കൊളപ്പുറം: അബ്ദുറഹ്മാൻ നഗർ ഗ്രാമപഞ്ചായത്ത് ഇരുപതാം വാർഡിന്റെയും (കൊളപ്പുറം സെന്റർ), ചെമ്മാട് അൽ റയ്ഹാൻ കണ്ണാശുപത്രിയുടെയും, ഷുഗർ കെയറിന്റെയും സംയുക്താഭിമുഖ്യത്തിൽ കൊളപ്പുറം ഗവൺമെന്റ് ഹൈസ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. നവംബർ 22 ഞായറാഴ്ച നടന്ന ക്യാമ്പിൽ വാർഡിലെയും പരിസരപ്രദേശങ്ങളിലെയും നിരവധി ആളുകൾ പങ്കെടുത്തു. ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് ഷറഫുദ്ദീൻ സി., പി.ടി.എ. വൈസ് പ്രസിഡന്റ് മുസ്തഫ ഇ., ഷാഫി സി., സിദ്ധീഖ് പി., റാഷിദ് വി., ഫൈസൽ എൻ., ഹനീഫ പി.കെ., അനിൽകുമാർ പി., രവികുമാർ പി., അഷ്റഫ് കെ.ടി., ഫിറോസ്, ജസീർ, ഷിഹാബ് വി.കെ., റാഷിദ് ടി., മുസമ്മിൽ എം. എന്നിവരും ദോസ്താന ക്ലബ്ബ്, നവകേരള സാംസ്കാരിക വേദി, ദോസ്തി ക്ലബ്ബ് ഭാരവാഹികളും സംബന്ധിച്ചു. ക്യാമ്പിലൂടെ തുടർചികിത്സ ആവശ്യമായി വന്നവർക്ക് ആശുപത്രിയുടെ പ്രത്യേക ചികിത്സാ ഇളവുകൾ പൂർണ്ണമായും ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.
