Thursday, January 15News That Matters

GULF NEWS

ലീഗ് രാഷ്ട്രീയത്തിന്റെ വഴി പിന്തുടർന്ന് ഷിദിൻനാഥ് ദുബൈ കെഎംസിസിയിൽ; നജീബ് കാന്തപുരം എംഎൽഎ അംഗത്വം നൽകി

GULF NEWS
കോഴിക്കോട് ബേപ്പൂർ നിയോജക മണ്ഡലത്തിലെ രാമനാട്ടുകര നഗരസഭാ മുൻ കൗൺസിലറും ദളിത് ലീഗ് നേതാവുമായ ഗോപി പരുത്തിപ്പാറയുടെ മകൻ ഷിദിൻനാഥ് ദുബൈ കെഎംസിസിയിൽ അംഗത്വമെടുത്തു. പിതാവിന്റെ രാഷ്ട്രീയ പാത പിന്തുടർന്ന് മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിക്കാനുള്ള താല്പര്യവുമായാണ് ഷിദിൻനാഥ് ദുബൈ കെഎംസിസി ആസ്ഥാനത്തെത്തിയത്. ദുബൈയിലെ ഒരു പ്രമുഖ കമ്പനിയിൽ ഉദ്യോഗസ്ഥനായ ഷിദിൻനാഥിനെ കെഎംസിസി പ്രവർത്തകർ ആവേശപൂർവ്വമാണ് സ്വീകരിച്ചത്. മലപ്പുറം ജില്ലാ പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ പ്രത്യേക പരിപാടി ദുബൈ കെഎംസിസി ഓഡിറ്റോറിയത്തിൽ നടക്കുന്നതിനിടെയാണ് ഷിദിൻനാഥിന് മെംബർഷിപ്പ് നൽകാൻ തീരുമാനിച്ചത്. പ്രതിപക്ഷമില്ലാത്ത ജില്ലാ പഞ്ചായത്ത് യുഡിഎഫിന് സമ്മാനിച്ച മലപ്പുറം ജില്ലയുടെ പരിപാടിയിൽ വെച്ച് തന്നെ പുതിയ അംഗത്തെ ചേർക്കുന്നത് ഉചിതമാകുമെന്ന് ഭാരവാഹികൾ തീരുമാനിക്കുകയായിരുന്നു. ജനറൽ സീറ്റിൽ അഡ്വ. എ.പി. സ്മിജിയെ ജില്ലാ പ...

പ്രാര്‍ത്ഥനകള്‍ വിഫലം, മകള്‍ ഹാദിയ ഫാത്തിമയും മരണത്തിന് കീഴടങ്ങി, സൗദി കാര്‍ അപകടത്തില്‍ മരിച്ചത് 5 മലയാളികള്‍

GULF NEWS
സൗദി അറേബ്യയില്‍ ലോറി കാറിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി ജലീലിന്റെ മകള്‍ ഹാദിയ ഫാത്തിമ (10) യും മരണത്തിന് കീഴടങ്ങി. മദീന സന്ദർശനം കഴിഞ്ഞ് മടങ്ങവേയാണ് അപകടമുണ്ടായത്. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് അപകടത്തില്‍ മരിച്ചത്. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത്‌ കളത്തില്‍ അബ്ദുല്‍ ജലീല്‍ (52), ഭാര്യ തസ്‌നി തോടേങ്ങല്‍ (40), മകൻ നടുവത്ത്‌ കളത്തില്‍ ആദില്‍ (14), ജലീലിൻ്റെ മാതാവ് മൈമൂനത്ത്‌ കാക്കേങ്ങല്‍ (73) എന്നിവർ തല്‍ക്ഷണം മരിച്ചു. മദീന സന്ദർശിക്കാൻ പോയ കുടുംബത്തിലെ ഏഴംഗങ്ങള്‍ സഞ്ചരിച്ച കാർ ആണ് അപകടത്തില്‍ പെട്ടത്.കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. അപകടത്തില്‍പെട്ട കുടുംബം സഞ്ചരിച്ച ജി.എം.സി വാഹനത്തില്‍ ഏഴ് പേരാണ് ഉണ്ടായിരുന്നത്. ജിദ്ദ-മദീന റോഡില്‍ വാദി ഫറഹ എന്ന സ്ഥലത്ത് വെച്ച്‌ തീറ്...

ഖത്തറിൽ നിർമ്മാണത്തിലിരിക്കുന്ന റോഡിലെ കുഴിയിൽ വീണ് മലയാളി യുവാവ് മരണപ്പെട്ടു.

GULF NEWS
ദോഹ: ഖത്തറിൽ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി എടുത്ത കുഴിയിൽ വീണ് മലയാളി യുവാവിന് ദാരുണാന്ത്യം. തൃശൂർ തളിക്കുളങ്ങര അമ്പലത്തിന് വടക്ക് അയ്യംകുളത്ത് താമസിക്കുന്ന കല്ലിപറമ്പിൽ റഹ്മത്തലിയുടെ മകൻ മുഹമ്മദ് അമീൻ (24) ആണ് മരിച്ചത്. ഖത്തറിൽ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു ഇദ്ദേഹം.​കളിക്കാനായി പുറത്തുപോയ അമീനെ ഏറെ നേരമായിട്ടും കാണാതായതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തുന്നത്. താമസസ്ഥലത്തിന് സമീപം റോഡ് പണികൾക്കായി എടുത്ത ആഴത്തിലുള്ള കുഴിയിൽ അബദ്ധത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം....

അബുദാബിയിൽ വാഹനാപകടം: സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു

Accident, GULF NEWS
അബുദാബി-ദുബൈ റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി സ്വദേശി മണിയൽ അബ്ദുൽ ലത്തീഫിന്റെയും വടകര കുന്നുമ്മക്കര സ്വദേശിനി റുക്സാനയുടെയും മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും, ഇവരുടെ വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശിനി ബുഷറയുമാണ് മരിച്ചത്. ലിവ ഫെസ്റ്റിവലിൽ പങ്കെടുത്ത ശേഷം ദുബൈയിലെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനം ശനിയാഴ്ച രാവിലെ ഷഹാമയ്ക്ക് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അബ്ദുൽ ലത്തീഫും ഭാര്യ റുക്സാനയും അബുദാബിയിലെ ശൈഖ് ശഖ്ബൂത്ത് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലാണ്. ദീർഘകാലമായി ദുബൈയിൽ സ്ഥിരതാമസക്കാരായ ഈ കുടുംബത്തിന്റെ മൃതദേഹങ്ങൾ നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാര ചടങ്ങുകൾ യുഎഇയിൽ ...

മദീനയിൽ വാഹനാപകടം: മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു

GULF NEWS
മദീന: മദീനയ്ക്ക് സമീപം ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശികളായ നടുവത്ത്‌ കളത്തില്‍ അബ്ദുല്‍ ജലീല്‍ (52), ഭാര്യ തസ്‌ന തോടേങ്ങല്‍ (40), മകൻ ആദില്‍ (14), ജലീലിന്റെ മാതാവ് മൈമൂനത്ത്‌ കാക്കേങ്ങല്‍ (73) എന്നിവരാണ് മരിച്ചത്. മദീന സന്ദർശിക്കാൻ പോയ കുടുംബത്തിലെ ഏഴംഗങ്ങൾ സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന ജലീലിന്റെ മക്കളായ നൂറ, ആയിഷ, ഫാത്തിമ എന്നിവർക്ക് സാരമായ പരിക്കേറ്റു. ഇവരെ മദീനയിലെ കിങ് ഫഹദ്, സൗദി ജർമൻ എന്നീ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.​ശനിയാഴ്ച വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ ഈ അപകടം. ജിദ്ദ-മദീന റോഡിൽ വാദി ഫറഹ എന്ന സ്ഥലത്ത് വെച്ച് ഇവർ സഞ്ചരിച്ചിരുന്ന ജി.എം.സി വാഹനം തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വർഷങ്ങളായി ജിദ്...

ഹൃദയാഘാതം: മലപ്പുറം മങ്കട സ്വദേശി ജിദ്ദയിൽ അന്തരിച്ചു

GULF NEWS
മലപ്പുറം മങ്കട കുറുവ പാങ്ങ് ചേണ്ടി സ്വദേശി ഇല്ലിക്കൽ റഹീം (55) ജിദ്ദയിൽ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദ ജിദ്ഹാനി ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം. സഫ ഡിസ്ട്രിക്ടിലെ നഹ്ദി ഫാർമസിയിൽ ജീവനക്കാരനായിരുന്ന റഹീം കഴിഞ്ഞ 30 വർഷമായി പ്രവാസലോകത്ത് സജീവമായിരുന്നു.​ഭാര്യ സുലൈഖ സന്ദർശന വിസയിൽ നിലവിൽ ജിദ്ദയിലുണ്ട്. മുഷ്‌താഖുദ്ധിൻ, മുഹ്‌സിന എന്നിവരാണ് മക്കൾ. നൗഷാദ്, ഫിദ എന്നിവർ മരുമക്കളും മുസ്തഫ, അലി, അബ്ദുൽ റസാഖ്, ഫാത്തിമ സുഹറ എന്നിവർ സഹോദരങ്ങളുമാണ്. ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു....

യുഡിഎഫ് മുന്നേറ്റം: വിജയാഘോഷവുമായി ദുബൈ കെഎംസിസി വേങ്ങര മണ്ഡലം കമ്മിറ്റി

GULF NEWS
ദുബൈ: നാട്ടിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫിനും മുസ്ലിം ലീഗിനും ഉണ്ടായ മുന്നേറ്റം ആഘോഷമാക്കി ദുബൈ കെഎംസിസി വേങ്ങര മണ്ഡലം കമ്മിറ്റി. ദുബൈ കെഎംസിസിയിൽ ചേർന്ന മണ്ഡലം പ്രവർത്തക സമിതി യോഗത്തോട അനുബന്ധിച്ച് പച്ച ലഡ്ഡു വിതരണം ചെയ്തും കേക്ക്‌ മുറിച്ചുമായിരുന്നു നേതാക്കളും പ്രവർത്തകരും വിജയം ആഘോഷിച്ചത്. ദുബൈ കെഎംസിസി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി നൗഫൽ എ.പി, മുസ്തഫ വേങ്ങര, ദുബൈയിൽ ഹൃസ്വ സന്ദർശനത്തിനെത്തിയ ചേറൂർ യതീംഖാന ഹൈസ്‌കൂൾ പ്രിൻസിപ്പൽ അസീസ് മാസ്റ്റർ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു....

വേങ്ങര സ്വദേശി ജിദ്ദയിൽ നിര്യാതനായി

GULF NEWS
ജിദ്ദ: വേങ്ങര ചിനക്കൽ മുണ്ടക്ക പറമ്പ് സ്വദേശി ടി.വി അബ്ദുല്ലത്തീഫ് സൗദി അറേബ്യയിലെ ജിദ്ദയിൽ നിര്യാതനായി. ജിദ്ദ അബുഹൂറിലെ താമസ സ്ഥലത്താണ് ഇദ്ദേഹം മരണപ്പെട്ടത്. തുടർ നടപടികൾക്കും മറ്റുമായി ജിദ്ദ കെഎംസിസി (KMCC) വെൽഫയർ വിംഗ് പ്രവർത്തകർ സഹായത്തിനുണ്ട്. ജനാസ നാട്ടിലെത്തിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും...

ഒരാഴ്ച മുമ്പ് സൗദിയിലെ ദമ്മാമിൽ ജോലിക്കെത്തിയ മലപ്പുറം സ്വദേശി മരണപ്പെട്ടു.

GULF NEWS
ദമ്മാം: ഒരാഴ്ച മുമ്പ് പുതിയ തൊഴില്‍ വിസയില്‍ ജോലിക്കെത്തിയ മലപ്പുറം നിലമ്പൂർ സ്വദേശി അൻസാർ അലി മാവുങ്കൽ (48) ആണ് സൗദിയിലെ ദമ്മാമില്‍ മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ദമ്മാമിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം ഇന്ന് പുലർച്ചയോടെ മരിക്കുകയായിരുന്നു.​ മൃതദേഹം ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സാമൂഹ്യ പ്രവർത്തകൻ ഷാജി വയനാടിൻ്റെ നേതൃത്വത്തില്‍ നടപടികൾ പൂർത്തിയാക്കി മൃതദേഹം ദമ്മാമിൽ മറവ് ചെയ്യും. ഉപ്പ പരേതനായ മൊയ്‌തീൻ കുട്ടി മാവുങ്ങൽ, ഉമ്മ നഫീസ, ഭാര്യ ബാജീന, മക്കൾ ഹിബ ഷെറിൻ, മിൻഹാജ്, മരുമകൻ മുഹമ്മദ്‌ സ്വാലിഹ് എന്നിവരാണ് കുടുംബാംഗങ്ങൾ....

ഏഴ് എമിറേറ്റുകളിലൂടെ ഹംസ മണ്ണാർക്കാടിന്റെ സൈക്കിൾ സഫാരി; ഫുജൈറയിൽ സ്വീകരണം നൽകി

GULF NEWS
ഫുജൈറ: യു.എ.ഇ ദേശീയ ദിനത്തോട അനുബന്ധിച്ച് ഏഴ് എമിറേറ്റുകളിലൂടെ ഒറ്റക്ക് സൈക്കിൾ സഫാരി നടത്തുന്ന ഹംസ മണ്ണാർക്കാടിന് ഫുജൈറയിൽ സ്വീകരണം നൽകി. അന്നം തരുന്ന മണ്ണിനോടുള്ള ആദരസൂചകമായി കഴിഞ്ഞ 9 വർഷമായി അദ്ദേഹം ഈ സൈക്കിൾ സഫാരി നടത്തിവരുന്നു. പര്യടനത്തിന്റെ ഭാഗമായി ഇന്നലെ ഫുജൈറയിൽ എത്തിയ അദ്ദേഹത്തെ ഫുജൈറ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ ചേർന്ന് ആദരിച്ചു....

ഷാർജയില്‍ ചികിത്സയിലിരിക്കെ മലപ്പുറം സ്വദേശി നിര്യാതനായി

GULF NEWS
ഷാർജ: ഷാർജയില്‍ ചികിത്സയിലിരിക്കെ മലപ്പുറം തെന്നല കുറ്റിപ്പാല സ്വദേശി പറമ്പില്‍ ശറഫുദ്ദീൻ (42) അന്തരിച്ചു. പരേതരായ പറമ്പില്‍ കുഞ്ഞിമുഹമ്മദ് – സുലൈഖ ദമ്പതികളുടെ മകനാണ്.​കഴിഞ്ഞ മാസം മൂന്നിന് തൊഴില്‍ വിസയിലാണ് ശറഫുദ്ദീൻ ഷാർജയിലെത്തിയത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഈ മാസം 12-ന് ഇദ്ദേഹത്തെ ബുർജില്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ ഹൃദയത്തില്‍ ബ്ലോക്ക് കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനാക്കി. തുടർന്ന് അസുഖം ഭേദമായി വരുന്നതിനിടെയാണ് മരണം സംഭവിച്ചത്.​ഭാര്യ: മുഹ്സിന. മക്കള്‍: മുഹമ്മദ് നാഫിഹ്, മുഹമ്മദ് നായിഫ്, മുഹമ്മദ് നജ്വാൻ, ഫാത്തിമ നാഫിഹ. മൃതദേഹം നാട്ടിലെത്തിച്ച് മറവ് ചെയ്യും....

പുള്ളാട്ട് അബ്ദുൽ മജീദ് ജിദ്ദയിൽ വച്ചു മരണപ്പെട്ടു

GULF NEWS
വേങ്ങര: കിളിനക്കോട് സ്വദേശി പരേതനായ പുള്ളാട്ട് മുഹമ്മദ് കുട്ടി ഹാജി എന്നവരുടെ മകൻ അബ്ദുൽ മജീദ് ( പുള്ളാട്ട് കരീം ഹജർ ജ്വല്ലറി വേങ്ങര എന്നവരുടെ അനിയൻ) അൽപ്പം മുമ്പ് ജിദ്ധയിൽ വെച്ച് ഹൃദയ സ്തംഭനമൂലം മരണപ്പെട്ടു ഖബറടക്കം പിന്നീട് അറിയിക്കും

ദുബായിൽ മരണപ്പെട്ട കൊടിഞ്ഞി സ്വദേശിയുടെ മയ്യിത്ത് ഇന്ന് നാട്ടിൽ കബറടക്കും

GULF NEWS
കഴിഞ്ഞദിവസം ദുബായിയിൽ മരണപ്പെട്ട കൊടിഞ്ഞി സെൻട്രൽ ബസാർ പരേതനായ പനക്കൽ മുഹമ്മദ് എന്നവരുടെ മകൻ റിയാസിന്റെ മയ്യിത്ത് ഇന്ന് ഉച്ചക്ക് യുഎഇ സമയം 12. 45 നുള്ള വിമാനത്തിൽ അവിടെ നിന്നും കൊണ്ടുവരും വൈകുന്നേരം 6:30 ന് കരിപ്പൂർ എയർപോർട്ടിൽ എത്തുന്ന മയ്യിത്ത് വീട്ടിലെത്തിച്ച് രാത്രി 9 മണിയോടുകൂടി മയ്യിത്ത് നിസ്കാരവും കബറടക്കവും കൊടിഞ്ഞി പഴയ ജുമാമസ്ജിദിൽ വെച്ച് നടക്കും....

ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയില്‍ മരണപ്പെട്ടു

GULF NEWS
മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയില്‍ മരിച്ചു. മലപ്പുറം ജില്ലയിലെ തുവ്വൂർ പാലക്കല്‍വെട്ട സ്വദേശി പറവട്ടി റഫീഖ് (61) ആണ് മരിച്ചത്. ഇന്ന് രാവിലെ ജിദ്ദ ശറഫിയയിലെ പഴയ ജവാസാത്ത് ഓഫീസിനടുത്തുള്ള താമസസ്ഥലത്ത് വെച്ച്‌ ഹൃദയാഘാതം സംഭവിക്കുകയും മരിക്കുകയുമായിരുന്നു.ജിദ്ദയില്‍ ശഖ്‌റ എന്ന പേരില്‍ സ്റ്റേഷനറി ഹോള്‍സെയില്‍ ഷോപ്പ് അടക്കം ബിസിനസ് നടത്തിവരികയായിരുന്നു. സൗദിയിലുള്ള മജസ്റ്റിക് സ്റ്റോർസ് ട്രേഡിങ്ങ് കമ്ബനി ഉടമയും പ്രമുഖ ബിസിനസുകാരനുമായ സമീറിന്റെ സഹോദരനാണ്.പിതാവ്: പറവട്ടി മുഹമ്മദ്‌ എന്ന മാനു ഹാജി, മാതാവ്: വരിക്കോടൻ കദീജ, ഭാര്യ: റിഷ, മക്കള്‍: നിദ ഷറിൻ, റോഷൻ, രിസ്‌വാൻ, നൗറിൻ, റഫ്‌സാൻ, ചൊവ്വാഴ്ച അസർ നമസ്കാരാനന്തരം ബാബ് മക്ക മസ്ജിദ് ബിൻ മഹ്ഫൂസില്‍ വെച്ച്‌ ജനാസ നമസ്കാരം നിർവഹിച്ച ശേഷം മയ്യിത്ത് അസദ്‌ മഖ്ബറയില്‍ ഖബറടക്കം നടന്നു....

ഹൃദയാഘാതം; തിരൂര്‍ സ്വദേശി കുവൈത്തില്‍ മരണപ്പെട്ടു

GULF NEWS
തിരൂർ സ്വദേശി കുവൈത്തില്‍ അന്തരിച്ചു. തിരൂർ പൂകൈത സ്വദേശി മായിങ്കാനകത്ത് കുന്നത്ത് സൈഫുദ്ദീൻ ആണ് മരിച്ചത്. 40 വയസായിരുന്നു.ഹൃദയാഘാതത്തെ തുടർന്ന് ജാബിർ ഹോസ്പിറ്റലില്‍ ചികില്‍സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്. കുവൈത്ത് കെഎംസിസി തിരൂർ മണ്ഡലം പ്രവർത്തകനായിരുന്നു സൈഫുദ്ദീൻ. പിതാവ്: പരേതനായ സൈനുദ്ദീൻ. മാതാവ്: സുലൈഖ. ഭാര്യ: ഫസീല. മക്കള്‍: ഫാത്തിമ ഇശ്ബ, ഇസ്യാൻ. സഹോദരങ്ങള്‍: ഷറഫുദ്ദീൻ, ബദറുദ്ദീൻ (ഇരുവരും ദുബൈ), സഹാമിയ ഷെറിൻ....

വേങ്ങര സ്വദേശി യാംബുവിൽ ഹൃദയാഘാതം മൂലം നിര്യാതനായി

GULF NEWS
യാംബു: മലപ്പുറം സ്വദേശി യാംബുവിൽ ഹൃദയാഘാതം മൂലം നിര്യാതനായി. വേങ്ങര പാക്കടപ്പുറായയിലെ കുനിയിൽ വീട്ടിൽ അബ്ദുൽ ജബ്ബാർ (48) ആണ് വ്യാഴാഴ്ച രാത്രി മരിച്ചത്. താമസ സ്ഥലത്ത് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് മരണം. അവധിക്ക് നാട്ടിൽ പോയ ശേഷം ഈ വർഷം ജൂലൈയിലാണ് യാംബുവിൽ തിരിച്ചെത്തിയത്. ഒന്നര പതിറ്റാണ്ടു കാലമായി സൗദി യാംബുവിൽ പ്രവാസിയായ അബ്ദുൽ ജബ്ബാർ യാംബുവിലെ 'ജെംസ്' കമ്പനിയിൽ സൂപ്പർ വൈസർ ആയി ജോലി ചെയ്തു വരിക യായിരുന്നു. പരേതരായ കുനിയിൽ കുഞ്ഞറമ്മു ഹാജി-ആയിഷക്കുട്ടി ദമ്പദികളുടെ മകനാണ്. ഭാര്യ: റഹ്മത്ത്. മക്കൾ: മുഹമ്മദ് റിഷാദ്, മുഹമ്മദ് റയ്യാൻ, റസ്ല. മരുമകൻ: ടി.ടി. മൻസൂർ. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, മൂസ, അബ്ദുൽ ലത്തീഫ്, അബ്ദുറസാഖ്, ഫാത്തിമ, നഫീസ, സഫിയ, ആരിഫ. നടപടി പൂർത്തിയാക്കി മയ്യിത്ത് യാംബുവിൽ തന്നെ ഖബറടക്കാനാണ് തീരുമാനമെന്ന് ബന്ധുക്കൾ അറിയിച്ചു. റിയാദിൽ ...

മലപ്പുറം സ്വദേശി അൽബഹയിൽ നിര്യാതനായി

GULF NEWS
അൽബഹ: അൽബഹക്കടുത്ത് അത്താവിലയിലെ ഹുബൂബ് സൂപ്പർമാർക്കറ്റിൽ ജോലിചെയ്യുകയായിരുന്ന മലപ്പുറം വളാഞ്ചേരി വെണ്ടല്ലൂർ സ്വദേശി മുസ്തഫ കട്ടചിറ (55) നിര്യാതനായി. ജോലിക്കിടെ ദേഹാസ്വാസ്‌ത്യമുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സക്കിടെയാണ് മരണം. 20 വർഷത്തോളമായി പ്രവാസിയായി തുടരുന്ന മുസ്തഫ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്തിരുന്നു. മൂന്ന് മാസം മുമ്പാണ് അവധി കഴിഞ്ഞ് അൽബഹയിൽ തിരിച്ചെത്തിയത്. വെണ്ടല്ലൂർ കട്ടച്ചിറ അബ്ദുറഹ്മാന്റെയും ഫാത്തിമ കുട്ടിയുടെയും രണ്ടാമത്തെ മകനാണ് മുസ്തഫ. ഭാര്യ: റാബിയ, മക്കൾ: തസ്നിയ, ഹാദിയ, മുഹമ്മദ്‌ സിനാൻ, സഹോദരങ്ങൾ: സൈതലവി, ഷംസുദ്ധീൻ (യു.എ.ഇ), ഷാഹുൽ ഹമീദ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരും രംഗത്തുണ്ട്....

സൗദിയിലെ അല്‍കോബാറില്‍ നിന്നും നാട്ടില്‍ വന്ന പ്രവാസി യുവതി നിര്യാതയായി

GULF NEWS
അല്‍ കോബാറില്‍ പ്രവാസിയായ പറമ്ബില്‍ പീടിക കല്ലുങ്ങല്‍ വീട്ടില്‍ സാദിഖിന്റെ ഭാര്യ തബഷീറ തസ്നി (28) നാട്ടില്‍ വെച്ച്‌ മരിച്ചു. മലപ്പുറം ഒലിപ്രംകടവ് നെടുമ്ബുറത്തു പുതുകുളങ്ങര മജീദ് ആയിഷ പരേക്കാട്ട് ദമ്ബതികളുടെ മകളാണ്. എട്ട് വയസുള്ള റംസി റമ്മാഹ് മകനാണ്. അസുഖ ബാധിതയായി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആറുമാസം ഗര്‍ഭിണിയായിരുന്നു. വിവരമറിഞ്ഞയുടനെ ഭര്‍ത്താവ് സാദിഖ്‌ കഴിഞ്ഞ ദിവസം നാട്ടിലേക്ക് പോയിരുന്നു. ഏറെ കാലം അല്‍ കോബാറിലുണ്ടായിരുന്ന തബഷീറ തസ്നിക്ക്‌ നിരവധി സുഹൃത്തുക്കള്‍ ദമ്മാമിലും അല്‍ കോബാറിലുമായിട്ടുണ്ട്. തബ്ഷീറയുടെ ആകസ്മിക വിയോഗം സുഹൃത്തുക്കളെയും കുടുംബങ്ങളെയും ദുഖത്തിലാഴ്ത്തി. കഴിഞ്ഞ മെയ് മാസത്തിലാണ് പ്രസവത്തിനായി ഇവർ നാട്ടിലേക്ക് പോയത്. നജ്മുല്‍ ബിഷാറ, മശൂറ ബാനു, റിയ എന്നിവർ സഹോദരിമാരാണ്....

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

GULF NEWS
നാട്ടില് പോകാന് മണിക്കൂറുകള് ബാക്കി നില്ക്കെ മലപ്പുറം സ്വദേശിയായ പ്രവാസി ജിദ്ദയില് ഹൃദയാഘാതംമൂലം മരിച്ചു. ജിദ്ദ ബാബ് ശരീഫില് ജോലി ചെയ്യുന്ന വൈലത്തൂര് പൊന്മുണ്ടം സ്വദേശി കുന്നത്ത് അബ്ദുസലാം (64) ആണ് ഹൃദയാഘാതത്തെ തുടര്ന്ന് മരിച്ചത്. നാളെ നാട്ടില് വരാനിരിക്കുകയായിരുന്നു. ഇതിനായി ടിക്കറ്റെടുത്ത് ഒരുക്കങ്ങള് നടത്തിവരുന്നതിനിടെയാണ് മരണം.ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ ജിദ്ദ ജെ.എന്.പി ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. നാല്പ്പതു വര്ഷത്തോളമായി അബ്ദുസലാം പ്രവാസിയാണ്. പരേതനായ മൊയ്തീന് ഹാജിയുടെയും ബീരായുമ്മയുടെയും മകനാണ്. ഭാര്യ: റസിയാബി. ഹസ്ന അബ്ദുസലാം, അന്വര് അബ്ദുസലാം എന്നിവരാണ് മക്കള്. അയ്യൂബ്, സുബൈര്, സുബൈദ, സല്മ എന്നിവര് സഹോദരങ്ങളുമാണ്. ജിദ്ദ കെ.എം.സി.സി വെല്ഫയര് വിങ് ആണ് നിയമനടപടികള് നീക്കുന്നത്....

ഹൃദയാഘാതം: കൊണ്ടോട്ടി സ്വദേശി സലാലയില്‍ നിര്യാതനായി

GULF NEWS
ഉറക്കത്തില്‍ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് മലപ്പുറം സ്വദേശിയായ യുവാവ് ഒമാനിലെ സലാലയില്‍ നിര്യാതനായി. കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി ചെറുകുന്നൻ വീട്ടില്‍ ഫസലു റഹ്‌മാനാ(31)ണ് നിര്യാതനായത്. അഞ്ചാം നമ്ബറിലെ താമസ സ്ഥലത്ത് വ്യാഴാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തെ പിറ്റേന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.മൂന്ന് വർഷമായി സലാലയിലെ മീഡിയ സ്റ്റോർ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. ആറ് മാസം മുമ്ബാണ് വിവാഹിതനായത്. ഭാര്യ റിസ്‌വാന തസ്നി. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെഎംസിസി സലാല ഭാരവാഹികള്‍ അറിയിച്ചു. പിതാവ്: കുഞ്ഞറമു. മാതാവ് ആയിശ. മസ്‌കത്തില്‍ ജോലി ചെയ്യുന്ന സഹോദരൻ റാഫി സലാലയില്‍ എത്തിയിട്ടുണ്ട്....

MTN NEWS CHANNEL

Exit mobile version