അതിജീവനത്തിന്റെ പ്രതീകമായി ബുഷറ; ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സാക്ഷരതാ മിഷൻ തുല്യതാ പഠിതാവിന് ആദരം
കോട്ടക്കൽ: പ്രാരാബ്ധങ്ങൾ കാരണം എൽ.കെ.ജിയിൽ വെച്ച് പഠനം അവസാനിപ്പിക്കേണ്ടി വന്നെങ്കിലും, നിശ്ചയദാർഢ്യത്തോടെ പത്താം തരം തുല്യതാ പഠനം വരെയെത്തിച്ച കോട്ടക്കൽ സ്വദേശിയായ ബുഷറയ്ക്ക് ജില്ലാ സാക്ഷരതാ മിഷന്റെ ആദരം. സാക്ഷരതാ മിഷന് കീഴിൽ ജില്ലയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ തുല്യതാ പഠിതാവാണ് ഇരുപത്തിരണ്ടുകാരിയായ ബുഷ്‌റ. അക്ഷരങ്ങളോടുള്ള അടങ്ങാത്ത ആഗ്രഹത്താൽ 2018-ൽ നാലാം തരം തുല്യതാ പരീക്ഷ മികച്ച വിജയത്തോടെ പാസായ ബുഷ്‌റ, തുടർന്ന് ഏഴാം തരവും കടന്ന് ഇപ്പോൾ പത്താം തരം തുല്യതാ പരീക്ഷയ്ക്കുള്ള തീവ്ര പരിശീലനത്തിലാണ്. കോട്ടക്കൽ തോക്കാംപാറ ബ്രദേർസ് ക്വാർട്ടേഴ്സിൽ പരേതനായ എ. ശിഹാബുദ്ദീന്റെയും സുലൈഖയുടെയും ഏക മകളാണ് ബുഷ്‌റ. പിതാവിന്റെ മരണശേഷം സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്താണ് അമ്മ സുലൈഖ മകളുടെ പഠനസ്വപ്നങ്ങൾക്ക് താങ്ങായി നിൽക്കുന്നത്. കോട്ടപ്പടി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പഠന കേന്ദ്രത്തിൽ സംഘടിപ്പിച്ച ചടങ്...