വേങ്ങര: സ്ട്രോക്ക് അതിജീവിച്ചവരുടെ ക്ഷേമവും സമഗ്ര പുനരധിവാസവും ലക്ഷ്യമിട്ട് ഗ്രീൻ സ്ക്വയർ കേന്ദ്രമായി ‘STEP’ (Stroke Thrivers Empowerment Platform) എന്ന പേരിൽ പുതിയ കൂട്ടായ്മ രൂപീകരിച്ചു. സ്ട്രോക്ക് ബാധയെ തുടർന്ന് ജീവിതത്തിൽ പ്രതിസന്ധികൾ നേരിടുന്നവർക്ക് പരസ്പരം പിന്തുണ നൽകുന്നതിനും, ആത്മവിശ്വാസം വളർത്തുന്നതിനും, സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് പ്ലാറ്റ്‌ഫോം രൂപീകരിച്ചിരിക്കുന്നത്. തങ്ങളുടെ അനുഭവങ്ങളും പ്രയാസങ്ങളും പങ്കുവെക്കാനും പുനരധിവാസ പ്രവർത്തനങ്ങളിൽ പരസ്പരം താങ്ങാവാനും ‘സ്റ്റെപ്പ്’ വേദിയൊരുക്കും. അതിജീവിതർക്ക് വേണ്ടി മറ്റുള്ളവർ പ്രവർത്തിക്കുന്നതിന് പകരം, അതിജീവിച്ചവർ തന്നെ നേരിട്ട് നേതൃത്വം നൽകി സമാന അനുഭവങ്ങളിലൂടെ കടന്നുപോകുന്നവർക്കായി മുന്നിട്ടിറങ്ങുന്നു എന്നതാണ് ഇതിന്റെ സവിശേഷത. കഴിഞ്ഞ ഒരു വർഷമായി ഗ്രീൻ ഫൗണ്ടേഷന്റെ റിഹാബ് സെന്ററിലൂടെ കൈവന്ന സൗഹൃദങ്ങളും ആത്മവിശ്വാസവുമാണ് കൂട്ടായ്മ രൂപീകരണത്തിന് വഴിയൊരുക്കിയത്.
കൺവെൻഷനിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികൾ:
- പ്രസിഡന്റ്: ഇ.പി. ഉസ്മാൻ
- വൈസ് പ്രസിഡന്റുമാർ: കെ. അബ്ദുറസാഖ്, എൻ.കെ. വിനോദ്
- ജനറൽ സെക്രട്ടറി: ചന്ദ്രൻ പൂലാട്ട്
- സെക്രട്ടറിമാർ: മുഹമ്മദ് റാഫി കെ.പി., സുരേഷ് കെ.പി.
- ട്രഷറർ: എ.പി. നീലകണ്ഠൻ
