Thursday, October 29News That Matters

VENGARA

കണ്ണമംഗലം ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

VENGARA
കണ്ണമംഗലം ഗ്രാമപഞ്ചായത്ത് കേരളോത്സവം കലാ മത്സരങ്ങൾ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സമീറ പുളിക്കൽ ഉൽഘാടനം ചെയ്തു. ഇരുന്നൂറോളം പ്രതിഭകൾ അണിനിരന്ന കലാ മത്സരത്തിൽ കിങ് സ്റ്റാർ വട്ടപൊന്ത വിന്നേഴ്സും ടീം എടക്കാപറമ്പ് റന്നെഴ്സുമായി തിരഞ്ഞെടുത്തു. ചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹുസൈൻ കാരിവട്ടത്ത് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ നെടുമ്പള്ളി സൈതു,റൂഫിയ ചോല,ഷീന അനൂപ്, സമീർ പുള്ളാട്ട്, അമ്പലവൻ നംഷാദ്,TK കുഞ്ഞാലസ്സൻ, മുബീന തൈകണ്ടി, അബ്ദുറഹിമാൻ പള്ളിയാളി, AP സൈതു,MV ഗൗരി,ലത്തീഫ് മങ്ങാട്ടിൽ,അരക്കിങ്ങൾ ഉണ്ണികൃഷ്ണൻ,ഉമ്മുസൽ‍മത്ത്,PP മോനിഷ, മുജീബ് PP, എന്നിവർ സംസാരിച്ചു. ഫൈസൽ പുള്ളാട്ട് സ്വാഗതവും, ബിജോയ്‌ പട്ടയിൽ നന്ദിയും പറഞ്ഞു...

ഒതുക്കുങ്ങലിൽ മദ്യലഹരിയിലോടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികനായ അധ്യാപകൻ മരിച്ചു; പ്രതി കസ്റ്റഡിയിൽ

VENGARA
ഒതുക്കുങ്ങൽ: മദ്യലഹരിയിലോടിച്ച കാർ സ്കൂട്ടറിലിടിച്ച് അധ്യാപകൻ ദാരുണമായി മരണപ്പെട്ടു. ഒതുക്കുങ്ങൽ കുഴിപ്പുറം പാലേമാട് സ്വദേശി ഷറഫുദ്ദീൻ (36) ആണ് മരിച്ചത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഹബീബിന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രിയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. ഷറഫുദ്ദീനും സുഹൃത്ത് ഹബീബും സ്‌കൂട്ടറിൽ സഞ്ചരിക്കവെ, മദ്യലഹരിയിലായിരുന്ന കാർ ഡ്രൈവർ ഇവർ സഞ്ചരിച്ച വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ഷറഫുദ്ദീന്റെ ജീവൻ രക്ഷിക്കാനായില്ല. രാത്രി പന്ത്രണ്ടോടെയാണ് മരണം സംഭവിച്ചത്. സ്വകാര്യ സ്കൂളിൽ താൽക്കാലിക അധ്യാപകനായിരുന്നു പരേതൻ. സംഭവത്തിൽ മദ്യപിച്ച് വാഹനം ഓടിച്ച കാർ ഡ്രൈവർ മലപ്പുറം പറപ്പൂർ സ്വദേശി അക്ബർ അലി (36)-യെ വേങ്ങര പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ മെഡിക്കൽ പരിശോധനയ...

വേങ്ങരയിലെ ഗതാഗതക്കുരുക്ക്: മേൽപ്പാല നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്ന് എൽ.ഡി.എഫ്

VENGARA
വേങ്ങര: വേങ്ങരയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് എൽ.ഡി.എഫ്. സർക്കാർ തുടക്കം കുറിച്ച മേൽപ്പാല നിർമ്മാണം ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് വേങ്ങര എൽ.ഡി.എഫ്. കമ്മിറ്റി ആവശ്യപ്പെട്ടു. നിർമ്മാണം തടസ്സപ്പെടുത്താൻ എട്ടുകാലി മമ്മൂഞ്ഞുമാരായി ചമഞ്ഞ് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്നവരെ വേങ്ങരയിലെ ജനങ്ങൾ തള്ളിക്കളയണമെന്ന് യോഗം വ്യക്തമാക്കി. രാജ്യത്തൊട്ടാകെ പടരുന്ന ജനകീയ മുന്നേറ്റത്തിന്റെ ഭാഗമായി, നവംബർ 6-ന് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ വേങ്ങരയിൽ 'ജന്തർ മന്ദർ' സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു. എൻ.കെ. പോക്കർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം കൺവീനർ കെ.ടി. അലവിക്കുട്ടി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിൽ നയീം ചേറൂർ, പ്രകാശ് കുണ്ടൂർ, എം.കെ. റസാക്ക്, കെ.സി. സൈതലവി, ചെമ്പൻ ശിഹാബ്, സൈഫുദ്ദീൻ തുടങ്ങിയ നേതാക്കൾ സംസാരിച്ചു...

സിപിഐഎം അച്ഛനമ്പലം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ‘ജന്തർ മന്ദർ സ്‌ക്വയർ’ സംഘടിപ്പിച്ചു

VENGARA
കണ്ണമംഗലം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തുടനീളം നടക്കുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐഎം അച്ഛനമ്പലം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ജന്തർ മന്ദർ സ്‌ക്വയർ' സംഘടിപ്പിച്ചു. വിവിധ രാഷ്ട്രീയ-മത സംഘടനാ നേതാക്കളും സാംസ്കാരിക പ്രവർത്തകരും പരിപാടിക്ക് അഭിവാദ്യമർപ്പിക്കാൻ എത്തിയിരുന്നു. പാടിയും പറഞ്ഞും മുദ്രാവാക്യം വിളിച്ചും സമരക്കാർ അച്ഛനമ്പലത്തെ അക്ഷരാർത്ഥത്തിൽ ഒരു ജന്തർ മന്ദർ ആക്കി മാറ്റുകയായിരുന്നു. നാട്ടുകാരുടെ വലിയ ശ്രദ്ധ ആകർഷിച്ച പരിപാടി സിപിഐഎം ഏരിയ സെക്രട്ടറി കെ.ടി. അലവിക്കുട്ടി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി ഷാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ പുള്ളാട്ട് മുജീബ് സ്വാഗതവും മുസ്തഫ ചേങ്ങപ്ര നന്ദിയും പറഞ്ഞു. പി.കെ. സിദ്ധീഖ്, കെ.എം. ഷാഫി, അബ്ദുള്ള സഖാഫി, എൻ.കെ. പോക്കർ, വി. മണി, സുബ്രഹ്മണ്യൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു....

പറപ്പൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കൺവെൻഷനും ‘Gen India Movement’ പദയാത്ര പോസ്റ്റർ പ്രകാശനവും നടന്നു

VENGARA
പറപ്പൂർ: പറപ്പൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കൺവെൻഷനും സംസ്ഥാന അധ്യക്ഷൻ യുവജന വകുപ്പ് മന്ത്രിയുമായ ഓ ജെ ജനീഷ് നയിക്കുന്ന Gen India Movement പദയാത്രയുടെ പോസ്റ്റർ പ്രകാശനവും നടന്നു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻറ് സുഭാഷ് പള്ളിപ്പുറത്ത് അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി ഇക്ബാൽ പൂവത്തിങ്ങൽ സ്വാഗതം അർപ്പിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കൺവെൻഷൻ നാസർ പറപ്പൂർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എ എ റഷീദ് പോസ്റ്റർ പ്രകാശനം നടത്തി. മുൻ പ്രസിഡൻറ് മൂസ ടി എടപ്പാനാട്ട് മുഖ്യ പ്രഭാഷണം നടത്തി. പി കെ ഇബ്രാഹിം കുട്ടി, റഹീസ് പി കെ, ജാബിർ എ എ, അമീർ ബാപ്പു, യാസർ കെ സി,മുഹമ്മദ് കുട്ടി, റഹീം കാഞ്ഞിരക്കോടൻ, ജാഫർ എ കെ , നുജൂം, അമീൻ, അഫ്ഷൻ ,ആലി ബാവ, രാജൻ, ഷറഫു മാസ്റ്റർ, ഇർഷാദ് പി,അബ്ബാസ് തുടങ്ങിയവർ സംസാരിച്ചു....

യുവ കായികപ്രതിഭകളെ വാർത്തെടുക്കാൻ കണ്ണമംഗലം ചാമ്പ്യൻസ് ലീഗ്

VENGARA
കണ്ണമംഗലം: യുവ കായികപ്രതിഭകളെ കണ്ടെത്തി മികച്ച താരങ്ങളായി വളർത്തിയെടുക്കുന്നതിനും ലഹരിക്കെതിരെ ശക്തമായ ബോധവൽക്കരണം സൃഷ്ടിക്കുന്നതിനുമായി കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ‘നോ ഡ്രഗ്‌സ്’ സന്ദേശമുയർത്തി കണ്ണമംഗലം ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ (KCL) സംഘടിപ്പിക്കുന്നു. ടൂർണമെന്റിന്റെ ലോഗോ പ്രകാശനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി നിർവ്വഹിച്ചു. പഞ്ചായത്തിലെ 24 വാർഡുകളിലെയും ക്ലബ്ബുകളെ ഉൾപ്പെടുത്തി നടത്തിയ നറുക്കെടുപ്പിലൂടെ എട്ട് ടീമുകളെ ഇതിനകം തിരഞ്ഞെടുത്തു കഴിഞ്ഞു. മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള യുവതാരങ്ങളിൽ നിന്ന് ഓൺലൈനായി രജിസ്ട്രേഷൻ ക്ഷണിച്ച് താരലേലത്തിലൂടെയായിരിക്കും (Auction) വിവിധ ടീമുകളിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കുക. മത്സരങ്ങൾ വട്ടപ്പൊന്തയിലെ ശ്രീ ഇ. അഹമ്മദ് സാഹിബ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും. മികച്ച പ്രകടനം പുറത്തെടുക്കുന്ന താരങ്ങൾക്ക് തുടർപരിശീലനം ഉറപ്പാക്കി ഫുട്ബോൾ, ക്രിക്കറ...

ഊരകത്തെ സ്കൂളുകളിൽ ഡിജിറ്റൽ വിപ്ലവം: എ.ഐ അധിഷ്ഠിത ഇന്ററാക്റ്റീവ് പാനൽ ബോർഡുകൾ സ്ഥാപിച്ചു

VENGARA
​വേങ്ങര: ഊരകം ഗ്രാമപഞ്ചായത്തിലെ പ്രാഥമിക വിദ്യാലയങ്ങളിൽ ഭൗതിക സൗകര്യങ്ങളുടെ വികസനത്തോടൊപ്പം അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനായി വിപുലമായ പദ്ധതികളുമായി ഭരണസമിതി. പഠനം കൂടുതൽ ഫലപ്രദവും രസകരവുമാക്കുന്നതിനായി ഡിജിറ്റൽ സംവിധാനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ പ്രൈമറി സ്കൂളുകളിൽ എ.ഐ (AI) അധിഷ്ഠിത ഇന്ററാക്റ്റീവ് പാനൽ ബോർഡുകൾ സ്ഥാപിച്ചു.​ഊരകം കീഴ്മുറി ജി.എം.എൽ.പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫ്രീന അഷ്റഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. അസ്ലു മുഖ്യാതിഥിയായി പങ്കെടുത്തു.​ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ മൻസൂർ തമ്മഞ്ചേരി, വികസന സ്ഥിരം സമിതി അധ്യക്ഷ ഷെറീന റിയാസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അ...

കുറ്റാളൂർ ജി.എൽ.പി സ്കൂൾ കലോത്സവം ‘റിഥ്മിയ 2026’ ന് തുടക്കമായി

VENGARA
കുറ്റാളൂർ: ജി.എൽ.പി സ്കൂൾ ഊരകം കീഴ്‌മുറി സ്കൂൾ കലോത്സവം 'റിഥ്മിയ 2026' ആഘോഷപൂർവ്വം ആരംഭിച്ചു. വാർഡ് മെമ്പർ റൈഹാനത്ത് കലോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് മുനീർ എൻ.പി അധ്യക്ഷത വഹിച്ചു. പ്രമുഖ കലാകാരനും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശശി പൂക്കോടൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. വിദ്യാർത്ഥിനി അമികയുടെ പ്രാർത്ഥനാഗാനത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ഹെഡ്മാസ്റ്റർ സുലൈമാൻ യു. സ്വാഗതവും പ്രോഗ്രാം കൺവീനർ ജിൻഷ് കെ.പി നന്ദിയും പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം കുട്ടികളുടെ വിവിധയിനം വൈവിധ്യമാർന്ന കലാമത്സരങ്ങൾ അരങ്ങേറി. അധ്യാപകർ, പിടിഎ ഭാരവാഹികൾ, നാട്ടുകാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു....

പ്രവാസി കോൺഗ്രസ് വേങ്ങര മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

VENGARA
വേങ്ങര: പ്രവാസി കോൺഗ്രസ് വേങ്ങര മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യു.കെ. മുഹമ്മദ് കുട്ടി പ്രസിഡന്റായും ഇസ്മായിൽ അഹമ്മദ് ജനറൽ സെക്രട്ടറിയായും ടി.വി. ഹംസ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ബൈജു പാണ്ടികശാല, അർഷാദ് എം.ടി. എന്നിവർ വൈസ് പ്രസിഡന്റുമാരായും മുഹമ്മദ് കുട്ടി എൻ.ടി., അബ്ദുൽ നാസർ വി.ടി. എന്നിവർ സെക്രട്ടറിമാരായും ചുമതലയേറ്റു. പ്രവാസികളുടെ ക്ഷേമവും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രവാസി പെൻഷൻ നിലവിലെ നിരക്കിൽ നിന്ന് 5,000 രൂപയായി വർധിപ്പിക്കണമെന്നും പെൻഷൻ അപേക്ഷകരുടെ പ്രായപരിധി 60 വയസ്സിൽ നിന്ന് 65 വയസ്സായി ഉയർത്തണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രവാസികളുടെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ച് സർക്കാർ അനുകൂല നടപടികൾ സ്വീകരിക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു....

ഉപജില്ലാ ശാസ്ത്ര-കായിക മേളകളിൽ നേട്ടം; ചേറൂർ PPTMYHSS ന് വേങ്ങരയിൽ ആവേശോജ്ജ്വല സ്വീകരണം

VENGARA
വേങ്ങര: ഉപജില്ലാ ശാസ്ത്ര–കായിക മേളകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് വിദ്യാർത്ഥികൾക്ക് വേങ്ങരയിൽ ആവേശോജ്ജ്വലമായ സ്വീകരണം നൽകി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര യൂണിറ്റിന്റെയും യൂത്ത് വിങ്ങിന്റെയും നേതൃത്വത്തിലാണ് വിദ്യാർത്ഥികൾക്ക് മധുരം നൽകി വിജയാഘോഷം സംഘടിപ്പിച്ചത്. മേളകളിൽ നേടിയ ട്രോഫികളും സമ്മാനങ്ങളുമായി ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പി.ടി.എ ഭാരവാഹികളും നാട്ടുകാരും പങ്കെടുത്ത ആഹ്ലാദപ്രകടനം ടൗണിനെ ആഘോഷത്തിമർപ്പിലാക്കി. തുടർന്ന് നടന്ന സ്വീകരണ ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ശരീഫ് കുറ്റൂർ നിർവഹിച്ചു. കെ.വി.വി.ഇ.എസ് വേങ്ങര മണ്ഡലം ജനറൽ സെക്രട്ടറിയും യൂണിറ്റ് പ്രസിഡന്റുമായ എം.കെ. സൈനുദ്ദീൻ ഹാജി, യൂണിറ്റ് ജനറൽ സെക്രട്ടറി ശിവശങ്കരൻ നായർ, യൂണിറ്റ് സെക്രട്ടറി ഇബ്രാഹിം വെട്ടിക്കാട്ടിൽ എന്നിവർ ആശംസകൾ നേർന...

സ്ട്രോക്ക് അതിജീവിതർക്കായി ‘സ്റ്റെപ്പ്’ കൂട്ടായ്മ രൂപീകരിച്ചു; പുനരധിവാസവും ആത്മവിശ്വാസവും ലക്ഷ്യം

VENGARA
വേങ്ങര: സ്ട്രോക്ക് അതിജീവിച്ചവരുടെ ക്ഷേമവും സമഗ്ര പുനരധിവാസവും ലക്ഷ്യമിട്ട് ഗ്രീൻ സ്ക്വയർ കേന്ദ്രമായി 'STEP' (Stroke Thrivers Empowerment Platform) എന്ന പേരിൽ പുതിയ കൂട്ടായ്മ രൂപീകരിച്ചു. സ്ട്രോക്ക് ബാധയെ തുടർന്ന് ജീവിതത്തിൽ പ്രതിസന്ധികൾ നേരിടുന്നവർക്ക് പരസ്പരം പിന്തുണ നൽകുന്നതിനും, ആത്മവിശ്വാസം വളർത്തുന്നതിനും, സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് പ്ലാറ്റ്‌ഫോം രൂപീകരിച്ചിരിക്കുന്നത്. തങ്ങളുടെ അനുഭവങ്ങളും പ്രയാസങ്ങളും പങ്കുവെക്കാനും പുനരധിവാസ പ്രവർത്തനങ്ങളിൽ പരസ്പരം താങ്ങാവാനും 'സ്റ്റെപ്പ്' വേദിയൊരുക്കും. അതിജീവിതർക്ക് വേണ്ടി മറ്റുള്ളവർ പ്രവർത്തിക്കുന്നതിന് പകരം, അതിജീവിച്ചവർ തന്നെ നേരിട്ട് നേതൃത്വം നൽകി സമാന അനുഭവങ്ങളിലൂടെ കടന്നുപോകുന്നവർക്കായി മുന്നിട്ടിറങ്ങുന്നു എന്നതാണ് ഇതിന്റെ സവിശേഷത. കഴിഞ്ഞ ഒരു വർഷമായി ഗ്രീൻ ഫൗണ്ടേഷന്റെ റിഹാബ് സെന്ററിലൂടെ കൈവന്ന സൗഹൃദങ്ങളും ആത്മവിശ്...

വേങ്ങരയിൽ ആർ.ജെ.ഡി ജില്ലാ ക്യാമ്പ്

VENGARA
വേങ്ങര: രാജ്യ തലസ്ഥാനത്തെ തുറന്ന ജയിലിലാക്കി ജനാധിപത്യ അഭിപ്രായ പ്രകടനങ്ങളെയും സമരങ്ങളെയും അടിച്ചമർത്തി ഏകാധിപത്യ ഫാസിസ്റ്റ് ഭരണകൂടമായി മാറ്റിയിരിക്കയാണ് മോഡി ഗവൺമെന്റ്. ഇലക്ഷൻ കമ്മീഷനെ കൂട്ടുപിടിച്ച് അട്ടിമറിയിലൂടെ അധികാരത്തിൽ വന്ന BJP ഗവൺമെന്റും നരേന്ദ്ര മോദിയും പുതിയ പ്രക്ഷേപത്തിന് മുന്നിൽ മുട്ടുമടക്കുമെന്നും ഡൽഹിയിലെ പ്രക്ഷോപ പരമ്പര പുതിയ പ്രതീക്ഷയാണന്നും RJD നിയമസഭാ കക്ഷി നേതാവ് PK പ്രവീൺ MLA RJD ജില്ലാ ക്യാമ്പ് ഉൽഘാടനം ചെയ്തു കൊണ്ട് പറഞ്ഞു. RJD സംസ്ഥാന ജനറൽ സെക്രട്ടറി സബാഹ് പുൽപറ്റ മുഖ്യ പ്രഭാഷണം നടത്തി. RJD ജില്ലാ പ്രസിഡന്റ് അഡ്വ എം. ജനാർദ്ദനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ ക്യാമ്പിൽ RJD സംസ്ഥാന സെക്രട്ടറി ഡോ A. രബിജ, അലി പുല്ലിത്തൊടി , എം. സിദ്ധാർത്ഥൻ, NP മോഹൻ രാജ്, അബ്ദുറഹിമാൻ മൗലവി, ഹംസ എടവണ്ണ, C. ശിഹാബുദ്ധീൻ , എൻ. അബ്ദു റഹീം , എഞ്ചിനിയർ മൊയ്തീൻ കുട്ടി ചന്ദ്രൻ നീലാമ്പ്ര, വേണു അഴി...

മെച്ചേരി അഷ്‌റഫിന്റെ കുടുംബത്തിന് നിർമ്മിക്കുന്ന വീടിനുള്ള സ്ഥലത്തിന്റെ ആധാരം കൈമാറി

VENGARA
വേങ്ങര: ഇരിങ്ങല്ലൂർ കുറ്റിത്തറമ്മൽ പരേതനായ മെച്ചേരി അഷ്‌റഫിന്റെ കുടുംബത്തിന് നിർമിച്ചു നൽകുന്ന വീടിനുള്ള സ്ഥലത്തിന്റെ ആധാരം കൈമാറി. നിർമാണ കമ്മിറ്റി രക്ഷാധികാരി എൻ. മജീദ് മാസ്റ്ററാണ് കുടുംബത്തിന് ആധാരം ഔദ്യോഗികമായി കൈമാറിയത്. ചടങ്ങിൽ നിർമാണ കമ്മിറ്റി ചെയർമാൻ സി.കെ. അഹമ്മദ്‌ കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ. അബ്ദുസ്സലാം, പി.കെ. അബ്ദുറഹ്മാൻ, വി. അബ്ദുൾ അസീസ്, ടി.പി. അനീസ് എന്നിവർ സംബന്ധിച്ചു. ഇവർക്ക് പുറമെ സി.കെ. യൂസുഫ്, ബി. മുസ്തഫ, കെ. ഹുസൈൻ, കെ.പി. ഇബ്രാഹിം, എം.കെ. മമ്മുദു, സി.പി. അമീർ, പി. റഫീഖ്, പി. മുസ്തഫ, കെ. അബി സിനാൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു....

മലപ്പുറം- കൂരിയാട് റോഡ്  നാലുവരിപ്പാതയാക്കി വികസിപ്പിക്കണം: റാഫ്

VENGARA
മലപ്പുറം: വേങ്ങരയിലെ ഗതാഗതക്കുരുക്കിനും ടൗൺ വികസനത്തിനും ഉതകുന്ന തരത്തിലുള്ള ശാസ്ത്രീയമായ റോഡ് നിർമ്മാണമാണ് വേണ്ടതെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു അഭിപ്രായപ്പെട്ടു.  മലപ്പുറം മുതൽ കുരിയാട് വരെ പാർക്കിങ് സൗകര്യമുള്ള നാലു വരിപാതയാക്കി വികസിപ്പിക്കുന്നതോടെ ഗതാഗതക്കുരുക്കിന്ന് പരിഹാരമാകുകയും ടൗൺ വികസനം സാധ്യമാകുകയും വ്യാപാരികൾക്കും ഓട്ടോ റിക്ഷ തൊഴിലാളികളടക്കമുള്ളവർക്ക് ഏറെ പ്രയോജനം കിട്ടുകയും ചെയ്യും. ഫ്ലൈ ഓവറിൻ്റെ തുടക്കത്തിലും അവസാനിക്കുന്നിടത്തും റോഡ് വീതിയില്ലാതെയും പില്ലറുകൾ മൂലം റോഡിൻ്റെ വീതി കുറയുകയും ചെയ്യുന്നതോടെ ഗതാഗതം കുരുക്കുകൾ കൂടുകയും ചെയ്യും. ഫ്ലൈ ഓവറിന്ന് പകരം റോഡിന്നായി സർക്കാർ ഏറ്റെടുക്കുന്ന സ്ഥലത്തിനും കെട്ടിടങ്ങൾക്കും മതിയായ വില മുൻകൂറായി നൽകുന്നതോടെ സ്ഥലം വിട്ടു കൊടുക്കുന്നതിന്ന് തടസ്സങ്ങളുമുണ്ടാകില്ല. ഇക്കാര്യത്തിൽ ജനപ്രതിനിധികൾ പ്രത്യേക താൽപര്യമെടുത്ത് ...

KSSPA ഊരകം മണ്ഡലം സമ്മേളനം വേങ്ങരയിൽ നടന്നു

VENGARA
വേങ്ങര: സർവീസ് പെൻഷൻകാർക്ക് കുടിശ്ശികയായ ക്ഷാമശ്വാസം എത്രയും വേഗം അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ഊരകം മണ്ഡലം സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. വേങ്ങര ഇന്ദിര ഭവനിൽ നടന്ന സമ്മേളനം വേങ്ങര മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ പാർലമെന്റ് അംഗങ്ങളെയും നേതാക്കളെയും അറസ്റ്റ് ചെയ്ത നടപടിയിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.കെ.എസ്.എസ്.പി.എ സംസ്ഥാന സമിതി അംഗം പി.കെ. ബീരാൻ കുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ. വേലായുധൻ, ഹാരുൺ റഷീദ്, പി.വി. ശിവരാമൻ, എ. സുരേഷ് എന്നിവർ സംസാരിച്ചു. യോഗത്തിന് നിയോജക മണ്ഡലം സെക്രട്ടറി എം.കെ. വേലായുധൻ സ്വാഗതവും ഹാരുൺ റഷീദ് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികൾ: * പ്രസിഡന്റ്: വേലായുധൻ മാസ്റ്റർ * സെക്രട്ടറി: പി.വ...

ഊരകം ഒ.കെ.എം നഗർ എടരിയിൽ ബൈപ്പാസ് റോഡ് നാടിന് സമർപ്പിച്ചു

VENGARA
ഊരകം: ഊരകം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉൾപ്പെടുന്ന ഒ.കെ.എം നഗർ എടരിയിൽ ബൈപ്പാസ് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫ്രീന അഷറഫ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അസൈനാർ ഊരകം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ വാർഡ് മെമ്പർമാരായ എം.ടി അലവി, കെ. ചന്തു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടി.പി അലസ്സൻ ഹാജി, ടി. നൗഷാദ്, കെ.കെ ഹംസ മാസ്റ്റർ, ടി. അബ്ദു ഹാജി, കെ.ടി അസൈൻ, കെ.ടി അബ്ദുൽ മജീദ്, കെ.ടി അബ്ദുൽ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിന് എം.ടി അബ്ദുറഹ്മാൻ സ്വാഗതവും ടി. മൊയ്തീൻകുട്ടി നന്ദിയും പറഞ്ഞു. കെ.ടി.എ റഷീദ്, ടി.പി മൊയ്തീൻ, എൻ.ടി മൻസൂർ, കെ.ടി അലവിക്കുട്ടി, എം. സൈതലവി, ടി. മൂസ, കീരി അബ്ദു, പി.പി മുഹമ്മദലി മുസ്ലിയാർ, എം.ടി മുഹമ്മദ്, ടി.പി മുസ്തഫ, പി. ഫൈസൽ, ടി. അലവി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി....

സായംപ്രഭാ ഹോം പ്രവർത്തന ചാർട്ട് പ്രകാശനം ചെയ്തു.

VENGARA
വേങ്ങര: ദൈനംദിന പ്രവർത്തനങ്ങൾ കൂടുതൽ ക്രമബദ്ധമായി നടപ്പാക്കുന്നതിനായി തയ്യാറാക്കിയ പ്രവർത്തന ചാർട്ട് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. അബ്ദുൽ നാസർ പ്രകാശനം ചെയ്തു.​ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സബ്ന ഇബ്രാഹീം അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജംസിയ ചീരങ്ങൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സമിത കുമാരി, ഫെസിലിറ്റേറ്റർ ലിനിഷ, കെയർ ഗീവർ ഇബ്രാഹീം എ.കെ., സായംപ്രഭാ ഹോമിലെ മുതിർന്ന പൗരന്മാർ തുടങ്ങിയവർ പങ്കെടുത്തു.​വയോജനങ്ങളുടെ സജീവ പങ്കാളിത്തവും താല്പര്യങ്ങളും മുൻനിർത്തി ഓരോ ദിവസവും വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മുതിർന്നവരുടെ മാനസികവും സാമൂഹികവുമായ ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം, വേങ്ങര മോഡൽ സായംപ്രഭാ ഹോമിനെ കൂടുതൽ സജീവവും മാതൃകാപരവുമായ വയോജന സൗഹൃദ ഇടമാക്കി മാറ്റുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്....

JCB അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

VENGARA
കണ്ണമംഗലം: ചെറേക്കാട് ചെങ്കൽ ക്വാറിയിലുണ്ടായ ജെ.സി.ബി അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വട്ടപ്പൊന്ത സ്വദേശി സ്രാമ്പ്യയേക്കൽ ബീരാന്റെ മകൻ ഹമീദ് ആണ് മരിച്ചത്.​ചെങ്കൽ ക്വാറിയിലെ ജോലിക്കിടെ അബദ്ധത്തിൽ ജെ.സി.ബിയുടെ ബക്കറ്റ് (മണ്ണ് മാന്തുന്ന ഭാഗം) തലയിൽ തട്ടിയാണ് ഹമീദിന് ഗുരുതരമായി പരിക്കേറ്റത്. അപകടത്തിന് പിന്നാലെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു....

കണ്ണമംഗലം പഞ്ചായത്തിൽ കുരുമുളക് കർഷകർക്ക് ജൈവവള വിതരണം തുടങ്ങി

VENGARA
കണ്ണമംഗലം: ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുരുമുളക് കർഷകർക്കായി ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ജൈവവള വിതരണത്തിന് തുടക്കമായി. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് കാര്യവട്ടത്ത് ഹുസൈൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നെടുമ്പള്ളി സൈതു, പഞ്ചായത്ത് അംഗങ്ങളായ ടി.കെ. അബ്ദുൽ റഷീദ്, അബ്ദുൽ ലത്തീഫ്, നൗഷാദ് ചെറൂർ, അബ്ദുറഹിമാൻ പള്ളിയാളി, യു. സക്കീന, ഉമ്മുസൽമത്ത്, കൃഷി ഓഫീസർ ബബിത പി. എന്നിവരും കർഷക പ്രതിനിധികളും പങ്കെടുത്തു....

വിപുലമായ പരിപാടികളോടെ ഊരകം അത്താണിക്കുണ്ട് അങ്കണവാടിയിൽ വയോജന ദിനാചരണം

VENGARA
ഊരകം: ഊരകം അത്താണിക്കുണ്ട് അങ്കണവാടിയിൽ വിവിധങ്ങളായ സാംസ്കാരിക പരിപാടികളോടെ വയോജന ദിനം സമുചിതമായി ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫ്രീന അഷറഫ് നിർവഹിച്ചു. വാർഡ് അംഗം അസൈനാർ ഊരകം അധ്യക്ഷത വഹിച്ചു. ആഘോഷത്തിന്റെ ഭാഗമായി വയോജനങ്ങൾക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. 'ബാല്യത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം' എന്ന വിഷയത്തിൽ വേങ്ങര പോലീസ് സബ് ഇൻസ്പെക്ടർ സുരേഷും, 'വയോജനങ്ങൾ നേരിടുന്ന സാമൂഹിക വെല്ലുവിളികൾ' എന്ന വിഷയത്തിൽ സി.എച്ച്.സി കൗൺസിലർ നിമിഷയും ക്ലാസുകളെടുത്തു. തുടർന്ന് അംഗങ്ങളുടെ കലാപരിപാടികളും മധുരവിതരണവും നടന്നു. ചടങ്ങിൽ പങ്കെടുത്ത വയോജനങ്ങളെ നാടിന്റെ ആദരവായി ഉപഹാരങ്ങൾ നൽകി സ്വീകരിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മൻസൂർ ടി., സി.ഡി.പി.ഒ ബിന്ദു, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജംഷീദ, വി. വിനോദിനി ടീച്ചർ, മുൻ വാർഡ് അംഗം അന്നത്ത് എൻ.ടി., കെ.കെ. ഹംസ മാസ...

MTN NEWS CHANNEL

Exit mobile version