ഭൂമിയുടെ കാവൽപടയായി വിദ്യാർത്ഥികൾ: ഓസോൺ ദിനം ആചരിച്ചു.
തിരൂരങ്ങാടി: ഓറിയൻ്റൽ ഹയർ സെക്കൻഡറി സ്കൂളിലെ ഭൂമിത്രസേന ക്ലബിന്റെ ആഭിമുഖ്യത്തിൽ ലോക ഓസോൺ ദിനാചരണം ആചരിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ കെ.കെ. ഉസ്മാൻ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ യു.ടി. അബൂബക്കർ അധ്യക്ഷനായിരുന്നു. "ഓസോൺ സുഷിരങ്ങൾ" എന്ന വിഷയത്തിൽ പി. ജാഫർ ക്ലാസെടുത്തു. പരിസ്ഥിതി സംരക്ഷണത്തിന്റെയും ഓസോൺ പാളിയുടെ ഭദ്രതയിലെയും പ്രധാന്യം അദ്ദേഹം വിദ്യാർത്ഥികൾക്ക് വിവരിച്ചു നൽകി. ചടങ്ങിൽ കെ.വി. സാബിറ, ഫാത്തിമ ഹിബ, സുൽത്താൻ എന്നിവർ പ്രസംഗിച്ചു....