Thursday, November 26News That Matters

കടലിൽ മത്സ്യബന്ധനത്തിനിടെ മിന്നലേറ്റ് യുവാവ് മരിച്ചു

പൊന്നാനി: പൊന്നാനി ഹാർബറിന് സമീപം കടലിൽ മത്സ്യബന്ധനത്തിനിടെ മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു. പൊന്നാനി മരക്കടവ് സ്വദേശി ചന്തക്കാരന്റെ മുഹമ്മദ്‌കുട്ടിയുടെ മകൻ റാഫി (28) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മുഹമ്മദ് കുട്ടി, അഷറഫ്, ഹബീബ് ചെമ്പുകടിയൻ എന്നിവർക്ക് പരിക്കേറ്റു.

​റാഫി ഉൾപ്പെടെ നാലുപേർ ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ഫൈബർ വള്ളത്തിൽ മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. രാത്രിയിലുണ്ടായ ശക്തമായ മിന്നൽ റാഫിക്ക് ഏൽക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളികൾ ഉടൻതന്നെ റാഫിയെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.​പരിക്കേറ്റ മറ്റ് മൂന്നുപേരെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. റാഫിയുടെ മാതാവ്: പാത്തുട്ടി. സഹോദരങ്ങൾ: കോയ (കബഡി കോയ), സാദിഖ്, സീനത്ത്, മുംതാസ്, ജമീല.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version