മലപ്പുറം ചിയാനൂര്‍ ഭാഗത്ത് നിരവധി വീടുകളില്‍ മോഷണം നടത്തിയ പ്രതിയെ ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി സജീര്‍ (51) ആണ് പിടിയിലായത്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലായി വിവിധ മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. സജീര്‍ ഓടിക്കുന്ന ഗുഡ്സ് ഓട്ടോയില്‍ രാത്രി മോഷണത്തിനായി എത്തി, കൂട്ടുപ്രതിയായ സലീമിനെ ഇറക്കിവിട്ട ശേഷം സജീര്‍ ഓട്ടോയില്‍ കാത്തുനിൽക്കുന്നതാണ് ഇവരുടെ രീതി. സംഭവത്തിൽ സലീമിനെ കൂടി പിടികൂടാനുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ മാസം ചിയ്യാനൂര്‍ മാര്‍സ് സിനിമാസിന് പിറകുവശത്തുള്ള വീടുകളില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
