Thursday, January 15News That Matters

ശബള പരിഷ്കരണം ഉടൻ നടപ്പിലാക്കുക: KHSTU

പരപ്പനങ്ങാടി ഉപജില്ലാ കേരള ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എച്ച്.എസ്.ടി.യു) സബ്ജില്ലാ സമ്മേളനം തിരൂരങ്ങാടിയിൽ വെച്ച് സംഘടിപ്പിച്ചു. സമ്മേളനത്തിന്റെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡണ്ട് ഒ. ഷൗക്കത്തലി മാസ്റ്റർ നിർവ്വഹിച്ചു. അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളപരിഷ്കരണം സർക്കാർ അടിയന്തിരമായി നടപ്പിലാക്കണമെന്ന് അദ്ദേഹം ചടങ്ങിൽ ആവശ്യപ്പെട്ടു. അധ്യാപക സമൂഹം ദീർഘകാലമായി അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി ശമ്പളപരിഷ്കരണം അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സബ്ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള അധ്യാപകർ പങ്കെടുത്ത സമ്മേളനത്തിൽ അധ്യാപകരുടെ തൊഴിൽ സുരക്ഷ, സേവന വ്യവസ്ഥകൾ, വിദ്യാഭ്യാസ രംഗത്തെ സമകാലിക വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങളിൽ ഗൗരവകരമായ ചർച്ചകൾ നടന്നു. ജില്ലാ വൈസ് പ്രസിഡണ്ട് ഇർഷാദ് ഓടക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി.വി. ഹുസൈൻ, കെ.എ.ടി.എഫ് വിദ്യാഭ്യാസ ജില്ല സെക്രട്ടറി മുജീബ് റഹ്മാൻ ചുള്ളിപ്പാറ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സബ് ജില്ലാ സെക്രട്ടറി കെ. ഹുസൈൻ കോയ, പി. ഇസ്മായിൽ, ടി.എം.എസ്. നൗഫൽ, എം. ഫിറോസ്ഖാൻ, ടി. സാലിം, പി. സഹീദ, എം. സുഹൈൽ, കെ.കെ. നുസ്റത്ത്, ടി. അസ്സൻകോയ, പി. പി. ഫൈസൽ, ബി. ഹരീഷ് ബാബു, മുനവ്വറലി ജൗഹർ, ടി. ഫഹീദ, കെ. മുബീന, മുനീർ താനാളൂർ, കെ.ടി. മുഹമ്മദ് ഷാഫി തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിച്ചു.

🔴കൂടുതൽ വാർത്തകൾ വേഗത്തിൽ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക:

👉 ഇവിടെ ക്ലിക്ക് ചെയ്യുക

*നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും* 🪀 http://wa.me/917510488184

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version