ചികിത്സയില്ലാത്ത രോഗത്തെ പ്രതിരോധിക്കാന്‍ വാക്സിനുകള്‍ അനിവാര്യം
രോഗരഹിത സമൂഹത്തിന് വാക്സിനുകൾ അനിവാര്യമാണെന്നും, ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഈ ആരോഗ്യസുരക്ഷാ മാർഗ്ഗം കുട്ടികൾക്ക് ഉറപ്പാക്കാൻ രക്ഷിതാക്കൾ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.കെ അസ്ലു പറഞ്ഞു. ജപ്പാനീസ് എൻസഫലൈറ്റിസ് വാക്സിനേഷന്റെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആർ. ഗായത്രി അധ്യക്ഷത വഹിച്ചു. കൊതുകുകൾ വഴി പകരുന്നതും തലച്ചോറിനെ ബാധിക്കുന്നതുമായ വൈറസ് രോഗമാണ് ജപ്പാനീസ് എൻസഫലൈറ്റിസ്. കുട്ടികളെയാണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്. രോഗബാധിതരിൽ 30 ശതമാനം പേർക്ക് മരണവും 50 ശതമാനം പേർക്ക് ഗുരുതരമായ വൈകല്യങ്ങളും സംഭവിക്കാൻ സാധ്യതയുണ്ട്. നിലവിൽ കൃത്യമായ ചികിത്സയില്ലാത്ത ഈ രോഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ മാർഗ്ഗം വാക്സിനേഷ...