Thursday, October 22News That Matters

വിദ്യാർഥികൾക്കും യുവാക്കൾക്കും എം.ഡി.എം.എ വിൽപ്പന; പുതുപ്പറമ്പ് സ്വദേശി അറസ്റ്റിൽ

കോട്ടക്കൽ: കോട്ടക്കൽ, ചങ്കുവെട്ടി, ചിനക്കൽ, എടരിക്കോട്, പുതുപ്പറമ്പ് മേഖലകളിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും എം.ഡി.എം.എ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനി പിടിയിൽ. കോട്ടക്കൽ പുതുപ്പറമ്പ് ചുടലപ്പാറ സ്വദേശി കളത്തിങ്ങൽ വീട്ടിൽ ജിഷാദിനെയാണ് (32) പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടക്കൽ സബ് ഇൻസ്‌പെക്ടർ റിൻഷാദ് അലിയുടെ നേതൃത്വത്തിൽ മലപ്പുറം ഡാൻസാഫ് (DANSAF) ടീമും കോട്ടക്കൽ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇന്ന് രാവിലെ പുതുപ്പറമ്പ് ചുടലപ്പാറയിലുള്ള പ്രതിയുടെ വീട്ടിൽ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പരിശോധനയിൽ ചില്ലറ വിപണിയിൽ കാൽ ലക്ഷം രൂപ വില വരുന്ന 6 ഗ്രാം എം.ഡി.എം.എ, ഇത് തൂക്കാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസ്, പാക്ക് ചെയ്യാനുള്ള സിപ്പ് ലോക്ക് കവറുകൾ എന്നിവയ്ക്ക് പുറമെ മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിച്ച പതിനായിരത്തോളം രൂപയും പ്രതിയിൽ നിന്ന് പോലീസ് കണ്ടെടുത്തു.

⊶⊷⊶⊷❍❍⊶⊷⊶⊷

*നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും*

🪀 http://wa.me/917510488184

⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version