Monday, July 27News That Matters
Shadow

Author: admin

പി.എസ്.എം.ഒ. കോളേജിൽ ‘ഉള്ളറിഞ്ഞൊരു വായന’ പരിപാടി സംഘടിപ്പിച്ചു

പി.എസ്.എം.ഒ. കോളേജിൽ ‘ഉള്ളറിഞ്ഞൊരു വായന’ പരിപാടി സംഘടിപ്പിച്ചു

TIRURANGADI
​തിരൂരങ്ങാടി: പി.എസ്.എം.ഒ. കോളേജ് എൻ.എസ്.എസ്, സർഗ്ഗവേദി, ജനറൽ ലൈബ്രറി ആൻഡ് ഡിജിറ്റൽ റിസോഴ്സ് സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'ഉള്ളറിഞ്ഞൊരു വായന' പരിപാടി സംഘടിപ്പിച്ചു. കോളേജ് സെമിനാർ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ സർഗ്ഗവേദി കൺവീനർ മുഹമ്മദ് ഫഹദ് സ്വാഗതം ആശംസിച്ചു. മലയാളവിഭാഗം മേധാവി ഡോ. ഷരീഫ് അധ്യക്ഷത വഹിച്ച ചടങ്ങ് കോളേജ് പ്രിൻസിപ്പൽ ഡോ. ജംഷീദ് വി.പി. ഉദ്ഘാടനം ചെയ്തു. പെരുവള്ളൂർ ജി.എച്ച്.എസ്.എസ്. മലയാളം അധ്യാപകൻ ബിജു കെ. മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ മലയാള വിഭാഗം അധ്യാപിക ഡോ. സജ്നമോൾ അമിയൻ, ചരിത്രവിഭാഗം മേധാവി ഡോ. റഹൂഫ്, കോളേജ് ലൈബ്രേറിയൻ അബ്ദുൽ ഹസീബ് എം. എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3...
മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഊരകം കീഴ്മുറി ജി.എൽ.പി. സ്കൂളിൽ ചാന്ദ്രദിനാചരണം സംഘടിപ്പിച്ചു

മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഊരകം കീഴ്മുറി ജി.എൽ.പി. സ്കൂളിൽ ചാന്ദ്രദിനാചരണം സംഘടിപ്പിച്ചു

VENGARA
ഊരകം: മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ഊരകം കീഴ്മുറി ജി.എൽ.പി. സ്കൂളിൽ ചാന്ദ്രദിനം വിവിധ വിജ്ഞാനപ്രദമായ പരിപാടികളോടെ ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് നടന്ന പ്രത്യേക അസംബ്ലിയിൽ ഹെഡ്മാസ്റ്റർ യു. സുലൈമാൻ ചാന്ദ്രദിനത്തിന്റെ പ്രാധാന്യവും ബഹിരാകാശ ഗവേഷണ വിവരങ്ങളും വിദ്യാർത്ഥികളുമായി പങ്കുവെച്ചു. തുടർന്ന് സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനത്തിന്റെ ചരിത്രവും സന്ദേശവും ഉൾക്കൊള്ളുന്ന വീഡിയോ പ്രദർശനവും നടന്നു. മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ എൽ.പി. വിഭാഗത്തിൽ അമാന ബിൻത് ജമാൽ ഒന്നാം സ്ഥാനവും ജോബിൻ രാജ് രണ്ടാം സ്ഥാനവും ഷയാൻ കെ.പി. മൂന്നാം സ്ഥാനവും നേടി. യു.പി. വിഭാഗത്തിൽ ദേവദത്തും ജോഷി രാജും ഒന്നാം സ്ഥാനം പങ്കിട്ടപ്പോൾ ഹസ ഫാത്തിമ രണ്ടാം സ്ഥാനവും സയോണ ടി. മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിദ്യാർത്ഥികളിൽ ശാസ്ത്രബ...
മൂന്നിയൂർ കളത്തിങ്ങൽ പാറ സ്വദേശി കുഞ്ഞിമുഹമ്മദ് മരണപ്പെട്ടു

മൂന്നിയൂർ കളത്തിങ്ങൽ പാറ സ്വദേശി കുഞ്ഞിമുഹമ്മദ് മരണപ്പെട്ടു

MARANAM
മൂന്നിയൂർ: കളത്തിങ്ങൽ പാറ ലക്ഷം വീട് സ്വദേശി കളത്തിങ്ങൽ കുഞ്ഞിമുഹമ്മദ് (67) മരണപ്പെട്ടു. ഭാര്യ: പാത്തുമ്മാമ. മക്കൾ: അബ്ദുൽ അസീസ്, ഹക്കീം, സമീർ, അബുലൈസ്, ഫാസിർ, ഖൈറുന്നീസ. മരുമക്കൾ: ഉസ്മാൻ, ഹാജറ, സുബൈദ, നഫീസ, ഫളീല, മുബീന.മയ്യത്ത് നിസ്കാരം ഇന്ന് (ചൊവ്വ) വൈകുന്നേരം മൂന്ന് മണിക്ക് കളത്തിങ്ങൽ പാറ ജുമുഅ മസ്ജിദിൽ നടക്കും....
തിരൂരിൽ നാല് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

തിരൂരിൽ നാല് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

MALAPPURAM
തിരൂർ: പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട കാറിൽ നിന്നും നാല് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. പുറത്തൂർ ആശുപത്രി പടി സ്വദേശി മുഹമ്മദ് ഷാനിൽ (29), കൈനിക്കര സ്വദേശി അമർജൽ കൃഷ്ണ (27) എന്നിവരെയാണ് തിരൂർ പോലീസ് പിടികൂടിയത്. ബീരാഞ്ചിറ- പെരുന്തല്ലൂർ റൂട്ടിൽ പുലർച്ചെ 2.30-ന് പട്രോളിംഗ് നടത്തുന്നതിനിടെ ചെറിയ പറപ്പൂരിൽ വെച്ചാണ് സംഭവം. കാറിലിരിക്കുകയായിരുന്ന പ്രതികൾ പോലീസ് വാഹനം കണ്ടതോടെ അതിവേഗത്തിൽ പുറകോട്ടെടുക്കുകയും കാർ ഫുട്പാത്തിൽ ഇടിച്ച് കുടുങ്ങുകയുമായിരുന്നു. അതോടെ വാഹനത്തിലുണ്ടായിരുന്നവർ ഇറങ്ങിയോടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് 4.200 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. പ്രതികൾ സ്ഥിരമായി കേരളത്തിന് പുറത്തുനിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നവരാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി പോലീസ...
വെട്ടുതോട് സ്വദേശി എം.ടി. മുഷ്താഖ് മരണപ്പെട്ടു

വെട്ടുതോട് സ്വദേശി എം.ടി. മുഷ്താഖ് മരണപ്പെട്ടു

MARANAM
വേങ്ങര: വെട്ടുതോട് സ്വദേശിയും മുൻ ജിദ്ദ പ്രവാസിയുമായ എം.ടി. മുഷ്താഖ് മരണപ്പെട്ടു. വേങ്ങരയിലെ മുൻ ടാക്സി ഡ്രൈവറായിരുന്നു അദ്ദേഹം. വെട്ടുതോട് വാട്ടർ സർവീസ് നടത്തുന്ന സലീം സഹോദരനാണ്. മയ്യത്ത് നിസ്കാരം ഇന്ന് (തിങ്കൾ) രാത്രി 9:30-ന് വെട്ടുതോട് പള്ളിയിൽ നടക്കും. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3...
വേങ്ങര ടൗണിലെ തെരുവ് വിളക്കുകൾ നന്നാക്കണം; വ്യാപാരി വ്യവസായി ഏകോപന സമിതി നിവേദനം നൽകി.

വേങ്ങര ടൗണിലെ തെരുവ് വിളക്കുകൾ നന്നാക്കണം; വ്യാപാരി വ്യവസായി ഏകോപന സമിതി നിവേദനം നൽകി.

VENGARA
വേങ്ങര: വേങ്ങര ടൗണിൽ കേടായ തെരുവ് വിളക്കുകൾ അടിയന്തരമായി നന്നാക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്.) വേങ്ങര യൂണിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി. അമ്മാഞ്ചേരി കാവ് മുതൽ ബ്ലോക്ക് റോഡ് വരെയുള്ള ഭാഗത്തെ തെരുവ് വിളക്കുകൾ പ്രകാശിക്കാത്തത് മൂലം രാത്രികാലങ്ങളിൽ ടൗൺ പൂർണ്ണമായും ഇരുട്ടിലാകുന്ന സാഹചര്യത്തിലാണ് വ്യാപാരികൾ നിവേദനം സമർപ്പിച്ചത്. വെളിച്ചമില്ലാത്തത് യാത്രക്കാർക്കും രാത്രികാലങ്ങളിൽ കച്ചവടം നടത്തുന്ന വ്യാപാരികൾക്കും വലിയ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഇരുട്ടിന്റെ മറവിലുണ്ടാകാനിടയുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനായി അടിയന്തര നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു. വേങ്ങര ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെച്ച് പ്രസിഡന്റ് എൻ.ടി. നാസറിനാണ് (കുഞ്ഞുട്ടി) ഭാരവാഹികൾ നിവേദനം കൈമാറിയത്. കെ.വി.വി.ഇ.എസ്. വേങ്ങര യൂണിറ്റ് പ്രസിഡന്റ് സൈനുദ്ധീൻ ഹാജി...
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി: പി.എസ്.എം.ഒ. കോളേജ് എൻ.എസ്.എസ്. വളണ്ടിയർമാർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി: പി.എസ്.എം.ഒ. കോളേജ് എൻ.എസ്.എസ്. വളണ്ടിയർമാർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

TIRURANGADI
പരപ്പനങ്ങാടി: ഇന്ത്യൻ റെയിൽവേയുടെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നടന്ന നവീകരണ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത പി.എസ്.എം.ഒ. കോളേജിലെ എൻ.എസ്.എസ്. വളണ്ടിയർമാർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പരപ്പനങ്ങാടിയിൽ വെച്ച് നടന്ന ചടങ്ങിൽ പൊന്നാനി എം.പി. ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയാണ് വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്. റെയിൽവേ സ്റ്റേഷൻ ആധുനികവൽക്കരണവുമായി ബന്ധപ്പെട്ട് നടന്ന ഉദ്ഘാടന ചടങ്ങിൽ പി.എസ്.എം.ഒ. കോളേജിൽ നിന്നുള്ള അമ്പതോളം എൻ.എസ്.എസ്. വളണ്ടിയർമാരാണ് സജീവമായി പങ്കെടുത്തത്. വിദ്യാർത്ഥികളുടെ മികച്ച പ്രവർത്തനങ്ങളെയും സാമൂഹിക പ്രതിബദ്ധതയെയും ചടങ്ങിൽ ഡോ. എം.പി. അബ്ദുസ്സമദ് സമദാനി പ്രത്യേകം അഭിനന്ദിച്ചു. വിദ്യാർത്ഥികൾ ഇത്തരം ദേശീയ വികസന പദ്ധതികളുടെ ഭാഗമാകുന്നത് അവർക്ക് വലിയ അനുഭവസമ്പത്ത് നൽകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പി.എസ്.എം.ഒ. കോള...
കൂവപ്പറമ്പ് ഹിദായത്ത് നഗർ റോഡ് യാഥാർത്ഥ്യമാകുന്നു.

കൂവപ്പറമ്പ് ഹിദായത്ത് നഗർ റോഡ് യാഥാർത്ഥ്യമാകുന്നു.

VENGARA
വേങ്ങര: കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ ഉൾപ്പെടുന്ന കൂവപ്പറമ്പ് ഹിദായത്ത് നഗർ റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനായി വിട്ടുനൽകിയ സ്ഥലത്തിന്റെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി. ഇതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ, വൈസ് പ്രസിഡന്റ് കെ.വി. ഹുസൈൻ എന്നിവരുടെ സാന്നിധ്യത്തിൽ പത്താം വാർഡ് മെമ്പർ സുബൈദ ഇസ്മായിൽ പഞ്ചായത്ത് സെക്രട്ടറി വിവേക് രാജിന് സ്ഥലത്തിന്റെ പ്രമാണം കൈമാറി. മുൻ വാർഡ് മെമ്പർ സുബ്രഹ്മണ്യൻ ഉണ്ണി അരക്കിങ്ങൽ, മൈത്രി ഗ്രാമവാസികളായ കാപ്പിൽ ജമാൽ, എ.കെ. മൊയ്തീൻകുട്ടി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3...
ഗാന്ധിക്കുന്ന് സ്വദേശി മലായ മുജീബ് മരണപ്പെട്ടു

ഗാന്ധിക്കുന്ന് സ്വദേശി മലായ മുജീബ് മരണപ്പെട്ടു

MARANAM
വേങ്ങര: ഗാന്ധിക്കുന്ന് സ്വദേശിയും മലായ ഹോട്ടൽ ഉടമ ഇട്ടേപ്പറമ്പൻ മൊയ്തീൻ ഹാജിയുടെ മകനുമായ മലായ മുജീബ് മരണപ്പെട്ടു. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 10 മണിക്ക് ഗാന്ധിക്കുന്ന് ചാലൊടി ജുമാ മസ്ജിദിൽ വെച്ച് നടക്കും നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3...
KATF അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്

KATF അലിഫ് അറബിക് ടാലന്റ് ടെസ്റ്റ്

TIRURANGADI
തിരൂരങ്ങാടി: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (KATF) സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ സംഘടിപ്പിച്ച പരപ്പനങ്ങാടി സബ്ജില്ലാ അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് തൃക്കുളം ഗവൺമെന്റ് ഹൈസ്കൂളിൽ വെച്ച് നടന്നു. എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി നിരവധി വിദ്യാർത്ഥികളാണ് ആവേശപൂർവം മത്സരത്തിൽ പങ്കെടുത്തത്. മത്സരത്തിന്റെ ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനദാനവും മുനിസിപ്പൽ വൈസ് ചെയർമാൻ എം. അബ്ദുറഹിമാൻ കുട്ടി നിർവഹിച്ചു. കെ.എ.ടി.എഫ്. പരപ്പനങ്ങാടി സബ്ജില്ലാ പ്രസിഡന്റ് പി.പി. നാസർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തൃക്കുളം ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സാബിറ ടീച്ചർ, മുജാഹിദ് പനക്കൽ, ജസീൽ കെ.പി., കെ. ഹബീബ ടീച്ചർ, സലാം കക്കാട് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. മുനീർ താനാളൂർ, ഫാഹിം ചേളാരി, ഹബീബ വെന്നിയൂർ, ഷഹർബാനു ചുള്ളിപ്പാറ, നിയാസ് അത്താണിക്കൽ, റഷീദ പരപ്പനങ്ങാടി, സ്വ...
കെ. ബഷീർ അഹമ്മദ് മാസ്റ്റർക്ക് കെ.എസ്.ടി.യുവിന്റെ ആദരം

കെ. ബഷീർ അഹമ്മദ് മാസ്റ്റർക്ക് കെ.എസ്.ടി.യുവിന്റെ ആദരം

TIRURANGADI
തിരൂരങ്ങാടി: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ഹെഡ് ക്വാർട്ടേഴ്സ് കമ്മീഷണറായി തിരഞ്ഞെടുക്കപ്പെട്ട കെ. ബഷീർ അഹമ്മദ് മാസ്റ്റർക്ക് കെ.എസ്.ടി.യു. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരം നൽകി. ആദരവ് സമർപ്പണ ചടങ്ങ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി. ഹുസൈൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രസിഡന്റ് ഹസൈനാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി എസ്. കിളർ മാസ്റ്റർ സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായ ടി.പി. അബ്ദുറഷീദ് മാസ്റ്റർ, കെ. ബഷീർ അഹമ്മദ് മാസ്റ്റർ, വിദ്യാഭ്യാസ ജില്ലാ ഭാരവാഹികളായ ഇ.വി. ജാസിദ് മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ, വില്ലൻ ഇബ്രാഹിം മാസ്റ്റർ, സബ് ജില്ലാ വനിതാ വിംഗ് സെക്രട്ടറി ജസീറ ആലങ്ങാടൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. നാളെ നടക്കുന്ന കെ.എസ്.ടി.യു. അവകാശ പത്രിക സമർപ്പണം വൻ വിജയമാക്കാനും യോഗത്തിൽ തീരുമാനിച്ചു. നിങ്ങളുടെ പ്രാദേശിക വാർത്...
‘വിജയാദരം 2026’: തിരൂരങ്ങാടി മണ്ഡലത്തിലെ മികച്ച വിദ്യാർത്ഥികളെ ആദരിച്ചു

‘വിജയാദരം 2026’: തിരൂരങ്ങാടി മണ്ഡലത്തിലെ മികച്ച വിദ്യാർത്ഥികളെ ആദരിച്ചു

TIRURANGADI
തിരൂരങ്ങാടി: കെ.എൻ.എം. മദ്രസ തിരൂരങ്ങാടി കോംപ്ലക്സിന്റെ ആഭിമുഖ്യത്തിൽ പൊതുപരീക്ഷകളിൽ (5, 7, 10 ക്ലാസുകൾ) മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ തിരൂരങ്ങാടി മണ്ഡലത്തിലെ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച 'വിജയാദരം 2026' ശ്രദ്ധേയമായി. അൻസാറുന്ന മദ്രസയിൽ നടന്ന പരിപാടി കെ.എൻ.എം. തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി ഹംസ മാസ്റ്റർ കരുമ്പിൽ ഉദ്ഘാടനം ചെയ്തു. കോംപ്ലക്സ് പ്രസിഡന്റ് അയ്യൂബ് കുന്നുമ്മൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ. റിഫ ഫത്താഹ് വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് പി.ഒ. സാദിഖ് മുഖ്യാതിഥിയായി പങ്കെടുത്തു. കെ.എൻ.എം. മലപ്പുറം വെസ്റ്റ് ജില്ലാ വിദ്യാഭ്യാസ സെക്രട്ടറി അഷറഫ് ചെട്ടിപ്പടി പഠന ക്ലാസിന് നേതൃത്വം നൽകി. കോംപ്ലക്സ് സെക്രട്ടറി സി.വി.എം. ശരീഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ റ...
പറപ്പൂർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.

പറപ്പൂർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.

VENGARA
പറപ്പൂർ: പറപ്പൂർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുഭാഷ് പള്ളിപ്പുറത്തിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ജാബിർ അമ്പലവൻ സ്വാഗതം ആശംസിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എ. എ റഷീദ് ഉദ്ഘാടനം നിർവഹിച്ചു നാസർ കാപ്പൻ മുഖ്യപ്രഭാഷണം നടത്തി. പി കെ ഇബ്രാഹിംകുട്ടി, കെപി റഷീദ്,മുഹമ്മദ് മണക്കാഞ്ചേരി, സിപി സലാം, അബ്ദുറഹ്മാൻ കെ കെ, എംപി മുഹമ്മദ്, ഇസ്മായിൽ, അമീർ ബാപ്പു, കെ സി യാസിർ, ആലിബാവ, ഇന്‍ഷാദ്, ആനന്ദൻ, രാജൻ പി പി, ബാലഗോപാൽ, അഫ്ഷൻ, കുട്ടൻ, ഇക്ബാൽ പൂവത്തിങ്ങൽ തുടങ്ങിയവർ അനുസ്മരണം നടത്തി. കോൺഗ്രസ് മണ്ഡലം സെക്രട്ടറി അബ്ബാസ് അലി സിപി നന്ദി അറിയിച്ചു. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3...
നമസ്കാരം കഴിഞ്ഞ് പള്ളിയിൽ നിന്നിറങ്ങിയ ആൾ ഓട്ടോ തട്ടി മരണപ്പെട്ടു.

നമസ്കാരം കഴിഞ്ഞ് പള്ളിയിൽ നിന്നിറങ്ങിയ ആൾ ഓട്ടോ തട്ടി മരണപ്പെട്ടു.

Accident
കോട്ടക്കൽ: കോട്ടക്കൽ അങ്ങാടിയിലെ പള്ളിയിൽ നിന്ന് നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയ ആൾ ഓട്ടോറിക്ഷ ഇടിച്ച് മരണപ്പെട്ടു. കോട്ടക്കൽ പുത്തൂർ ചുങ്കം സ്വദേശി കുനിയിൽ അവറാൻ എന്ന മുഹമ്മദ് ഇബ്രാഹിം ബാവ ( 67) യാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം സുബ്ഹി നമസ്കാരം കഴിഞ്ഞ് പള്ളിയിൽ നിന്നിറങ്ങി നടന്ന് പോവുകയായിരുന്ന ഇബ്രാഹിമിനെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ഉടനെ കോട്ടക്കൽ അൽ മാസ് ആശുപത്രിയിലെത്തിച്ചതിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് മരണം.ഭാര്യ: റസിയമക്കൾ: അലി ഹസ്സൻ , മുഹമ്മദ് സനൂഫ്, മുഹമ്മദ് നസീഫ്, ശബ്ന , ജംഷീനമരുമക്കൾ: മുഹ്സിന , ആഷിഫ , അസ്മിന ഷെറിൻ , ഹനീഫ കാവതികുളം, സലാഹുദ്ധീൻ കുഴിപ്പുറം .ഖബറടക്കം ഇന്ന് ഉച്ചക്ക് പാലപ്പുറ ജുമുഅത്ത് പള്ളിയിൽ നടക്കും. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&...
FZ സ്കൂൾ ഓഫ് ആർട്സിന്റെ മൂന്നാമത് വാർഷികം ‘FZ ഉത്സവ് 2k26’ ആഘോഷിച്ചു

FZ സ്കൂൾ ഓഫ് ആർട്സിന്റെ മൂന്നാമത് വാർഷികം ‘FZ ഉത്സവ് 2k26’ ആഘോഷിച്ചു

VENGARA
വേങ്ങര: ഫ്രണ്ട്സ് സോണിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന FZ സ്കൂൾ ഓഫ് ആർട്സിന്റെ മൂന്നാമത് വാർഷികാഘോഷം 'FZ ഉത്സവ് 2k26' വിവിധ കലാപരിപാടികളോടെ ഗംഭീരമായി ആഘോഷിച്ചു. കഴിഞ്ഞ ഞായറാഴ്ച വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് അബ്ദുള്ള മൻസൂർ കോയ തങ്ങൾ നിർവഹിച്ചു. വേങ്ങര ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. അബൂതാഹിർ, വാർഡ് മെമ്പർ ശ്രീജ, റഫീഖ് (പി.ടി.എൽ. ക്രഷർ, ചെറേക്കാട്) എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.​ചടങ്ങിൽ മുഖ്യാതിഥികളായി എത്തിയ ഐഡിയ സ്റ്റാർ സിംഗർ ഫെയിം ജയരഞ്ജിത, ഫ്ലവേഴ്സ് ചാനലിലെ 'ഇത് ഐറ്റം വേറെ' ഫെയിം ടീം രാജാസ്, ഇൻസ്റ്റഗ്രാം വൈറൽ ഡാൻസ് ഗ്രൂപ്പായ എസ്.ഡി. സ്ക്വാഡ്, സിനിമ-സോഷ്യൽ മീഡിയ ഫെയിം പാത്തു ഷുക്കൂർ എന്നിവരെ വേദിയിൽ വെച്ച് മൊമെന്റോ നൽകി ആദരിച്ചു.​രാവിലെ 10 മണിക്ക് നടന്ന ചിത്രരചന മത്സരത്തോടെയാണ് പരിപാടികൾക്ക് ...
ലോകകപ്പ് പ്രവചന മത്സരം: ആകർഷകമായ സമ്മാനങ്ങളുമായി വേങ്ങര ടൗൺ പൗരസമിതി

ലോകകപ്പ് പ്രവചന മത്സരം: ആകർഷകമായ സമ്മാനങ്ങളുമായി വേങ്ങര ടൗൺ പൗരസമിതി

VENGARA
വേങ്ങര: ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ കാൽപ്പന്ത് ആരാധകർക്കായി പ്രവചന മത്സരവുമായി വേങ്ങര ടൗൺ പൗരസമിതി. ഫൈനലിൽ കിരീടം ചൂടുന്ന ടീം ഏതാണെന്ന് ശരിയായി പ്രവചിക്കുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളാണ് പൗരസമിതി ഒരുക്കിയിരിക്കുന്നത്. ലോകകപ്പ് ഫുട്ബോൾ സെമിഫൈനൽ മത്സരങ്ങൾക്ക് തുടക്കമാകുന്ന പശ്ചാത്തലത്തിലാണ് ഫുട്ബോൾ പ്രേമികൾക്കായി ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ വിജയിക്കുമെന്ന് കരുതുന്ന ടീമിന്റെ പേരും സ്വന്തം പേരും മൊബൈൽ നമ്പറും ഉൾപ്പെടുത്തി വേങ്ങര ടൗണിൽ പ്രത്യേകം സ്ഥാപിച്ചിട്ടുള്ള പ്രവചന മത്സര ബോക്സിൽ നിക്ഷേപിക്കേണ്ടതാണ്. പ്രവചനം ശരിയാകുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് വേങ്ങര ടൗൺ പൗരസമിതിയുടെ സമ്മാനങ്ങൾ ലഭിക്കുക. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.🪀വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat...
ഗ്രാമസഭയിൽ സൗജന്യപച്ചക്കറി വിത്ത്പാക്കറ്റ് വിതരണംചെയ്തു.

ഗ്രാമസഭയിൽ സൗജന്യപച്ചക്കറി വിത്ത്പാക്കറ്റ് വിതരണംചെയ്തു.

VENGARA
വേങ്ങര പഞ്ചായത്ത് 17 വാർഡിൽ നടന്ന ഗ്രാമസഭയിൽ പങ്കെടുത്ത കുടുംബങ്ങൾക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ “ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം” പദ്ധതിയുടെ ഭാഗമായി ഓരോ കുടുംബത്തിനും ഒരു ചെറു പച്ചക്കറി വിത്ത് പാക്കറ്റ് സൗജന്യമായി വിതരണം ചെയ്തു. ഗ്രാമസഭയിൽ വരുന്നവരെ പ്രോത്സാഹിപ്പിക്കുകയും, കൂടുതൽ കുടുംബങ്ങളെ വരും സഭയിലേക്ക് ആഗ്രശിപ്പിക്കുന്നതിന്റെയും ഭാഗമാറ്റിട്ടാണ് പച്ചക്കറി വിത്ത് പാക്കറ്റ് നൽകിയത്. എല്ലാ കുടുംബങ്ങളും ഈ വിത്തുകൾ കൃഷി ചെയ്ത് ഓണക്കാലത്ത് സ്വന്തം വീട്ടിൽ വിളയിച്ച വിഷരഹിത പച്ചക്കറികൾ ഉപയോഗിക്കുന്നതിന് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മെമ്പർ സബ്ന ഇബ്രാഹീം അഭ്യർത്ഥിച്ചു. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.🪀വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3...
കല്ലൻ മൊയ്‌ദീൻ കുട്ടി നിര്യാതനായി

കല്ലൻ മൊയ്‌ദീൻ കുട്ടി നിര്യാതനായി

MARANAM
വേങ്ങര: കച്ചേരിപ്പടി സ്വദേശിയും പരേതനായ കല്ലൻ ചേക്കുട്ടിയുടെ മകനുമായ കല്ലൻ മൊയ്‌ദീൻ കുട്ടി (72) നിര്യാതനായി. മകൻ: കല്ലൻ മഖ്ബൂൽ. സഹോദരൻ: കല്ലൻ അലവി ഹാജി. മയ്യത്ത് നിസ്കാരം ഇന്ന് വൈകീട്ട് 6 മണിക്ക് കച്ചേരിപ്പടി തുമരുത്തിപ്പള്ളിയിൽ നടക്കും. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.🪀വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3...
കല്ലൻ അബ്ദുൽ റഷീദ് നിര്യാതനായി

കല്ലൻ അബ്ദുൽ റഷീദ് നിര്യാതനായി

MARANAM
വേങ്ങര: പറപ്പൂർ നായർ പടി സ്വദേശി കല്ലൻ അബ്ദുൽ റഷീദ് നിര്യാതനായി. മയ്യത്ത് നിസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് അരീക്കുളം പള്ളിയിൽ നടക്കും. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.* 🪀വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3
ജില്ലയില്‍ നൈപുണി വികസനത്തിന് കര്‍മ്മപദ്ധതി തയ്യാറാക്കും

ജില്ലയില്‍ നൈപുണി വികസനത്തിന് കര്‍മ്മപദ്ധതി തയ്യാറാക്കും

MALAPPURAM
മലപ്പുറം ജില്ലയിലെ യുവജനങ്ങളുടെ നൈപുണി വികസനത്തിന് സമഗ്ര പദ്ധതി തയ്യാറാക്കുമെന്നും വനിതകളുടെ സമഗ്ര പുരോഗതിയില്‍ രാജ്യം ഏറെ മുന്നോട്ടു പോകുന്നതില്‍ ജില്ലയുടെ പങ്ക് വലുതാണെന്നും ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയല്‍ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നൈപുണി വികസനത്തിനും തൊഴില്‍ പരിപോഷിക്കുന്നതിനുമാവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ലോക നൈപുണി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാറിന്റെ നൈപുണി സംരംഭകത്വ വികസന മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ ശിക്ഷന്‍ സംസ്ഥാന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ സ്ത്രീ തൊഴിലിടങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തി അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ചെയര്‍മാന്‍ പി വി അബ്ദുല്‍ വഹാബ് എം.പി.അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. 21 മേഖലകളിലായി 1800 ഓളം പേ...

MTN NEWS CHANNEL