ഡേറ്റിംഗ് ആപ്പ് വഴി ഹണിട്രാപ്പ്; 10 ലക്ഷം തട്ടാൻ ശ്രമിച്ച 17-കാരിയടക്കം നാലുപേര്‍ പിടിയില്‍
സോഷ്യല്‍ മീഡിയയും ഡേറ്റിംഗ് ആപ്പുകളും കേന്ദ്രീകരിച്ച് നടത്തുന്ന ഹണിട്രാപ്പ് തട്ടിപ്പ് സംഘം ചക്കരക്കല്ലില്‍ പിടിയിലായി.മാച്ചേരി സ്വദേശിയായ യുവാവിനെ കെണിയില്‍ പ്പെടുത്തി പത്തുലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസില്‍ 17-കാരിയായ പെണ്‍കുട്ടിയടക്കം നാലുപേരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് സ്വദേശികളായ എ.കെ. അബ്ദുല്‍ കലാം, ഇബ്രാഹിം സജ്മല്‍ അർഷാദ്, സി. മൈമൂന എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്ന 17 വയസ്സുകാരിയുമാണ് ചക്കരക്കല്‍ പൊലിസിന്റെ പിടിയിലായത്. ഡേറ്റിംഗ് ആപ്പ് വഴിയാണ് സംഘം യുവാവിനെ പരിചയപ്പെട്ടത്. സൗഹൃദം സ്ഥാപിച്ച ശേഷം യുവാവിനെ കാഞ്ഞങ്ങാട്ടുള്ള ഒരു വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. വീട്ടിലെത്തിയ യുവാവിനെ സംഘം ചേർന്ന് തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തി നഗ്നനാക്കി ദൃശ്യങ്ങള്‍ പകർത്തിയതായും പരാതിയില്‍ പറയുന്നു. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാൻ പത്തുലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ട...