തെങ്ങ് മുറിക്കുന്നതിനിടെ തലയിൽ തെങ്ങിൻ കഷ്ണം വീണു; തൊഴിലാളിക്ക് ദാരുണാന്ത്യം
താനൂർ: തെങ്ങ് മുറിക്കുന്നതിനിടെ തലയിലേക്ക് തെങ്ങിൻ കഷ്ണം വീണ് തൊഴിലാളി ദാരുണമായി മരിച്ചു. കുണ്ടുങ്ങൽ താമരക്കുളം ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന കോൽക്കണ്ടത്തിൽ സുബ്രഹ്മണ്യൻ (മണി - 58) ആണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു അപകടം. തെങ്ങ് മുറിക്കുന്ന ജോലിക്കിടെ അപ്രതീക്ഷിതമായി മുറിച്ച തെങ്ങിൻ കഷ്ണം തലയിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുബ്രഹ്മണ്യനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷീല. മക്കൾ: ഷിബിൻ, സുബിഷ. മരുമകൻ: ജിജീഷ്.
⊶⊷⊶⊷❍❍⊶⊷⊶⊷
*നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും*
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷...



















