Wednesday, September 17News That Matters

KOTTAYAM

വെെദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ

KOTTAYAM, LOCAL NEWS
കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ. ഇടുക്കി രാജാക്കാട് സ്വദേശി കൃഷ്ണജിത്താണ്(27) വൈക്കം പൊലീസിന്റെ പിടിയിലായത്. സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. നേഹ ഫാത്തിമ (25), സാരഥി (29) എന്നിവരാണ് കേസിലെ ഒന്നും മൂന്നും പ്രതികൾ. ഇവരെ നേരത്തേതന്നെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ കൃഷ്ണജിത്തിനെ റിമാൻഡ് ചെയ്തു.ഫോണിലൂടെയാണ് പ്രതികൾ വെെദികനുമായി പരിചയത്തിലായത്. പിന്നീട് ഹണിട്രാപ്പിൽ കുടുക്കി മൂന്നം​ഗ സംഘം വെെദികനിൽ നിന്ന് പണം അപഹരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 2023 ഏപ്രിൽ 24-ാം തീയതി മുതൽ ​ഗൂ​ഗിൾ പേ വഴിയും എസ്‌ഐബി മിറർ ആപ്പ് വഴിയുമാണ് പ്രതികൾ 60 ലക്ഷം രൂപ തട്ടിയെടുത്തത്.കണ്ണൂർ സ്വദേശിനിയായ നേഹ ഫാത്തിമ ബെം​ഗളുരുവിലാണ് താമസം. ഇവരുടെ കാമുകനാണ് തമിഴ്നാട് സ്വദേശിയായ സാരഥി. വൈദികൻ പ്രിൻസിപ്പലായി ജോലിചെയ്യുന്...

പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം; പിന്നാലെ റോഡുമുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച്‌ ദാരുണാന്ത്യം.

KOTTAYAM, LOCAL NEWS
കോട്ടയം: ചന്തക്കവലയില്‍ റോഡ് മുറിച്ച്‌ കടക്കുന്നതിനിടെ കാറിടിച്ച്‌ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. തോട്ടയ്ക്കാട് ഇരവുചിറ സ്വദേശി അബിതയാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം.പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയതിനു പിന്നാലെ വീട്ടുകാർക്കൊപ്പം നഗരത്തില്‍ എത്തിയതായിരുന്നു കുട്ടി. അബിതയ്ക്കൊപ്പമുണ്ടായിരുന്ന അമ്മ നിഷയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

റെയില്‍വേ ട്രാക്കിൽ അമ്മയും 2 കുട്ടികളും ജീവനൊടുക്കി.

KOTTAYAM, LOCAL NEWS
കോട്ടയം: ഏറ്റുമാനൂർ റെയില്‍വേ ട്രാക്കിൽ മരിച്ചത് അമ്മയും കുട്ടികളും; കുടുംബപ്രശ്നത്തില്‍ ജീവനൊടുക്കി. പാറോലിക്കൽ സ്വദേശികളായ അമ്മയും മക്കളുമെന്ന് ആത്മഹത്യ ചെയ്തത്. അമ്മ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. കുട്ടികളേയും കൊണ്ട് അമ്മയായ ഷൈനി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഷൈനിയുടെ ഭർത്താവ് ഇറാഖിലാണ് ജോലി ചെയ്യുന്നത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണം എന്നാണ് പ്രാഥമിക വിവരം. പുലർച്ചെ അമ്മയും മക്കളും പള്ളിയിലേക്ക് എന്ന് പറഞ്ഞ് പോകുകയായിരുന്നു. ഏറ്റുമാനൂർ ഹോളി ക്രോസ്സ് സ്കൂളിലെ അഞ്ചും ആറും ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികളാണ് മരിച്ച അലീനയും, ഇവാനയും. ഷൈനിയും ഭർത്താവുമായി ഏറെ കാലമായി അകന്ന് കഴിയുകയായിരുന്നുവെന്നും ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ഏറ്റുമാനൂർ പാറോലിക്കൽ റെയിവെ ഗേറ്റിന് സമീപമാണ് സംഭവം. പുലര്‍ച്ചെ ട്രാക്...

റാഗിങ് അഞ്ച് സീനിയർ വിദ്യാർഥികളെ അറസ്റ്റു ചെയ്തു

KOTTAYAM, LOCAL NEWS
കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്സിങ് കോളേജില്‍ അതിക്രൂരറാഗിങ്. ഒന്നാംവർഷ വിദ്യാർഥികളെ മൂന്നുമാസമായി ക്രൂരമായ റാഗിങ്ങിന് വിധേയരാക്കിയ അഞ്ച് സീനിയർ വിദ്യാർഥികളെ ഗാന്ധിനഗർ പോലീസ് അറസ്റ്റു ചെയ്തു. നഴ്സിങ് കോളേജ് വിദ്യാർഥികളായ കോട്ടയം മൂന്നിലവ് കീരിപ്ലാക്കല്‍ സാമുവല്‍(20), വയനാട് നടവയല്‍ ഞാവലത്ത് ജീവ(19), മലപ്പുറം സ്വദേശികളായ മഞ്ചേരി കച്ചേരിപ്പടി വീട്ടില്‍ റിജില്‍ജിത്ത്(20), വണ്ടൂർ കരുമാരപ്പറ്റ രാഹുല്‍രാജ്(22), കോട്ടയം കോരൂത്തോട് നെടുങ്ങാട് വിവേക്(21) എന്നിവരാണ് അറസ്റ്റിലായത്. കോളേജ് തുറന്ന ദിവസംമുതലാണ് ഹോസ്റ്റലില്‍ റാഗിങ് അരങ്ങേറിയത്. കോളേജില്‍ അധ്യയനം തുടങ്ങിയ നവംബർ നാലുമുതല്‍ തിങ്കളാഴ്ചവരെ തിരുവനന്തപുരം സ്വദേശികളായ ആറ് വിദ്യാർഥികളാണ് റാഗിങ്ങിന് വിധേയരായത്. കോമ്ബസ് ഉപയോഗിച്ച്‌ ശരീരത്തില്‍ മുറിവുകളുണ്ടാക്കിയും കത്തിവെച്ച്‌ ഭീഷണിപ്പെടുത്തിയുമാണ് ക്രൂരപീഡനം നടത്തിയത്. ശരീരമാസകലം വരഞ്ഞ് മുറ...

പൊലീസ് ഉദ്യോഗസ്ഥൻ അക്രമിയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു

KOTTAYAM, LOCAL NEWS
കോട്ടയം : ഏറ്റുമാനൂരിൽ പൊലീസ് ഉദ്യോഗസ്ഥൻ അക്രമിയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ മാഞ്ഞൂർ ചിറയിൽ വീട്ടിൽ ശ്യാം പ്രസാദ് (44) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജി(27) നെ രാത്രി പെട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കുമരകം സ്റ്റേഷൻ ഹൗസ് ഓഫീസർ കെ എസ് ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. തിങ്കളാഴ്ച അർദ്ധരാത്രി ഏറ്റുമാനൂർ തെള്ളകം എക്സ്കാലിബർ ബാറിന് സമീപമായിരുന്നു സംഭവം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിബിൻ കാരിത്താസിലെ തട്ടുകടയിൽ സംഘർഷം സൃഷ്ടിക്കുകയായിരുന്നു. ഈ സമയത്താണ് പോലീസ് ഉദ്യോഗസ്ഥനായ ശ്യാം കടയിൽ എത്തിയത്. ഇതോടെ കടയിലുണ്ടായിരുന്ന ഉടമ ജിബിനോട് പൊലീസ് ഉദ്യോഗസ്ഥനായ ശ്യാം എത്തിയെന്നും , പ്രശ്നം ഉണ്ടാക്കിയാൽ അകത്ത് കളയുമെന്നും പ...

‘മുംബൈ പൊലീസ്’ എന്ന പേരില്‍ ഡിജിറ്റല്‍ തട്ടിപ്പിന് ശ്രമം; സമയോചിത ഇടപെടലുമായി ബാങ്കും കേരള പൊലീസും

KOTTAYAM, LOCAL NEWS
കോട്ടയം: ചങ്ങനാശ്ശേരി സ്വദേശി ഡോക്ടറെ കബളിപ്പിപ്പ് സംഘം പണം തട്ടിയത് മുംബൈ പൊലീസ് എന്ന പേരില്‍. സുപ്രീംകോടതിയുടെയും ആര്‍ബിഐയുടെയും രേഖകള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയതെന്നും കോട്ടയം എസ്പി ഷാഹുല്‍ ഹമീദ് പറഞ്ഞു. ചങ്ങനാശ്ശേരി SBI ബ്രാഞ്ച് വഴി പട്‌നയിലേക്കുള്ള അക്കൗണ്ടിലേക്കാണ് ഡോക്ടര്‍ പണം നല്‍കിയത്. ഇടപാട് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ് ബ്രാഞ്ച് മാനേജര്‍ തടയാന്‍ ശ്രമിച്ചെങ്കിലും സമ്മതിച്ചില്ല. തുടര്‍ന്ന് ബാങ്ക് പൊലീസിന് വിവരം അറിയിച്ചു. ഡോക്ടര്‍ പൊലീസുമായി ആദ്യം സഹകരിക്കാന്‍ തയ്യാറായില്ല. പിന്നീട് നിര്‍ബന്ധപൂര്‍വ്വം പൊലീസ് ഡോക്ടറുടെ വീട്ടിലെത്തി തട്ടിപ്പ് തടയുകയായിരുന്നു', എസ് പി വിശദീകരിച്ചു. ചങ്ങനാശ്ശേരി സ്വദേശിയായ ഡോക്ടര്‍ ആയിരുന്നു തട്ടിപ്പിന് ഇരയായത്. ചൊവ്വാഴ്ച്ചയാണ് സംഭവം. പെരുന്ന SBI ബ്രാഞ്ചിലേക്ക് എത്തിയ ഡോക്ടര്‍ അഞ്ച് ലക്ഷം രൂപയാണ് പട്‌നയിലെ അക്കൗണ്ടിലേക്ക് ക...

തന്തൈ പെരിയാർ സ്മാരകം നാടിന് സമർപ്പിച്ചു; ഉദ്ഘാടനം നിർവഹിച്ച് സ്റ്റാലിനും പിണറായിയും

KOTTAYAM, LOCAL NEWS
വൈക്കം: തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും. പെരിയാർ ഗ്രന്ഥശാലയുടേയും ഉദ്ഘാടനം നടന്നു. കേരള മന്ത്രിമാരായ വി എൻ വാസവനും സജി ചെറിയാനും തമിഴ്നാട് മന്ത്രിമാരായ ദുരൈ മുരുകൻ, ഇ വി വേലു, എം പി സ്വാമിനാഥൻ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് വൈക്കം ബീച്ച് മൈതാനത്ത് നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിക്കും.1985-ൽ കേരള സർക്കാർ വൈക്കം വലിയ കവലയിൽ നൽകിയ 84 സെന്റ് സ്ഥലത്ത് തന്തൈ പെരിയാർ സ്മാരകം പണിയാൻ അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എംജിആർ തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം തമിഴ്‌നാട് മന്ത്രി ഡോ. നാവലർ വി.ആർ. നെടുഞ്ചെഴിയൻ തറക്കല്ലിട്ടു. 1994-ൽ സ്മാരകം അദ്ദേഹം തന്നെ തുറന്നുകൊടുത്തു. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് 8.14 കോടി രൂപ മുതൽമുടക്കിയാണ് തമിഴ...

ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചു; യുവതിക്ക് ദാരുണാന്ത്യം.

KOTTAYAM, LOCAL NEWS
കോട്ടയം: ആർപ്പൂക്കര വില്ലൂന്നിയിൽ ബൈക്ക് നിയന്ത്രണം നഷ്ടമായി വൈദ്യുതി പോസ്റ്റിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം. വില്ലൂന്നി സ്വദേശി നിത്യ (20) ആണ് മരിച്ചത്. ജിമ്മിൽനിന്നും വീട്ടിലേക്ക് ബൈക്ക് ഓടിച്ചുവരവെ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ടമായ ബുള്ളറ്റ് ആദ്യം വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയും തുടർന്ന് ക്രാഷ് ബാരിയറിൽ നിത്യയുടെ തല ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ ഇവരെ നാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി പത്തോടെ മരണം സംഭവിച്ചു. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഡ്രൈവര്‍ ഇല്ലാത്ത സമയത്ത് മണ്ണുമാന്തിയന്ത്രം ഓടിക്കാന്‍ ശ്രമിച്ചു; വീട്ടുടമസ്ഥന് ദാരുണാന്ത്യം

KOTTAYAM, LOCAL NEWS
കോട്ടയം: ഡ്രൈവര്‍ ഇല്ലാത്ത സമയത്ത് മണ്ണുമാന്തി യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ച വീട്ടുടമസ്ഥന് ദാരുണാന്ത്യം. നിയന്ത്രണംവിട്ട യന്ത്രം മരത്തില്‍ ഇടിക്കുകയായിരുന്നു. കോട്ടയം പൈപ്പാര്‍ കണ്ടത്തില്‍ രാജുവാണ് മരിച്ചത്. രാജുവിന്റെ വീട്ടില്‍ പണിയാവശ്യത്തിനായാണ് ഹിറ്റാച്ചി കൊണ്ടുവന്നത്. ഡ്രൈവര്‍ വെള്ളം കുടിക്കാനായി മാറിയ സമയത്താണ് രാജു ഹിറ്റാച്ചി ഓടിക്കാന്‍ ശ്രമിച്ചത്. നിയന്ത്രണം വിട്ട വാഹനം മണ്ണില്‍ ഇടിച്ച് മറിഞ്ഞ് മരത്തില്‍ ഇടിക്കുകയായിരുന്നു. രാജു തല്‍ക്ഷണം മരിച്ചു. തീര്‍ത്തും അശ്രദ്ധമായ സമീപനമാണ് അപകടം വരുത്തിവെച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പെൻഷൻ തട്ടിപ്പ്; പ്രതി തട്ടിയെടുത്ത തുകയെക്കുറിച്ച് വ്യക്തതയില്ലെന്ന് നഗരസഭ

KOTTAYAM, LOCAL NEWS
കോട്ടയം: കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് പ്രതിയായ മുൻ ജീവനക്കാരൻ അഖിൽ സി. വർഗീസ് തട്ടിയെടുത്ത തുക എത്രയെന്ന് ഇതുവരെ കണക്കായിട്ടില്ലെന്ന് നഗരസഭ. പ്രതി അവസാനമായി നഗരസഭയിൽ എത്തിയ ദൃശ്യങ്ങൾ ലഭ്യമല്ലെന്നും നഗരസഭ പറയുന്നു. കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് പുറത്തായി രണ്ടര മാസം കഴിഞ്ഞിട്ടും എത്ര തുകയാണ് പ്രതിയായ അഖിൽ സി വർഗീസ് തട്ടിയെടുതെന്ന കാര്യത്തിൽ നഗരസഭയ്ക്ക് വ്യക്തതയില്ല. ഇക്കാര്യത്തിൽ തദ്ദേശ ഡയറക്ട്രേറ്റ് ഫിനാൻസ് വിഭാഗത്തിൻ്റെ അന്തിമ റിപ്പോർട്ട് ലഭിച്ചില്ല. അതിനാൽ തുക കണക്കാക്കാനായില്ലെന്നും നഗരസഭ വ്യക്തമാക്കുന്നു. പ്രതി നഗരസഭയിൽ ഒടുവിൽ എത്തിയതിൻ്റെ സിസി ടിവി ദൃശ്യങ്ങൾ ലഭ്യമല്ലെന്നും നഗരസഭ. ദൃശ്യങ്ങൾ അന്വേഷണ സംഘത്തിൻ്റെ കൈവശമെന്നാണ് വിശദീകരണം. തട്ടിപ്പുമായി ബന്ധപ്പെട്ട് 4 ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ലോക്കൽ പൊലീസിൻ്റെയും ക്രൈം ബ്രാഞ്ചിൻ്റെയും അന്വേഷണത്തിനു പുറമെ സംസ്ഥാന ഓഡിറ്റ് വിഭാഗത്ത...

MTN NEWS CHANNEL

Exit mobile version