പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി മൂന്നിയൂർ സ്വദേശി മരണപ്പെട്ടു
by admin
പരപ്പനങ്ങാടിയിൽ ട്രെയിൻ തട്ടി ഒരാൾ മരണപ്പെട്ടു. മൂന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി പേച്ചേരി വേലായുധന്റെ മകൻ സുനിൽ (38) ആണ് മരിച്ചത്. അപകടത്തിന് പിന്നാലെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.