വേങ്ങര: കണ്ണമംഗലം തോട്ടശ്ശേരിയറയിൽ കാറിടിച്ച് വയോധികൻ തൽക്ഷണം മരിച്ചു. തോട്ടശ്ശേരിയറ സ്വദേശി മാട്ടറ മുഹമ്മദ് ഹാജി (75) ആണ് മരിച്ചത്. ഇന്നലെ രാത്രി ഇശാ നമസ്‌കാരത്തിനായി പള്ളിയിലേക്ക് നടന്നുപോകുന്നതിനിടെ റോഡ് മുറിച്ചുകടക്കുമ്പോഴാണ് അപകടം സംഭവിച്ചത്.മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് (വ്യാഴം) ഉച്ചയോടെ നടുപ്പറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.ഭാര്യ: ഖദീജ പുതുക്കിടി.മക്കൾ: അബ്ദുസലാം, ഹാജറ, സമീറ.മരുമക്കൾ: ലുബ്ന (പാലമഠത്തിൽ, ചിന), പരേതനായ ഹംസ (പാക്കടപ്പുറായ).
