Sunday, July 26News That Matters

കേരള എക്സ്പ്രസിൽ വന്നിറങ്ങിയ യുവതിയെ കണ്ടപ്പോൾ തന്നെ സംശയം, പരിശോധനയിൽ 4 കിലോ കഞ്ചാവ് കണ്ടെടുത്തു

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എക്സൈസ് നടത്തിയ പരിശോധനയിൽ നാല് കിലോ കഞ്ചാവുമായി അസം സ്വദേശിനി റുപ്‌സാന ബീഗം (21) പിടിയിലായി. കേരള എക്സ്പ്രസ് ട്രെയിനിലാണ് ഇവർ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. ആലുവയിലുള്ള ഒരു ഏജന്റിന് കൈമാറാനാണ് കഞ്ചാവ് എത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. പ്രതിയായ റുപ്‌സാന ബീഗത്തെ ഇതിന് മുൻപും കഞ്ചാവ് കടത്തിയ കേസിൽ പിടികൂടിയിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version