Thursday, October 29News That Matters
Shadow

TIRURANGADI

SYS കുണ്ടൂർ സർക്കിൾ തസ്കിയ സമ്മേളനം സമാപിച്ചു.

SYS കുണ്ടൂർ സർക്കിൾ തസ്കിയ സമ്മേളനം സമാപിച്ചു.

TIRURANGADI
ചെറുമുക്ക് : സമസ്ത സെന്റിനറിയുടെ ഭാഗമായി സർക്കിൾ തലങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന തസ്കിയ സമ്മേളനം ചെറുമുക്ക് ടൗണിൽ കാരാടൻ നാസർ സാഹിബ് വേദിയിൽ വെച്ച് നടന്നു . സി കെ റാഷിദ് ബുഖാരി മുഖ്യപ്രഭാഷണം നടത്തി സി കെ അബ്ദുറഹ്മാൻ മുസ്‌ലിയാർ, ലത്തീഫ് ഹാജി കുണ്ടൂർ, സയ്യിദ് ഫസൽ തങ്ങൾ കുണ്ടൂർ, സർക്കിൾ സാമൂഹികം സെക്രട്ടറി അബ്ദുൽ സലീം സഖാഫി സുന്നത്ത് നഗർ തുടങ്ങിയവർ സംബന്ധിച്ചു . എസ് വൈ എസ് സർക്കിൾ പ്രസിഡണ്ട് മുഹമ്മദ് ഷാഫി സഖാഫി ചെറുമുക്ക് അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി യഹിയ അഹ്സനി ജീലാനി നഗർ സ്വാഗതവും സ്വാഗതസംഘം കൺവീനർ അബ്ദുസ്സലാം സുന്നത്ത് നഗർ നന്ദിയും പറഞ്ഞു...
മദ്രസ സർഗമേള പ്രതിഭകളെ ആദരിച്ചു; നൂറുൽ ഇസ്‌ലാം മദ്രസയിൽ ‘പ്രതിഭാദരം 2026’ സംഘടിപ്പിച്ചു

മദ്രസ സർഗമേള പ്രതിഭകളെ ആദരിച്ചു; നൂറുൽ ഇസ്‌ലാം മദ്രസയിൽ ‘പ്രതിഭാദരം 2026’ സംഘടിപ്പിച്ചു

TIRURANGADI
തിരൂരങ്ങാടി: കെ.എൻ.എം എജ്യുക്കേഷൻ ബോർഡിന്റെ കീഴിൽ സംഘടിപ്പിച്ച തിരൂരങ്ങാടി മണ്ഡലം മദ്രസ സർഗമേളയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി തിരൂരങ്ങാടി നൂറുൽ ഇസ്‌ലാം മദ്രസയിൽ 'പ്രതിഭാദരം 2026' സംഘടിപ്പിച്ചു. മദ്രസാ പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ കലാ-സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും സർഗ്ഗാത്മക ചിന്തകളും ആരോഗ്യകരമായ മത്സരബോധവും വളർത്തുന്നതിനുമാണ് സർഗമേളകൾ സംഘടിപ്പിക്കുന്നത്. ഇത്തരം വേദികളിലൂടെ വിദ്യാർത്ഥികൾ നേടിയെടുത്ത മികച്ച വിജയങ്ങൾക്കുള്ള അംഗീകാരമായാണ് ആദരവ് സംഘടിപ്പിച്ചത്. മത്സരങ്ങളിലെ പങ്കാളിത്തം കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും കഴിവുകൾ പൂർണ്ണമായി പുറത്തെടുക്കുന്നതിനും വലിയ ഊർജ്ജം പകരുമെന്ന് ചടങ്ങിൽ സംസാരിച്ചവർ ഓർമ്മിപ്പിച്ചു. ചടങ്ങിൽ സദർ മുദരിസ് എൻ.പി. അബു മാസ്റ്റർ, പി.ടി.എ എക്സിക്യൂട്ടീവ് അംഗം ഡോ. അർഷാദ് കീത്തടത്ത്, സി.എൻ. അബ്ദുന്നാസർ മദനി, മുനീർ താനാളൂർ, ഒ.പ...
സ്മാർട്ടായില്ല തിരൂരങ്ങാടി സ്മാർട്ട് വില്ലേജ് ഓഫീസ്: തഹസിൽദാർക്ക് പരാതി നൽകി.

സ്മാർട്ടായില്ല തിരൂരങ്ങാടി സ്മാർട്ട് വില്ലേജ് ഓഫീസ്: തഹസിൽദാർക്ക് പരാതി നൽകി.

TIRURANGADI
തിരൂരങ്ങാടി: ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നിർവ്വഹിച്ച തിരൂരങ്ങാടി സ്മാർട്ട് വില്ലേജ് ഓഫീസിൽ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ ഔദ്യോഗിക പ്രവർത്തനങ്ങൾ താളംതെറ്റുന്നു. സ്ഥിരമായ ഇന്റർനെറ്റ് കണക്ഷനോ വൈദ്യുതി മുടങ്ങുമ്പോൾ ഉപയോഗിക്കാനുള്ള ഇൻവെർട്ടർ സംവിധാനമോ ഇല്ലാത്തത് ഓഫീസ് സേവനങ്ങളെ സാരമായി ബാധിക്കുന്നതായി പരാതി. വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകനും വിവരാവകാശ ആക്ടിവിസ്റ്റുമായ അബ്ദുൽ റഹീം പൂക്കത്ത്, പി.പി. സുബൈർ, നിയാസ് അഞ്ചപ്പുര, ഷൈനി പട്ടാളത്തിൽ എന്നിവരുടെ നേതൃത്വത്തിൽ തിരൂരങ്ങാടി തഹസിൽദാർക്ക് പരാതി നൽകി. പൊതുജനങ്ങൾക്ക് റവന്യൂ സേവനങ്ങൾ വേഗത്തിലും സുതാര്യമായും ലഭ്യമാക്കാനാണ് ആധുനിക സൗകര്യങ്ങളോടെ പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് യാഥാർത്ഥ്യമാക്കിയത്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് പ്രവർത്തനം ആരംഭിച്ചിട്ടും ഇന്റർനെറ്റ് സൗകര്യമില്ലാത്തതിനാൽ ഉദ്യോഗസ്ഥർ സ്വന്തം മൊബൈൽ ഫോ...
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് പട്ടിക മറികടന്ന് നിയമനം: AAP ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർക്ക് പരാതി നൽകി

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് പട്ടിക മറികടന്ന് നിയമനം: AAP ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർക്ക് പരാതി നൽകി

TIRURANGADI
തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയിലെ ശുചീകരണ തൊഴിലാളികളുടെ താൽക്കാലിക നിയമനത്തിൽ വൻ ക്രമക്കേട് നടന്നതായി ആരോപിച്ച് ആം ആദ്മി പാർട്ടി (AAP) മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർക്ക് പരാതി നൽകി. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയുള്ള സർക്കാർ മാനദണ്ഡങ്ങൾ അട്ടിമറിച്ച് അർഹരായ ഉദ്യോഗാർത്ഥികളെ തഴഞ്ഞാണ് നിയമനം നടത്തിയതെന്നാണ് പ്രധാന ആക്ഷേപം. 2026-ലെ നിയമനവുമായി ബന്ധപ്പെട്ട് 108 പേരുടെ പട്ടിക തയ്യാറാക്കുകയും 76 പേർ അഭിമുഖത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് പട്ടികയിൽ ഉൾപ്പെടാത്ത നാലുപേരെ അഭിമുഖത്തിൽ നിയമവിരുദ്ധമായി ഉൾപ്പെടുത്തിയതായി നഗരസഭയുടെ വിവരാവകാശ രേഖയിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇതിന് ആധാരമായ കോടതി ഉത്തരവോ കൗൺസിൽ തീരുമാനമോ മറ്റ് അനുബന്ധ രേഖകളോ കൃത്യമായി പരിശോധിച്ച് നിയമനത്തിന്റെ സാധുത ഉറപ്പുവരുത്തണമെന്ന് എ.എ.പി ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്...
ജില്ലാ ജൂനിയർ ഫുട്ബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഷാമിലിനെ ആദരിച്ചു

ജില്ലാ ജൂനിയർ ഫുട്ബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഷാമിലിനെ ആദരിച്ചു

TIRURANGADI
എ.ആർ നഗർ: മലപ്പുറം ജില്ലാ ജൂനിയർ ഫുട്ബോൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച എ.ആർ നഗർ കക്കാടംപുറം സ്വദേശി മുഹമ്മദ് ഷാമിലിനെ കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.​കേരളത്തിലെ ഫുട്ബോളിന്റെ ഈറ്റില്ലമായ മലപ്പുറം ജില്ലയെ പ്രതിനിധീകരിക്കാൻ അവസരം ലഭിക്കുക എന്നത് ഏതൊരു യുവതാരത്തിന്റെയും വലിയ സ്വപ്നമാണെന്നും, കഠിനാധ്വാനത്തിന്റെയും മികച്ച കളിമികവിന്റെയും അംഗീകാരമാണ് മുഹമ്മദ് ഷാമിലിനെ തേടിയെത്തിയതെന്നും ചടങ്ങിൽ ഭാരവാഹികൾ പറഞ്ഞു.​കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി കരീം കാബ്രൻ ഷാമിലിന് മൊമെന്റോ നൽകി ആദരിച്ചു. കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് നിയോജക മണ്ഡലം പ്രസിഡന്റ് മൊയ്ദീൻ കുട്ടി മാട്ടറ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഹംസ തെങ്ങിലാൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്‌തഫ പുള്ളിശ്ശേരി, വാർഡ് മെമ്പർ മുഹമ്മദ് കുട്ടി, ഭാരവാഹികള...
‘വിൽക്കാനുണ്ട് സർട്ടിഫിക്കറ്റ്’; വ്യത്യസ്ത പ്രതിഷേധവുമായി ആം ആദ്മി പാർട്ടി

‘വിൽക്കാനുണ്ട് സർട്ടിഫിക്കറ്റ്’; വ്യത്യസ്ത പ്രതിഷേധവുമായി ആം ആദ്മി പാർട്ടി

TIRURANGADI
തിരൂരങ്ങാടി: നഗരസഭയിലെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന അഴിമതി ആരോപണങ്ങൾക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി തിരൂരങ്ങാടി മണ്ഡലം ആം ആദ്മി പാർട്ടി. ‘വിൽക്കാനുണ്ട് സർട്ടിഫിക്കറ്റ്’ എന്ന പേരിലാണ് നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. നഗരസഭയിലെ ഉദ്യോഗസ്ഥർ ജോലിക്കെത്തുന്ന സമയത്ത് തന്നെയാണ് സമരക്കാർ പ്ലക്കാർഡുകളും സർട്ടിഫിക്കറ്റുകളുമായി നഗരസഭയ്ക്ക് മുന്നിലെത്തിയത്. ‘വിൽക്കാനുണ്ട് പെർമിറ്റുകൾ’, ‘വിൽക്കാനുണ്ട് ജനന–മരണ സർട്ടിഫിക്കറ്റുകൾ’, ‘വിൽക്കാനുണ്ട് ഹെൽത്ത് കാർഡ്’ തുടങ്ങിയ പ്ലക്കാർഡുകളുമായാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. വിവിധ സർട്ടിഫിക്കറ്റുകൾ ബാസ്കറ്റിലാക്കി ‘വിൽപ്പന’ നടത്തുന്നതായി പ്രതീകാത്മക പ്രതിഷേധവും സംഘടിപ്പിച്ചു.നഗരസഭയിലെ ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥയെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ സംഭവവും ജനന–മരണ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ക്രമക്ക...
കൊളപ്പുറത്ത് ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

കൊളപ്പുറത്ത് ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു

TIRURANGADI
കൊളപ്പുറം: അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളപ്പുറത്ത് ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ഗാന്ധി സ്മൃതി സംഗമം ഡി.സി.സി ജനറൽ സെക്രട്ടറി കെ.എ അറഫാത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹംസ തെങ്ങിലാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സൈഫു ആസാദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.സി അബ്ദുറഹ്മാൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുസ്തഫ പുള്ളിശ്ശേരി, മൈനോറിറ്റി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കരീം കാമ്പ്രൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.സി ഹുസൈൻ ഹാജി, ജനറൽ സെക്രട്ടറിമാരായ വെട്ടിയാടൻ ഉബൈദ്, സുരേഷ് മമ്പുറം, മജീദ് പുളക്കൽ, അബൂബക്കർ കൊളപ്പുറം, സൈലജ പുനത്തിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നഫീസ ടീച്ചർ, ജംഷീന ഫിർദൗസ്, അൻവർ ഷാൻ ആവയിൽ, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പി.സി നിയാസ്, സുഹറ കൊളപ്പുറം, സജിന ...
പരപ്പനങ്ങാടിയിൽ ഡിഗ്രി സൗജന്യ തുല്യതാ തുടർപഠന കേന്ദ്രം ആരംഭിക്കണം; എം.എൽ.എയ്ക്ക് നിവേദനം നൽകി

പരപ്പനങ്ങാടിയിൽ ഡിഗ്രി സൗജന്യ തുല്യതാ തുടർപഠന കേന്ദ്രം ആരംഭിക്കണം; എം.എൽ.എയ്ക്ക് നിവേദനം നൽകി

TIRURANGADI
പരപ്പനങ്ങാടി: തിരൂരങ്ങാടി, വള്ളിക്കുന്ന്, തിരൂർ നിയോജക മണ്ഡലങ്ങളെ ഉൾപ്പെടുത്തി സാക്ഷരതാ മിഷൻ തുല്യതാ പഠിതാക്കൾക്കായി പരപ്പനങ്ങാടിയിൽ പ്രത്യേക സൗജന്യ ഡിഗ്രി തുടർപഠന കേന്ദ്രം ആരംഭിക്കണമെന്ന് ആവശ്യം. ഹൈസ്കൂൾ, ഹയർ സെക്കൻഡറി തുല്യത പൂർത്തിയാക്കിയ പലരും സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം തുടർപഠനം ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസ സംവിധാനം വഴി കുടുംബശ്രീ, അയൽക്കൂട്ടം, അംഗൻവാടി ജീവനക്കാർ തുടങ്ങിയവർക്ക് ബിരുദ, ബിരുദാനന്തര ബിരുദ പഠനം നടത്താൻ പ്രാദേശികമായി പഠനകേന്ദ്രവും അക്കാദമിക് പിന്തുണയും ആവശ്യമാണ്. എന്നാൽ പഠനകേന്ദ്രത്തിന്റെ അഭാവവും ഫീസും പലർക്കും തടസ്സമാവുന്നുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ എം.എൽ.എ ഫണ്ടിന്റെയോ സഹായത്തോടെ അർഹരായ പഠിതാക്കൾക്ക് സൗജന്യ തുടർപഠന സൗകര്യം ഒരുക്കണമെന്നും, സാക്ഷരതാ മിഷന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ ...
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ അധ്യാപക വിദ്യാർത്ഥികൾക്ക് പത്രനിർമ്മാണ പരിശീലനം

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ അധ്യാപക വിദ്യാർത്ഥികൾക്ക് പത്രനിർമ്മാണ പരിശീലനം

TIRURANGADI
തിരൂരങ്ങാടി: എസ്.എസ്.എം.ഒ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജ്യുക്കേഷൻ (ഐ.ടി.ഇ) സെന്ററിലെ വിദ്യാർത്ഥികൾക്കായി ഒ.എച്ച്.എസ്.എസ് തിരൂരങ്ങാടിയിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ 'സ്ക്രൈബസ്' സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പത്രനിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. ഐ.ടി.ഇ പ്രിൻസിപ്പൽ യു. മുഹമ്മദ് ഷാനവാസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.​ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മുഹമ്മദ് ദിൽനാസ് വി.പി, മുഹമ്മദ് മിഥിലാജ് ടി., മുഹമ്മദ്‌ ഷഹാൻ പി., അസ്ലിയ കെ., ഫാത്തിമ ഹന്ന സി.ടി, റിദ എം.സി, ഷാസിൽ മുഹമ്മദ് എ.പി എന്നിവരാണ് ക്ലാസുകൾ നയിച്ചത്.​പരിശീലനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ തയ്യാറാക്കിയ പത്രങ്ങളുടെ പ്രകാശനം തിരൂരങ്ങാടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കല്ലുങ്ങൽ നിർവഹിച്ചു. പ്രിൻസിപ്പൽ യു. മുഹമ്മദ് ഷാനവാസ്, കെ.ടി ഹനീഫ, മുനവ്വിറ, ഒ.എച്ച്.എസ്.എസ് ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഷംസുദ്ദീൻ കാനാഞ്ചേരി, പി. റസീന ത...
KPCC മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് മന്ത്രിക്ക് നിവേദനം നൽകി

KPCC മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് മന്ത്രിക്ക് നിവേദനം നൽകി

TIRURANGADI
എ.ആർ നഗർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഭ്യന്തര-വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകി.നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ മൊയ്ദീൻ കുട്ടി മാട്ടറയുടെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചത്. ഭാരവാഹികളായ റാഫി വേങ്ങര, ഫൈസൽ കെ., സ്വാദിഖലി പി.കെ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 http://wa.me/917510488184⊶⊷⊶⊷❍❍⊶⊷⊶⊷...
സീബ്രാ ലൈനുകൾ മാഞ്ഞു; റോഡ് മുറിച്ചുകടക്കാൻ പാടുപെട്ട് കാൽനട യാത്രക്കാർ, മാപ്സ് പരാതി നൽകി

സീബ്രാ ലൈനുകൾ മാഞ്ഞു; റോഡ് മുറിച്ചുകടക്കാൻ പാടുപെട്ട് കാൽനട യാത്രക്കാർ, മാപ്സ് പരാതി നൽകി

TIRURANGADI
തിരൂരങ്ങാടി: പരപ്പനങ്ങാടി-നാടുകാണി റോഡിൽ മിക്കയിടത്തും സീബ്രാ ലൈനുകൾ മാഞ്ഞത് കാൽനട യാത്രക്കാരെ ദുരിതത്തിലാക്കുന്നു. പൈപ്പ് ലൈനുകൾക്ക് വേണ്ടി കീറിയ കുഴിയടച്ച ശേഷം പുതിയ സീബ്രാ ലൈനുകൾ വരയ്ക്കുമെന്നായിരുന്നു നേരത്തെ പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ പരപ്പനങ്ങാടി മുതൽ തിരൂരങ്ങാടി വരെയുള്ള മിക്ക ഭാഗങ്ങളിലും സീബ്രാ ലൈനുകൾ ഇല്ലാതായിട്ട് മാസങ്ങളായി. ചിലയിടങ്ങളിൽ അടയാളം പോലുമില്ലാത്ത അവസ്ഥയാണ്. ചെമ്മാട് ടൗണിൽ ഉൾപ്പെടെ റോഡ് മുറിച്ചുകടക്കാൻ സ്‌കൂൾ വിദ്യാർത്ഥികളും സ്ത്രീകളും വയോജനങ്ങളും ഏറെ പ്രയാസപ്പെടുകയാണ്. സീബ്രാ ലൈൻ എവിടെയെന്നറിയാതെ വഴിയാത്രക്കാരും, സീബ്രാ ലൈനാണെന്നറിയാതെ ഡ്രൈവർമാരും ഒരുപോലെ ആശയക്കുഴപ്പത്തിലാണ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അടിയന്തരമായി പുതിയ സീബ്രാ ലൈനുകൾ വരയ്ക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (മാപ്സ്) പൊതുമരാമത്ത് റോഡ്സ് വിഭാ...
ഹജ്ജ് പഠന സംഗമം സംഘടിപ്പിച്ചു

ഹജ്ജ് പഠന സംഗമം സംഘടിപ്പിച്ചു

TIRURANGADI
തിരൂരങ്ങാടി: പരിശുദ്ധമായ ഹജ്ജ് കർമ്മത്തിന്റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് അലിഫ് ഇന്ത്യ ടൂർസ് ആൻഡ് ട്രാവൽസും അഹ്ബാബ് ട്രാവൽസും സംയുക്തമായി ഹജ്ജ് പഠന സംഗമം സംഘടിപ്പിച്ചു. ചെമ്മാട് ഗ്രീൻ ലാൻഡ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഗമം എം.എൻ കുഞ്ഞഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ദേവർഷോല അബ്ദുസലാം മുസ്‌ലിയാർ ക്ലാസിന് നേതൃത്വം നൽകി. അബ്ദുറഹീം സഖാഫി പറവൂർ, ഫാറൂഖ് അഹ്സനി, മുഹമ്മദ് ശരീഫ് മുസ്‌ലിയാർ, എൽ.കെ.എം ഫൈസി, അബ്ദുൽ നസീർ ദാരിമി, അബ്ദുറഷീദ് മുസ്ലിയാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ശാഹുൽ ഹമീദ് മുസ്ലിയാർ ചേർത്തല സ്വാഗതവും ഇസ്മായിൽ കളിയാട്ടമുക്ക് നന്ദിയും പറഞ്ഞു. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 http://wa.me/917510488184⊶⊷⊶⊷❍❍⊶⊷⊶⊷...
ആറുവരിപ്പാതയിൽ നിയമലംഘനം; യാത്രക്കാരെ ഹൈവേയിൽ ഇറക്കിവിട്ട് സ്വകാര്യ ബസുകൾ, മാപ്സ് പരാതി നൽകി

ആറുവരിപ്പാതയിൽ നിയമലംഘനം; യാത്രക്കാരെ ഹൈവേയിൽ ഇറക്കിവിട്ട് സ്വകാര്യ ബസുകൾ, മാപ്സ് പരാതി നൽകി

TIRURANGADI
ആറുവരിപ്പാതയായി വികസിപ്പിച്ച ദേശീയപാതയിൽ സർവീസ് റോഡുകൾ ഒഴിവാക്കി സ്വകാര്യ ബസുകൾ യാത്രക്കാരെ പ്രധാന പാതയിൽ ഇറക്കിവിടുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കുന്നു. ഇന്നലെ വൈകിട്ട് കുളപ്പുറത്ത് ആറുവരിപ്പാതയിൽ യാത്രക്കാരെ ഇറക്കിവിട്ട് സ്വകാര്യ ബസ് കടന്നുപോയത് വലിയ സുരക്ഷാ വീഴ്ചയാണ് സൃഷ്ടിച്ചത്. പ്രധാന പാതയിൽ ഇറങ്ങേണ്ടി വരുന്ന സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ള യാത്രക്കാർ കിലോമീറ്ററുകൾ നടന്നാണ് സുരക്ഷിത സ്ഥാനങ്ങളിൽ എത്തുന്നത്. പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ ഇത് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. ദേശീയപാതയിൽ അനധികൃതമായി വാഹനം നിർത്തി യാത്രക്കാരെ കയറ്റിറക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, സ്റ്റേജ് കാരിയേജ് വാഹനങ്ങൾ സർവീസ് റോഡുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (മാപ്സ്) ഗതാഗത മന്ത്രിക്കും ജില്ലാ കളക്ടർക്ക...
എം.കെ ഹാജി വില്ലേജ് ലൈബ്രറി – വാക്കൂര് 4.0 പ്രവർത്തനം ആരംഭിച്ചു

എം.കെ ഹാജി വില്ലേജ് ലൈബ്രറി – വാക്കൂര് 4.0 പ്രവർത്തനം ആരംഭിച്ചു

TIRURANGADI
തിരൂരങ്ങാടി: പി.എസ്.എം.ഒ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരുക്കിയ 'എം.കെ ഹാജി വില്ലേജ് ലൈബ്രറി - വാക്കൂര് 4.0' പ്രവർത്തനം ആരംഭിച്ചു. കോളേജ് മാനേജർ എം.കെ ബാവ ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ജംഷീദ് വി.പി അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. നൗഫൽ പി.ടി, അബ്ദുൽ റൗഫ്, പി.ടി.എ എക്സിക്യൂട്ടീവ് അംഗം മുജീബ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ⊶⊷⊶⊷❍❍⊶⊷⊶⊷ *നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.* 👉 ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A ⊶⊷⊶⊷❍❍⊶⊷⊶⊷ *നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും* 🪀 http://wa.me/917510488184 ⊶⊷⊶⊷❍❍⊶⊷⊶⊷...
ചെട്ടിയാൻകിണർ GVHSS ൽ വൈദ്യുതി സുരക്ഷാ ശിൽപശാല സംഘടിപ്പിച്ചു

ചെട്ടിയാൻകിണർ GVHSS ൽ വൈദ്യുതി സുരക്ഷാ ശിൽപശാല സംഘടിപ്പിച്ചു

TIRURANGADI
ചെട്ടിയാൻകിണർ: ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി 'വൈദ്യുതി സുരക്ഷയും അടിസ്ഥാന വിവരങ്ങളും' എന്ന വിഷയത്തിൽ ശിൽപശാല സംഘടിപ്പിച്ചു. ദൈനംദിന ജീവിതത്തിൽ വൈദ്യുതി സുരക്ഷിതമായി ഉപയോഗിക്കുന്നതിന് ആവശ്യമായ അടിസ്ഥാന അറിവുകളും സുരക്ഷാബോധവും വിദ്യാർഥികൾക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. വൈദ്യുതി ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ, വൈദ്യുതാഘാതം ഒഴിവാക്കാനുള്ള മാർഗങ്ങൾ, അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ തുടങ്ങിയ വിഷയങ്ങൾ ശിൽപശാലയിൽ വിശദീകരിച്ചു. വൊക്കേഷണൽ ഇൻസ്ട്രക്ടർ എ. സൈനുദ്ദീൻ ക്ലാസിന് നേതൃത്വം നൽകി. അസൈനാർ എടരിക്കോട്, റിഫാദ ടീച്ചർ എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. വിദ്യാർത്ഥികളായ ഷെസ്‌ലിൻ തൻഹ സുൽഫിക്കർ സ്വാഗതവും ഷഹാമ ശിഹാബ് നന്ദിയും പറഞ്ഞു. ⊶⊷⊶⊷❍❍⊶⊷⊶⊷ *നിങ്ങളുടെ പ്രാദേശിക വാർത്ത...
കലാലയങ്ങൾ സാംസ്കാരിക കേന്ദ്രങ്ങളാവണം: മന്ത്രി അഡ്വ. എൻ. ശംസുദ്ദീൻ

കലാലയങ്ങൾ സാംസ്കാരിക കേന്ദ്രങ്ങളാവണം: മന്ത്രി അഡ്വ. എൻ. ശംസുദ്ദീൻ

TIRURANGADI
തിരൂരങ്ങാടി: ലക്ഷ്യബോധമുള്ള പുതുതലമുറയെ വാർത്തെടുക്കുന്ന സാംസ്കാരിക കേന്ദ്രങ്ങളായി കലാലയങ്ങൾ മാറണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ശംസുദ്ദീൻ. സ്കൂൾ, കോളേജ് ലൈബ്രറികൾ ശാക്തീകരിക്കുന്നതിലൂടെ മികച്ച എഴുത്തിന്റെയും വായനയുടെയും സംസ്കാരം രൂപപ്പെടുത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ച 'വോട്ട് ചരിതം 2026' പുസ്തകം തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് ലൈബ്രറിക്ക് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജ് പ്രിൻസിപ്പൽ ഡോ. വി.പി ജംഷീദ് പുസ്തകം ഏറ്റുവാങ്ങി. മലപ്പുറം എ.ഡി.എം പി.ഒ സാദിഖ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി പി.കെ അബ്ദുറബ്ബ്, ജില്ലാ പഞ്ചായത്ത് അംഗം ഹനീഫ മുന്നിയൂർ, തിരൂരങ്ങാടി നഗരസഭാ വൈസ് ചെയർപേഴ്സൺ എം. അബ്ദുറഹിമാൻ കുട്ടി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ അബ്ദുൽ റഷീദ്, കോളേജ് മാനേജർ എം.കെ ബാവ, കാലിക്കറ്റ് സർവകലാശാല കായിക വകുപ്പ് മേധാവ...
സ്പർശം ചാരിറ്റബിൾ സൊസൈറ്റി എ.ആർ നഗർ ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

സ്പർശം ചാരിറ്റബിൾ സൊസൈറ്റി എ.ആർ നഗർ ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

TIRURANGADI
എ.ആർ നഗർ: സ്പർശം ചാരിറ്റബിൾ സൊസൈറ്റി എ.ആർ നഗർ ജനറൽ ബോഡി യോഗം ഇ.കെ ഇമ്പിച്ചിബാവ മെമ്മോറിയൽ ഹോസ്പിറ്റൽ ചെയർമാൻ എ. ശിവദാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്പർശം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് പി.കെ ഉബൈദ് അധ്യക്ഷത വഹിച്ചു. സി.പി സലീം യോഗത്തിൽ സംസാരിച്ചു. സെക്രട്ടറി ബാലൻ സ്വാഗതവും ട്രഷറർ കെ.എം നിസാർ നന്ദിയും രേഖപ്പെടുത്തി....
ചെട്ടിയാൻകിണർ ഗവ. വി.എച്ച്.എസ്.എസിൽ ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ അധ്യാപകദിനാചരണം ആചരിച്ചു.

ചെട്ടിയാൻകിണർ ഗവ. വി.എച്ച്.എസ്.എസിൽ ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ അധ്യാപകദിനാചരണം ആചരിച്ചു.

TIRURANGADI
ചെട്ടിയാൻകിണർ: ഗവ. വി.എച്ച്.എസ്.എസ് ചെട്ടിയാൻകിണറിലെ ജൂനിയർ റെഡ് ക്രോസിന്റെ നേതൃത്വത്തിൽ അധ്യാപകദിനം വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു. ചടങ്ങിൽ വിദ്യാലയത്തിന്റെ പ്രഥമാധ്യാപിക പ്രീതി ശ്രീധരനെ ആദരിച്ചു. ശിഹാബുദ്ദീൻ കാവപ്പുര വിദ്യാർത്ഥികൾക്ക് അധ്യാപകദിന സന്ദേശം നൽകി. ജൂനിയർ റെഡ് ക്രോസ് അംഗങ്ങളായ ശ്രിയ കൃഷ്ണ, അനുഷ്ക, വൈഗ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജൂനിയർ റെഡ് ക്രോസ് കൗൺസിലർ അസൈനാർ എടരിക്കോട് ചടങ്ങിന് സ്വാഗതം ആശംസിച്ചു. അശ്വതി നന്ദി രേഖപ്പെടുത്തി. അധ്യാപകരോടുള്ള ആദരവും ഗുരു-ശിഷ്യബന്ധത്തിന്റെ മഹത്വവും ഓർമ്മിപ്പിക്കുന്നതായിരുന്നു വിദ്യാലയത്തിൽ സംഘടിപ്പിച്ച അധ്യാപകദിനാചരണം....
രോഗികൾക്ക് ആശ്വാസമായി കൊളപ്പുറം-അത്താണിക്കൽ സൗഹൃദ കൂട്ടായ്മ

രോഗികൾക്ക് ആശ്വാസമായി കൊളപ്പുറം-അത്താണിക്കൽ സൗഹൃദ കൂട്ടായ്മ

TIRURANGADI
കൊളപ്പുറം: ഗ്രീൻ ഫൗണ്ടേഷൻ്റെ മെഡിക്കൽ സേവനങ്ങൾക്കായി കൊളപ്പുറം - അത്താണിക്കൽ പ്രദേശത്തെ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓക്സിജൻ ബീപാപ്പ് മെഷീൻ കൈമാറി. ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങളുള്ള രോഗികൾക്ക് ശ്വാസോച്ഛ്വാസം എളുപ്പമാക്കാൻ ഉപയോഗിക്കുന്ന പ്രധാന മെഡിക്കൽ ഉപകരണമാണിത്.​സൗഹൃദ കൂട്ടായ്മക്ക് വേണ്ടി ജമാൽ കാടേങ്ങൽ മെഷീൻ കൈമാറുകയും, ഗ്രീൻ ഫൗണ്ടേഷൻ മെഡിക്കൽ കെയർ ചെയർമാൻ കെ.എം റിയാസ് ഏറ്റുവാങ്ങുകയും ചെയ്തു. കൂട്ടായ്മ അംഗങ്ങളായ ജമാൽ കാടേങ്ങൽ, അബ്ബാസ് ചാലിൽ, ശിഹാബ് പുതുക്കുടി, ശബീർ കാടേങ്ങൽ, സഈദ് കെ.ടി, നൗഷാദ് തെങ്ങിലാൻ എന്നിവരുടെ സഹകരണത്തിലാണ് നിരവധി രോഗികൾക്ക് ആശ്വാസമാവുന്ന ഈ മെഡിക്കൽ ഉപകരണം ലഭ്യമാക്കിയത്.​ചടങ്ങിൽ ഗ്രീൻ ഫൗണ്ടേഷൻ ഭാരവാഹികളായ കെ.സി മുഹമ്മദ് കുട്ടി, സത്താർ കുറ്റൂർ, ഫൈസൽ മാലിക് വി.എൻ, റസാഖ് അരീക്കൻ, അഷ്റഫ് പാവിൽ, പി.കെ ഉസ്മാൻ, പി.വി മുനീർ എന്നിവർ സംബന്ധിച്ചു....
ഓട്ടോ ഡ്രൈവർ മരണം:MVD ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ

ഓട്ടോ ഡ്രൈവർ മരണം:MVD ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ

TIRURANGADI
കൊണ്ടോട്ടി: ഓട്ടോയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് 10 മാസത്തോളം പുതുക്കി നൽകാത്തതിനെ തുടർന്ന് കീഴിശേരി സ്വദേശിയായ ഡ്രൈവർ ഷൗക്കത്ത് ജീവനൊടുക്കിയ സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടു. അബ്ദുറഹീം പൂക്കത്ത്, നിയാസ് അഞ്ചപുര, എ.പി അബൂബക്കർ, റസാക്ക് (കുഞ്ഞാക്ക) കരാപറമ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ദുഃഖിതരായ കുടുംബത്തെ സന്ദർശിച്ചു. കുടുംബാംഗങ്ങളിൽ നിന്നും, പഞ്ചായത്ത് പ്രസിഡന്റ് പി.ടി മഹമൂദ്, മെമ്പർ ഷറഫുദ്ദീൻ എന്നിവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച സംഘം കുടുംബത്തിന് പൂർണ്ണ നിയമസഹായം വാഗ്ദാനം ചെയ്തു. നിലവിലെ അതേ രൂപമാറ്റങ്ങളോടെ (modification) മുൻപ് രണ്ട് തവണ ഫിറ്റ്നസ് നൽകിയിട്ടും ഇത്തവണ സർട്ടിഫിക്കറ്റ് നിഷേധിച്ചത് ഷൗക്കത്തിന് വലിയ സാമ്പത്തിക-മാനസിക പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് കുടുംബം ആരോപിച്ചു. ആർ.ടി.ഒ ഓഫീസുകളിലെ ഏജൻറ് സംവിധാന...

MTN NEWS CHANNEL