ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു
മുംബൈ: ഇന്ത്യന്‍ സംഗീതലോകത്തെ അനശ്വര ശബ്ദവും വിസ്മയ ഗായികയുമായ ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും മാസങ്ങളായി ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ള പ്രമുഖര്‍ ഗായികയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. പ്രശസ്ത പിന്നണി ഗായിക ലതാ മങ്കേഷ്‌കറുടെ സഹോദരിയായ ആശാ ഭോസ്‌ലെ, സംഗീത ലോകത്തെ ഏഴു പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറില്‍ നിരവധി ഇതിഹാസ ഗാനങ്ങളാണ് സമ്മാനിച്ചത്. മറാഠി നാടകവേദിയിലെ പ്രതിഭയായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശുദ്ധമാതിയുടേയും മകളായി ഇന്‍ഡോറിലായിരുന്നു ജനനം. പിതാവില്‍ നിന്നാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ അഭ്യസിച്ചത്. 1943-ല്‍ 'മജാ ബാല്‍' എന്ന മറാഠി ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്ത...


















