ചേളാരി:ചേളാരി ഐ.ഒ.സി (IOC) പമ്പിന് മുൻവശത്തുണ്ടായ വാഹനാപകടത്തിൽ നാല് വയസ്സുകാരൻ മരണപ്പെട്ടു. മലപ്പുറം പന്തല്ലൂർ മുടിക്കോട് സ്വദേശികളായ സഹദ്–ഹർഷിദ ദമ്പതികളുടെ മകൻ റസൽ ആണ് ദാരുണമായി മരിച്ചത്. ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം സംഭവിച്ചത്. കുടുംബം സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
