Sunday, September 13News That Matters

Accident

ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് 2 പേർക്ക് ദാരുണാന്ത്യം

Accident
ചേലേമ്പ്ര: കോഴിക്കോട്-തൃശൂർ ദേശീയപാതയിൽ ഇടിമുഴിക്കലിൽ കാറും ചെങ്കൽ ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പെരുവള്ളൂർ കൂമണ്ണ പൂവത്തുമാട് സ്വദേശികളായ ആരിഫ്, ജംഷീർ എന്നിവരാണ് മരിച്ചത്.​ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. സുഹൃത്തുക്കളായ അഞ്ചുപേർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് ഭാഗത്തുനിന്ന് വരികയായിരുന്ന കാറും, കണ്ണൂർ ഭാഗത്തുനിന്ന് ചെങ്കലുമായി വരികയായിരുന്ന ലോറിയും ഇടിമുഴിക്കലിൽ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു.​വിവരമറിഞ്ഞെത്തിയ നാട്ടുകാരും പോലീസും ചേർന്നാണ് തകർന്ന കാറിൽ നിന്ന് പരിക്കേറ്റവരെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.​തേഞ്ഞിപ്പലം പോലീസ് സംഭവസ്ഥലത്...

ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടുപേർക്ക് ദാരുണാന്ത്യം

Accident
കയ്പമംഗലം: ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിൽ കാർ നിർത്തിയിട്ട ലോറിക്ക് പിന്നിലിടിച്ച് എട്ടുപേർ മരിച്ചു. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന എട്ടുപേരും മരിച്ചു. ഇതിൽ ഏഴുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മധുര രജിസ്ട്രേഷനിലുള്ള സെവൻ സീറ്റർ കാറാണ് അപകടത്തിൽപ്പെട്ടത്. ഗുരുവായൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോവുകയായിരുന്നു വാഹനം. മരിച്ചവർ തമിഴ്നാട് സ്വദേശികളായ വിദ്യാർഥികളാണെന്നാണ് പ്രാഥമിക നിഗമനം. അപകടസ്ഥലത്തുനിന്ന് ഡിണ്ടിഗൽ പി.എസ്.എൻ.എ എൻജിനീയറിങ് കോളേജ് വിദ്യാർഥിയുടെ ഐഡന്റിറ്റി കാർഡ് കണ്ടെടുത്തിട്ടുണ്ട്. ദേശീയപാതയിൽ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്ന ഭാഗത്ത് അനധികൃതമായി നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറി. നാട്ടുകാരും പോലീസും അഗ്നിരക്ഷ...

മലപ്പുറം വെട്ടത്തൂരിൽ ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

Accident
വെട്ടത്തൂർ: മലപ്പുറം വെട്ടത്തൂരിൽ കോഴിഫാമിലുണ്ടായ വൈദ്യുതാഘാതത്തിൽ രണ്ട് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. വെട്ടത്തൂർ എഴുതല സ്വദേശി പട്ടിക്കുത്തൻ ഹംസയുടെ മക്കളായ ഫാസിൽ, സാഹിർ എന്നിവരാണ് മരിച്ചത്.​കീഴാറ്റൂർ നിരന്നപറമ്പിലെ കോഴിഫാമിൽ ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ ഇരുവർക്കും ഷോക്കേൽക്കുകയായിരുന്നു. വൈദ്യുതാഘാതമേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല...

പുത്തനത്താണി വാഹനാപകടം; ഓട്ടോ ഡ്രൈവർ മരണപ്പെട്ടു

Accident
പുത്തനത്താണി: കുട്ടികളത്താണിയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. മുസ്ലിയാരങ്ങാടിയിൽ താമസിക്കുന്ന ചാലപ്പാട് കുഞ്ഞിപ്പയാണ് മരിച്ചത്. ഓട്ടോയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നിരുന്നു. ഗുരുതരമായ പരിക്കേറ്റ ഓട്ടോ ഡ്രൈവറെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു....

വാൽപ്പാറയിൽ വീണ്ടും വാഹനാപകടം

Accident
വാൽപ്പാറ: തമിഴ്നാട് വാൽപ്പാറയിലെ ഹെയർപിൻ വളവിൽ വീണ്ടും വാഹനാപകടം. രാമനാഥപുരം സ്വദേശികളായ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 20 പേർക്ക് പരിക്കേറ്റു.​ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു അപകടം സംഭവിച്ചത്. ബസിൻ്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ 20 പേരെയും പൊള്ളാച്ചി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.​കഴിഞ്ഞ ഏപ്രിൽ 17-നും വാൽപ്പാറയിൽ സമാനമായ അപകടം നടന്നിരുന്നു. അന്ന് മലപ്പുറം പാങ്ങ് സ്‌കൂളിലെ അധ്യാപകരും കുടുംബാംഗങ്ങളുമടക്കം പത്ത് മലയാളികളാണ് മരിച്ചത്. വാൽപ്പാറയിൽ നിന്ന് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ട്രാവലർ വാൻ ഹെയർപിൻ വളവിൽ നിയന്ത്രണം വിട്ട് നൂറുകണക്കിന് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളു...

വെള്ളത്തിൽ വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Accident
കോട്ടക്കൽ: രണ്ടത്താണി പൂവൻചിനയിൽ വെള്ളത്തിൽ വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പൂവൻചിന സ്വദേശി നിഹാൽ പി.പി ആണ് മരിച്ചത്. പുന്നത്തല എ.എം.യു.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് നാടിനെ കണ്ണീരിലാഴ്ത്തിയ അപകടമുണ്ടായത്. അപ്രതീക്ഷിതമായി വെള്ളത്തിൽ വീണ നിഹാലിനെ ഉടൻതന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്....

പ്രമുഖ ഫുട്ബോൾ താരം അസീം അരീക്കോട് വാഹനാപകടത്തിൽ മരണപ്പെട്ടു

Accident
അരീക്കോട്: കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ച പ്രമുഖ ഫുട്ബോൾ താരവും കോയമ്പത്തൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഇൻസ്‌പെക്ടറുമായ അസീം കൊറളിയാടന്റെ (അസീം അരീക്കോട്) പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. കോയമ്പത്തൂർ കസ്റ്റംസ് ഓഫീസിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം വൈകുന്നേരം മൂന്ന് മണിയോടെ അരീക്കോട്ടെത്തിക്കും. പുത്തലത്തെ വീട്ടിലെ പൊതുദർശനത്തിന് ശേഷം രാത്രി എട്ടുമണിക്ക് അരീക്കോട് മൈത്ര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കും. ദേശീയ തലത്തിൽ ശ്രദ്ധേയനായ കാൽപ്പന്തുകളിക്കാരനായിരുന്നു അസീം. അണ്ടർ 21 കേരള ടീമിലൂടെ കരിയർ ആരംഭിച്ച അദ്ദേഹം കളിമിടുക്കുകൊണ്ട് മറ്റു മൂന്ന് സംസ്ഥാനങ്ങൾക്കു വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. 2010-ൽ മഹാരാഷ്ട്രയ്ക്കും 2013-ൽ തമിഴ്‌നാടിനും വേണ്ടി അദ്ദേഹം സന്തോഷ് ട്രോഫി കളിച്ചു. ക്ലബ്ബ് ഫുട്ബോളിലും മികച്ച റെക്കോർഡുള്ള അസീം ഒമ്പത് സീസണുകളിലായി ഐ ലീഗിൽ പന്ത് തട്ടിയിട്ടുണ്ട്. 2005-06 സീസണി...

വേങ്ങര മഞ്ഞമാട് കാറും ബൈക്കും അപകടത്തിൽ ഒരാൾ മരണപ്പെട്ടു

Accident
വേങ്ങര: വലിയോറ മഞ്ഞമാടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. വേങ്ങര പരപ്പിൽ പാറ സ്വദേശി ചെള്ളി സജീർ ആണ് മരണപ്പെട്ടത്. ബുധനാഴ്ച മഞ്ഞമാടിൽ വെച്ചായിരുന്നു അപകടം. റോഡ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സജീറിനെ ഉടൻതന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മയ്യത്ത് നിസ്കാരം നാളെ (ഓഗസ്റ്റ് 13, വ്യാഴാഴ്ച) ഉച്ചക്ക് 1:00 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിദിൽ നടക്കും. ⊶⊷⊶⊷❍❍⊶⊷⊶⊷ *നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.* 👇 ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A ⊶⊷⊶⊷❍❍⊶⊷⊶⊷ *നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും* 🪀 http://wa.me/917510488184 ⊶⊷⊶⊷❍❍⊶⊷⊶⊷...

കുടിവെള്ള പദ്ധതിക്കായി എടുത്ത കുഴിയിൽ വീണ് പരിക്കേറ്റ ചുമട്ടുതൊഴിലാളി മരിച്ചു

Accident
ചെമ്മാട്: കുടിവെള്ള പദ്ധതിയുടെ പൈപ്പിടുന്നതിനായി വെട്ടിപ്പൊളിച്ച റോഡിലെ കുഴിയിൽ സ്കൂട്ടർ മറിഞ്ഞുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചുമട്ടുതൊഴിലാളി മരിച്ചു. ചെമ്മാട് കോട്ടുപാലക്കാട് സ്വദേശിയും ചെമ്മാട്ടെ ചുമട്ടുതൊഴിലാളിയുമായ കുന്നത്ത്തേരി മുസ്തഫ (60) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 11 മണിയോടെ ചാത്തപ്പടിയിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. മകനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ, പൈപ്പിടാനായി കീറിയ റോഡിലെ കുഴിയിലേക്ക് സ്കൂട്ടർ മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. റോഡുകളിൽ കൃത്യമായ മുന്നറിയിപ്പുകളോ സുരക്ഷാ മാനദണ്ഡങ്ങളോ പാലിക്കാതെ പൈപ്പിടാൻ കുഴിയെടുക്കുന്നതിനെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്നും വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👇 ഇവിടെ ക്ലിക്ക് ചെയ്യുകhttps://c...

കോഹിനൂർ ലോറിത്താവളത്തിന് സമീപം വീണ്ടും കാറപകടം; രണ്ട് പേർക്ക് പരിക്ക്

Accident
ദേശീയപാതയിൽ കോഹിനൂർ ലോറിത്താവളത്തിന് സമീപം നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന ലോറിയിലിടിച്ച് അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് ചേളാരിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന രണ്ട് കൂട്ടുമൂച്ചി സ്വദേശികൾക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.​ പ്രധാന വിവരങ്ങളും നാട്ടുകാരുടെ ആശങ്കകളും:​ തുടർച്ചയാകുന്ന അപകടങ്ങൾ: കഴിഞ്ഞ തിങ്കളാഴ്ചയും സമാനമായ രീതിയിൽ ഇവിടെ അപകടം നടന്നിരുന്നു. മാസങ്ങൾക്ക് മുൻപുണ്ടായ മറ്റൊരു അപകടത്തിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു.​അശാസ്ത്രീയമായ റോഡ് നിർമ്മാണം: വലതുവശത്തേക്ക് വളവുള്ള ഈ ഭാഗത്ത് റോഡിന്റെ ചരിവ് ഇടതുവശത്തേക്കാണ് നൽകിയിരിക്കുന്നത്. ഇത് വാഹനങ്ങൾ ഇടത്തേക്ക് തെന്നിമാറാൻ കാരണമാകുന്നുവെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.​അപകടക്കെണിയായി പാർക്കിങ്: ലോറി ബേ നിറയുന്നതുകാരണം വിശ്രമത്തിനെത്തുന്ന ...

എറണാകുളത്ത് ഫ്ലാറ്റിൽ നിന്ന് വീണ് പരപ്പനങ്ങാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

Accident
പരപ്പനങ്ങാടി: എറണാകുളം കലൂരിൽ താമസിക്കുന്ന ഫ്ലാറ്റിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ കാൽവഴുതി വീണ് പരപ്പനങ്ങാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. പരപ്പനങ്ങാടി നെടുവ മൂകാംബിക ക്ഷേത്രത്തിന് കിഴക്കുവശം പാലീരി ശങ്കരനാരായണൻ എന്ന രവിയുടെ മകൻ അശ്വിൻ (27) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 9.30-ഓടെയാണ് അപകടമുണ്ടായത്. നാലുനില കെട്ടിടത്തിന്റെ മുകളിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. അശ്വിന്റെ മാതാവ് കറുത്തേടത്ത് സീമ എറണാകുളം കലൂരിലെ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണൽ (DRT) കോടതിയിൽ ജീവനക്കാരിയാണ്. ഇവർ കലൂരിലെ ഫ്ലാറ്റിലായിരുന്നു താമസിച്ചിരുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച മൃതദേഹം നെടുവയിലെ കറുത്തേടത്ത് വീട്ടുവളപ്പിൽ സംസ്കരിച്ചു. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.🪀വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp....

പാലക്കുഴി വെള്ളച്ചാട്ടത്തില്‍ കാല് വഴുതി വീണ് യുവതി മരിച്ചു

Accident
പാലക്കാട് കിഴക്കഞ്ചേരി പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയായ യുവതി മരിച്ചു. വിനോദ സഞ്ചാരത്തിനെത്തിയ ഭാനുപ്രിയ ആണ് മരിച്ചത്. വെള്ളച്ചാട്ടത്തിന് അടിഭാഗത്തുനിന്നാണ് ഫയർഫോഴ്സ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന ഭരത് എന്ന യുവാവിനെ രക്ഷപ്പെടുത്തിയിരുന്നു.കോയമ്പത്തൂരില്‍ നിന്ന് വിനോദയാത്രക്കായി അഞ്ചുപേരടങ്ങുന്ന സംഘമാണ് പാലക്കുഴിയില്‍ എത്തിയത്. വെള്ളച്ചാട്ടത്തിന് മുകളില്‍ നില്‍ക്കുമ്പോള്‍ കാല് വഴുതി താഴേക്ക് വീണാണ് അപകടമുണ്ടായത്. വെള്ളച്ചാട്ടത്തിന്റെ അടിഭാഗത്ത് തങ്ങിനിന്നതിനാലാണ് ഭരതിന് നിസ്സാര പരിക്കുകളോടെ രക്ഷപ്പെടാൻ സാധിച്ചത്. ഇയാളുടെ കൈക്കും കാലിനും മാത്രമാണ് പരിക്കുള്ളത്. ഫയർഫോഴ്സ് കരയ്ക്കെത്തിച്ച ഭാനുപ്രിയയുടെ മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ഫയർഫോഴ്സും പോലീസും തുടര്‍ നടപടികള്‍ സ്വീകരിച്ചു.പാലക്കാട് ജില്ലയിലെ മലയോര മേഖ...

തോട്ടിലെ ഒഴുക്കിൽപെട്ട് രണ്ടര വയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം

Accident
വണ്ടൂർ: വണ്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തിരുവാലി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന കണ്ടമംഗലത്ത് രണ്ടര വയസ്സുകാരൻ തോട്ടിലെ ഒഴുക്കിൽപ്പെട്ട് മരിച്ചു. കണ്ടമംഗലം നൊട്ടൻ വീട്ടിൽ സെയ്താലിയുടെ മകൾ തസ്ലീമ ഭാനുവിന്റെയും അബ്ദുൽ മുനീറിന്റെയും മകൻ അബ്ദുൽ മുഹയിൻ ആണ് മരിച്ചത്. തോടരികിൽ കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ വെള്ളത്തിൽ വീണ് ഒഴുക്കിൽപ്പെടുകയായിരുന്നു. പിതാവിന്റെ നാടായ ആലപ്പുഴയിൽ നിന്നും മാതാവിന്റെ വീടായ കണ്ടമംഗലത്തേക്ക് വിരുന്നിന് എത്തിയതായിരുന്നു കുട്ടി. വണ്ടൂർ നിംസ് ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.🪀വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3...

നമസ്കാരം കഴിഞ്ഞ് പള്ളിയിൽ നിന്നിറങ്ങിയ ആൾ ഓട്ടോ തട്ടി മരണപ്പെട്ടു.

Accident
കോട്ടക്കൽ: കോട്ടക്കൽ അങ്ങാടിയിലെ പള്ളിയിൽ നിന്ന് നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയ ആൾ ഓട്ടോറിക്ഷ ഇടിച്ച് മരണപ്പെട്ടു. കോട്ടക്കൽ പുത്തൂർ ചുങ്കം സ്വദേശി കുനിയിൽ അവറാൻ എന്ന മുഹമ്മദ് ഇബ്രാഹിം ബാവ ( 67) യാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം സുബ്ഹി നമസ്കാരം കഴിഞ്ഞ് പള്ളിയിൽ നിന്നിറങ്ങി നടന്ന് പോവുകയായിരുന്ന ഇബ്രാഹിമിനെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഉടനെ കോട്ടക്കൽ അൽ മാസ് ആശുപത്രിയിലെത്തിച്ചതിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് മരണം.ഭാര്യ: റസിയമക്കൾ: അലി ഹസ്സൻ , മുഹമ്മദ് സനൂഫ്, മുഹമ്മദ് നസീഫ്, ശബ്ന , ജംഷീനമരുമക്കൾ: മുഹ്സിന , ആഷിഫ , അസ്മിന ഷെറിൻ , ഹനീഫ കാവതികുളം, സലാഹുദ്ധീൻ കുഴിപ്പുറം .ഖബറടക്കം ഇന്ന് ഉച്ചക്ക് പാലപ്പുറ ജുമുഅത്ത് പള്ളിയിൽ നടക്കും. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&amp...

സൈലൻ്റ് വാലിയിൽ കനത്ത മഴ: മണ്ണാർക്കാട് കുരുത്തിച്ചാലിൽ കാട്ടാനയെ ചത്ത നിലയിൽ കണ്ടെത്തി

Accident
മണ്ണാർക്കാട്: സൈലന്റ്‍ വാലി മലനിരകളിൽ പെയ്ത കനത്ത മഴയെത്തുടർന്ന് മണ്ണാർക്കാട് മൈലാംപാടം കുരുത്തിച്ചാലിൽ കാട്ടാനയെ പുഴയിൽ ചത്ത നിലയിൽ കണ്ടെത്തി. വനത്തിനുള്ളിൽ പെയ്ത അതിശക്തമായ മഴയിൽ ഉണ്ടായ വെള്ളപ്പാച്ചിലിൽ പെട്ട് ഒഴുക്കിൽപ്പെട്ട് എത്തിയതാകാം ആനയെന്നാണ് വനംവകുപ്പ് അധികൃതരുടെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം രാത്രി മുതൽ വനമേഖലയിൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് കുരുത്തിച്ചാൽ പുഴയിൽ ജലനിരപ്പ് വൻതോതിൽ ഉയരുകയും ഒഴുക്ക് ശക്തമാവുകയുമായിരുന്നു. ഇതിനിടയിലാണ് പുഴയിൽ ആനയുടെ ജഡം ഒഴുക്കിൽപ്പെട്ട നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും ഫയർഫോഴ്സും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ വനംവകുപ്പിന്റെ നേതൃത്വത്തിൽ ഉടൻ ആരംഭിക്കും. അതേസമയം, മലയോര മേഖലകളിൽ മഴ തുടരുന്നതിനാലും പുഴകളിൽ ശക്തമായ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമുള്ളതിനാലും തീരവാസികൾ അതീവ ജാഗ്രത പാലി...

ചെറുവണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു

Accident
ഫറോക്ക്: ചെറുവണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. ഫറോക്ക് കോളേജ് കൊടക്കല്ലുപറമ്പ് സ്വദേശിനി ഷിവാനി (24) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ടോടെ ചെറുവണ്ണൂർ ബി.സി. റോഡ് കമാനപ്പാലത്തിന് സമീപമായിരുന്നു അപകടം നടന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഷിവാനിയും കുടുംബവും ഫറോക്ക് മണ്ണൂർ വളവിലാണ് താമസിച്ചുവരുന്നത്. ഇന്നലെ വൈകിട്ടോടെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, പ്രാഥമിക വിവരങ്ങൾ പ്രകാരം ഇത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.* 👉 ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/IovWvTQVHgsJfkiRVemD5W...

വാഹനാപകടം: ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രികനും മരണപ്പെട്ടു.

Accident
വൈലത്തൂർ: കഴിഞ്ഞ ശനിയാഴ്ച പൊന്മുണ്ടം കഞ്ഞികുളങ്ങരയിൽ വച്ചുണ്ടായ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുള്ള അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രികൻ ശുഹൈബ് (30) മരണപ്പെട്ടു. കോട്ടാലിൽചുവട് ആർ.ജെ.എം. സ്കൂളിന് മുൻവശത്ത് കച്ചവടം നടത്തുന്ന നടാമ്പാടി ശിഹാബിന്റെ മകനാണ് ശുഹൈബ്. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ശുഹൈബിന്റെ മരണത്തോടെ ഈ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി ഉയർന്നു....

മാങ്ങ പറിക്കുന്നതിനിടെ വീണ് ഇരുമ്പ് കമ്പി തുളച്ചു പത്താം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു

Accident
വീടിന്റെ ടെറസിന് മുകളിൽ നിന്നും മാങ്ങ പറിക്കുന്നതിനിടെ കാൽ വഴുതി വീണ് കഴുത്തിൽ ഇരുമ്പ് കമ്പി തുളച്ചുകയറിയ വിദ്യാർത്ഥി ചികിത്സയിലിരിക്കെ മരണപ്പെട്ടു. മലപ്പുറം സിയാംകണ്ടം പാലശ്ശേരി പറമ്പ് വീട്ടിൽ മുഹമ്മദ് സഹീറിന്റെ മകനും, പുളിക്കൽ എ.എം.എം ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുമായ മുഹമ്മദ് മാസിൻ (16) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ ഈ ദാരുണ അപകടം നടന്നത്. ടെറസിൽ നിന്ന് മാങ്ങ പറിക്കുന്നതിനിടെ കാൽ വഴുതി താഴെയുള്ള ഗേറ്റിലേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഗേറ്റിന്റെ ഇരുമ്പ് കമ്പി മാസിന്റെ കഴുത്തിൽ ആഴത്തിൽ തുളച്ചുകയറി. ഉടൻ തന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴുത്തിൽ തുളച്ചുകയറിയ കമ്പിയുമായി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചപ്പോൾ, കമ്പി മുറിച്ചുമാറ്റാതെ ശസ്ത്രക്രിയ നടത്താൻ കഴിയാത്ത അവസ്ഥയായിരുന്നു. തുടർന്ന് ആശുപത...

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കോളജിസ്റ്റ്‌ മരണപ്പെട്ടു

Accident
വാഴക്കാട്: റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വാഴക്കാട് നൂഞ്ഞിക്കര സ്വദേശിയായ യുവാവ് മരണത്തിന് കീഴടങ്ങി. തെക്കേക്കണ്ടി ടി.കെ. മുഹമ്മദ് മൗലവിയുടെ മകൻ മുനവ്വിർ ടി.കെ (26) ആണ് മരിച്ചത്. വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. വേങ്ങര അൽ സലാമ ആശുപത്രിയിൽ സൈക്കോളജിസ്റ്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു മുനവ്വിർ. സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന അദ്ദേഹം നൂഞ്ഞിക്കര ശാഖ എം.എസ്.എഫ്, യൂത്ത് ലീഗ്, എസ്.കെ.എസ്.എസ്.എഫ് എന്നീ സംഘടനകളുടെ സജീവ ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു. പാലാഴി സ്വദേശിനി സിൻഫിദയാണ് ഭാര്യ. മാതാവ്: റസിയ അരയങ്കോട്. സഹോദരങ്ങൾ: റബീഹ് ടി.കെ. (ഖത്തർ), റഹീസ് ടി.കെ. (അധ്യാപകൻ), റിസ്‌ല....

ആന്ധ്രപ്രദേശിൽ ബസ് അപകടം; വേങ്ങര കൂരിയാട് സ്വദേശി മരണപ്പെട്ടു

Accident
വേങ്ങര: ആന്ധ്രപ്രദേശിലെ അനകപ്പള്ളി ജില്ലയിലുണ്ടായ വാഹനാപകടത്തിൽ വേങ്ങര കൂരിയാട് സ്വദേശി മരിച്ചു. ബസ് ഡ്രൈവറായ കൂരിയാട് വടക്കേപ്പുറത്ത് റഷീദ് ആണ് മരിച്ചത്. എസ്. രായവാരം മണ്ഡലത്തിൽ ഗോകുലപാടിന് സമീപം ദേശീയപാത 16-ൽ അർദ്ധരാത്രി ഒരു മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ഒഡീഷയിൽ നിന്നും തൊഴിലാളികളുമായി നാട്ടിലേക്ക് വരികയായിരുന്ന സ്വകാര്യ ട്രാവൽസ് ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയും എതിർദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അപകടസമയത്ത് ബസ്സിൽ 30-ഓളം യാത്രക്കാരുണ്ടായിരുന്നു. റഷീദിന്റെ മൃതദേഹം നിലവിൽ വിശാഖപട്ടണത്തെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഇന്ന് വൈകുന്നേരത്തോടെ നാട്ടിലേക്ക് കൊണ്ടുവരും. മാതാവ്: ഖദീജ. ഭാര്യ: ആരിഫ. മക്കൾ: റഹീസ്...

MTN NEWS CHANNEL

Exit mobile version