കൊളപ്പുറത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം: യുവതിക്ക് ദാരുണാന്ത്യം
കൊളപ്പുറം എയർപോർട്ട് റോഡിൽ ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരണപ്പെട്ടു. കക്കാടംപുറം ഊക്കത്ത് പള്ളിയുടെ മുന്നിൽ വെച്ചാണ് നാടിനെ നടുക്കിയ ദാരുണമായ അപകടം ഉണ്ടായത്. പുകയൂർ സ്വദേശിനിയും മിൽമ സൊസൈറ്റിക്ക് സമീപം താമസിക്കുന്ന ഉള്ളാട്ട് സഹീർ അലിയുടെ ഭാര്യയുമായ നൗഫിയ (33) ആണ് മരിച്ചത്. കൊളപ്പുറം ഭാഗത്തുനിന്നും വന്ന ടോറസ് ലോറി നൗഫിയ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും യാത്രക്കാരും ചേർന്ന് നൗഫിയയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി നിലവിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അപകടത്തെ തുടർന്ന് കൊളപ്പുറം എയർപോർട്ട് റോഡിൽ അൽപ്പസമയം ഗതാഗത തടസ്സവും അനുഭവപ്പെട്ടു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു....