Thursday, October 29News That Matters

പ്രവാസി ഗ്ലോബൽ ഉച്ചകോടി: വേൾഡ് KMCC നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

തിരുവനന്തപുരം: 2027 ജനുവരി 2-ന് കോഴിക്കോട്ട് നടക്കുന്ന വേൾഡ് കെ.എം.സി.സി പ്രവാസി ഗ്ലോബൽ ഉച്ചകോടിയുടെ വിവരങ്ങൾ ധരിപ്പിക്കുന്നതിനും ക്ഷണിക്കുന്നതിനുമായി വേൾഡ് കെ.എം.സി.സി ഭാരവാഹികൾ മുഖ്യമന്ത്രി വി.ഡി. സതീശനുമായി വിശദമായ ചർച്ച നടത്തി. പ്രവാസി സമൂഹത്തിന്റെ ക്ഷേമവും കേരളത്തിന്റെ വികസനവും ലക്ഷ്യമിട്ട് ആസൂത്രണം ചെയ്യുന്ന വിവിധ പദ്ധതികളെക്കുറിച്ചും ഉച്ചകോടിയുടെ രൂപരേഖയെക്കുറിച്ചും നേതാക്കൾ മുഖ്യമന്ത്രിയോട് സംസാരിച്ചു. വേൾഡ് കെ.എം.സി.സിയുടെ രണ്ടാം വാർഷിക സംഗമത്തിന്റെ ഭാഗമായാണ് ആഗോള ഉച്ചകോടി സംഘടിപ്പിക്കുന്നത്. മധ്യപൂർവേഷ്യൻ രാജ്യങ്ങളിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ മുഖ്യമന്ത്രി യോഗത്തിൽ ചോദിച്ചറിഞ്ഞു. പ്രവാസികളുടെ കാര്യത്തിൽ സർക്കാരിന്റെ പൂർണ്ണ ശ്രദ്ധയും പിന്തുണയും ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം പ്രവാസികളുടെ പ്രധാന ആവശ്യമായ നോർക്ക കെയർ പദ്ധതി കാലതാമസമില്ലാതെ കാര്യക്ഷമമായി നടപ്പിലാക്കണമെന്ന് നേതാക്കൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വേൾഡ് കെ.എം.സി.സി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി, ജനറൽ സെക്രട്ടറി ഡോ. പുത്തൂർ റഹ്‌മാൻ, ട്രഷറർ യു.എ. നസീർ, വൈസ് പ്രസിഡന്റ് സി.വി.എം. വാണിമേൽ എന്നിവരടങ്ങിയ സംഘമാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്. നേരത്തെ ഡിസംബർ 19-ന് റോയൽ പ്രിവിലേജ് കാർഡ് ലോഞ്ചും രണ്ടാം വാർഷികവുമായി നിശ്ചയിച്ചിരുന്ന പരിപാടിയാണ് പുതുക്കിയ തീയതി പ്രകാരം 2027 ജനുവരി 2-ലേക്ക് മാറ്റി ലോകമെമ്പാടുമുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ഗ്ലോബൽ ഉച്ചകോടിയായി നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version