രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കൽ: സഭയ്ക്കകത്തുനിന്ന് പരാതി ലഭിച്ചാൽ എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറുമെന്ന് സ്പീക്കർ
ബലാത്സംഗക്കേസിൽ പൊലീസ് കസ്റ്റഡിയിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അയോഗ്യനാക്കുന്നത് സംബന്ധിച്ച് സഭയ്ക്ക് അകത്തുള്ള സാമാജികർ പരാതി നൽകിയാൽ അത് പ്രിവിലേജസ് ആൻഡ് എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറുമെന്ന് സ്പീക്കർ എ എൻ ഷംസീർ. പുറത്തുനിന്ന് വരുന്ന പരാതികളിൽ നടപടി എടുക്കാൻ നിയമസഭയ്ക്ക് സാധിക്കില്ലെന്നും ഇത്തരം തീരുമാനങ്ങൾ അതീവ ജാഗ്രതയോടെ മാത്രമേ കൈക്കൊള്ളാൻ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുൻകാലങ്ങളിൽ ഒരു എംഎൽഎക്കെതിരെയും ഇത്തരത്തിലുള്ള പരാതികൾ ഉയർന്നിട്ടില്ലാത്തതിനാൽ സഭയ്ക്ക് ഇക്കാര്യത്തിൽ മുൻപരിചയമില്ലെന്നും എത്തിക്‌സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റിയുടെ റിപ്പോർട്ടിന്മേൽ സ്പീക്കറാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള കേസുകൾ നിയമസഭയുടെ അന്തസ്സിന് കളങ്കം വരുത്തിയിട്ടില്ലെ...