പാഠത്തിൽ നിന്ന് പാടത്തേക്ക്; അന്നത്തിന്റെ കഥയറിഞ്ഞ് കൊച്ചുകുരുന്നുകൾ ഞാറുനട്ടു
ഒതുക്കുങ്ങൽ: ലോക ഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി പുത്തൻ കാർഷികാനുഭവങ്ങൾ നെഞ്ചിലേറ്റി പാടത്തിറങ്ങി ഞാറുനട്ട് വിദ്യാർത്ഥികൾ. പടിഞ്ഞാറേക്കര എ.എം.എൽ.പി സ്കൂളിലെ കൊച്ചുകൂട്ടുകാരാണ് നെൽകൃഷിയുടെ പ്രാധാന്യവും കർഷകരുടെ വിയർപ്പിന്റെ വിലയും നേരിട്ടറിഞ്ഞത്. കാർഷിക സംസ്കാരം പുതിയ തലമുറയിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും പി.ടി.എയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.സ്കൂളിലെ രക്ഷിതാവും പ്രദേശത്തെ കർഷകനുമായ നീർങ്ങാട്ട് രവിയുടെ മേൽനോട്ടത്തിലാണ് കുട്ടികൾ പാടശേഖരത്തിൽ ഇറങ്ങിയത്. ഞാറുനടേണ്ട ശാസ്ത്രീയ രീതികളും പരമ്പരാഗത നെൽകൃഷിയുടെ അടിസ്ഥാന പാഠങ്ങളും അദ്ദേഹം കുരുന്നുകൾക്ക് പറഞ്ഞുകൊടുത്തു. പുസ്തകത്താളുകളിൽ മാത്രം വായിച്ചറിഞ്ഞ കൃഷിരീതികൾ ചേറിലിറങ്ങി സ്വന്തം കൈകൾകൊണ്ട് അനുഭവിച്ചറിഞ്ഞത് വിദ്യാർത്ഥികൾക്ക് വേറിട്ടതും ആവേശകരവുമായ അനുഭവമായി മാറി.പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കൃഷി ഓ...