ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് 2 പേർക്ക് ദാരുണാന്ത്യം
ചേലേമ്പ്ര: കോഴിക്കോട്-തൃശൂർ ദേശീയപാതയിൽ ഇടിമുഴിക്കലിൽ കാറും ചെങ്കൽ ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പെരുവള്ളൂർ കൂമണ്ണ പൂവത്തുമാട് സ്വദേശികളായ ആരിഫ്, ജംഷീർ എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. സുഹൃത്തുക്കളായ അഞ്ചുപേർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് ഭാഗത്തുനിന്ന് വരികയായിരുന്ന കാറും, കണ്ണൂർ ഭാഗത്തുനിന്ന് ചെങ്കലുമായി വരികയായിരുന്ന ലോറിയും ഇടിമുഴിക്കലിൽ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു.വിവരമറിഞ്ഞെത്തിയ നാട്ടുകാരും പോലീസും ചേർന്നാണ് തകർന്ന കാറിൽ നിന്ന് പരിക്കേറ്റവരെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.തേഞ്ഞിപ്പലം പോലീസ് സംഭവസ്ഥലത്...



















