Thursday, October 22News That Matters

ഊരകത്തെ സ്കൂളുകളിൽ ഡിജിറ്റൽ വിപ്ലവം: എ.ഐ അധിഷ്ഠിത ഇന്ററാക്റ്റീവ് പാനൽ ബോർഡുകൾ സ്ഥാപിച്ചു

​വേങ്ങര: ഊരകം ഗ്രാമപഞ്ചായത്തിലെ പ്രാഥമിക വിദ്യാലയങ്ങളിൽ ഭൗതിക സൗകര്യങ്ങളുടെ വികസനത്തോടൊപ്പം അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനായി വിപുലമായ പദ്ധതികളുമായി ഭരണസമിതി. പഠനം കൂടുതൽ ഫലപ്രദവും രസകരവുമാക്കുന്നതിനായി ഡിജിറ്റൽ സംവിധാനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ പ്രൈമറി സ്കൂളുകളിൽ എ.ഐ (AI) അധിഷ്ഠിത ഇന്ററാക്റ്റീവ് പാനൽ ബോർഡുകൾ സ്ഥാപിച്ചു.

​ഊരകം കീഴ്മുറി ജി.എം.എൽ.പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫ്രീന അഷ്റഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. അസ്ലു മുഖ്യാതിഥിയായി പങ്കെടുത്തു.​ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ മൻസൂർ തമ്മഞ്ചേരി, വികസന സ്ഥിരം സമിതി അധ്യക്ഷ ഷെറീന റിയാസ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഖദീജ കളത്തിങ്ങൽ, ഭരണസമിതി അംഗങ്ങളായ റൈഹാനത്ത് ചെമ്പയിൽ, ഷക്കീല അത്തോളി, ശങ്കരനാരായണൻ, തോമസ് സി.പി, പഞ്ചായത്ത് സെക്രട്ടറി വിവേകാനന്ദൻ, കെ.ടി. അബ്ദുസ്സമദ്, എം.കെ. മൊയ്തീൻ (മാനു), പി.ടി.എ പ്രസിഡന്റ് ശിഹാബ് ചെനക്കൽ, എസ്.എം.സി ചെയർമാൻ വി.കെ. ഉമ്മർ ഹാജി തുടങ്ങിയവർ സംസാരിച്ചു.​ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. മുഹമ്മദ് മാസ്റ്റർ സ്വാഗതവും പ്രധാനാധ്യാപിക രാഗിണി കെ. നന്ദിയും പറഞ്ഞു. ഷൗക്കത്തലി, അഷ്റഫ് പി.കെ, സംഗീത, സകരിയ യു.കെ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version