്ടിപൊളിച്ചു നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. കുറച്ചു ദിവസങ്ങൾക്കു മുൻപ് കുട്ടിയുടെ പിതൃ സഹോദരൻ ആത്മഹത്യ ചെയ്തിരുന്നു. ഇതിനു ശേഷം കുട്ടി മാനസികമായി വലിയ വിഷമത്തിലായിരുന്നുവെന്ന് കുടുംബം പൊലീസിന് മൊഴി നല്‍കി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...

പുലര്‍ച്ചെ രണ്ടിന് എടിഎം തകര്‍ത്ത് മോഷണ ശ്രമം; മോഷ്ടാവിനായി അന്വേഷണം

ALAPPUZHA, LOCAL NEWS
ആലപ്പുഴ: ആലപ്പുഴ കുട്ടനാട് പച്ചയിൽ എടിഎം തകര്‍ത്ത് മോഷണ ശ്രമം. പച്ചയിലെ ഫെഡറൽ ബാങ്കിന്‍റെ പച്ച ചെക്കിടിക്കാട് ശാഖയിലെ എടിഎം തകര്‍ക്കാനാണ് ശ്രമം നടന്നത്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. എ ടി എം തകർക്കുന്നതിനിടെ ബാങ്ക് ഹെഡ് ഓഫീസിൽ ലഭിച്ച സിഗ്നലിനെ തുടർന്ന് അധികൃതർ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു ,ഉടൻ തന്നെ പൊലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും അപ്പോഴേക്കും മോഷ്ടാവ് ശ്രമം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പച്ചയിലെ ബാങ്ക് ജീവനക്കാരെ വിളിച്ചു വരുത്തിയ ശേഷം സി സി ടി വി ദൃശ്യം പരിശോധിച്ചു. റെയിൻകോട്ട് കൊണ്ട് ശരീരം പൂർണ്ണമായി മറച്ച വ്യക്തി കൃത്യം നടത്തിയശേഷം റോഡിന് കുറുകെ ഇടവഴയിലൂടെ നടന്നു പോകുന്നതായി ദൃശ്യത്തിലുണ്ട്. മറ്റ് സി സി ടി വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നു. സംഭവത്തിൽ മോഷണശ്രമത്തിന് പൊലീസ് കേസെടുത്തു. കൂടുതൽ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പ്രതിയെ പിടികൂ...

പാഴ്‌സൽ ലോറി തടഞ്ഞ് 3.24 കോടി തട്ടിയെടുത്ത കേസ്: 2 പ്രതികൾ കസ്റ്റഡിയിൽ

ALAPPUZHA, LOCAL NEWS
ആലപ്പുഴ : രാമപുരത്ത് പാഴ്‌സൽ ലോറി തടഞ്ഞ് 3.24 കോടി തട്ടിയെടുത്ത കേസിൽ രണ്ട് പ്രതികൾ കസ്റ്റഡിയിൽ. കവർച്ചാ സംഘത്തിലുണ്ടായിരുന്ന ഒരാളും കവർച്ച നടത്താൻ സഹായം ചെയ്ത് നൽകിയ ഒരാളുമാണ് പിടിയിലായത്. മറ്റു പ്രതികൾക്കായി തമിഴ്‌നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി. കോയമ്പത്തൂരിൽ നിന്നും കൊല്ലത്തേക്ക് പാഴ്സൽ ലോറിയിൽ കടത്തി കൊണ്ടു വന്ന 3.24 കോടി രൂപയാണ് തട്ടിയെടുത്തത്. അഞ്ച് ദിവസം തമിഴ്നാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തിരിപ്പൂരിൽ നിന്ന് പ്രത്യേക അന്വേഷണസംഘം പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. തിരിപ്പൂർ സ്വദേശികളായ സുഭാഷ് ചന്ദ്രബോസ്, തിരുകുമരൻ എന്നിവരാണ് പിടിയിലായവർ. ഇതിൽ കവർച്ചയിൽ നേരിട്ട് പങ്കെടുത്ത ആളാണ് പിടിയിലായ സുഭാഷ് ചന്ദ്രബോസ്. തിരുകുമരൻ കവർച്ച സംഘത്തിന് വാഹനങ്ങൾക്ക് വ്യാജ നമ്പർ പ്ളേറ്റ് തയ്യാറാക്കി നൽകി. ഇരുവരും വിവിധ ക്രിമിനൽ കേസുകളിൽ പ്രതികൾ ആണെന്ന് പോലീസ് പറയുന്നു. കേസിൽ ഇന...

സഹോദരിയെ മർദിച്ചെന്ന പരാതിയില്‍ വ്ലോഗർക്കെതിരെ പൊലീസ് കേസെടുത്തു

ALAPPUZHA, LOCAL NEWS
സ്വർണാഭരണങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ സഹോദരിയെ മർദിച്ചെന്ന പരാതിയില്‍ യൂട്യൂബ് വ്ലോഗർക്കെതിരെ ആലപ്പുഴ വനിത പൊലീസ് കേസെടുത്തു. മണ്ണഞ്ചേരി തിരുവാതിര വീട്ടില്‍ താമസിക്കുന്ന കുതിരപ്പന്തി പുത്തൻവീട്ടില്‍ ഗ്രീൻഹൗസ് രോഹിത്തിനെതിരെയാണ് (27) കേസെടുത്തത്.സഹോദരിയായ റോഷ്നിക്ക് അച്ഛൻ നല്‍കിയ സ്വ‌ർണാഭരണങ്ങള്‍ പ്രതി വില്‍ക്കാൻ ശ്രമിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യമാണ് മർദനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മൂന്നിനാണ് കേസിനാസ്പദമായ സംഭവം.പ്രതിയും കുടുംബവും പണയത്തിന് താമസിക്കുന്ന മണ്ണഞ്ചേരിയിലെ വീട്ടില്‍ വച്ച്‌ ആഭരണം വില്‍ക്കുന്നതിനെ പറ്റി തർക്കമുണ്ടാവുകയും പ്രതി സഹോദരിയുടെ മുഖത്തടിക്കുകയും കഴുത്തില്‍ ഞെക്കിപിടിക്കുകയും തലമുടി കുത്തിന് പിടിച്ച്‌ വലിച്ച്‌ ദേഹോപദ്രവം ഏല്പിക്കുകയുമായിരുന്നു. തുടർന്ന് പ്രതി അമ്മയേയും പരാതിക്കാരിയേയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വിഡിയോ തന്‍റെ യുട്യൂബ് ചാനല്‍ വഴിയും മറ്റ...

ഇരുതലമൂരി വിൽക്കാനെത്തിയ യുവാക്കള്‍ പിടിയിലായി.

ALAPPUZHA, LOCAL NEWS
ആലപ്പുഴ: ഇരുതലമൂരി വിൽക്കാനെത്തിയ യുവാക്കള്‍ പിടിയിലായി. രഹസ്യ വിവരം ലഭിച്ച വനപാലകർ, ഇരുതലമൂരി വാങ്ങാനെന്ന വ്യാജേനയെത്തി യുവാക്കളെ തന്ത്രത്തിലൂടെ വലയിലാക്കുകയായിരുന്നു. എയർഫോഴ്സ് ഉദ്യോഗസ്ഥനായ വണ്ടാനം സ്വദേശി അഭിലാഷ് കുഷൻ (34), സഹായി ആറാട്ടുപുഴ വലിയഴീക്കൽ സ്വദേശി ഹരികൃഷ്‌ണൻ (32) എന്നിവരാണ്‌ പിടിയിലായത്‌. അഭിലാഷ് കുഷന്‌ വന്യജീവി കള്ളക്കടത്ത് ശൃംഖലയുമായി ബന്ധമുണ്ടെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥൻ റാന്നി റെയ്‌ഞ്ച് ഫോറസ്‌റ്റ്‌ ഓഫീസർ ബി ആർ ജയൻ പറഞ്ഞു. ഹരികൃഷ്‌ണൻ ഇയാളുടെ സഹായിയാണ്‌. കോടതി ഇരുവരെയും റിമാൻഡ്‌ ചെയ്‌തു.  തമിഴ്‌നാട്‌ സ്വദേശിയിൽ നിന്ന്‌ വാങ്ങിയ ഇരുതലമൂരി മറ്റൊരാൾക്ക്‌ വിൽക്കാൻ ഏഴു ലക്ഷം രൂപ വില ഉറപ്പിച്ചതായിരുന്നു. ഇതേക്കുറിച്ച്‌ അറിഞ്ഞ ഫോറസ്‌റ്റ്‌ ഉദ്യോഗസ്ഥർ അഭിലാഷിന്റെ ഫോൺ നമ്പറിൽ  ബന്ധപ്പെട്ടു.  കൂടുതൽ പണം നൽകാമെന്ന വാഗ്‌ദാനത്തിൽ അഭിലാഷ് വീണു. തുടർന്ന്‌ ഇരുതലമൂരിയെ വിൽക്...

മീന്‍ക്കാരൻ്റെ മീനേ… മീനേ… ജോലികളിലെ ശ്രദ്ധ തിരിക്കുന്നു; പട്ടിക കൊണ്ട് ആക്രമിച്ചു, പ്രതി പിടിയില്‍

ALAPPUZHA, LOCAL NEWS
ആലപ്പുഴ: മീന്‍ വില്‍പ്പന നടത്താന്‍ വിളിച്ചു കൂവിയ മീന്‍ വില്‍പ്പനക്കാരനെ ആക്രമിച്ചയാള്‍ അറസ്റ്റില്‍. വീടിന്റെ മുന്നിലൂടെ മീനേ…എന്നു വിളിച്ചുകൂവിയുള്ള കച്ചവടം ഇഷ്ടപ്പെടാത്തതിനാണ് മീന്‍വില്‍പ്പനക്കാരനെ ആക്രമിച്ചത്. സംഭവത്തില്‍ സിറാജ് (27) എന്നയാളാണ് അറസ്റ്റിലായത്. ഇരുചക്ര വാഹനത്തില്‍ മത്സ്യകച്ചവടം നടത്തുന്ന ബഷീര്‍ (51) എന്നയാള്‍ക്കാണ് പട്ടിക കൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 10.30 നായിരുന്നു സംഭവം. മീന്‍കച്ചവടക്കാര്‍ ഉച്ചത്തില്‍ കൂവി വിളിക്കുന്നതു കാരണം ചെയ്തുകൊണ്ടിരിക്കുന്ന ജോലികളില്‍ നിന്നും ശ്രദ്ധ തിരിയുവെന്നാണ് ആക്രമണത്തിന് കാരണമായി സിറാജ് പൊലീസിനോട് പറയഞ്ഞത്. സിറാജിന്റെ ആക്രമണത്തില്‍ മുതുകിലും കൈക്കും പരിക്കേറ്റ ബഷീര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E ...

പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു

ALAPPUZHA, LOCAL NEWS
ആലപ്പുഴ: പ്രസവത്തെ തുടർന്ന് യുവ ഡോക്ടർ മരിച്ചു. ഡോ. ഫാത്തിമ കബീർ (30) ആണ് മരിച്ചത്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. ഓച്ചിറ സനൂജ് മൻസിലിൽ ഡോ.സനൂജിന്റെ ഭാര്യയാണ്. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ 3–ാം വർഷ എംഡി വിദ്യാർഥിനിയാണ്. ചന്തിരൂർ ഹൈടെക് ഓട്ടമൊബൈൽ ഉടമ കണ്ടത്തിൽപറമ്പിൽ കബീറിന്റെയും ഷീജയുടെയും മകളാണ്. ഫാത്തിമയുടെ രണ്ടാമത്തെ പ്രസവമായിരുന്നു. ഖബറടക്കം നടത്തി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി പി ബാലചന്ദ്രകുമാർ അന്തരിച്ചു

ALAPPUZHA, LOCAL NEWS
ആലപ്പുഴ: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി പി ബാലചന്ദ്രകുമാർ അന്തരിച്ചു. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. കുറേക്കാലമായി വൃക്ക സംബന്ധമായ രോ​ഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു ബാലചന്ദ്രകുമാ‍ർ. രണ്ട് വൃക്കകളും തകരാറിലായതോടെ ഡയാലിസിസ് ചെയ്താണ് ബാലചന്ദ്രകുമാർ മുന്നോട്ട് പോയിരുന്നത്. തുടർച്ചയായ ഹൃദയാഘാതവും സംഭവിച്ചിരുന്നു. രണ്ട് വൃക്കകളും തകരാറിലായ ബാലചന്ദ്രകുമാർ സുമനസ്സുകളുടെ സഹായത്തോടെ ചികിത്സയിലായിരുന്നു. ഇതിനിടയിൽ ഹൃദയാഘാതം സംഭവിച്ചതോടെ അദ്ദേഹത്തിൻ്റെ നില ​ഗുരുതരാവസ്ഥയിലാവുകയായിരുന്നു. തലച്ചോറിലെ അണുബാധയും ബാലചന്ദ്രകുമാറിൻ്റെ ആരോ​ഗ്യസ്ഥിതി ​ഗുരുതരമാക്കി. നടിയെ ആക്രമിച്ച കേസിൽ നിർണ്ണായകമായിരുന്നു ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലുകൾ. നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ പങ്കാളിത്തം തെളിയിക്കുന്ന നിരവധി ഓഡിയോ സംഭാഷണങ്ങളും അനുബന്ധ തെളിവുകളും ബാലചന്ദ്രകുമാർ ...

‘സിനിമയല്ല സാറേ’; ചൊറിയണം തേച്ച് മര്‍ദിച്ച DYSPക്കും മുന്‍ SIക്കും തടവും പിഴയും.

ALAPPUZHA, LOCAL NEWS
ചേര്‍ത്തല: കസ്റ്റഡിയിലെടുത്തയാളെ ‘ആക്ഷന്‍ ഹീറോ ബിജു’ സിനിമ സ്‌റ്റൈലില്‍ ചൊറിയണം തേച്ച് മര്‍ദിച്ചെന്ന പരാതിയില്‍ ആലപ്പുഴ ഡി.വൈ.എസ്.പിക്കും സര്‍വീസില്‍ നിന്ന് വിരമിച്ച എ.എസ്.ഐക്കും ശിക്ഷ വിധിച്ച് ചേര്‍ത്തല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. ആലപ്പുഴ ഡി.വൈ.എസ്.പി മധുബാബുവിനും മുന്‍ എ.എസ്.ഐ മോഹനനുമാണ് ഒരുമാസം തടവും 500 രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം അധികം തടവ് അനുഭവിക്കണം. ജഡ്ജി ഷെറിന്‍ കെ. ജോര്‍ജാണ് ഉത്തരവാക്കിയത്. 2006 ഓഗസ്റ്റിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പള്ളിക്കുരം നികര്‍ത്തില്‍ സിദ്ധാര്‍ത്ഥിന്റെ ഹരജിയിലാണ് ഉത്തരവ്. മണപ്പുറത്ത് ചകിരി മില്‍ നടത്തുന്ന ആളുമായുണ്ടായ തര്‍ക്കത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തെന്നും പൊലീസ് വാഹനത്തില്‍ വെച്ച് നഗ്‌നനാക്കി മര്‍ദിക്കുകയും ചൊറിയണം തേച്ചു എന്നുമായിരുന്നു പരാതി. ആ സമയത്ത് ചേര്‍ത്തലയിലെ എസ്.ഐ ...

പ്രസവത്തിനിടയിലുണ്ടായ പരിക്കില്‍ കുഞ്ഞിന്‍റെ കൈ തളർന്നുപോയി; ഡോ.പുഷ്പയ്ക്കെതിരെ വീണ്ടും പരാതി

ALAPPUZHA, LOCAL NEWS
ആലപ്പുഴ: ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ കുട്ടി ജനിച്ച സംഭവത്തിൽ ആരോപണ വിധേയയായ ഡോ. പുഷ്പയ്ക്കെതിരെ മറ്റൊരു പരാതി. ആലപ്പുഴ വനിതാ ശിശു ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞിന്‍റെ കൈ തളർന്നുപോയെന്നാണ് പരാതി. ആര്യാട് സ്വദേശി രമ്യ -അഗേഷ് ദമ്പതികളുടെ കുഞ്ഞിന്‍റെ വലത് കൈയാണ് തളർന്നത്. പ്രസവത്തിനിടയിലുണ്ടായ പരിക്കാണ് തളർച്ചക്ക് കാരണമെന്ന് മെഡിക്കൽ കോളജിലെ ചികിത്സാ രേഖകൾ പറയുന്നു. അതേസമയം നവജാത ശിശുവിന് വൈകല്യമുണ്ടായതിൽ പുഷ്പയടക്കം നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിരുന്നു. ലജനത്ത് വാർഡ് സ്വദേശികളായ അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞിനാണ് വൈകല്യമുണ്ടായത്. കുഞ്ഞിന്‍റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്‍റെ നാവ് ഉള്ളിലേക്ക് പോകും കാലിനും കൈക്കും വളവുണ്ട്...തുടങ്ങിയ വൈകല്യങ്ങളോടെയാണ് കുഞ്ഞ് ജനിച്ചത്. നവജാത ശിശുവിന്‍റെ അസാധാരണ വൈകല്യത്തിൽ വനിതാ- ശിശു ആശുപത്രിയി...

നവജാത ശിശുവിൻ്റെ അസാധാരണ വൈകല്യത്തിൽ നാല് ഡോക്ടർമാർക്കെതിരെ കേസ്.

ALAPPUZHA, KERALA NEWS, LOCAL NEWS
ആലപ്പുഴയിൽ നവജാത ശിശുവിൻ്റെ അസാധാരണ വൈകല്യത്തിൽ നാല് ഡോക്ടർമാർക്കെതിരെ കേസ്. അനീഷ്, സുറുമി ദമ്പതികളുടെ കുഞ്ഞാണ് അസാധരണ വൈകല്യങ്ങളുമായി ജനിച്ചത്. കുഞ്ഞിന്റെ മുഖം സാധാരണ രൂപത്തിലായിരുന്നില്ല. തുറക്കാൻ കഴിയാത്ത വായ, സ്ഥാനം തെറ്റിയ, തുറക്കാത്ത കണ്ണ്, ഹൃദയത്തിന് ദ്വാരം തുടങ്ങിയ വൈകല്യങ്ങളോടെ ജനിച്ച ശിശുവിന് ജനനേന്ദ്രിയം ഉണ്ടെങ്കിലും സാരമായ വൈകല്യമാണുള്ളതെന്നാണ് ദമ്പതികൾ വ്യക്തമാക്കുന്നത്. പതിനൊന്നും അഞ്ചും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളുടെ അമ്മയാണ് സുറുമി. മൂന്നാമത്തെ കുട്ടിക്കാണ് അസാധരണ വൈകല്യം കണ്ടെത്തിയത്. ആലപ്പുഴ അമ്മയും കുഞ്ഞും ആശുപത്രിക്കെതിരെയും സ്കാൻ ചെയ്ത മിഡാസ്, ശങ്കേഴ്സ് എന്നീ ലാബുകൾക്കെതിരെയുമാണ് കുടുംബത്തിൻ്റെ പരാതി. വൈകല്യങ്ങൾ ഗർഭകാലത്തെ സ്കാനിംഗിൽ ഡോക്ടർമാർ അറിയിച്ചില്ലെന്നാണ് ദമ്പതികളുടെ പരാതി. ഏഴ് തവണ സ്‌കാന്‍ ചെയ്തിട്ടും വൈകല്യം ഉണ്ടെന്ന് ഡോക്ടർ പറഞ്ഞില്ലെന്നും പരാതിയിൽ ചൂണ്ടിക...

കഴുത്തില്‍ കയര്‍ കുരുങ്ങി യുവാവ് മരിച്ച സംഭവം; മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്

ALAPPUZHA, LOCAL NEWS
ആലപ്പുഴ: കഴുത്തില്‍ കയര്‍ കുരുങ്ങി യുവാവ് മരിച്ച സംഭവത്തില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്. മരം മുറിക്കാനായി റോഡിന് കുറുകെ കെട്ടിയ കയറില്‍ യുവാവിന്റെ കഴുത്ത് കുരുങ്ങുകയായിരുന്നു. ആലപ്പുഴ തകഴി സ്വദേശി സെയ്ദ് (32) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് മരം മുറിക്കുന്നത്തിനായി കെട്ടിയിരുന്ന കയറില്‍ കുരുങ്ങി സെയ്ദ് മരിക്കുന്നത്. തിരുവല്ല മുത്തൂരില്‍ വെച്ചാണ് അപകടമുണ്ടായത്. മുത്തൂര്‍ ഗവണ്‍മെന്റ് സ്‌കൂള്‍ വളപ്പില്‍ നിന്ന മരം മുറിക്കുന്നതിനിടയാണ് അപകടം. കഴുത്തില്‍ കയര്‍ കുരുങ്ങിയതിന് പിന്നാലെ യുവാവ് ബൈക്കില്‍ നിന്ന് തെറിച്ചുവീഴുകയായിരുന്നു. പങ്കാളിയും യുവാവിന്റെ രണ്ട് മക്കളും അപകടസമയം ബൈക്കിലുണ്ടായിരുന്നു. മൂവരും സുരക്ഷിതരാണ്. ഇവരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയക്കുകയായിരുന്നു. യുവാവിന്റെ മരണത്തില്‍ സംസ്ഥാന മനുഷ്യാവകാശ സ്വമേധയ കേസെടുക്കുകയും ചെയ്തു. ഗുരുതര അനാസ്ഥയെന്ന് ചൂണ്ടിക്കാട...

അബദ്ധത്തില്‍ എലിവിഷം കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു.

ALAPPUZHA, LOCAL NEWS
ആലപ്പുഴ: അബദ്ധത്തില്‍ എലിവിഷം കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. തകഴി കല്ലേപ്പുറത്ത് മണിക്കുട്ടിയാണ് (15) മരിച്ചത്. വീട്ടിലെ എലിയുടെ ശല്യം ഒഴിവാക്കാന്‍ തേങ്ങാപ്പൂളില്‍ എലിവിഷം വച്ചിരുന്നു. സ്‌കൂള്‍ വിട്ടുവന്ന മണിക്കുട്ടി ഇതറിയാതെ തേങ്ങ കഴിക്കുകയായിരുന്നു. കുട്ടി സ്‌കൂളില്‍ നിന്ന് വന്ന് വിഷമുള്ള തേങ്ങാപ്പൂള്‍ കഴിക്കുമ്ബോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. കുട്ടിയെ ആദ്യം വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കുട്ടിയെ മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഉടന്‍ കുടുംബത്തിന് വിട്ടുനല്‍കും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

മരിച്ചുവെന്ന് കരുതി എഫ്ഐആർ ഇട്ടു, ദിവസങ്ങൾക്ക് ശേഷം വീണ്ടും മരണം

ALAPPUZHA, LOCAL NEWS
ആലപ്പുഴ: ആലപ്പുഴയിൽ 'മരണം' സ്ഥിരീകരിച്ച് പൊലീസ് എഫ് ഐ ആർ തയ്യാറാക്കിയ ആൾ ആറ് ദിവസത്തിന് ശേഷം ആശുപത്രിയിൽ വെച്ച് വീണ്ടും മരിച്ചു. സ്റ്റേഡിയം വാർഡ് ഹാജി മൻസിലിൽ റിയാസ് (47) ആണ് മരിച്ചത്. ഈ മാസം 23 നാണ് രാത്രിയാണ് റിയാസ് മരിച്ചതായി ആദ്യം സ്ഥിരീകരിച്ചത്. ഒറ്റയ്ക്ക് താമസിക്കുന്ന ഇയാളെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന ബന്ധുവിന്റെ മൊഴിയിൽ പൊലീസ് സ്ഥലത്തെത്തുകയും മരണം സ്ഥിരീകരിച്ച് അസ്വാഭാവിക മരണത്തിൽ എഫ് ഐ ആർ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ എഫ് ഐ ആർ ഇട്ടതിന് ശേഷം കൂടുതൽ പരിശോധനക്കായി സ്ഥലം ഡി വൈ എസ് പി മധു ബാബു സ്ഥലത്തെത്തിയപ്പോഴാണ് സംഭവം ട്വിസ്റ്റാകുന്നത്. ഇരുട്ടുമുറിയിൽ മൃതദേഹ പരിശോധന നടത്തുന്നതിനിടെ മരിച്ചുവെന്ന് കരുതിയ ആൾ കാലനക്കി. അതീവ ഗുരുതര സാഹചര്യത്തിലുണ്ടായിരുന്ന ഇയാളെ പിന്നീട് തുടർ ചികിത്സയ്ക്കായി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ചികിത്സയിലി...

MTN NEWS CHANNEL

Exit mobile version