കോടികളുടെ ലഹരിയുമായി വേങ്ങര സ്വദേശിയടക്കം നാല് പേർ പിടിയിൽ
പാലക്കാട്: കാറിൽ കടത്തുകയായിരുന്ന 800 ഗ്രാം എം.ഡി.എം.എ അടക്കം കോടികൾ വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി ദമ്പതികളടക്കം നാല് പേരെ പാലക്കാട് പൊലീസ് പിടികൂടി. മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് അസ്റൂദ്ദീൻ (30), ഭാര്യ ദക്ഷിണ കന്നഡ ബെൽത്തങ്ങാടി സ്വദേശിനി ബീഫാത്തിമ (27), കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നാസിഹ് (27), കോയമ്പത്തൂർ സ്വദേശിയായ ഡ്രൈവർ ഷെബീർ അഹമ്മദ് (17) എന്നിവരാണ് അറസ്റ്റിലായത്.തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെ ഒലവക്കോട് ജങ്ഷനിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് സംഘം പിടിയിലായത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഇന്നോവ കാറിന്റെ പിൻസീറ്റിനടിയിൽ പോളിത്തീൻ കവറിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിവസ്തുക്കൾ. 800 ഗ്രാം എം.ഡി.എം.എ, രണ്ട് എൽ.എസ്.ഡി സ്റ്റാമ്പുകൾ, ഏഴ് ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, രണ്ട് ഗ്രാം കൊക്കെയിൻ, രണ്ട് ഗ്രാം ബ്രൗൺ ഷുഗർ എന്നിവയാണ് പരിശോധനയിൽ പിടിച്ചെടുത്തത്.ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ കഞ...