Saturday, January 10News That Matters

മദ്യം നൽകി സ്കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ചു; അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

പാലക്കാട്: മലമ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ സ്കൂൾ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകൻ പിടിയിലായി. കൊല്ലങ്കോട് സ്വദേശിയും സ്കൂളിലെ സംസ്കൃത അധ്യാപകനുമായ അനിലാണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബർ 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാർത്ഥിയെ തന്റെ ക്വാർട്ടേഴ്സിലെത്തിച്ച അധ്യാപകൻ മദ്യം നൽകി അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. വിദ്യാർത്ഥി സഹപാഠിയോട് പീഡന വിവരം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.​ ഗുരുതരമായ ഈ വിഷയം സ്കൂൾ അധികൃതർ പോലീസിൽ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതായും ആരോപണമുണ്ട്. എന്നാൽ സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ഗൗരവം വ്യക്തമായത്. ഇതിനെത്തുടർന്ന് ഇന്നലെ രാത്രി എട്ടു മണിയോടെ മലമ്പുഴ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾക്ക് പുറമെ പട്ടികജാതി-പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരവും (SC/ST Act) കേസെടുത്തിട്ടുണ്ട്. പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version