എ.ആർ നഗർ: സ്പർശം ചാരിറ്റബിൾ സൊസൈറ്റി എ.ആർ നഗർ ജനറൽ ബോഡി യോഗം ഇ.കെ ഇമ്പിച്ചിബാവ മെമ്മോറിയൽ ഹോസ്പിറ്റൽ ചെയർമാൻ എ. ശിവദാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്പർശം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് പി.കെ ഉബൈദ് അധ്യക്ഷത വഹിച്ചു. സി.പി സലീം യോഗത്തിൽ സംസാരിച്ചു. സെക്രട്ടറി ബാലൻ സ്വാഗതവും ട്രഷറർ കെ.എം നിസാർ നന്ദിയും രേഖപ്പെടുത്തി....
മഞ്ചേരി: പത്തപ്പിരിയം ഭക്തപ്രിയം ക്ഷേത്രത്തിൽ ജന്മാഷ്ടമിയോടനുബന്ധിച്ച് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു. കേരളത്തിൽ ആദ്യമായാണ് ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി ഇത്തരത്തിലൊരു ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കപ്പെടുന്നത്. ഫെസ്റ്റിവലിൽ കഥാകൃത്തും സംവിധായകനുമായ പ്രമോദ് മണ്ണിൽതൊടി സംവിധാനം ചെയ്ത 'അമ്മ വീണ്ടും പറഞ്ഞ് തന്ന കഥ' എന്ന ചിത്രം മികച്ച ഷോർട്ട് ഫിലിമിനുള്ള പുരസ്കാരം കരസ്ഥമാക്കി. ചടങ്ങ് സംവിധായകൻ ബാബു ഭക്തപ്രിയം ഉദ്ഘാടനം ചെയ്തു. മുരളി, അഞ്ജന എന്നിവർ പരിപാടിയിൽ സംസാരിച്ചു. സുഭീഷ് പത്തപ്പിരിയം സ്വാഗതവും രാധാകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.
⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 http://wa.me/917510488184⊶⊷⊶⊷❍❍⊶⊷⊶⊷...
കേരള വാട്ടർ അതോറിറ്റി എച്ച്.ആർ ജീവനക്കാർക്കുള്ള ദിവസക്കൂലി അടിയന്തരമായി വർദ്ധിപ്പിക്കണമെന്ന് എച്ച്.ആർ എംപ്ലോയീസ് ഫ്രണ്ട് മലപ്പുറം ജില്ലാ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. മറ്റ് സർക്കാർ വകുപ്പുകളിൽ ദിവസവേതനക്കാർക്ക് 750 രൂപ വരെ ലഭിക്കുമ്പോൾ, വാട്ടർ അതോറിറ്റിയിൽ കേവലം 470 രൂപ മാത്രമാണ് നൽകുന്നത്. ഇത് തികച്ചും മനുഷ്യത്വരഹിതമാണെന്ന് കൺവെൻഷനിൽ പങ്കെടുത്ത പ്രതിനിധികൾ കുറ്റപ്പെടുത്തി. ബ്ലീച്ചിംഗ് പൗഡർ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ഉപയോഗിച്ച് എട്ടു മണിക്കൂർ മുഴുവൻ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വട്ടച്ചെലവിന് പോലുമുള്ള ശമ്പളം ലഭിക്കുന്നില്ല. ഈ തുച്ഛമായ ശമ്പളത്തിൽ നിന്ന് തന്നെ കരാറുകാർ 10 ശതമാനം കമ്മീഷനായി പിടിക്കുന്ന സാഹചര്യമാണുള്ളത്. ഇതിന് മാറ്റമുണ്ടാകണമെന്നും, ശമ്പളം സർക്കാർ നേരിട്ട് നൽകണമെന്നും, പത്ത് വർഷം സർവീസ് പൂർത്തിയാക്കിയ ദിവസവേതനക്കാരെ അടിയന്തരമായി സർവീസിൽ സ്ഥിരപ്പെടുത്തണമെന്നും യോഗം ഐക്യകണ്...
കോട്ടക്കൽ: പ്രാരാബ്ധങ്ങൾ കാരണം എൽ.കെ.ജിയിൽ വെച്ച് പഠനം അവസാനിപ്പിക്കേണ്ടി വന്നെങ്കിലും, നിശ്ചയദാർഢ്യത്തോടെ പത്താം തരം തുല്യതാ പഠനം വരെയെത്തിച്ച കോട്ടക്കൽ സ്വദേശിയായ ബുഷറയ്ക്ക് ജില്ലാ സാക്ഷരതാ മിഷന്റെ ആദരം. സാക്ഷരതാ മിഷന് കീഴിൽ ജില്ലയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ തുല്യതാ പഠിതാവാണ് ഇരുപത്തിരണ്ടുകാരിയായ ബുഷ്‌റ. അക്ഷരങ്ങളോടുള്ള അടങ്ങാത്ത ആഗ്രഹത്താൽ 2018-ൽ നാലാം തരം തുല്യതാ പരീക്ഷ മികച്ച വിജയത്തോടെ പാസായ ബുഷ്‌റ, തുടർന്ന് ഏഴാം തരവും കടന്ന് ഇപ്പോൾ പത്താം തരം തുല്യതാ പരീക്ഷയ്ക്കുള്ള തീവ്ര പരിശീലനത്തിലാണ്. കോട്ടക്കൽ തോക്കാംപാറ ബ്രദേർസ് ക്വാർട്ടേഴ്സിൽ പരേതനായ എ. ശിഹാബുദ്ദീന്റെയും സുലൈഖയുടെയും ഏക മകളാണ് ബുഷ്‌റ. പിതാവിന്റെ മരണശേഷം സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്താണ് അമ്മ സുലൈഖ മകളുടെ പഠനസ്വപ്നങ്ങൾക്ക് താങ്ങായി നിൽക്കുന്നത്. കോട്ടപ്പടി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പഠന കേന്ദ്രത്തിൽ സംഘടിപ്പിച്ച ചടങ്...
വേങ്ങര: എസ്.വൈ.എസ് ഖുർആൻ പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മൗലിദ് സദസ്സും സ്വീകരണവും സംഘടിപ്പിച്ചു. എസ്.കെ.എസ്.ബി.വി സംസ്ഥാന പ്രസിഡന്റ് സയ്യിദ് മിയാസ് അലി ശിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാചകചര്യ പിന്തുടർന്ന് ജീവിതം മുന്നോട്ട് നയിക്കാൻ നാം ഓരോരുത്തരും സന്നദ്ധരാവണമെന്ന് അദ്ദേഹം സദസ്സിനെ ഉൽബോധിപ്പിച്ചു. ഉസ്താദ് മുസ്തഫ ഫൈസി വടക്കുമുറി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വേങ്ങര ഖുർആൻ പഠന കേന്ദ്രത്തിന്റെ ഉപഹാരം ഉസ്താദ് മുസ്തഫ ഫൈസി വടക്കുമുറി സയ്യിദ് മിയാസ് അലി ശിഹാബ് തങ്ങൾക്ക് കൈമാറി. ഖുർആൻ പഠന കേന്ദ്രം ഭാരവാഹികളായ ഇ.വി അബ്ദുസ്സലാം, പി. മൊയ്തീൻകുട്ടി മാസ്റ്റർ, റൈഞ്ച് മാനേജ്മെന്റ് ഭാരവാഹികളായ എം.കെ കുഞ്ഞിമുഹമ്മദ് ഹാജി, കെ.പി കുഞ്ഞിമോൻ ഹാജി, സി.പി മുഹമ്മദ് ഹാജി, ജലീൽ ചാലിൽക്കുണ്ട്, ആബിദ് ഹാജി തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്...
മലപ്പുറം: കൂട്ടിലങ്ങാടി പെരിങ്ങോട്ടുപുലം വെള്ളക്കാട് പമ്പ് ഹൗസിന് സമീപം കടലുണ്ടിപ്പുഴയിൽ യുവാവിനെ കാണാതായി. കണ്ണൂർ മാളൂർ തരിക്കണ്ടി വീട്ടിൽ ബാലന്റെ മകൻ സുധീഷ് കുന്നുമ്മലിനെയാണ് (37) കാണാതായത്. ഞായറാഴ്ച രാത്രി പത്ത് മണി വരെ ഇദ്ദേഹം പ്രദേശത്തുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. രാത്രിയോടെ യുവാവിനെ കാണാതായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ പമ്പ് ഹൗസിന് സമീപത്ത് നിന്ന് ഇയാളുടെ ബൈക്ക് കണ്ടെത്തി. ബൈക്കിനൊപ്പം വാഹനത്തിന്റെ താക്കോലും, ഫോൺ നമ്പറും കുടുംബ മേൽവിലാസവും ഉൾപ്പെടുന്ന ഒരു കുറിപ്പും ഉപേക്ഷിച്ച നിലയിലായിരുന്നു. യുവാവ് പുഴയിൽ ചാടിയതാകാമെന്ന നിഗമനത്തിൽ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുഴയിൽ തിരച്ചിൽ തുടരുകയാണ്. വിവരമറിഞ്ഞ് സുധീഷിന്റെ ബന്ധുക്കളും കണ്ണൂരിൽ നിന്ന് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.c...
ചേലേമ്പ്ര: കോഴിക്കോട്-തൃശൂർ ദേശീയപാതയിൽ ഇടിമുഴിക്കലിൽ കാറും ചെങ്കൽ ലോറിയും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പെരുവള്ളൂർ കൂമണ്ണ പൂവത്തുമാട് സ്വദേശികളായ ആരിഫ്, ജംഷീർ എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. സുഹൃത്തുക്കളായ അഞ്ചുപേർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് ഭാഗത്തുനിന്ന് വരികയായിരുന്ന കാറും, കണ്ണൂർ ഭാഗത്തുനിന്ന് ചെങ്കലുമായി വരികയായിരുന്ന ലോറിയും ഇടിമുഴിക്കലിൽ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു.വിവരമറിഞ്ഞെത്തിയ നാട്ടുകാരും പോലീസും ചേർന്നാണ് തകർന്ന കാറിൽ നിന്ന് പരിക്കേറ്റവരെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെയും ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.തേഞ്ഞിപ്പലം പോലീസ് സംഭവസ്ഥലത്...
വേങ്ങര: വേങ്ങര ചേറൂർ റോഡ് മിനിബസാർ സ്വദേശിയും ഗാന്ധിദാസ് പടിയിൽ വി.പി.സി മാളിന് എതിർവശം മരക്കച്ചവടം നടത്തിവരികയുമായിരുന്ന എം.കെ അലവി ഹാജി നിര്യാതനായി. മയ്യിത്ത് നിസ്കാരം നാളെ രാവിലെ 10 മണിക്ക് വേങ്ങര ടൗൺ പുത്തൻപള്ളിയിൽ നടക്കും.
⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 http://wa.me/917510488184⊶⊷⊶⊷❍❍⊶⊷⊶⊷...
കണ്ണമംഗലം: ഗ്രാമപഞ്ചായത്ത് 'വിജ്ഞാന കണ്ണമംഗലം' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച അധ്യാപക സംഗമവും ഏകദിന ക്യാമ്പും 'ദിശ 2026' ടി.വി ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സമീറ പുളിക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്യാമ്പിന്റെ ഭാഗമായി വിവിധ സെഷനുകളിലായി പഠന ക്ലാസുകൾ, പഴയകാല അധ്യാപകരെ ആദരിക്കൽ, കലാപരിപാടികൾ എന്നിവ അരങ്ങേറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹുസൈൻ കാര്യവട്ടത്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ നെടുമ്പള്ളി സൈദു, റൂഫിയ ചോല, ഡോ. മുഹമ്മദ് സലീം എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങളായ ലത്തീഫ് മങ്ങാട്ടിൽ, നൗഷാദ് ചേറൂർ, നംഷാദ് അമ്പലവൻ, പി.പി മുജീബ്, ഷമീർ പുള്ളാട്ട്, യു. സക്കീന, അരക്കിങ്ങൽ ഉണ്ണികൃഷ്ണൻ, സുബൈദ, എ.പി സൈദലവി, ടി.കെ റഷീദ്, ടി.കെ കുഞ്ഞാലാസ്സൻ, എ. സൽമത്ത്, മുബീന തൈക്കണ്ടി, ആവയിൽ സുലൈമാൻ, യു.കെ സാദിക്ക്, കണ്ണെത്ത് കുഞ്ഞിപ്പ, കണ്ണെത്ത് മാനു, പൂക്കുത്തു മുജീബ...
ചെട്ടിയാൻകിണർ: ഗവ. വി.എച്ച്.എസ്.എസ് ചെട്ടിയാൻകിണറിലെ ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ അധ്യാപകദിനം വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു. ചടങ്ങിൽ വിദ്യാലയത്തിന്റെ പ്രഥമാധ്യാപിക പ്രീതി ശ്രീധരനെ ആദരിച്ചു. ശിഹാബുദ്ദീൻ കാവപ്പുര വിദ്യാർത്ഥികൾക്ക് അധ്യാപകദിന സന്ദേശം നൽകി. ജൂനിയർ റെഡ് ക്രോസ് അംഗങ്ങളായ ശ്രിയ കൃഷ്ണ, അനുഷ്ക, വൈഗ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജൂനിയർ റെഡ് ക്രോസ് കൗൺസിലർ അസൈനാർ എടരിക്കോട് ചടങ്ങിന് സ്വാഗതം ആശംസിച്ചു. അശ്വതി നന്ദി രേഖപ്പെടുത്തി. അധ്യാപകരോടുള്ള ആദരവും ഗുരു-ശിഷ്യബന്ധത്തിന്റെ മഹത്വവും ഓർമ്മിപ്പിക്കുന്നതായിരുന്നു വിദ്യാലയത്തിൽ സംഘടിപ്പിച്ച അധ്യാപകദിനാചരണം....
വണ്ടൂർ: എം.പി പി.വി അബ്ദുൾ വഹാബിന്റെ ഡ്രൈവറെയും കുടുംബത്തെയും കാർ തടഞ്ഞുനിർത്തി മർദ്ദിച്ച കേസിലെ രണ്ടാം പ്രതി പിടിയിൽ. കരുണായപ്പടി സ്വദേശി പുലാടൻ ഹൗസിൽ ഇബ്നു റാഷിദിനെ (35) ആണ് കഴിഞ്ഞദിവസം ചിക്കമംഗളൂരുവിൽ നിന്ന് പോലീസ് പിടികൂടിയത്. കേസിലെ ഒന്നാം പ്രതി വിഷ്ണു ഉൾപ്പെടെയുള്ള രണ്ടുപേർ ഇപ്പോഴും ഒളിവിലാണ്. കഴിഞ്ഞ മാസം 13-ന് വൈകിട്ട് അഞ്ചോടെ എറിയാട് വെച്ചായിരുന്നു സംഭവം. വാഹന പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നാലംഗ സംഘം എം.പിയുടെ ഡ്രൈവർ സിദ്ദിഖ്, മകൻ അമൽ ശാരിഖ്, ഭാര്യ, മൂന്ന് വയസ്സുള്ള പേരക്കുട്ടി എന്നിവർക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പ്രതികൾ കാർ തടഞ്ഞുനിർത്തി അമൽ ശാരിഖിനെയും സിദ്ദീഖിന്റെ ഭാര്യയെയും ഉൾപ്പെടെ മർദ്ദിച്ചുവെന്നാണ് പരാതി. അറസ്റ്റിലായ ഇബ്നു റാഷിദിനെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.
⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://...
കയ്പമംഗലം: ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിൽ കാർ നിർത്തിയിട്ട ലോറിക്ക് പിന്നിലിടിച്ച് എട്ടുപേർ മരിച്ചു. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന എട്ടുപേരും മരിച്ചു. ഇതിൽ ഏഴുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മധുര രജിസ്ട്രേഷനിലുള്ള സെവൻ സീറ്റർ കാറാണ് അപകടത്തിൽപ്പെട്ടത്. ഗുരുവായൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോവുകയായിരുന്നു വാഹനം. മരിച്ചവർ തമിഴ്നാട് സ്വദേശികളായ വിദ്യാർഥികളാണെന്നാണ് പ്രാഥമിക നിഗമനം. അപകടസ്ഥലത്തുനിന്ന് ഡിണ്ടിഗൽ പി.എസ്.എൻ.എ എൻജിനീയറിങ് കോളേജ് വിദ്യാർഥിയുടെ ഐഡന്റിറ്റി കാർഡ് കണ്ടെടുത്തിട്ടുണ്ട്. ദേശീയപാതയിൽ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്ന ഭാഗത്ത് അനധികൃതമായി നിർത്തിയിട്ടിരിക്കുകയായിരുന്നു ലോറി. നാട്ടുകാരും പോലീസും അഗ്നിരക്ഷ...
വേങ്ങര: മരണവാർത്തകൾ നാടിനെ അറിയിക്കുന്ന ശബ്ദമായി വേങ്ങരക്കാർക്ക് ഏറെ സുപരിചിതനായ അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു. ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന ഇദ്ദേഹം അസുഖബാധിതനായി കഴിഞ്ഞ രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്നു. നാട്ടിലെ ഒട്ടുമിക്ക മരണവാർത്തകളും പൊതുജനങ്ങളെ അറിയിച്ചിരുന്നത് ഷറഫുദ്ദീനായിരുന്നു. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9.30 കച്ചേരിപ്പടി തുമരത്തി ജുമാ മസ്ജിദിൽ നടക്കും...
ഭിന്നശേഷി കുട്ടികളുടെ ചികിത്സയ്ക്ക് ആവശ്യമായ തെറാപ്പി സെന്റർ ആരംഭിക്കുന്നതിന് 40 ലക്ഷം രൂപ വകയിരുത്തി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി. പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ ഭിന്നശേഷികുട്ടികൾക്ക് തുല്യാവസരങ്ങളും മികച്ച ജീവിതസൗകര്യങ്ങളും ഉറപ്പാക്കുക എന്നതുമാണ് ഈ പദ്ധതിയിലൂടെ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. കുട്ടികളുടെ ശാരീരികവും മാനസികവുമായ വൈകല്യങ്ങളെ മുൻകൂട്ടി തിരിച്ചറിഞ്ഞ്, വിദഗ്ധ തെറാപ്പികളിലൂടെ അവരെ സ്വയംപര്യാപ്തതയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആധുനിക തെറാപ്പി സെന്റർ സജ്ജമാക്കുന്നത്....
കണ്ണമംഗലം: വാളക്കുട സ്വദേശി പുളിക്കൽ ബാവ ഹാജി എന്നവരുടെ മകൻ മുഹമ്മദലി എന്നവർ മരണപ്പെട്ടു. ജനാസ നമസ്ക്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് ചെങ്ങാനി ജുമാമസ്ജിദിൽ നടക്കും.
⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 http://wa.me/917510488184⊶⊷⊶⊷❍❍⊶⊷⊶⊷...
വേങ്ങര: കെ.പി.സി.സി സംസ്കാര സാഹിതി വേങ്ങര നിയോജകമണ്ഡലം കമ്മിറ്റി രൂപീകരിച്ചു. വേങ്ങര ഇന്ദിരാജി ഭവനിൽ നടന്ന രൂപീകരണ കൺവൻഷൻ ഡി.സി.സി അംഗം എ.കെ.എ. നസീർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടി.കെ. അബ്ദുൾ റഹീം അധ്യക്ഷത വഹിച്ചു. യോഗത്തിൽ വെച്ച് 19 അംഗ നിയോജകമണ്ഡലം കമ്മിറ്റിയെ തിരഞ്ഞെടുത്തു. കമ്മിറ്റിയുടെ ചെയർമാനായി പി.കെ. അബ്ദുൾ റഹീം കുഴിപ്പുറത്തിനെയും കൺവീനറായി കെ. ഗംഗാധരനെയും യോഗം തെരഞ്ഞെടുത്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കെ. രാധാകൃഷ്ണൻ മാസ്റ്റർ, പി.കെ. സിദ്ദീഖ്, ദളിത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സോമൻ ഗാന്ധിക്കുന്ന്, പഞ്ചായത്ത് അംഗങ്ങളായ വി.ഡി. മൊയ്തീൻ, കെ.വി. ചന്ദ്രമോഹനൻ, ഒ.കെ. വേലായുധൻ, ടി.കെ. മൂസക്കുട്ടി, എം.പി. വേലായുധൻ മാസ്റ്റർ, കെ. കുഞ്ഞിമൊയ്തീൻ, ദിലീപ് കൊളക്കാട്ടിൽ, സൈഫു ആസാദ്, രാജൻ കണ്ണമംഗലം, നൗഷാദ് ചോലക്കൻ, സുബ്രു പാണ്ടികശാല, അബ്ദുൾ റഷീദ് കെ.പി., സുബ്രഹ്മണ്യൻ കണ്ണമംഗലം, ഇ.വി. കുഞ്ഞാപ്പു,...
വലിയോറ: പാണ്ടികശാലയിലെ പരേതനായ എട്ടുവീട്ടിൽ അബൂബക്കർ ഹാജിയുടെ ഭാര്യ ടി.വി ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി. വേങ്ങര എസ്.എസ് റോഡിലെ പരേതനായ ടി.വി മുഹമ്മദ് ഹാജിയുടെ ഇളയ സഹോദരിയാണ്.മകൻ: ഇ.വി അബ്ദുൽ അസീസ് (കുഞ്ഞാപ്പു).മയ്യത്ത് നിസ്കാരം ഇന്ന് (ബുധൻ) രാവിലെ 11.30-ന് കക്കാട് ജുമാ മസ്ജിദിൽ നടക്കും.
ആരോഗ്യ -പോലീസ് -എക്‌സൈസ് വകുപ്പുകള്‍ സംയുക്തമായി പൂക്കോട്ടൂര്‍ പഞ്ചായത്തിലെ വിദ്യാലയ പരിസരങ്ങളിലെ കടകള്‍ ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടത്തി. നിരോധിത പ്രദേശങ്ങളില്‍ വില്പന നടത്തിയ സിഗരറ്റ്, ബീഡി, മറ്റ് പാന്‍ ഉത്പന്നങ്ങള്‍ എന്നിവ പിടിച്ചെടുത്തു. പരിശോധനയ്ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രമോജ് വി.ബി , ജെ.എച്ച്.ഐ. മാരായ ദേവാനന്ദ് കെ.സി., ജിഷ്ണു കെ. എക്‌സൈസ് ഉദ്യോഗസ്ഥനായ ഹാഷിര്‍, സബ്ഇന്‍സ്‌പെക്ടര്‍ സുഭാഷ് എസ്, സി.പി.ഒ. രതീഷ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 http://wa.me/917510488184⊶⊷⊶⊷❍❍⊶⊷⊶⊷...
തിരൂർ: മോഷണം പോയതും നഷ്ടപ്പെട്ടതുമായ മൊബൈൽ ഫോണുകൾ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കണ്ടെത്തി ഉടമസ്ഥർക്ക് തിരികെ നൽകി തിരൂർ പോലീസ്. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള ടെലികോം വകുപ്പിന്റെ (DOT) കേന്ദ്രീകൃത സംവിധാനമായ സി.ഇ.ഐ.ആർ (CEIR) പോർട്ടൽ വഴിയാണ് ഫോണുകളെല്ലാം പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ മാസം മാത്രം പത്തിലധികം ഫോണുകളാണ് ഇത്തരത്തിൽ കണ്ടെത്തി ഉടമകൾക്ക് തിരിച്ചു നൽകിയത്. കഴിഞ്ഞദിവസം ഉടമസ്ഥർക്ക് കൈമാറിയവയിൽ മൂന്നുവർഷം മുൻപ് നഷ്ടപ്പെട്ട ഫോണും ഉൾപ്പെടുന്നുവെന്നത് ശ്രദ്ധേയമാണ്. തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നിർദ്ദേശപ്രകാരം സ്റ്റേഷൻ പി.ആർ.ഒ കൂടിയായ സബ് ഇൻസ്പെക്ടർ മധു, നസീർ തിരൂർക്കാട്, സി.പി.ഒ അനീഷ് എന്നിവർ ചേർന്നാണ് ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരിച്ചു നൽകുന്നതിന് നേതൃത്വം നൽകിയത്. സൈബർ സുരക്ഷ ഉറപ്പാക്കുന്നതിലും നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ സുരക്ഷിതമായി തിരി...
മൂന്നിയൂർ: അടുത്തയാഴ്ച നാട്ടിലേക്ക് വരാനിരുന്ന മൂന്നിയൂർ സ്വദേശി സൗദി അറേബ്യയിലെ ജിസാനിൽ ഹൃദയാഘാതം മൂലം നിര്യാതനായി. വെളിമുക്ക് ആലുങ്ങൽ സ്വദേശി പരേതനായ കോഴിപ്പറമ്പത്ത് (വാക്കനാട്ടിൽ ഹൗസ്) മുഹമ്മദ് ഹാജിയുടെ മകൻ അബ്ദുസ്സലാം (41) ആണ് മരിച്ചത്. ജിസാനിലെ ദർബിനടുത്ത ഹറൈളയിൽ ബഖാല ജീവനക്കാരനായിരുന്നു. രാവിലെ ഡ്യൂട്ടി കഴിഞ്ഞ് റൂമിൽ വിശ്രമിക്കുന്നതിനിടെ അനുഭവപ്പെട്ട നെഞ്ചുവേദനയെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിസയുമായി ബന്ധപ്പെട്ട പ്രതിബന്ധങ്ങൾ തീർത്ത് കഫാല മാറ്റം പൂർത്തിയാക്കിയ അബ്ദുസ്സലാം അടുത്തയാഴ്ച നാട്ടിലേക്ക് യാത്ര തിരിക്കാൻ ഒരുങ്ങിയിരിക്കെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നിലവിൽ മൃതദേഹം അൽ ഖഹ്‌മ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾക്കായി സഹോദരീ ഭർത...