Sunday, March 1News That Matters

കുണ്ടുപുഴക്കൽ കോയാ ഹാജി അന്തരിച്ചു

വേങ്ങര: ഊരകംചേലത്തൂർ റോഡിലെ കുണ്ടു പുഴക്കൽ കോയ ഹാജി (78) നിര്യാതനായി. കുറ്റാളൂർ മഹല്ല് പ്രസിഡണ്ടും ബദരിയ്യ ശരി അത്ത് കോളേജ് ട്രഷററുമാണ്. മുൻ ഊരകം ഗ്രാമ പഞ്ചായത്ത് അംഗമായിരുന്നു. വേങ്ങര അങ്ങാടിയിലെ മുൻ കെ പി ഹാർഡ്‌വേഴ്സ് ഉടമയും വ്യാപാരി വ്യവസായി യൂണിറ്റ് ഭാരവാഹിയുമായിരുന്നു. കബറടക്കം ശനിയാഴ്ച രാവിലെ 10 മണിക്ക് കുറ്റാളൂർ മഹല്ല് ജുമാ മസ്ജിദിൽ, ഭാര്യ തിത്തുമ്മു കരിവേപ്പിൽ മക്കൾ: ഖദീജ, റാബിയ്യ, മുഹമ്മദ് സാജിദ്, സമീർ നവാസ്, സമിത, ശബ്ന, സജ്ന, മരുമക്കൾ : മായിൻ ഹാജി പാണക്കാട്, മുഹമ്മദലി കൊടിഞ്ഞി, ഫൈസൽ കൊണ്ടോട്ടി, ഫൈസൽ തിരൂർ, മൊയ്തു അരിമ്പ്ര, ഫൗസിയ്യ അരിമ്പ്ര, റഫീദ. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ,പാണക്കാട്അബ്ബാസലി ശിഹാബ് തങ്ങൾ, പി ഉബൈദുല്ല എം എൽ എ വസതി സന്ദർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version