Wednesday, August 26News That Matters

മലപ്പുറം വെട്ടത്തൂരിൽ ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

വെട്ടത്തൂർ: മലപ്പുറം വെട്ടത്തൂരിൽ കോഴിഫാമിലുണ്ടായ വൈദ്യുതാഘാതത്തിൽ രണ്ട് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. വെട്ടത്തൂർ എഴുതല സ്വദേശി പട്ടിക്കുത്തൻ ഹംസയുടെ മക്കളായ ഫാസിൽ, സാഹിർ എന്നിവരാണ് മരിച്ചത്.​കീഴാറ്റൂർ നിരന്നപറമ്പിലെ കോഴിഫാമിൽ ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്. കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ ഇരുവർക്കും ഷോക്കേൽക്കുകയായിരുന്നു. വൈദ്യുതാഘാതമേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version