Thursday, April 16News That Matters

പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട്: വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥി മരിച്ചു. കൊയിലാണ്ടി കോരയങ്ങാട് തെരുവിൽ അദ്വൈത് (16) ആണ് മരിച്ചത്.​വിഷു ആഘോഷങ്ങൾക്കായി സുഹൃത്തുക്കൾ ക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. വീടിനോട് ചേർന്നുള്ള പറമ്പിൽ വെച്ച് പടക്കം പൊട്ടിക്കുമ്പോൾ ‘ഗുണ്ട്’ കയ്യിൽ വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ​പരിക്കേറ്റ ഉടൻ തന്നെ അദ്വൈതിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version