പശ്ചിമഘട്ടത്തിലെ അപൂര്‍വയിനം പാമ്പ്; കണ്ണൂരിലെ വീട്ടുമുറ്റത്ത് വിരുന്നെത്തി ചുവന്ന അണലി
കണ്ണൂര്‍: അത്യപൂര്‍വ്വമായ ചുവന്ന അണലിയെ കൂത്തുപറമ്പിനടുത്ത് കോളയാട്ടെ വീട്ടുമുറ്റത്ത് കണ്ടെത്തി. മലബാര്‍ പീറ്റ് വൈപ്പര്‍, മലബാര്‍ റോക്ക് വൈപ്പര്‍ എന്നീ പേരുകളിലാണ് ചുവന്ന അണലി അറിയപ്പെടുന്നത്. ക്രാസ് പെഡോ സെഫാലസ് മലബാറിക്കസ് എന്ന ശാസ്ത്രീയ നാമമാണ് ഈ ചുവപ്പന്‍ അണലിക്കുള്ളത്. കോളയാട് ടൗണിന് സമീപം നൗഷാദ് മന്‍സിലിലെ അബൂബക്കറിന്‍റെ വീട്ടുമുറ്റത്താണ് കൊടും വിഷമുളള ചുവന്ന അണലി എത്തിപ്പെട്ടത്. പശ്ചിമഘട്ടത്തിലെ മിതമായ ഉയര്‍ന്ന പ്രദേശങ്ങളാണ് ഇവയുടെ വാസകേന്ദ്രം. പൊതുവേ താഴ്ന്ന പ്രദേശങ്ങളില്‍ ഇവയെ കാണാറില്ല. ഈ ഇനത്തില്‍പ്പെട്ട പലനിറത്തിലുള്ള പാമ്പുകള്‍ സാധാരണയായി രാത്രികാലങ്ങളിലാണ് പുറത്തിറങ്ങാറുളളത്. പച്ച നിറത്തിലുള്ള അണലി പലപ്പോഴും ഈ മേഖലയില്‍ കാണാറുണ്ടെങ്കിലും ചുവന്ന അണലിയെ ആദ്യമായാണ് ഇവിടെ കണ്ടെത്തിയത്. മുക്കാല്‍ മീറ്ററോളം നീളമുണ്ട് പിടികൂടിയ അണലിക്ക്. മാര്‍ക്ക് പ്രവര്‍ത്തകരായ ഫൈസല്‍ വിളക്കോട...