അബ്ദുറഹിമാൻ നഗർ ഗ്രാമ പഞ്ചായത്ത് 18-ാം വാർഡ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ഒ.സി ഉമ്മു ഹബീബയ്ക്ക് ഇരുമ്പുചോല എ.യു.പി സ്കൂളിൽ വെച്ച് ഊഷ്മളമായ സ്വീകരണം നൽകി. സ്കൂളിലെ രക്ഷിതാവ് കൂടിയായ ഉമ്മു ഹബീബയ്ക്ക്, തന്റെ മകൾ മഷ്റൂഖ പഠിക്കുന്ന ക്ലാസിലെ വിദ്യാർത്ഥികളാണ് രക്ഷാകർതൃ യോഗത്തിൽ വെച്ച് ഉപഹാരം നൽകി ആദരിച്ചത്. ക്ലാസ് അധ്യാപകൻ പി. അബ്ദുൽ ലത്തീഫ് ഉപഹാരം കൈമാറി.
ചടങ്ങിൽ ടി. ഫാത്തിമ സുഹ്റ, വി.വി തസ്‌ലീന, കെ. അസീബ, കെ. സുലൈഖ, കെ.ടി ഫസീല, സി.കെ ബഷീറ, ഫാത്തിമ സുഹ്റ കാവുങ്ങൽ, പി.കെ ഉമ്മു ഹബീബ, പി.പി സമീന, കെ.ടി ഖദീജ, പി. ഫെമിന, പി.ടി ഫസീല, പി. ഹാജറ എന്നിവർ സംസാരിച്ചു. വിദ്യാർഥികളായ ടി. മർഫിയ, കെ. നിഹ്‌മ, എം. മറിയം മിൻഹ, എ. ജസ ഫാത്തിമ, പി. യാസീൻ, സി. ആദിൽ, വി.വി. നിഹാൽ, നുഹ്മാൻ കാവുങ്ങൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
🔴കൂടുതൽ വാർത്തകൾ വേഗത്തിൽ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക:
*നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും* 🪀 http://wa.me/917510488184
