പോത്തുകല്ല്: മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. അപ്പൻകാപ്പ് നഗർ സ്വദേശിനി നിഷ (32) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹത്തിന് നാലുദിവസത്തോളം പഴക്കമുണ്ട്. യുവതിയെ കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് നിഷയുടെ കൂടെ താമസിച്ചിരുന്ന സുരേഷ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. നാല് ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്നാണ് സംശയിക്കുന്നത്. കസ്റ്റഡിയിലുള്ള സുരേഷിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.
