Wednesday, September 17News That Matters

INTERNATIONAL

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

INTERNATIONAL
ആഗോള കത്തോലിക്കാ സഭയുടെ ഇടയന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്. കെമിക്കല്‍ ടെക്നീഷ്യന്‍ ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി. 2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പ...

ലൈസന്‍സില്ലാതെ വീട്ടില്‍ വളര്‍ത്തിയത് ഏഴ് ബംഗാള്‍ കടുവകളെ ; 71 കാരന്‍ അറസ്റ്റില്‍

INTERNATIONAL
വീട്ടില്‍ ലൈസന്‍സില്ലാതെ ഏഴ് ബംഗാള്‍ കടുവകളെ വളര്‍ത്തിയ 71-കാരന്‍ അറസ്റ്റില്‍. യുഎസിലെ നെവാഡയിലാണ് സംഭവം. കാള്‍ മൈക്കിളിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. കടുവകളെ വളര്‍ത്തുന്ന വിവരം നേരത്തെ വിവരം ലഭിച്ചിരുന്നെങ്കിലും കഴിഞ്ഞ രണ്ടുവര്‍ഷമായി അദ്ദേഹം നിയമം ലംഘിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കടുവകളെ വളര്‍ത്താന്‍ ഇയാള്‍ക്ക് ലൈസന്‍സില്ല. അറസ്റ്റിനെ ചെറുക്കുകയും തോക്ക് കൈവശം വയ്ക്കുകയും ചെയ്തതിനാണ് മൈക്കിളിനെ അറസ്റ്റ് ചെയ്തത്. കടുവകളുമായി മൈക്കിള്‍ ദിവസവും അടുത്തുളള മരുഭൂമിപ്രദേശത്ത് നടക്കാന്‍ പോകുമായിരുന്നു. കടുവകളുമായി ഇടപഴകാന്‍ അയല്‍ക്കാരെ അനുവദിക്കുമായിരുന്നു. ഈ കാഴ്ച്ചകളെല്ലാം മൈക്കിള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. കടുവകള്‍ തന്റെ മക്കളാണെന്നും അവയുടെ സാന്നിദ്ധ്യം തനിക്ക് വളരെയധികം സമാധാനം നല്‍കുന്നുണ്ടെന്നും മൈക്കിള്‍ അവകാശപ്പെടുന്നു. താന്‍ പോസ്റ്റ് ട്രൊമാറ്റിക് സ്ട്രസ് ഡിസോര്‍ഡര്...

ഗെയിമില്‍ തോറ്റു, പിഞ്ചുകുഞ്ഞിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: പിതാവിന് 20 വര്‍ഷം തടവ് ശിക്ഷ

INTERNATIONAL
കെന്റക്കി: ഒരു മാസം മാത്രം പ്രായമുള്ള മകനെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവിന് ശിക്ഷ വിധിച്ച് കോടതി. അമേരിക്കയിലെ കെന്റക്കി സ്വദേശിയായ ആന്റണി ത്രൈസി(32)നാണ് കോടതി 20 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. വീഡിയോ ഗെയിമില്‍ തോറ്റതിന് പിന്നാലെയായിരുന്നു ആന്റണി കുഞ്ഞിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ജെഫേര്‍സണ്‍ സര്‍ക്യൂട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. 2019 മെയിലായിരുന്നു ദാരുണമായ സംഭവം. കുഞ്ഞിനെ നോല്‍ക്കാന്‍ ആന്റണിയെ ഏല്‍പ്പിച്ച് പങ്കാളി പുറത്ത് പോയിരുന്നു. ഇതിനിടെ വീഡിയോ ഗെയിമില്‍ തോറ്റ ആന്റണി ദേഷ്യത്തില്‍ കുഞ്ഞിന്റെ തലയില്‍ ഇടിക്കുകയായിരുന്നു. ഇതോടെ കുഞ്ഞ് അലറിക്കരഞ്ഞു. കുഞ്ഞിനായുള്ള പാലെടുക്കാന്‍ ശ്രമിക്കവെ ആന്റണിയുടെ കയ്യില്‍ നിന്ന് വീണ്ടും കുഞ്ഞ് താഴെ വീണു. എന്നിട്ടും ആന്റണി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചില്ല. കുഞ്ഞിന്റെ അവസ്ഥ മോശമായതോടെയാണ് ഇയാള്‍ അടിയന്തര ഹോട്ട്‌ലൈന്‍ നമ്പറില്‍ വിളിച്ച് വിവരം ...

പിറന്നാൾ ആഘോഷത്തിനിടെ അബദ്ധത്തിൽ വെടിപൊട്ടി; യുഎസിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

INTERNATIONAL
ജോർജിയ: പിറന്നാൾ ആഘോഷത്തിനിടെ അബദ്ധത്തിൽ തോക്കിൽ നിന്ന് വെടിപൊട്ടി ഇന്ത്യൻ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ജോർജിയയിലെ വീട്ടിൽ കൂട്ടുകാർക്കൊപ്പമുള്ള ആഘോഷത്തിനിടെയാണ് തെലങ്കാന സ്വദേശിയായ ആര്യൻ റെഡ്ഢി മരിച്ചത്. നവംബർ 13നാണ് സംഭവം. തന്റെ പിറന്നാൾ ആഘോഷിക്കാനായി കൂട്ടുകാരെ വീട്ടിലേക്ക് ക്ഷണിച്ചതായിരുന്നു ആര്യൻ. ആഘോഷം നടന്നുകൊണ്ടിരിക്കെ ആര്യൻ തന്റെ പക്കലുണ്ടായിരുന്ന തോക്ക് വൃത്തിയാക്കാൻ പോയി. അതിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റാണ് ആര്യൻ മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ശബ്ദം കേട്ട് കൂട്ടുകാർ വന്ന് നോക്കുമ്പോൾ ചോരയിൽ കുളിച്ചുകിടക്കുന്ന ആര്യനെയാണ് കണ്ടത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. കൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ, മാസ്റ്റർ ഓഫ് സയൻസ് രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു ആര്യൻ. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അ...

ഇസ്രയേല്‍ ആക്രമണം; ലെബനനില്‍ നൂറ് പേര്‍ കൊല്ലപ്പെട്ടു,

INTERNATIONAL
ഇസ്രയേല്‍ നടത്തിയ വ്യാപക വ്യോമാക്രമണത്തില്‍ 100 പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം. 400-ല്‍ അധിരം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഹിസ്‌ബുള്ള ആയുധം സൂക്ഷിക്കുന്ന ഇടങ്ങളെന്ന പേരിലാണ് ലെബനനിലെ നൂറോളം ഇടങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത്. കഴിഞ്ഞ ഒരുവർഷത്തിനിടെ ഇരുസേനകളും തമ്മില്‍ നടന്നിട്ടുള്ള ഏറ്റവും വലിയ ആക്രമണങ്ങള്‍ക്കാണ് പശ്ചിമേഷ്യ സാക്ഷ്യം വഹിക്കുന്നത്. ഒക്ടോബർ ഏഴിന് ശേഷം, 11 മാസക്കാലമായി ഗാസയില്‍ നടത്തിയിരുന്നു ഏകപക്ഷീയ ആക്രമണങ്ങള്‍ക്ക് ശേഷമാണ് ഇസ്രയേല്‍ തങ്ങളുടെ വടക്കൻ അതിർത്തി മേഖലയിലേക്ക് ചുവടുമാറ്റുന്നത്. സാബത്ത് ആക്രമണം (ഹമാസ് ഇസ്രയേലില്‍ നടത്തിയത്) പിന്നാലെ ഗാസയിലേക്ക് കടന്നുകയറിയ ഇസ്രയേലിനെതിരെ ഹിസ്‌ബുള്ളയും രംഗത്തുവന്നിരുന്നു. അതിന്റെ ഭാഗമായി നടത്തിയ മിസൈല്‍ ആക്രമണങ്ങള്‍ കാരണം എഴുപത്തിനായിരത്തോളം ഇസ്രയേലി പൗരന്മാരാണ് ജൂത രാഷ്ട്രത്തിന്റെ വടക്കൻ മേഖലകളില്‍നിന്ന് കുടി...

MTN NEWS CHANNEL

Exit mobile version