Wednesday, September 17News That Matters

Entertainment

ഒരു പാട്ട് പാടാൻ 3 കോടി , ഇന്ത്യയിലെ വിലയേറിയ ഗായകന്‍ ഈ സംഗീതസംവിധായകന്‍

Entertainment
സിനിമയിലെ അഭിനേതാക്കള്‍ക്കോ അതിന് മുകളിലോ പിന്നണി ഗായകര്‍ക്ക് ആരാധകവൃന്ദമുള്ള നാടാണ് നമ്മുടേത്. സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി ഗാനങ്ങള്‍ ഉപയോഗിക്കുന്ന രീതി അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്നുണ്ട്. സിനിമാ പിന്നണിഗാന മേഖലയെ മാത്രം ആശ്രയിച്ച് നിന്നിരുന്ന കാലത്തില്‍ നിന്ന് മാറി ഇന്ന് സ്വതന്ത്ര സംഗീത മേഖലയ്ക്കും വലിയ വളര്‍ച്ചയുണ്ടായിട്ടുണ്ട്. ഇവയെല്ലാം ചേര്‍ന്ന് ഗായകരുടെ പ്രതിഫലത്തിലും വലിയ മാറ്റമാണ് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടാക്കിയിട്ടുള്ളത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം ഈടാക്കുന്ന ആ സംഗീതസംവിധായകന്‍ മറ്റാരുമല്ല, എ ആർ റഹ്‌മാനാണ്. മറ്റ് ഗായകരേക്കാള്‍ 12 മുതല്‍ 15 വരെ മടങ്ങ് കൂടുതലാണ് റഹ്‌മാന്റെ പാട്ടിനുള്ള പ്രതിഫലം. മറ്റൊരു സംവിധായകന്റെ ഗാനം ആലപിക്കാന്‍ മൂന്നു കോടി രൂപ വരെയാണ് റഹ്‌മാൻ വാങ്ങുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സ്വന്തം പ്രൊജക്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇത്രയും ഉ...

അല്ലു അർജുനെതിരെ വിഡിയോ; യൂട്യൂബ് ചാനൽ ഓഫിസിലേക്ക് ഇരച്ചെത്തി ആരാധകർമാപ്പ് പറഞ്ഞ് ചാനൽ, വിഡിയോകൾ ഡിലീറ്റ് ചെയ്തു

Entertainment
ഹൈദരാബാദ്: തെലുങ്കു സൂപ്പർ സ്റ്റാർ അല്ലു അർജുനെതിരെ ആക്ഷേപകരമായ വിഡിയോകൾ പോസ്റ്റ് ചെയ്തെന്നാരോപിച്ച് ആരാധകക്കൂട്ടം യൂട്യൂബ് ചാനൽ ഓഫിസിലേക്ക് ഇരച്ചെത്തി. റെഡ് ടിവിയുടെ ഹൈദരാബാദിലെ ഓഫിസിലാണ് തിങ്കളാഴ്ച പ്രതിഷേധ പരിപാടികൾ അരങ്ങേറിയത്. താരത്തിനും ഭാര്യ സ്നേഹ റെഡ്ഡിക്കുമെതിരെ ആക്ഷേപകരമായ വിഡിയോകൾ പങ്കുവെച്ചന്നാണ് ഇവരുടെ പരാതി. രോഷാകുലരായ ആരാധകർ ചാനൽ ഓഫിസിൽ ബഹളം വെക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. ചാനലിൽനിന്ന് വിഡിയോകൾ ഡിലീറ്റ് ചെയ്യാൻ നിർബന്ധിക്കുന്നത് വിഡിയോയിൽ കാണാം. ഇവ നീക്കിയില്ലെങ്കിൽ ഓഫിസ് കൊള്ളയടിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഇതിന്റെ വിഡിയോകൾ ആൾ ഇന്ത്യ അല്ലു അർജുൻ ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷന്റെ ‘എക്സ്’ അക്കൗണ്ടിൽ പങ്കുവെക്കുകയും ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്. ‘കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞങ്ങൾ റെഡ് ടിവിയെ വളരെ അടുത്തുനിന്ന് നിരീക്ഷിക്കുന്നുണ്ട്...

തലയേക്കാള്‍ ഇരട്ടി വലിപ്പം, ഒറ്റയടിക്ക് മുട്ട വിഴുങ്ങി പാമ്പ്;

Entertainment
പാമ്പുമായി ബന്ധപ്പെട്ട നിരവധി വിഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ ഒട്ടുമിക്കതും ഭയം ഉളവാക്കുന്നതാണ്. ഇപ്പോള്‍ തലയേക്കാള്‍ ഇരട്ടി വലിപ്പമുള്ള മുട്ട ഒറ്റയടിക്ക് വിഴുങ്ങുന്ന പാമ്പിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. എക്‌സില്‍ 'Nature is Amazing' എന്ന ഹാന്‍ഡിലിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരാള്‍ മുട്ട കൈപ്പത്തിയില്‍ വച്ചിരിക്കുകയാണ്. സമീപമുള്ള പാമ്പ് ഒറ്റയടിക്ക് മുട്ട വിഴുങ്ങുന്നതാണ് വിഡിയോയുടെ ഉള്ളടക്കം. പാമ്പിന്റെ തലയേക്കാള്‍ ഇരട്ടി വലിപ്പമുള്ള മുട്ട വിഴുങ്ങുന്നതാണ് എല്ലാവരെയും അമ്പരപ്പിക്കുന്നത്. പാമ്പുകള്‍ക്ക് പ്രത്യേക താടിയെല്ല് ഘടനയുണ്ട്. അതുകൊണ്ടാണ് വായ വിശാലമായി തുറന്ന് ഇരയെ വിഴുങ്ങാന്‍ പാമ്പിന് സാധിക്കുന്നത് എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറി...

അവനെത്തി ….. ആര്‍മിയുടെ സൂര്യതേജസ്.

Entertainment
വോഞ്ജു: ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള മ്യൂസിക് ബാന്‍ഡുകളില്‍ ഒന്നാണ് ബിടിഎസ്. ബിടിഎസിലെ പ്രധാന താരമായ ജെ ഹോപിന്റെ മടങ്ങി വരവ് ആഘോഷിക്കുകയാണ് ആരാധകര്‍. ദക്ഷിണ കൊറിയയിലെ നിര്‍ബന്ധിത സൈനിക സേവനത്തിന് ശേഷമാണ് ജെ ഹോപ് സംഗീത രംഗത്തേക്ക് മടങ്ങി വരുന്നത്. 18 മാസത്തെ നിര്‍ബന്ധിത സൈനിക സേവനത്തിനായി 2023 ഏപ്രിൽ 13 ന് ആണ് ജെ ഹോപ് ചേര്‍ന്നത്. ബാന്‍ഡിലെ സഹതാരമായ ജൂണില്‍ തന്റെ സൈനിക സേവനം അവസാനിപ്പിച്ചിരുന്നു. ഗ്രൂപ്പിലെ പ്രധാന താരമായ ജെ-ഹോപ്, സെന്‍ട്രല്‍ വോഞ്ജു നഗരത്തിലെ സെനിക താവളത്തിന്റെ ഗേറ്റില്‍ നിന്ന് പുറത്തുവന്നപ്പോള്‍ ജൂണില്‍ തന്റെ സേവനം പൂര്‍ത്തിയാക്കിയ സഹ ബാന്‍ഡ് അംഗം ജിന്‍ സ്വീകരിക്കാനെത്തിയിരുന്നു. സ്വീകരണത്തിനായി വിദേശത്ത് നിന്നടക്കം എത്തിയ നിരവധി ആരാധകരും തടിച്ചുകൂടിയിരുന്നു. ബാന്‍ഡിലെ മറ്റു അംഗങ്ങളുടെ സൈനിക സേവനം 2025 ഓടെ പൂര്‍ത്തിയാകും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂ...

ശ്രീനാഥ് ഭാസിക്കെതിരെ വീണ്ടും നടപടി

Entertainment
വാഹനമിടിച്ച ശേഷം നിര്‍ത്താതെ പോയെന്ന പരാതിയില്‍ ശ്രീനാഥ് ഭാസിയുടെ ഡ്രൈവിങ് ലൈസന്‍സ് എറണാകുളം ആര്‍ടിഒ സസ്‌പെന്‍ഡ് ചെയ്തു. പരാതിയില്‍ നേരത്തെ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. പിന്നാലെയാണ് ആര്‍ടിഒ നടപടി. വിഷയത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് വിശദമായ പരിശോധന നടത്തിയിരുന്നു. തുടര്‍ന്നാണ് നടന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. മട്ടാഞ്ചേരി സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ മാസമാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മട്ടാഞ്ചേരിയില്‍ വച്ച് കാറിടിച്ച ശേഷം ശ്രീനാഥ് ഭാസി നിര്‍ത്താതെ പോയെന്നായിരുന്നു മട്ടാഞ്ചേരി പൊലീസിന് ലഭിച്ച പരാതി. സെപ്റ്റംബര്‍ എട്ടിന് തെറ്റായ ദിശയിലൂടെയെത്തിയ ശ്രീനാഥ് ഭാസിയുടെ കാര്‍ പരാതിക്കാരന്റെ സ്‌കൂട്ടറിലിടിക്കുകയും നിര്‍ത്താതെ പോകുകയുമായിരുന്നു. അപകടത്തില്‍ പരാതിക്കാരന് സാരമായ പരിക്കുകള്‍ സംഭവിച്ചിരുന്നു....

അവൻ ശരിക്കുമൊരു സാധു!

Entertainment
അവൻ ശരിക്കുമൊരു സാധു! കൊച്ചി: പേര് പോലെ തന്നെ ഒരു സാധുവാണ്, പുതുപ്പള്ളി സാധു- വെള്ളിയാഴ്ച വൈകുന്നേരം മുതൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന കമന്റുകളിലൊന്നാണിത്. കോതമംഗലത്ത് സിനിമ ഷൂട്ടിങ്ങിനിടെ മറ്റൊരു കൊമ്പനുമായി ഏറ്റുമുട്ടി കാടുകയറിയ പുതുപ്പള്ളി സാധു ഏറെ ആരാധകരുള്ള നാട്ടാനകളിലൊരാളാണ്. കോട്ടയം പുതുപ്പള്ളി പാപ്പാലപ്പറമ്പ് വര്‍ഗീസിന്‍റെ ഉടമസ്ഥതയിലുള്ള ആന ആരണ്യ പ്രജാപതിയെന്നാണ് അറിയപ്പെടുന്നത് തന്നെ. 1998ല്‍ അസമില്‍ നിന്നാണ് സാധുവിനെ വര്‍ഗീസ് സ്വന്തമാക്കുന്നത്. അവിടെ രേഖകളിലുണ്ടായിരുന്ന അതേ പേര് തന്നെ ആനയ്ക്ക് നല്‍കുകയായിരുന്നു. പേരു പോലെ തന്നെ വളരെ ശാന്തപ്രകൃതക്കാരനാണ് സാധുവെന്ന കൊമ്പന്‍. തൃശൂര്‍ പൂരമടക്കം സംസ്ഥാനത്തെ പ്രധാനപ്പെട്ട ഉത്സവങ്ങളിലെല്ലാം താരസാന്നിധ്യമാണ് 52 വയസുള്ള ഈ കൊമ്പൻ. സിനിമാ അഭിനയത്തിലൂടെ സാധു കൂടുതൽ പ്രശസ്തനായി. തമിഴ്, തെലുങ്ക് ഭാഷകളിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടു...

അധ്യാപിക മണവാട്ടി; യാത്രയയപ്പിൽ ആഘോഷമായി മെഗാ ഒപ്പന

Entertainment
കൊ​ണ്ടോ​ട്ടി: പ്രി​യ​പ്പെ​ട്ട അ​ധ്യാ​പി​ക​ക്ക് മെ​ഗാ ഒ​പ്പ​ന​യൊ​രു​ക്കി​യു​ള്ള വി​ദ്യാ​ര്‍ഥി​ക​ളു​ടെ യാ​ത്ര​യ​യ​പ്പ് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. നെ​ടി​യി​രു​പ്പ് ദേ​വ​ധാ​ര്‍ യു.​പി സ്‌​കൂ​ളി​ല്‍നി​ന്ന് 34 വ​ര്‍ഷ​ത്തെ സേ​വ​ന​ത്തി​നു ശേ​ഷം വി​ര​മി​ക്കു​ന്ന കെ. ​ആ​സ്യ​ക്കാ​ണ് കു​ട്ടി​ക​ള്‍ വ്യ​ത്യ​സ്ത​മാ​യ യാ​ത്ര​യ​യ​പ്പ് സം​ഘ​ടി​പ്പി​ച്ച​ത്. വി​ദ്യാ​ല​യ​മു​റ്റ​ത്ത് നൂ​റ് വി​ദ്യാ​ര്‍ഥി​ക​ള്‍ അ​ണി​നി​ര​ന്ന് ചു​വ​ടു​വെ​ച്ച ഒ​പ്പ​ന​യി​ല്‍ പ്രി​യ അ​ധ്യാ​പി​ക​യെ മ​ണ​വാ​ട്ടി​യാ​ക്കാ​നും കു​ട്ടി​ക​ള്‍ മ​റ​ന്നി​ല്ല. ഒ​പ്പ​ന​ക്ക് ശേ​ഷം തി​രു​വാ​തി​ര ക​ളി​യും കു​ട്ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ന​ഗ​ര​സ​ഭ കൗ​ണ്‍സി​ല​ര്‍ ടി. ​സൈ​ത​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ഥ​മാ​ധ്യാ​പ​ക​ന്‍ എ​ന്‍. മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ടി.​എ പ്ര​സി​ഡ​ന്റ് മു​ജീ​ബ് മു​ണ്ട​ശ്ശേ​രി ഉ​പ...

MTN NEWS CHANNEL

Exit mobile version