Thursday, October 29News That Matters
Shadow

CRIME NEWS

ഓണ്‍ലൈന്‍ ജോലി തട്ടിപ്പ്: 23 ലക്ഷം കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

ഓണ്‍ലൈന്‍ ജോലി തട്ടിപ്പ്: 23 ലക്ഷം കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

CRIME NEWS
കോഴിക്കോട്: ഓണ്‍ലൈന്‍ പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസില്‍ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. നരിക്കുനി സ്വദേശിയിൽ നിന്ന് 23 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കൊടുവള്ളി കിഴക്കോത്ത് സ്വദേശി അഷ്മിലാണ് പിടിയിലായത്. കോഴിക്കോട് റൂറല്‍ ക്രൈംബ്രാഞ്ച് സംഘം ബംഗളൂരു വിമാനത്താവളത്തില്‍ വെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കേസിലെ 12-ാം പ്രതിയാണ് ഇയാൾ. ബിഗ്‌ബോസ് മുന്‍ താരം ബ്ലെസ്‌ലി ഉള്‍പ്പെടെയുള്ളവർ ഈ തട്ടിപ്പ് കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. ടെലഗ്രാം ഗ്രൂപ്പുകൾ വഴി ഇരകളുമായി ബന്ധം സ്ഥാപിച്ച് ഓൺലൈൻ ടാസ്കുകൾ നൽകിയാണ് ഇവർ പണം കവരുന്നത്. നരിക്കുനി സ്വദേശിയായ യുവാവില്‍ നിന്നും സുഹൃത്തില്‍ നിന്നുമായി 2025 മെയ് 1 മുതല്‍ 5 വരെയുള്ള ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പല ഘട്ടങ്ങളിലായി 23 ലക്ഷം രൂപയാണ് സംഘം കൈക്കലാക്കിയത്. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ക്രിപ്‌റ്റോ കറന്‍സിയാക്കി മാറ്റി വിദേശത്...
ഫർഹാനയുടെ മരണം 28-ാം ജന്മദിനാഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കകം

ഫർഹാനയുടെ മരണം 28-ാം ജന്മദിനാഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കകം

CRIME NEWS
കൊണ്ടോട്ടി: ഡൽഹിയിലെ ഫ്ലാറ്റിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി ദമ്പതികളിൽ കൊണ്ടോട്ടി സ്വദേശിനി ഫർഹാനയുടെ മരണം 28-ാം ജന്മദിനാഘോഷം കഴിഞ്ഞ് മണിക്കൂറുകൾക്കകം. കൊണ്ടോട്ടി കാരിമുക്ക് വൈത്തലപ്പറമ്പിൽ അബ്ദുറഹ്‌മാൻ കാരിയുടെയും പരേതയായ ജമീലയുടെയും മകളാണ് ഫർഹാന. പുള്ളാവൂർ നാരകശ്ശേരി ഇ.ടി. മുഹമ്മദ് ബാഖവി - നഫീസ ദമ്പതികളുടെ മകൻ അസ്ലം ആണ് ഭർത്താവ്.വ്യാഴാഴ്ചയായിരുന്നു ഫർഹാനയുടെ പിറന്നാൾ. ബുധനാഴ്ച രാത്രി ഇരുവരും പുറത്തുപോയി ഭക്ഷണം കഴിച്ചതും കേക്ക് മുറിച്ചതുമെല്ലാം ഫർഹാന സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. എന്നാൽ വ്യാഴാഴ്ച രാവിലെയോടെ അപകടം സംഭവിച്ചതായാണ് വീട്ടുകാർക്ക് വിവരം ലഭിക്കുന്നത്. ഫർഹാനയെ ഫ്ലാറ്റിൽ തറയിൽ മരിച്ച നിലയിലും, അസ്ലത്തെ തൂങ്ങിമരിച്ച നിലയിലുമാണ് പോലീസ് കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അസ്ലം ജീവനൊടുക്കിയതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ച് ...
മലയാളി ദമ്പതികളെ ഗുരുഗ്രാമിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.

മലയാളി ദമ്പതികളെ ഗുരുഗ്രാമിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.

CRIME NEWS
ഹരിയാനയിലെ ഗുരുഗ്രാമിൽ മലയാളി ദമ്പതികളെ ഫ്ലാറ്റിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി പുള്ളാവൂർ സ്വദേശി മുഹമ്മദ് അസ്ലം (30), ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശിനി ഫർഹാന (28) എന്നിവരാണ് മരിച്ചത്. ഗുരുഗ്രാം സെക്ടർ 68-ലെ എം3എം മറീന സൊസൈറ്റിയിലെ ഫ്ലാറ്റിലായിരുന്നു സംഭവം. ഫർഹാനയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അസ്ലം ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായ ശേഷമേ വ്യക്തത ലഭിക്കുകയുള്ളൂവെന്നും ബാദ്ഷാപുർ പോലീസ് അറിയിച്ചു. ബംഗളൂരുവിൽ ജോലി ചെയ്തിരുന്ന അസ്ലം ഏതാനും മാസങ്ങൾക്ക് മുൻപാണ് ഭാര്യയോടൊപ്പം ഗുരുഗ്രാമിലേക്ക് താമസം മാറിയത്. ഇവിടെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഡൽഹി സദർ ബസാറിലെ മോർച്ചറിയിലേക്ക് മാറ്റ...
ഡൽഹിയിൽ മലയാളി ദമ്പതികളെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ഡൽഹിയിൽ മലയാളി ദമ്പതികളെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

CRIME NEWS
ഡൽഹി സെക്ടർ 68-ലെ എം.ത്രി.എം മറീന സൊസൈറ്റിയിലെ ഫ്ലാറ്റിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ചാത്തമംഗലം ചേന്നോത്ത് എൻ.സി. മുഹമ്മദ് അസ്ലം (30), ഭാര്യ കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് കെ. ഫർഹാന (28) എന്നിവരാണ് മരിച്ചത്. ഗുരുഗ്രാമിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു മുഹമ്മദ് അസ്ലം. കൊണ്ടോട്ടി കാരിമുക്ക് വൈത്തലപ്പറമ്പ് അബ്ദുറഹ്മാൻ - ജമീല ദമ്പതികളുടെ മകളാണ് ഫർഹാന. മരണവിവരം അറിഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ ഉടൻതന്നെ ഡൽഹിയിലേക്ക് തിരിച്ചു. സംഭവത്തിൽ ദമ്പതികളുടെ മരണകാരണം എന്താണെന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഡൽഹി പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്....
അമ്മയ്ക്കൊപ്പം നിന്ന രണ്ടുവയസ്സുകാരൻ ട്രെയിനിടിച്ച് മരിച്ചു

അമ്മയ്ക്കൊപ്പം നിന്ന രണ്ടുവയസ്സുകാരൻ ട്രെയിനിടിച്ച് മരിച്ചു

CRIME NEWS
മാവേലിക്കര: മാവേലിക്കരയിൽ അമ്മയ്ക്കൊപ്പം റെയിൽപ്പാളത്തിന് സമീപം നിന്ന രണ്ടു വയസ്സുകാരൻ ട്രെയിനിടിച്ച് ദാരുണമായി മരിച്ചു. പരിക്കേറ്റ അമ്മയ്ക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു. പുന്നമൂട് താനിപ്പള്ളിൽ സിജുവിന്റെ മകൻ അക്ഷിതാണ് മരിച്ചത്. കുട്ടിയുടെ അമ്മ അഖില (31) യ്ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ശനിയാഴ്ച വൈകീട്ട് 6.45-ന് ളാഹ റെയിൽവേ ഗേറ്റിന് സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ചുവീഴുകയായിരുന്നു. ഉടൻ തന്നെ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. അഖില കുട്ടിയെയുമെടുത്ത് ജീവനൊടുക്കാനുള്ള ഉദ്ദേശ്യത്തോടെ റെയിൽവേ ട്രാക്കിന് നടുവിൽ നിൽക്കുകയായിരുന്നുവെന്നും, ട്രെയിൻ അടുത്തെത്തിയപ്പോൾ മാറിനിൽക്കാൻ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നും ആർ.പി.എഫ് വ്യക്തമാക്കി. പരിക്കേറ...
സ്പാ മാനേജർ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ടുപേർ അറസ്റ്റിൽ

സ്പാ മാനേജർ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ടുപേർ അറസ്റ്റിൽ

CRIME NEWS
കൊച്ചി : ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയ യുവതിയെ മയക്കുമരുന്നും മദ്യവും നൽകി തടഞ്ഞുവെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സ്പായിലേക്ക് മാനേജറെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് ഇന്റർവ്യൂവിന് എത്തിയ കൊച്ചി സ്വദേശിനിയായ യുവതിയാണ് ക്രൂര പീഡനത്തിന് ഇരയായത്. സംഭവത്തിൽ ശ്രീരാഗ്, ജിത്തു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.​സെപ്റ്റംബർ രണ്ട്, മൂന്ന് തീയതികളിലായിരുന്നു സംഭവം. ഇന്റർവ്യൂവിനെത്തിയ യുവതിയെ മയക്കുമരുന്നും മദ്യവും നൽകി രണ്ടുദിവസം തടങ്കലിൽ വെച്ച് അതിക്രൂരമായി മാറി മാറി പീഡിപ്പിക്കുകയായിരുന്നു. ഉപദ്രവിച്ച ശേഷം പ്രതികൾ യുവതിയുടെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ഭർത്താവിനൊപ്പം കൊച്ചിയിൽ താമസിക്കുന്ന യുവതി ഗുരുതരാവസ്ഥയിൽ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.​യുവതിയെ ലൈംഗികമായി ഉപദ്രവിച്ചവരിൽ ഒരു സ്ത്രീയും ഉൾപ്പെട്ടിട്ടുള്ളതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ സ്ത്രീയുൾപ്പെടെ കേസിൽ ഇനി രണ്ടുപേരെ ക...
സ്പായുടെ മറവിൽ രാസ ലഹരികൾ നൽകി പെൺവാണിഭം നടത്തിയ സ്പാ നടത്തിപ്പുക്കാരനെ പിടികൂടി

സ്പായുടെ മറവിൽ രാസ ലഹരികൾ നൽകി പെൺവാണിഭം നടത്തിയ സ്പാ നടത്തിപ്പുക്കാരനെ പിടികൂടി

CRIME NEWS
തിരൂർ: സ്പായുടെ മറവിൽ സ്ത്രീകളെ രാസലഹരി നൽകി പീഡിപ്പിക്കുകയും പെൺവാണിഭം നടത്തുകയും ചെയ്ത സ്പാ നടത്തിപ്പുകാരനെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. തിരൂർ തൃക്കണ്ടിയൂരിൽ സ്പാ നടത്തുന്ന വെട്ടം കാട്ടിപ്പറമ്പിൽ ശരത് പ്രസാദിനെയാണ് (29) പിടികൂടിയത്. പീഡനത്തിനിരയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രണയം നടിച്ച് വശീകരിക്കുന്ന വിവാഹിതരും അവിവാഹിതരുമായ സ്ത്രീകളെയും കോളേജ് വിദ്യാർത്ഥിനികളെയും വിവിധ സ്ഥലങ്ങളിലെത്തിച്ച് രാസലഹരി നൽകി മറ്റുള്ളവർക്ക് കാഴ്ചവെക്കുകയാണ് പ്രതിയുടെ രീതി. പീഡനത്തിനിരയാകുന്നവരുടെ നഗ്ന വീഡിയോകൾ രഹസ്യമായി പകർത്തി, പിന്നീട് ഇത് കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിനിരയാക്കിയിരുന്നതായും പോലീസ് കണ്ടെത്തി. ബെംഗളൂരു, തമിഴ്‌നാട്, നാഗ്പൂർ എന്നിവിടങ്ങളിലെ സ്പാകളിൽ ജോലിചെയ്ത് പരിചയമുള്ള പ്രതി, സ്ത്രീകളെ ആഡംബര കാറുകളിൽ സംസ്ഥാനത്തിന് പുറത്തെത്തിച്ച് സമ്പന്നർക്ക് കാഴ്ചവെച്ചിരുന്ന...
ആർമി ഉദ്യോഗസ്ഥൻ ചമഞ്ഞ് വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടി; യുവാവ് അറസ്റ്റിൽ

ആർമി ഉദ്യോഗസ്ഥൻ ചമഞ്ഞ് വിവാഹ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടി; യുവാവ് അറസ്റ്റിൽ

CRIME NEWS
വിഴിഞ്ഞം: ആർമി ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ച് വിവാഹ വാഗ്ദാനം നൽകി യുവതിയിൽ നിന്നും നാല് ലക്ഷത്തോളം രൂപ തട്ടിയെടുത്ത പ്രതിയെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര ഊരൂട്ടുകാല ദേവി ക്ഷേത്രത്തിനു സമീപം രോഹിണി നിവാസിൽ ശ്രീജിത്ത് (32) ആണ് പിടിയിലായത്. വിഴിഞ്ഞം സ്വദേശിനിയുടെ പരാതിയിലാണ് നടപടി. ഇൻസ്റ്റാഗ്രാമിൽ ആർമി യൂണിഫോമിലുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് പ്രതി യുവതിയുമായി പരിചയത്തിലായത്. തുടർന്ന് വിവാഹ വാഗ്ദാനം നൽകി വിശ്വാസത്തിലെടുത്ത ശേഷം, കഴിഞ്ഞ മാർച്ച് 11 മുതൽ സെപ്റ്റംബർ 16 വരെയുള്ള കാലയളവിൽ പലപ്പോഴായി 3,93,000 രൂപയും യുവതിയുടെ ഫോട്ടോകളും ഇയാൾ കൈക്കലാക്കുകയായിരുന്നു. മുൻപ് പത്തനംതിട്ടയിൽ പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന യുവതിയെ കബളിപ്പിച്ച കേസിലും ഇയാൾ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. അന്ന് തട്ടിപ്പിനിരയായ യുവതി ജീവനൊടുക്കുകയായിരുന്നു. ജയിലിൽ നിന്നിറങ്ങിയ ശേഷമാണ് വീണ്ടും സമാന രീതിയിലുള്ള...
ഭർത്താവിന്റെ കാമുകിയായ മലയാളി യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു

ഭർത്താവിന്റെ കാമുകിയായ മലയാളി യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു

CRIME NEWS
ഭർത്താവിനെയും കാമുകിയെയും പിടികൂടാൻ ഭാര്യ ഏർപ്പെടുത്തിയ കൊട്ടേഷൻ സംഘം തൃശൂരിൽ നിന്ന് മലയാളി യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തിൽ ഭർത്താവിന്റെ ഭാര്യയായ തമിഴ്‌നാട് തിരുപ്പൂർ സ്വദേശി ദേവി ഉൾപ്പെടെ അഞ്ചുപേരെ തൃശൂർ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശികളായ തോമസ്, പാൽരാജ്, ശങ്കർ, പഴനി സ്വദേശി രഘുപതി എന്നിവരാണ് പിടിയിലായ മറ്റ് പ്രതികൾ. പ്രധാന പ്രതിയായ തോമസിനെ നെടുമ്പാശേരിയിൽ നിന്നുമാണ് പിടികൂടിയത്.​കഴിഞ്ഞ മാസം 22നാണ് കേസിനാസ്പദമായ സംഭവം. തമിഴ്‌നാട് സ്വദേശിയായ ടാക്സി ഡ്രൈവർ ഗുണശേഖരനും നിലമ്പൂർ സ്വദേശിനിയായ 38-കാരിയും തൃശൂരിലെ ലോഡ്ജിൽ താമസിക്കുന്നതിനിടെയാണ് ഭാര്യ ദേവിയും സംഘവുമെത്തിയത്. പണത്തിനായി ഗുണശേഖരൻ സുഹൃത്ത് പാൽരാജിന് അയച്ചുനൽകിയ ലോഡ്ജിന്റെ ക്യൂ.ആർ കോഡ് വഴിയാണ് ഇവർ സ്ഥലം കണ്ടെത്തിയത്. തമിഴ്‌നാട് പോലീസാണെന്ന് പരിചയപ്പെടുത്തി മുറിയിൽ കയറിയ സംഘം ഇരുവരെയും ക്രൂ...
കാമുകനൊപ്പം ജീവിക്കാൻ പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി

കാമുകനൊപ്പം ജീവിക്കാൻ പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി

CRIME NEWS
പാലക്കാട്: മേനോൻപാറയിൽ വീടിന് മുന്നിലെ കുളിമുറിയിലെ സിമൻ്റ് ടാങ്കിൽ സഹോദരങ്ങളായ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. അഞ്ച് വയസ്സുകാരി ജെനിഫർ, മൂന്നു വയസ്സുകാരൻ റോബിൻ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ കുട്ടികളുടെ അമ്മ നിവേദ്യ പോലീസിനോട് കുറ്റം സമ്മതിച്ചു. കാമുകനോടൊപ്പമുള്ള ജീവിതത്തിന് കുഞ്ഞുങ്ങൾ തടസ്സമായതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം. ഇന്നലെയാണ് വീടിന് മുന്നിലെ കുളിമുറിയിൽ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. നിവേദ്യയുടെ ഭർത്താവും നാട്ടുകാരും നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടികളുടെ കഴുത്തിൽ ബലം പ്രയോഗിച്ചതിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. കൊലപാതകത്തിന്റെ യഥാർത്ഥ കാരണവും കൂടുതൽ വിവരങ്ങളും പോലീസ് അന്വേഷിച്ചുവരികയാണ്. ⊶⊷⊶⊷❍❍...
മാരാമണ്ണിലെ റിസോർട്ടിൽ യുവതിയുടെ ദാരുണാന്ത്യം

മാരാമണ്ണിലെ റിസോർട്ടിൽ യുവതിയുടെ ദാരുണാന്ത്യം

CRIME NEWS
പത്തനംതിട്ട: കോഴഞ്ചേരി മാരാമണ്ണിലെ റിസോർട്ടിൽ ജീവനക്കാരിയായ ദിൻഷ ഷാജിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കേസിലെ പ്രതിയായ ജിത്തുവും ദിൻഷയും തമ്മിൽ മാസങ്ങളായി പരിചയമുണ്ടായിരുന്നു. ദിൻഷയുടെ ഫോണിൽ നിന്ന് മറ്റൊരാൾക്ക് അയച്ച സന്ദേശങ്ങളെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴി. ദിൻഷ ഉപയോഗിച്ചിരുന്ന സിം കാർഡ് വാങ്ങി നൽകിയത് ജിത്തുവായിരുന്നു.​ഉച്ചയ്ക്ക് ഒന്നരയോടെ റിസോർട്ടിലെത്തിയ ജിത്തു, റിസപ്ഷൻ ഡ്യൂട്ടിയിലായിരുന്ന ദിൻഷയെ പുറത്തേക്ക് വിളിച്ചുവരുത്തി സംസാരിക്കുകയായിരുന്നു. ഇരുപത് മിനിറ്റോളം നീണ്ട തർക്കത്തിനൊടുവിൽ പാന്റിന്റെ പോക്കറ്റിൽ കരുതിയിരുന്ന ചെറിയ കത്തി ഉപയോഗിച്ച് ജിത്തു യുവതിയുടെ കഴുത്തിൽ കുത്തുകയായിരുന്നു. ആദ്യത്തെ കുത്തേറ്റ് നിലത്തുവീണ ദിൻഷയെ വീണ്ടും അഞ്ച് തവണ കൂടി പ്രതി കുത്തിപ്പരിക്കേൽപ്പിച്ചു.​യുവതിയുടെ ...
കോളേജ് വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോളേജ് വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

CRIME NEWS
താനൂർ: പനങ്ങാട്ടൂരിൽ പത്തൊമ്പതുകാരിയായ കോളേജ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനങ്ങാട്ടൂർ മായിൻ കടവത്ത് അബൂബക്കർ–ആമിന ബീവി ദമ്പതികളുടെ മകൾ സജ്ന (19) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിലാണ് സജ്നയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുണ്ടൂർ പി.എം.എസ്.ടി കോളേജിലെ അഞ്ചാം സെമസ്റ്റർ ബി.എസ്.സി സൈക്കോളജി വിദ്യാർത്ഥിനിയായിരുന്നു. മയ്യിത്ത് ഖബറടക്കം ഇന്ന് രാവിലെ പനങ്ങാട്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. മരണത്തിൽ താനൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 http://wa.me/917510488184⊶⊷⊶⊷❍❍⊶⊷⊶⊷...
പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചു; തമിഴ്‌നാട്ടിലെ പ്രമുഖ ഗ്രാനൈറ്റ് വ്യവസായി ആർ. വീരമണി അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളെ പീഡിപ്പിച്ചു; തമിഴ്‌നാട്ടിലെ പ്രമുഖ ഗ്രാനൈറ്റ് വ്യവസായി ആർ. വീരമണി അറസ്റ്റിൽ

CRIME NEWS
ചെന്നൈ: തമിഴ്‌നാട്ടിലെ പ്രമുഖ ഗ്രാനൈറ്റ് വ്യവസായി ആർ. വീരമണി 12-നും 15-നും ഇടയിൽ പ്രായമുള്ള നിരവധി പെൺകുട്ടികളെ ക്രൂരമായി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി പോലീസ് കണ്ടെത്തി. ഇയാൾ ഉൾപ്പെട്ട പോക്സോ (POCSO) കേസിലെ വിശദമായ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. വ്യവസായിക്ക് പെൺകുട്ടികളെ എത്തിച്ചു നൽകിയിരുന്ന സഹായി മഹേന്ദ്ര സിംഹൻ, ഭാര്യ ശാന്തി എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.2025 ഒക്ടോബറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് ലഭിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ദൃശ്യത്തിലുള്ളത് വീരമണിയാണെന്ന് സ്ഥിരീകരിച്ചെങ്കിലും പെൺകുട്ടിയെ കണ്ടെത്താനാവാത്തതിനെ തുടർന്ന് കേസ് അവസാനിപ്പിക്കാൻ പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ പോക്സോ കോടതി ഈ റിപ്പോർട്ട് തള്ളുകയും തുടരന്വേഷണത്തിന് കർശന നിർദ്ദേശം നൽകുകയുമായിരുന്നു.തുടർന്ന് വീരമണിയ...
11 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 13 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി

11 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 13 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി

CRIME NEWS
തൃശ്ശൂർ: പതിനൊന്ന് വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 13 വർഷം കഠിനതടവും 1,15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് പി.എ. സിറാജുദ്ദീനാണ് വിധി പ്രസ്താവിച്ചത്. കൊടകര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കൊല്ലംമാവടി സ്വദേശി രജീഷി (44) നെയാണ് കോടതി ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ അഞ്ച് മാസം അധിക കഠിനതടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി. 2018 സെപ്റ്റംബർ മൂന്നിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാപിതാക്കൾ വീട്ടിലില്ലാതിരുന്ന സമയം വീടിനുള്ളിൽ അതിക്രമിച്ചുകയറി മുറിയിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 20 സാക്ഷികളെയും 15 രേഖകളും ഹാജരാക്കി കുറ്റം തെളിയിച്ചു. അന്നത്തെ കൊടകര സബ് ഇൻസ്പെക...
യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍.

യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍.

CRIME NEWS
കൊച്ചി: അങ്കമാലിയില്‍ യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍. കൊല്ലം വളവത്തുങ്കല്‍ സ്വദേശി വിസ്മയ, കണ്ണനല്ലൂര്‍ സ്വദേശി അഭിലാഷ് എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ് എന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ രണ്ടുദിവസമായി ഇരുവരേയും കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ഇവരെ അന്വേഷിച്ചു വരികയുമായിരുന്നു. അതിനിടെയിലാണ് ഇരുവരേയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 1.45 നാണ് സംഭവം. തൃശൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ പോയതിന് ശേഷമാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ ചേര്‍ന്ന് മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ വിട്ടു നല്‍കും. എന്താണ് നാടുവിട്ടു പോകാനുള്ള കാരണം എന്നത് വ്യക്തമല്ലെന്നും അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു. ⊶...
ഭർതൃഗൃഹത്തിൽ യുവതി ജീവനൊടുക്കി.

ഭർതൃഗൃഹത്തിൽ യുവതി ജീവനൊടുക്കി.

CRIME NEWS
തൃശൂർ: ഭർതൃഗൃഹത്തിൽ യുവതി ജീവനൊടുക്കി. ചാലക്കുടി മേലൂർ സ്വദേശിനി മിനു (37) ആണ് ജീവനൊടുക്കിയത്. നേഴ്സ് ആണ് മരിച്ച മിനു. ഗ്യാസ് സിലിണ്ടർ തുറന്ന് തീ കൊടുത്ത നിലയിലായിരുന്നു. ഭർത്താവ് ജിബിൻ വിദേശത്താണ്. ഭർതൃമാതാവിനൊപ്പമായിരുന്നു താമസം. ഇവർക്ക് എട്ടും മൂന്നും വയസുളള രണ്ട് മക്കളുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)...
പോത്തുകല്ലിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

പോത്തുകല്ലിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

CRIME NEWS
പോത്തുകല്ല്: മേലെ മുണ്ടേരി അപ്പൻകാപ്പ് നഗറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. അപ്പൻകാപ്പ് നഗർ സ്വദേശിനി നിഷ (32) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.​മൃതദേഹത്തിന് നാലുദിവസത്തോളം പഴക്കമുണ്ട്. യുവതിയെ കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് നിഷയുടെ കൂടെ താമസിച്ചിരുന്ന സുരേഷ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. നാല് ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്നാണ് സംശയിക്കുന്നത്. കസ്റ്റഡിയിലുള്ള സുരേഷിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ....
പടിഞ്ഞാറേക്കരയിൽ കാണാതായ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി

പടിഞ്ഞാറേക്കരയിൽ കാണാതായ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി

CRIME NEWS
പുറത്തൂർ: പടിഞ്ഞാറേക്കരയിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. പുറത്തൂർ പടിഞ്ഞാറേക്കര സ്വദേശിനി അണ്ടിപാട്ടിൽ ഫൗസിയയുടെ മൃതദേഹമാണ് പടിഞ്ഞാറേക്കര ജെട്ടിലൈനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്നലെ മുതലാണ് ഫൗസിയെയും ഇവരുടെ ഭർത്താവ് ഹുസൈനെയും കാണാതായത്. ഇതേത്തുടർന്ന് തിരൂർ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഫൗസിയയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ തിരൂർ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കാണാതായ ഭർത്താവ് ഹുസൈനായുള്ള തിരച്ചിലും പോലീസ് തുടരുകയാണ്. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 http://wa.me/917510488184⊶⊷⊶⊷❍❍⊶⊷⊶⊷...
തൃശ്ശൂരിൽ മലപ്പുറം സ്വദേശി കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂരിൽ മലപ്പുറം സ്വദേശി കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

CRIME NEWS
തൃശ്ശൂർ: തൃശ്ശൂരിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം കാടാമ്പുഴ സ്വദേശിയും നിലവിൽ വലിയ പറപ്പൂർ കോടിയിൽ താമസക്കാരനുമായ അജ്മൽ ആണ് മരിച്ചത്. തൃശ്ശൂർ ശക്തൻ സ്റ്റാൻഡിന് സമീപമുള്ള ബിവറേജസിന് അടുത്ത് ഇന്ന് രാവിലെയാണ് അജ്മലിൻ്റെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ കത്തികൊണ്ടുള്ള ആഴത്തിലുള്ള മുറിവുകളോടെ രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കൊലപാതക സാധ്യത മുൻനിർത്തി നെടുപ്പുഴ എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്....
താനൂർ കസ്റ്റഡി മരണം: താമിർ ജിഫ്രിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന് വ്യക്തമാക്കുന്ന നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

താനൂർ കസ്റ്റഡി മരണം: താമിർ ജിഫ്രിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയെന്ന് വ്യക്തമാക്കുന്ന നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

CRIME NEWS
താനൂർ: താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ലഹരിക്കേസ് പ്രതി താമിർ ജിഫ്രി മരിച്ച സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. താമിർ ജിഫ്രി മരിച്ച രാത്രിയിലെ താനൂർ പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഗുരുതരാവസ്ഥയിലായ താമിറിനെ പോലീസുകാർ ചുമന്ന് ജീപ്പിൽ കയറ്റുന്നതും, ഇതിന് ശേഷവും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വൈകിയെന്നും ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. പുലർച്ചെ 4.18നാണ് താമിർ ജിഫ്രിയെ പോലീസ് ജീപ്പിൽ കയറ്റുന്നത്. എന്നാൽ അഞ്ച് മിനിറ്റിന് ശേഷം 4.23നാണ് ജീപ്പ് സ്റ്റേഷൻ വിട്ടത്. ഗുരുതരാവസ്ഥയിലായിരുന്ന താമിറിനെ ആശുപത്രിയിലെത്തിക്കുന്നതിൽ ഈ സമയവ്യത്യാസം നിർണായകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. മൂന്ന് വർഷമായി കുടുംബം നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോൾ പോലീസ് സ്റ്റേഷന് പുറത്തെ ദൃശ്യങ്ങൾ ലഭ്യമായത്. 2023 ഓഗസ്റ്റ് ഒന്നിനാണ് താനൂർ പോലീസ് കസ്റ്റഡിയിലെടുത്ത താമിർ ജിഫ്രി...

MTN NEWS CHANNEL