Sunday, November 22News That Matters

ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഹോട്ടൽ ഉടമ ദാരുണാന്ത്യം

കൂട്ടായി: വാക്കാട് പടിയത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഹോട്ടൽ ഉടമ മരിച്ചു. വടക്കേ കൂട്ടായി ഫിഷറീസ് ആശുപത്രിക്ക് സമീപം പുത്തൻപുരയിൽ സിദ്ദീഖ് (51) ആണ് മരിച്ചത്. കൂട്ടായി കോതപറമ്പിലെ ‘ലൈഫ് ലൈറ്റ്’ ഹോട്ടൽ ഉടമയാണ്.

രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സിദ്ദീഖിനെ നാട്ടുകാർ ഉടൻ തിരൂരിലെയും തുടർന്ന് കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ലൈല. മക്കൾ: ആഷിഫ്, അഫ്നാസ്, അഫ്‌ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കൂട്ടായി റാത്തീബ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കും

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version