Sunday, September 13News That Matters
Shadow

VENGARA

വേങ്ങരയിൽ ബി.ജെ.പി സേവ സങ്കൽപ്പ് അഭിയാൻ ശില്പശാല സംഘടിപ്പിച്ചു

വേങ്ങരയിൽ ബി.ജെ.പി സേവ സങ്കൽപ്പ് അഭിയാൻ ശില്പശാല സംഘടിപ്പിച്ചു

VENGARA
വേങ്ങര: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സേവന സത്ഭരണം 25 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി ബി.ജെ.പി വേങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നുംപുറം ഓഫീസിൽ വെച്ച് 'സേവ സങ്കൽപ്പ് അഭിയാൻ' ശില്പശാല സംഘടിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം എ.പി ഉണ്ണി ശില്പശാല ഉദ്ഘാടനം ചെയ്തു.​പ്രധാനമന്ത്രിയുടെ കാൽ നൂറ്റാണ്ട് നീണ്ട സേവനവും സമർപ്പണവും ആഘോഷമാക്കുന്നതിനൊപ്പം, 2047-ലെ വികസിത ഭാരതമെന്ന സ്വപ്നം ജനങ്ങളിലെത്തിക്കുകയുമാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ രാജ്യവ്യാപകമായി നടക്കുന്ന ഒരു മാസക്കാലം നീളുന്ന 12 ഇന കർമ്മപരിപാടികളെക്കുറിച്ച് ശില്പശാലയിൽ വിശദീകരിച്ചു.​ബി.ജെ.പി വേങ്ങര മണ്ഡലം പ്രസിഡന്റ് വി.എൻ ജയകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ടി. ജനാർദ്ദനൻ, വൈസ് പ്രസിഡന്റ് പി. സിന്ധു തുടങ്ങിയവർ സംസാരിച്ചു....
പെരുവള്ളൂരിൽ തെരുവുനായയുടെ ആക്രമണം; അഞ്ച് പേർക്ക് കടിയേറ്റു

പെരുവള്ളൂരിൽ തെരുവുനായയുടെ ആക്രമണം; അഞ്ച് പേർക്ക് കടിയേറ്റു

VENGARA
പെരുവള്ളൂർ: ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ തെരുവുനായയുടെ ആക്രമണത്തിൽ കുട്ടിയടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ടോടെയാണ് ഗ്രാമപഞ്ചായത്തിലെ രണ്ട്, നാല്, ഏഴ് വാർഡുകളിൽ ഉൾപ്പെട്ട പറമ്പിൽ പീടിക, കുന്നത്ത് പറമ്പ്, ഇല്ലത്തുമാട്, കൊടശ്ശേരിപ്പൊറ്റ എന്നിവിടങ്ങളിൽ തെരുവുനായയുടെ ആക്രമണമുണ്ടായത്. ഇരുമ്പൻ സെയ്തലവി (46), നമ്പോലൻകുന്ന് ഹൗസ് നവനീത് (37), എടക്കാത്ത് പടി അഭിനവ് (31), കാക്കത്തടം അനാമിക ഭവൻ നിഖിൽ കുമാർ (12), തൊപ്പാശ്ശേരി ബാസിത്ത് (25) എന്നിവർക്കാണ് കടിയേറ്റത്. ഇവർക്ക് പുറമെ ഒരു ഇതര സംസ്ഥാന തൊഴിലാളിക്കും കടിയേറ്റതായി വിവരമുണ്ട്. പരിക്കേറ്റവരിൽ നാല് പേർ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മറ്റ് രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/...
വേങ്ങര ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: മൂന്നാം വാർഡിൽ കെ.പി ഹസീന ഫസൽ നാമനിർദ്ദേശ പത്രിക നൽകി

വേങ്ങര ഗ്രാമപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: മൂന്നാം വാർഡിൽ കെ.പി ഹസീന ഫസൽ നാമനിർദ്ദേശ പത്രിക നൽകി

VENGARA
വേങ്ങര: ഈ മാസം 28-ന് നടക്കുന്ന വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് (പൂങ്കുടായ) ഉപതെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിയായി കെ.പി ഹസീന ഫസൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വരണാധികാരി ടി. ബിന്ദു മുമ്പാകെയാണ് പത്രിക നൽകിയത്. പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നാളെ (സെപ്റ്റംബർ 11) പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. സെപ്റ്റംബർ 14 വരെയാണ് പത്രിക പിൻവലിക്കാൻ അവസരമുള്ളത്. 28-ന് നടക്കുന്ന വോട്ടെടുപ്പിന് ശേഷം 29-ന് ഫലം പ്രഖ്യാപിക്കും. ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന കെ.പി ഫസൽ 2026 ജനുവരി നാലിന് അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഭർത്താവിന്റെ വിയോഗം മൂലം ഒഴിവുവന്ന വാർഡിലേക്ക് ജനവിധി തേടുന്ന ഹസീന ഫസൽ, തൊട്ടുമുമ്പത്തെ ഭരണസമിതിയിലടക്കം രണ്ട് തവണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഒരു തവണ അംഗവുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേ...
ഊരകം പാറ്റതൊടി – കുണ്ടമാർ കോൺക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു

ഊരകം പാറ്റതൊടി – കുണ്ടമാർ കോൺക്രീറ്റ് റോഡ് നാടിന് സമർപ്പിച്ചു

VENGARA
ഊരകം: ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച പാറ്റതൊടി - കുണ്ടമാർ കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫ്രീന അഷ്‌റഫ് നിർവഹിച്ചു. വാർഡ് മെമ്പർ വട്ടപറമ്പിൽ നാരായണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷക്കീല അത്തോളി, സുഹറ ആലുംങ്ങൽ, സലീന പരി, റൈഹാനത്ത് ചെമ്പയിൽ എന്നിവരും വാർഡ് വികസന സമിതി അംഗങ്ങളായ പാങ്ങാട്ട് യൂസുഫ് ഹാജി, മുസ്‌തഫ പാങ്ങാട്ട്, സുക്കൂർ ഹാജി പാലേരി, ഇ.കെ ഹനീഫ, മൈമി പാങ്ങാട്ട്, കുഞ്ഞുട്ടി പാങ്ങാട്ട്, റസാഖ് പി, അസീസ് ഒ.കെ എന്നിവരും നാട്ടുകാരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 http://wa.me/917510488184⊶⊷⊶⊷❍❍⊶⊷⊶⊷...
15 ലക്ഷം രൂപ ചെലവിൽ നവീകരിച്ച കാപ്പിൽ കുളം നാടിന് സമർപ്പിച്ചു

15 ലക്ഷം രൂപ ചെലവിൽ നവീകരിച്ച കാപ്പിൽ കുളം നാടിന് സമർപ്പിച്ചു

VENGARA
കണ്ണമംഗലം ഗ്രാമപഞ്ചായത്ത് 15 ലക്ഷം രൂപ വകയിരുത്തി നവീകരണം പൂർത്തീകരിച്ച കാപ്പിൽ കുളത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഹുസൈൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ നെടുമ്പള്ളി സൈതു, റൂഫിയ ചോല, ബ്ലോക്ക്‌ മെമ്പർ എം. ദേവദാസൻ എന്നിവർ സംബന്ധിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശംസിയ മലാക്കാരൻ, നൗഷാദ് ചേറൂർ, ടി.കെ കുഞ്ഞാലസ്സൻ, എ.പി സൈദലവി, നംഷാദ് അമ്പലവൻ, ടി.കെ റഷീദ്, മുബീന തൈക്കണ്ടി, യു. സക്കീന, അരക്കിങ്ങൽ ഉണ്ണികൃഷ്ണൻ, ടി.പി സത്യൻ, അയ്യൂബ് കുഞ്ഞോട്ട്, ഷംസീർ പൂക്കുത്ത് എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 http://wa.me/917510488184⊶⊷⊶⊷❍❍⊶⊷⊶⊷...
തുരത്താം പകർച്ചവ്യാധികളെ’; കുറ്റാളൂർ വി.സി സ്മാരക വായനശാലയിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

തുരത്താം പകർച്ചവ്യാധികളെ’; കുറ്റാളൂർ വി.സി സ്മാരക വായനശാലയിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

VENGARA
വേങ്ങര: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആരോഗ്യ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി കുറ്റാളൂർ വി.സി സ്മാരക വായനശാല വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ 'തുരത്താം പകർച്ചവ്യാധികളെ' എന്ന പേരിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വായനശാല ഹാളിൽ നടന്ന പരിപാടി തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി സോമനാഥൻ ഉദ്ഘാടനം ചെയ്തു. കെ. ബിന്ധ്യ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജലജന്യ രോഗങ്ങളും അവയുടെ നിവാരണ മാർഗ്ഗങ്ങളും എന്ന വിഷയത്തിൽ വേങ്ങര പി.എച്ച് സെന്റർ നഴ്‌സിംഗ് ഓഫീസർ ദീപ മാത്യു മുഖ്യപ്രഭാഷണം നടത്തി. പരിപാടിയോടനുബന്ധിച്ച് വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള ട്രോഫികളും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. കെ. ഗിരീഷ്കുമാർ, പി.പി ചാത്തപ്പൻ, എം. വത്സകുമാർ, കെ.എം സുചിത്ര എന്നിവർ പരിപാടിയിൽ സംസാരിച്ചു. ടി.പി ശങ്കരൻ സ്വാഗതവും നിസാറ കല്ലുങ്ങൽ നന്ദിയും രേഖപ്പെടുത്തി....
വേങ്ങര എസ്.വൈ.എസ് ഖുർആൻ പഠന കേന്ദ്രത്തിൽ മൗലിദ് സദസ്സും സ്വീകരണവും സംഘടിപ്പിച്ചു

വേങ്ങര എസ്.വൈ.എസ് ഖുർആൻ പഠന കേന്ദ്രത്തിൽ മൗലിദ് സദസ്സും സ്വീകരണവും സംഘടിപ്പിച്ചു

VENGARA
വേങ്ങര: എസ്.വൈ.എസ് ഖുർആൻ പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മൗലിദ് സദസ്സും സ്വീകരണവും സംഘടിപ്പിച്ചു. എസ്.കെ.എസ്.ബി.വി സംസ്ഥാന പ്രസിഡന്റ് സയ്യിദ് മിയാസ് അലി ശിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാചകചര്യ പിന്തുടർന്ന് ജീവിതം മുന്നോട്ട് നയിക്കാൻ നാം ഓരോരുത്തരും സന്നദ്ധരാവണമെന്ന് അദ്ദേഹം സദസ്സിനെ ഉൽബോധിപ്പിച്ചു. ഉസ്താദ് മുസ്തഫ ഫൈസി വടക്കുമുറി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വേങ്ങര ഖുർആൻ പഠന കേന്ദ്രത്തിന്റെ ഉപഹാരം ഉസ്താദ് മുസ്തഫ ഫൈസി വടക്കുമുറി സയ്യിദ് മിയാസ് അലി ശിഹാബ് തങ്ങൾക്ക് കൈമാറി. ഖുർആൻ പഠന കേന്ദ്രം ഭാരവാഹികളായ ഇ.വി അബ്ദുസ്സലാം, പി. മൊയ്തീൻകുട്ടി മാസ്റ്റർ, റൈഞ്ച് മാനേജ്മെന്റ് ഭാരവാഹികളായ എം.കെ കുഞ്ഞിമുഹമ്മദ് ഹാജി, കെ.പി കുഞ്ഞിമോൻ ഹാജി, സി.പി മുഹമ്മദ് ഹാജി, ജലീൽ ചാലിൽക്കുണ്ട്, ആബിദ് ഹാജി തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്...
കണ്ണമംഗലം ഗ്രാമപഞ്ചായത്തിൽ അധ്യാപക സംഗമം ‘ദിശ 2026’ സംഘടിപ്പിച്ചു

കണ്ണമംഗലം ഗ്രാമപഞ്ചായത്തിൽ അധ്യാപക സംഗമം ‘ദിശ 2026’ സംഘടിപ്പിച്ചു

VENGARA
കണ്ണമംഗലം: ഗ്രാമപഞ്ചായത്ത് 'വിജ്ഞാന കണ്ണമംഗലം' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച അധ്യാപക സംഗമവും ഏകദിന ക്യാമ്പും 'ദിശ 2026' ടി.വി ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്യാമ്പിന്റെ ഭാഗമായി വിവിധ സെഷനുകളിലായി പഠന ക്ലാസുകൾ, പഴയകാല അധ്യാപകരെ ആദരിക്കൽ, കലാപരിപാടികൾ എന്നിവ അരങ്ങേറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹുസൈൻ കാര്യവട്ടത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ നെടുമ്പള്ളി സൈദു, റൂഫിയ ചോല, ഡോ. മുഹമ്മദ്‌ സലീം എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങളായ ലത്തീഫ് മങ്ങാട്ടിൽ, നൗഷാദ് ചേറൂർ, നംഷാദ് അമ്പലവൻ, പി.പി മുജീബ്, ഷമീർ പുള്ളാട്ട്, യു. സക്കീന, അരക്കിങ്ങൽ ഉണ്ണികൃഷ്ണൻ, സുബൈദ, എ.പി സൈദലവി, ടി.കെ റഷീദ്, ടി.കെ കുഞ്ഞാലാസ്സൻ, എ. സൽമത്ത്, മുബീന തൈക്കണ്ടി, ആവയിൽ സുലൈമാൻ, യു.കെ സാദിക്ക്, കണ്ണെത്ത് കുഞ്ഞിപ്പ, കണ്ണെത്ത് മാനു, പൂക്കുത്തു മുജീബ...
ഭിന്നശേഷി കുട്ടികൾക്ക് കൈത്താങ്ങായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത്.

ഭിന്നശേഷി കുട്ടികൾക്ക് കൈത്താങ്ങായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത്.

VENGARA
ഭിന്നശേഷി കുട്ടികളുടെ ചികിത്സയ്ക്ക് ആവശ്യമായ തെറാപ്പി സെന്റർ ആരംഭിക്കുന്നതിന് 40 ലക്ഷം രൂപ വകയിരുത്തി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി. പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ ഭിന്നശേഷികുട്ടികൾക്ക് തുല്യാവസരങ്ങളും മികച്ച ജീവിതസൗകര്യങ്ങളും ഉറപ്പാക്കുക എന്നതുമാണ് ഈ പദ്ധതിയിലൂടെ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വൈകല്യങ്ങളെ മുൻകൂട്ടി തിരിച്ചറിഞ്ഞ്, വിദഗ്ധ തെറാപ്പികളിലൂടെ അവരെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആധുനിക തെറാപ്പി സെന്റർ സജ്ജമാക്കുന്നത്....
വേങ്ങര KPCC സംസ്കാര സാഹിതി കമ്മിറ്റി നിലവിൽ വന്നു

വേങ്ങര KPCC സംസ്കാര സാഹിതി കമ്മിറ്റി നിലവിൽ വന്നു

VENGARA
വേങ്ങര: കെ.പി.സി.സി സംസ്കാര സാഹിതി വേങ്ങര നിയോജകമണ്ഡലം കമ്മിറ്റി രൂപീകരിച്ചു. വേങ്ങര ഇന്ദിരാജി ഭവനിൽ നടന്ന രൂപീകരണ കൺവൻഷൻ ഡി.സി.സി അംഗം എ.കെ.എ. നസീർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടി.കെ. അബ്ദുൾ റഹീം അധ്യക്ഷത വഹിച്ചു. യോഗത്തിൽ വെച്ച് 19 അംഗ നിയോജകമണ്ഡലം കമ്മിറ്റിയെ തിരഞ്ഞെടുത്തു. കമ്മിറ്റിയുടെ ചെയർമാനായി പി.കെ. അബ്ദുൾ റഹീം കുഴിപ്പുറത്തിനെയും കൺവീനറായി കെ. ഗംഗാധരനെയും യോഗം തെരഞ്ഞെടുത്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കെ. രാധാകൃഷ്ണൻ മാസ്റ്റർ, പി.കെ. സിദ്ദീഖ്, ദളിത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സോമൻ ഗാന്ധിക്കുന്ന്, പഞ്ചായത്ത് അംഗങ്ങളായ വി.ഡി. മൊയ്തീൻ, കെ.വി. ചന്ദ്രമോഹനൻ, ഒ.കെ. വേലായുധൻ, ടി.കെ. മൂസക്കുട്ടി, എം.പി. വേലായുധൻ മാസ്റ്റർ, കെ. കുഞ്ഞിമൊയ്തീൻ, ദിലീപ് കൊളക്കാട്ടിൽ, സൈഫു ആസാദ്, രാജൻ കണ്ണമംഗലം, നൗഷാദ് ചോലക്കൻ, സുബ്രു പാണ്ടികശാല, അബ്ദുൾ റഷീദ് കെ.പി., സുബ്രഹ്മണ്യൻ കണ്ണമംഗലം, ഇ.വി. കുഞ്ഞാപ്പു,...
ഒരു കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച മുതുകിൽ കുണ്ട് – ചെരേക്കാട് റോഡ് ഉദ്ഘാടനം ചെയ്തു

ഒരു കോടി രൂപ വിനിയോഗിച്ച് നിർമ്മിച്ച മുതുകിൽ കുണ്ട് – ചെരേക്കാട് റോഡ് ഉദ്ഘാടനം ചെയ്തു

VENGARA
മലപ്പുറം ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപ വകയിരുത്തി കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ച മുതുകിൽ കുണ്ട് - ചെരേക്കാട് റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാർ ഹാജി നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ യാസ്മിൻ അരിമ്പ്ര, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ഹുസൈൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ നെടുമ്പള്ളി സൈതു, റൂഫിയ ചോല, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നൗഷാദ് ചേറൂർ, എം.വി ഗൗരി, പൂക്കുത്ത് മുജീബ്, പി.കെ സിദ്ധീഖ് എന്നിവർ സംസാരിച്ചു. ഇ.കെ മുഹമ്മദ്‌ കുട്ടി, അരീകൻ കുഞ്ഞുട്ടി, പറങ്ങോടത്ത് അബ്ദുൽ അസീസ്, മുസ്തഫ പുള്ളാട്ട്, സകരിയ പുള്ളാട്ട്, ലുക്മാൻ, നാസർ മേക്കരുമ്പിൽ, പൂലാട്ട് ചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ⊶⊷⊶⊷❍❍⊶⊷⊶⊷ *നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.* 👉 ഇവിടെ ക്ലിക്ക് ചെയ്യുക https://chat.w...
തണൽ ചാരിറ്റിയുടെ ആറാമത് സ്നേഹസദനം; വീടിന്റെ താക്കോൽദാനം നിർവഹിച്ചു

തണൽ ചാരിറ്റിയുടെ ആറാമത് സ്നേഹസദനം; വീടിന്റെ താക്കോൽദാനം നിർവഹിച്ചു

VENGARA
എ.ആർ. നഗർ: പുതിയത്തുപുറായയിലെ നിർധനയായ സഹോദരിക്ക് തണൽ ചാരിറ്റി ലൈബ്രറി ആൻഡ് റീഡിങ് റൂം നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നാട്ടുകാരുടെ സാന്നിധ്യത്തിൽ സെക്രട്ടറി ചെറുചാലിൽ സക്കീർ ഹാജി നിർവഹിച്ചു. തണൽ ചാരിറ്റി നിർമ്മിച്ചു നൽകുന്ന ആറാമത് സ്നേഹസദനമാണിത്. നിരവധി സുമനസ്സുകളുടെ സഹായസഹകരണങ്ങളോടെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് ഈ വീട് പൂർത്തിയാക്കിയത്. താക്കോൽദാന ചടങ്ങിൽ കെ. കുഞ്ഞുമൊയ്തീൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പി.പി. ബാവ പേങ്ങാടൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തെങ്ങിലാൻ ഹംസ, മാട്ര കമ്മുണ്ണി ഹാജി, തെങ്ങിലാൻ മൂസ, ജനപ്രതിനിധികളായ ശശി അരീക്കാട്ട്, മാട്ടിൽ ചെമ്പൻ ഖദീജ, കൂടാതെ ഇദ്രീസ് അരീക്കാട്ട്, പി.പി. മൊയ്‌ദീൻകുട്ടി തുടങ്ങിയവർ സംബന്ധിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്ക് അഡ്വ. സിയാദ് പേങ്ങാടൻ നന്ദി രേഖപ്പെടുത്തി. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ...
വേങ്ങര സാദ് ഖുർആൻ അക്കാദമിയിൽ നിന്നും പത്താമത്തെ ഹിഫ്ള് പൂർത്തിയാക്കി 14-കാരി മിൻഹ

വേങ്ങര സാദ് ഖുർആൻ അക്കാദമിയിൽ നിന്നും പത്താമത്തെ ഹിഫ്ള് പൂർത്തിയാക്കി 14-കാരി മിൻഹ

VENGARA
വേങ്ങര: ചേറൂർ മനാറുൽ ഹുദാ അറബിക്കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന സാദ് ഖുർആൻ അക്കാദമി ആൻഡ് റെസിഡെൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥിനി മിൻഹ ബിൻത്ത് മുസ്സമ്മിൽ ഖുർആൻ മനഃപാഠമാക്കി. അക്കാദമിയിൽ നിന്നും ഹിഫ്ള് പൂർത്തീകരിക്കുന്ന പത്താമത്തെ വിദ്യാർത്ഥിനിയാണ് ഈ പതിനാലുകാരി. തിരുവനന്തപുരം ബാലരാമപുരം സ്വദേശികളായ മുസ്സമ്മിൽ എം.എസ് - നസീഹ ദമ്പതികളുടെ മകളാണ് മിൻഹ. ഊരകം മർകസുൽ ഉലൂം ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ മിൻഹ മൂന്നര വർഷത്തെ കഠിന പരിശ്രമത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.ഹിഫ്‌ള് പൂർത്തീകരണവും അനുമോദനസദസ്സും മനാറുൽ ഹുദാ ക്യാമ്പസിൽ വെച്ച് നടന്നു. സംഘടിപ്പിച്ച പ്രൗഢമായ ചടങ്ങിൽ ഖുർആൻ അക്കാദമി ഡയറക്ടർ ബാദുഷ ബാഖവിയിൽ നിന്ന് മിൻഹ ഉപഹാരങ്ങൾ ഏറ്റുവാങ്ങി. അദ്ദേഹം അനുമോദന പ്രസംഗം നടത്തി. ഉസ്താദ് നിസാമുദ്ദീൻ ഹസനി, മുസമ്മിൽ തിരുവനന്തപുരം, അഡ്വ. മുജീബ് റഹ്മാൻ എന്നിവർ ആശംസകളർപ്പിച്ചു. പ്രധാന അധ്യ...
ഹിഫ്‌ള് പഠനത്തിൽ തിളങ്ങി പതിനാലുകാരി; ഹിഫ്‌ള് പൂർത്തീകരണവും അനുമോദനസദസ്സും നാളെ വേങ്ങരയിൽ

ഹിഫ്‌ള് പഠനത്തിൽ തിളങ്ങി പതിനാലുകാരി; ഹിഫ്‌ള് പൂർത്തീകരണവും അനുമോദനസദസ്സും നാളെ വേങ്ങരയിൽ

VENGARA
വേങ്ങര: ചേറൂർ റോഡിലെ മനാറുൽഹുദാ അറബിക്കോളേജ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന സാദ് ഖുർആൻ അക്കാദമി ആൻഡ് റെസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥിനിയായ മിൻഹ ബിൻത്ത് മുസ്സമ്മിൽ (14) ഹിഫ്‌ള് പൂർത്തീകരിച്ചു. സാദ് ഖുർആൻ അക്കാദമിയിൽ നിന്നും ഈ നേട്ടം കൈവരിക്കുന്ന പത്താമത്തെ വിദ്യാർത്ഥിനിയാണ് മിൻഹ. തിരുവനന്തപുരം ബലരാമപുരം സ്വദേശികളായ മുസ്സമ്മിൽ എം, നസീഹ ആർ ദമ്പതികളുടെ മകളാണ്. ഊരകം മർകസുൽ ഉലൂം ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ മിൻഹ മൂന്നര വർഷത്തെ കഠിന പരിശ്രമത്തിലൂടെയാണ് ഈ മികച്ച നേട്ടം കരസ്ഥമാക്കിയത്. ഹിഫ്‌ള് പൂർത്തീകരണവും അനുമോദന സദസ്സും നാളെ രാവിലെ 11 മണിക്ക് മനാറുൽഹുദാ ക്യാമ്പസിൽ വെച്ച് നടക്കും. ഉച്ചഭക്ഷണത്തോടെ സമാപിക്കുന്ന ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zC...
കണ്ണമംഗലത്ത് കൃഷിഭവൻ ഓണച്ചന്ത ആരംഭിച്ചു

കണ്ണമംഗലത്ത് കൃഷിഭവൻ ഓണച്ചന്ത ആരംഭിച്ചു

VENGARA
കണ്ണമംഗലം: കണ്ണമംഗലം ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കാർഷിക ഓണച്ചന്തയ്ക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ ഓണച്ചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ഹുസൈൻ അധ്യക്ഷത വഹിച്ചു.​ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ റൂഫിയ ചോല, നെടുമ്പള്ളി സൈതു, ഷീന അനൂപ്, കൃഷി ഓഫീസർ ബബിത, ജനപ്രതിനിധികളായ നൗഷാദ് ചേറൂർ, സമീർ പുള്ളാട്ട്, ടി.കെ. റഷീദ്, അരക്കിങ്ങിൽ ഉണ്ണികൃഷ്ണൻ, മങ്ങാട്ടിൽ അബ്ദുല്ലത്തീഫ്, എ. ഉമ്മുസൽമത്ത്, വി.ടി. രഹിയാനത്ത്, എം. ശംസിയ, എം.വി. ഗൗരി, സുബൈദ, പി.പി. മുജീബ്, ടി.കെ. കുഞ്ഞാഹാലസ്സൻ, അബ്ദുറഹിമാൻ പള്ളിയാളി, മുബീന തൈക്കണ്ടി, കൃഷി അസിസ്റ്റന്റ് സലിം ഷാ, അബ്ദുള്ളക്കോയ തങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു....
വാത്സല്യം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

വാത്സല്യം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

VENGARA
വാത്സല്യം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വിവിധയിനം മത്സരങ്ങളും സൗഹാർദ്ദ കലാപരിപാടികളും അരങ്ങേറി. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. അസ്‌ലു പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് അഷറഫ് മനരിക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ ഊരകം, സംസ്ഥാന ട്രഷറർ സിറാജ് വേങ്ങര, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോക്ടർ സലാം കണ്ണൂർ, വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർ മൈമൂന എൻ.ടി, മുഹമ്മദ് റാഫി നിലമ്പൂർ, മുഹമ്മദ് ബാവ എ.ആർ നഗർ, റൈഹാനത്ത് ബീവി, ഷാഹിദാ ബീവി, അമീർ വടകര, ബേബി കോട്ടക്കൽ, റഷീദ വേങ്ങര, അക്ബർ കോഴിക്കോട്, ശശി കണ്ണമംഗലം, വാമനൻ മഞ്ചേരി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ റഷീദ് എം.വി സ്വാഗതവും റഷീദ കണ്ണമംഗലം നന്ദിയും പറഞ്ഞു. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക...
കണ്ണമംഗലം ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ ഓണച്ചന്തയ്ക്ക് തുടക്കമായി

കണ്ണമംഗലം ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ ഓണച്ചന്തയ്ക്ക് തുടക്കമായി

VENGARA
കണ്ണമംഗലം: കണ്ണമംഗലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഓണച്ചന്ത ആരംഭിച്ചു. രണ്ട് കേന്ദ്രങ്ങളിലായി ആറു ദിവസങ്ങളിലായാണ് ഓണച്ചന്ത നടക്കുന്നത്. ചന്തയുടെ ഔപചാരികമായ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുളിക്കൽ സമീറ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹുസൈൻ കാര്യവട്ടത്ത് അധ്യക്ഷത വഹിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ നെടുമ്പള്ളി സൈതു, ഷീന അനൂപ്, പഞ്ചായത്ത് മെമ്പർമാരായ നൗഷാദ് ചേറൂർ, ലത്തീഫ് മാങ്ങാട്ടിൽ, യു. സക്കീന, അരക്കിങ്ങൾ ഉണ്ണികൃഷ്ണൻ, എ. ഉമ്മുസൽമത്ത്, വി.ടി. രഹിയാനത്ത് എന്നിവർ സംബന്ധിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ അനില, വൈസ് ചെയർപേഴ്സൺ മുംതാസ് ടി.പി, എം.ഇ കൺവീനർ ബേബി സജ്‌ന, അടിസ്ഥാന വികസന കൺവീനർ മുഹ്സിന, എസ്.ഡി അനിത, ഖൈറുന്നീസ, ലിൻസി, നയന, ഷിൻസി, സുചിത്ര, പ്രിൻസി, രജിത, സൗമ്യ, സിമി, സാവിത്രി, രമ്യ, എം.ഇ.സി സൂര്യ, അഗ്രി സി.ആർ.പി ഉമ്മുകുൽസു, എ.എച്ച് ആർ.പി ശ്രീജിത, ലോകോസ് ആർ.പി, ലിഖ, ച...
കണ്ണമംഗലം വട്ടപ്പൊന്തയിൽ ബിരുദ വിദ്യാർത്ഥി തൂങ്ങി മരിച്ചു

കണ്ണമംഗലം വട്ടപ്പൊന്തയിൽ ബിരുദ വിദ്യാർത്ഥി തൂങ്ങി മരിച്ചു

VENGARA
കണ്ണമംഗലം: വട്ടപ്പൊന്ത കാളംചിറയിൽ പത്തൊൻപതുകാരനെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാളംചിറ സ്വദേശി അഭിനവ് (19) ആണ് മരിച്ചത്. അട്ടപ്പാടിയിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഞായർ രാത്രിയോടെ പടപ്പറമ്പ് ശ്മശാനത്തിൽ സംസ്കരിച്ചു. കുടുംബാംഗങ്ങൾ: പിതാവ്: വിജയൻ മാതാവ്: ബീന സഹോദരങ്ങൾ: അശ്വിൻ, ജിത്തു...
അത്താണിക്കുണ്ട് അംഗൻവാടിയിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

അത്താണിക്കുണ്ട് അംഗൻവാടിയിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

VENGARA
ഊരകം: ഊരകം പഞ്ചായത്ത് മൂന്നാം വാർഡ് അത്താണിക്കുണ്ട് അംഗൻവാടിയിൽ എൺപതാമത് സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. വാർഡ് മെമ്പർ അസൈനാർ ഊരകം ദേശീയ പതാക ഉയർത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെയും അമ്മമാരുടെയും മറ്റ് രക്ഷിതാക്കളുടെയും നേതൃത്വത്തിൽ നടന്ന ഘോഷയാത്ര ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. തുടർന്ന് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി സ്വാതന്ത്ര്യദിന സന്ദേശം ഉൾക്കൊള്ളുന്ന പ്രത്യേക ക്വിസ് മത്സരവും സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിന സമ്മേളനത്തിൽ വി. വിനോദിനി ടീച്ചർ അധ്യക്ഷത വഹിച്ചു. മുൻ വാർഡ് മെമ്പർ അന്നത്ത് ഇ.കെ, കമലാവതി പി, മുഹമ്മദ് ഹുസൈൻ എൻ.ടി, വൃന്ദ പി, സജിൽ പി, ഷബ്‌ന എൻ.ടി, ഷിബിൻ കെ.പി, റസീന എൻ.ടി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളു...
കുറ്റാളൂർ ഊരകം കീഴ്മുറി ജി.എൽ.പി സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന് തുടക്കമായി

കുറ്റാളൂർ ഊരകം കീഴ്മുറി ജി.എൽ.പി സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന് തുടക്കമായി

VENGARA
വേങ്ങര: 'സേവനം, ആരോഗ്യം, സൗഹൃദം' എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച്, ധാർമികബോധവും അച്ചടക്കവുമുള്ള പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കുറ്റാളൂർ ഊരകം കീഴ്മുറി ജി.എൽ.പി സ്കൂളിൽ ജൂനിയർ റെഡ് ക്രോസ് (JRC) യൂണിറ്റിന് തുടക്കമായി. പുതിയ യൂണിറ്റിന്റെ സ്കാർഫിങ് ചടങ്ങും ഉദ്ഘാടനവും സ്കൂൾ പ്രധാനാധ്യാപകൻ യു. സുലൈമാൻ നിർവ്വഹിച്ചു. ചടങ്ങിൽ വാർഡ് അംഗം റൈഹാനത്ത് ചെമ്പയിൽ, പി.ടി.എ പ്രസിഡന്റ്‌ എൻ.പി മുനീർ, എസ്.എം.സി ചെയർമാൻ ഹാരിസ് വേരേങ്ങൾ, എം.ടി.എ പ്രസിഡന്റ്‌ ബിന്ധ്യ, ഷിബു വി.പി, നിസാറ കല്ലുങ്കൽ, സമീർ കെ.കെ, രതീഷ്, വിനോദ്, കെ.വി ശോഭന, പി.കെ മുഹമ്മദ്‌ നിബ്രാസ് എന്നിവർ സംസാരിച്ചു. ജെ.ആർ.സി കൗൺസിലർമാരായ എം.പി രതി, കെ. വിനീത, സീനിയർ ടീച്ചർ മിനിദാസ്, എം.ടി ഷഹാദത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp....

MTN NEWS CHANNEL