Tuesday, November 17News That Matters
Shadow

MARANAM

മുക്കിൽപീടിക തെങ്ങിലാൻ അബ്ദുൽ ലത്തീഫ് നിര്യാതനായി

മുക്കിൽപീടിക തെങ്ങിലാൻ അബ്ദുൽ ലത്തീഫ് നിര്യാതനായി

MARANAM
വേങ്ങര കണ്ണമംഗലം അമീൻ ജുമാ മസ്ജിദ് മഹല്ല് പരിധിയിലെ മുക്കിൽപീടികയിൽ താമസക്കാരനായ തെങ്ങിലാൻ അബ്ദുൽ ലത്തീഫ് (63) നിര്യാതനായി. പരേതനായ തെങ്ങിലാൻ ഹസ്സൻ കുട്ടിയുടെ മകനാണ്. ബീഫാത്തിമ്മയാണ് മാതാവ്. ശിഹാബ്, മുസ്തഫ, സുഹറ, ഹന്നത്ത്, വാഹീദ, സഹ് ല, മീസ് രിയ, നുറ എന്നിവരാണ് മക്കൾ. മരുമക്കൾ: അബ്ദുൽ അസീസ്, മൻസൂർ, ശരീഫ്, ഗഫൂർ, അബ്ദുൽ ലത്തീഫ്, സൽമാൻ. മയ്യിത്ത് നമസ്കാരം നാളെ രാവിലെ 8:30-ന് കൊറ്റശ്ശേരി പുറായ അമീൻ ജുമാ മസ്ജിദിൽ നടക്കും....
ചെറുമുക്ക് പള്ളിക്കൽതാഴം സ്വദേശി അബ്ദുൽ മജീദ് ചെന്നൈയിൽ മരണപ്പെട്ടു

ചെറുമുക്ക് പള്ളിക്കൽതാഴം സ്വദേശി അബ്ദുൽ മജീദ് ചെന്നൈയിൽ മരണപ്പെട്ടു

MARANAM
ചെറുമുക്ക്: ചെറുമുക്ക് പള്ളിക്കൽതാഴം സ്വദേശി തള്ളശ്ശേരി മൊയ്‌ദീൻ കുട്ടി ഹാജി - പാത്തുമ്മു ദമ്പതികളുടെ മകൻ അബ്ദുൽ മജീദ് (48) ചെന്നൈയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കഴിഞ്ഞ ഞായറാഴ്ചയാണ് അദ്ദേഹം നാട്ടിൽ നിന്ന് ചെന്നൈയിലേക്ക് ഹോട്ടൽ ജോലിക്കായി പോയത്. ബുധനാഴ്ച രാവിലെ 9 മണിയോടെയായിരുന്നു മരണം. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 7 മണിക്ക് ചെറുമുക്ക് മഹല്ല് ജുമാ മസ്ജിദിൽ നടക്കും. ചിത്രം പള്ളി മൈമൂനത്ത് ആണ് ഭാര്യ. മക്കൾ: സ്വാലിഹ്, നാഫി, മാരിയ, നസ്മിയ. മരുമകൻ: അമീർ (വെള്ളിയാമ്പുറം)....
കുഴിപ്പുറം മീൻകുഴി ചാലുകുന്നൻ അബൂബക്കർ മരണപ്പെട്ടു

കുഴിപ്പുറം മീൻകുഴി ചാലുകുന്നൻ അബൂബക്കർ മരണപ്പെട്ടു

MARANAM
വേങ്ങര കുഴിപ്പുറം മീൻകുഴി പരേതനായ ചാലുകുന്നൻ ചേക്കുവിന്റെ മകൻ ചാലുകുന്നൻ അബൂബക്കർ (കുഞ്ഞു) മരണപ്പെട്ടു. നിയാസ്, റംല, ആരിഫ, ലൈലാബി, സമീറ, സജ്ന എന്നിവരാണ് മക്കൾ. ഖബറടക്കം രാത്രി 8 മണിക്ക് കുഴിപ്പുറം കിഴക്കേ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
മുട്ടുംപുറം സ്വദേശി നെടുംപറമ്പിൽ മമ്മുട്ടി മരണപ്പെട്ടു

മുട്ടുംപുറം സ്വദേശി നെടുംപറമ്പിൽ മമ്മുട്ടി മരണപ്പെട്ടു

MARANAM
വേങ്ങര കണ്ണമംഗലം മുട്ടുംപുറം നെടുമ്പള്ളി ഉണ്ണീൻ്റെ മകൻ മമ്മുട്ടി (64) മരണപ്പെട്ടു. സൈനബയാണ് ഭാര്യ. മുജീബ്, യൂസുഫ് അലി, ശിഹാബ്, നസീമ, ഹഫ്‌സത്ത് എന്നിവർ മക്കളാണ്. പരേതയായ കതിയുമ്മ, ഹവ്വാഹുമ്മ, കൗസു, കദീജ, റംല, സക്കീന എന്നിവരാണ് സഹോദരങ്ങൾ. മരുമക്കൾ: കാമ്പ്രൻ മുസ്തഫ, മഞ്ഞപ്പുല്ലത് നൗഷാദ്, ആസ്യ, സഹ് ല, സബീല. മയ്യിത്ത് നമസ്കാരം രാവിലെ 9 മണിക്ക് പടപ്പറമ്പ് ജുമാമസ്ജിദിൽ നടക്കും....
പനക്കത്ത് കോയക്കുട്ടി നിര്യാതനായി

പനക്കത്ത് കോയക്കുട്ടി നിര്യാതനായി

MARANAM
കണ്ണമംഗലം: അച്ഛനമ്പലം സ്വദേശിയും പി.ഡബ്ല്യു.ഡി. കോൺട്രാക്ടറുമായ പനക്കത്ത് കോയക്കുട്ടി നിര്യാതനായി. പരേതൻ പനക്കത്ത് കോമുഹാജിയുടെ മകനാണ്.​മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചയ്ക്ക് 3:00 മണിക്ക് അച്ചനമ്പലം പനക്കൽ കുണ്ട് ജുമാ മസ്ജിദിൽ വെച്ച് നടക്കും.
ചേറൂർ മുതൂകുണ്ട് കോട്ടൂകാരൻ മുഹമ്മദ് ഹാജി നിര്യാതനായി

ചേറൂർ മുതൂകുണ്ട് കോട്ടൂകാരൻ മുഹമ്മദ് ഹാജി നിര്യാതനായി

MARANAM
വേങ്ങര: വേങ്ങര ചേറൂർ മുതൂകുണ്ട് സ്വദേശി കോട്ടൂകാരൻ മുഹമ്മദ് ഹാജി (ആകായ് വളപ്പ്) നിര്യാതനായി. മക്കൾ: ഷുഹൈബ്, സാലിഹ്. മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 8:30-ന് മുതൂകുണ്ട് ജുമാമസ്ജിദിൽ വെച്ച് നടക്കും.
വലിയോറ തേർക്കയം മുസ്ലിയാർ കുറുങ്കാട്ടിൽ മമ്മു മരണപ്പെട്ടു

വലിയോറ തേർക്കയം മുസ്ലിയാർ കുറുങ്കാട്ടിൽ മമ്മു മരണപ്പെട്ടു

MARANAM
വേങ്ങര: വലിയോറ തേർക്കയം യാറംപടി സ്വദേശി മുസ്ലിയാർ കുറുങ്കാട്ടിൽ മമ്മു (80) മരണപ്പെട്ടു. കുടുംബവിവരങ്ങൾ: ഭാര്യ: ഫാത്തിമ കുട്ടി, മക്കൾ: മജീദ്, ആരിഫ, ഷാജി ഫൈസൽ, ഹനീഫ, മരുമകൾ: സുമു. മയ്യിത്ത് നമസ്കാരം ഇന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 3:00 മണിക്ക് പാണ്ടികശാല എട്ടുവീട്ടിൽ ജുമാ മസ്ജിദിൽ വെച്ച് നടക്കും.
വേങ്ങരയിലെ പഴയകാല കച്ചവടക്കാരൻ  ആയുളപ്പിൽ അലി നിര്യാതനായി

വേങ്ങരയിലെ പഴയകാല കച്ചവടക്കാരൻ ആയുളപ്പിൽ അലി നിര്യാതനായി

MARANAM
​വേങ്ങര: വേങ്ങരയിലെ പഴയകാല മുട്ടായി കച്ചവടക്കാരനായിരുന്ന പോകു കാകന്റെ അനിയൻ ആയുളപ്പിൽ അലി നിര്യാതനായി.​മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വേങ്ങര ടൗൺ പുത്തൻ പള്ളിയിൽ വെച്ച് നടക്കും.
ഊരകം ചാലിൽ കുണ്ട് സ്വദേശി മുക്കിൽ അബ്ദുറഹിമാൻ (പീച്ചി) മരണപ്പെട്ടു

ഊരകം ചാലിൽ കുണ്ട് സ്വദേശി മുക്കിൽ അബ്ദുറഹിമാൻ (പീച്ചി) മരണപ്പെട്ടു

MARANAM
വേങ്ങര: ഊരകം ചാലിൽ കുണ്ട് സ്വദേശി മുക്കിൽ അബ്ദുറഹിമാൻ എന്ന പീച്ചി (72) നിര്യാതനായി. ഭാര്യ: പാത്തിമ കുട്ടി. മക്കൾ: അബ്ദുൽ മനാഫ്, അബ്ദുൽ മന്നാൻ,ഫാത്തിമ നജ്ല. മരുമക്കൾ:നസീറ,ഗഫ്സാന തസ്നി, ഷമീം ചെട്ടിപ്പടി. മയ്യിത്ത് നിസ്കാരം ഇന്ന് (05-11-2026) രാവിലെ 9 ന് തേക്കിൽ ജുമാമസ്ജിദിൽ
ചേറൂർ വലിയ പള്ളിക്ക് സമീപം താമസിക്കുന്ന മുഹമ്മദാലി  (കുഞ്ഞാവ) മരണപ്പെട്ടു

ചേറൂർ വലിയ പള്ളിക്ക് സമീപം താമസിക്കുന്ന മുഹമ്മദാലി (കുഞ്ഞാവ) മരണപ്പെട്ടു

MARANAM
ചേറുർ സ്വദേശി വലിയ പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ കൊട്ടേക്കാട് (സ്രാമ്പേക്കൽ) അബ്ദുറഹ്മാൻ( ഇപ്പേയ്) എന്നിവരുടെ മകൻ മുഹമ്മദാലി എന്ന കുഞ്ഞാവ മരണപ്പെട്ടു. ഭാര്യ ബഷീറ മക്കൾ...ഹൗഫ്,ഈഫൻ, സബിയ. ജനാസ നിസ്കാരം (04-112026) ഇന്ന് വൈകീട്ട് 04.30 ചേറൂർ ജുമാ മസ്ജിദിൽ
മൂന്നിയൂർ ചുഴലി കുന്നുമ്മൽ മുഹമ്മദ് മുസ്‌ലിയാർ നിര്യാതനായി

മൂന്നിയൂർ ചുഴലി കുന്നുമ്മൽ മുഹമ്മദ് മുസ്‌ലിയാർ നിര്യാതനായി

MARANAM
മൂന്നിയൂർ: മൂന്നിയൂർ ചുഴലി സ്വദേശി കുന്നുമ്മൽ മുഹമ്മദ് മുസ്‌ലിയാർ (76) നിര്യാതനായി. മൂന്നിയൂർ ചുഴലി മഹല്ല് കമ്മിറ്റി, റഷീദുൽ അനാം സംഘം എന്നിവയുടെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. പരിസര പ്രദേശങ്ങളിലെ വിവിധ മദ്രസകളിലും പള്ളികളിലുമായി വർഷങ്ങളോളം അധ്യാപകനായും ഇമാമായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.​​ ഭാര്യ: ഖദീജ​. മക്കൾ: മുഹമ്മദ് ഷബീർ (അബുദാബി), അബ്ദുൽ ഹക്കീം (അബുദാബി), നസീറ, സുലൈഖ, ഹബീബ, സുമയ്യ.​മരുമക്കൾ: ഹക്കീം (ചെണ്ടപ്പുറായ്), ബഷീർ (അബുദാബി), ഗഫൂർ (വേളിമുക്ക്), ഫൈസൽ (എ.ആർ. നഗർ).​മയ്യിത്ത് നമസ്കാരം ഇന്ന് (ചൊവ്വ) രാത്രി 9 മണിക്ക് കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളിയിൽ വെച്ച് നടക്കും....
പറപ്പൂർ IUH സ്കൂൾ അധ്യാപിക കെ.ടി. ആയിഷ തസ്നി ടീച്ചർ മരണപ്പെട്ടു

പറപ്പൂർ IUH സ്കൂൾ അധ്യാപിക കെ.ടി. ആയിഷ തസ്നി ടീച്ചർ മരണപ്പെട്ടു

MARANAM
വേങ്ങര: കുഴിപ്പുറം ചേക്കത്ത് കോയാമു മാസ്റ്ററുടെ മകൻ ചേക്കത്ത് അബ്ദുൽ ജലീലിന്റെ ഭാര്യയും പറപ്പൂർ ഐ.യു.എച്ച്. സ്കൂൾ അധ്യാപികയുമായ കെ.ടി. ആയിഷ തസ്നി ടീച്ചർ നിര്യാതയായി. മയ്യിത്ത് നമസ്കാരം നാളെ രാവിലെ 9:30-ന് കുഴിപ്പുറം മസ്ജിദുൽ ഹുദായിൽ വെച്ച് നടക്കും.
ചേറൂർ അടിവാരം ചണ്ണയിൽ സലാം നിര്യാതനായി.

ചേറൂർ അടിവാരം ചണ്ണയിൽ സലാം നിര്യാതനായി.

MARANAM
ചേറൂർ: അടിവാരം ചണ്ണയിൽ കണ്ണേത്ത് കോയക്കുട്ടിയുടെ മകൻ സലാം നിര്യാതനായി. ഭാര്യ: ഷാഹിദ.മക്കൾ: സഫുവാൻ, ഹിലാൽ, മുനവ്വർ, ഹാദി.സഹോദരങ്ങൾ: മുഹമ്മദ്കുട്ടി (ബാപ്പു - പരേതൻ), മൊയ്തീൻകുട്ടി, കുട്ടിയാലി, അബ്ദുറഊഫ്, ജമീല, നഫീസ.മയ്യിത്ത് നമസ്കാരം നാളെ രാവിലെ 8:30 ന് അടിവാരം ജുമാ മസ്ജിദിൽ നടക്കും.
സൈതലവി കോയ തങ്ങൾ മരണപ്പെട്ടു

സൈതലവി കോയ തങ്ങൾ മരണപ്പെട്ടു

MARANAM
​വേങ്ങര: പറപ്പൂർ എടയാട്ട് പറമ്പ് സൈതലവി കോയ തങ്ങൾ നിര്യാതനായി.​മക്കൾ: കുഞ്ഞിക്കോയ, ഷരീഫ്, ബിച്ചു.​മയ്യിത്ത് നമസ്കാരം ഇന്ന് വൈകീട്ട് 5:30 ന് അരീകുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
തെങ്ങിലാൻ ഖദീജ നിര്യാതയായി

തെങ്ങിലാൻ ഖദീജ നിര്യാതയായി

MARANAM
മൂന്നിയൂർ: മൂന്നിയൂർ ചിനക്കൽ പുളിച്ചേരി സ്വദേശിനിയും, മൂന്നിയൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും കോൺഗ്രസ് മൂന്നിയൂർ മണ്ഡലം പ്രസിഡണ്ടുമായ സി.എം.കെ. മൊയ്തീൻ കുട്ടിയുടെ മാതാവുമായ തെങ്ങിലാൻ ഖദീജ (84) അന്തരിച്ചു. പരേതനായ കീഴേടത്ത് മുഹമ്മദാണ് ഭർത്താവ്. മക്കൾ: അഹമ്മദ് കോയ, നബീസ, സഫിയ, റാബിയ, സിദ്ധീഖ്, കമറുദ്ധീൻ, സമീറലി. മരുമക്കൾ: സൈതലവി സി.കെ. നഗർ, മുഹമ്മദ് ചേളാരി, അബ്ദുറഹ്മാൻ പടിക്കൽ, വഹീദ, ശരീഫ, നസീറ, ഹാജറ. പരേതയുടെ ജനാസ നമസ്കാരം നാളെ (19-10-2026) തിങ്കളാഴ്ച രാവിലെ 8.30-ന് ചിനക്കൽ ജുമുഅത്ത് പള്ളിയിൽ വെച്ച് നടക്കും....
ബീരാൻ കുട്ടി ഹാജി മരണപ്പെട്ടു

ബീരാൻ കുട്ടി ഹാജി മരണപ്പെട്ടു

MARANAM
വേങ്ങര: വേങ്ങര കച്ചേരിപ്പടി സ്വദേശിയും പരേതനായ ഉണ്ണിയാലുക്കൽ കുഞ്ഞഹമ്മദ് ഹാജിയുടെ മകനുമായ ബീരാൻ കുട്ടി ഹാജി മരണപ്പെട്ടു. പരേതന്റെ ജനാസ നമസ്കാരം 2026 ഒക്ടോബർ 19 തിങ്കളാഴ്ച രാവിലെ 9 മണിക്ക് കച്ചേരിപ്പടി തുമരുത്തി ജുമാ മസ്ജിദിൽ വെച്ച് നടക്കും.
അച്ചനമ്പലം സ്വദേശി മൂഴിക്കൽ സൈദലവി മരണപ്പെട്ടു.

അച്ചനമ്പലം സ്വദേശി മൂഴിക്കൽ സൈദലവി മരണപ്പെട്ടു.

MARANAM
കണ്ണമംഗലം അച്ചനമ്പലം സ്വദേശിയും സമസ്ത, മുസ്ലിം ലീഗ് സജീവ പ്രവർത്തകനുമായ മൂഴിക്കൽ സൈദലവി മരണപ്പെട്ടു. പരേതനായ മൂഴിക്കൽ മുഹമ്മദ് കുട്ടി മൊല്ലയുടെ മകനാണ്. കണ്ണമംഗലം വാർഡ് 13 മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും, എസ്.വൈ.എസ് (SYS) അച്ചനമ്പലം യൂണിറ്റ് വൈസ് പ്രസിഡണ്ടായിരുന്നു. പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് അച്ചനമ്പലം ജുമാ മസ്ജിദിൽ വെച്ച് നടക്കും....
പൂച്ചോലമാട് സ്വദേശി ചൂട്ടൻ ബീരാൻ കുട്ടി മരണപ്പെട്ടു.

പൂച്ചോലമാട് സ്വദേശി ചൂട്ടൻ ബീരാൻ കുട്ടി മരണപ്പെട്ടു.

MARANAM
വേങ്ങര: അച്ചനമ്പലം സ്കൂളിന് സമീപം ദീർഘകാലം കച്ചവടം ചെയ്തിരുന്ന പൂച്ചോലമാട് സ്വദേശി ചൂട്ടൻ ബീരാൻ കുട്ടി നിര്യാതനായി. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8.30-ന് പൂച്ചോലമാട് ജുമാ മസ്ജിദിൽ നടക്കും.
സഫ്‌വാൻ (പീച്ചി) മരണപ്പെട്ടു

സഫ്‌വാൻ (പീച്ചി) മരണപ്പെട്ടു

MARANAM
വേങ്ങര: താഴെ അങ്ങാടി മാറ്റാനം സ്വദേശിയും ഇപ്പോൾ മുട്ടംപുറത്ത് താമസക്കാരനുമായ ഓട്ടോ ഡ്രൈവർ എൻ.ടി. സൈതലവിയുടെ മകൻ സഫ്‌വാൻ (പീച്ചി - 26) നിര്യാതനായി.​അസുഖബാധിതനായി പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.​ ജനാസ നമസ്കാരം ഇന്ന് (വ്യാഴം) രാവിലെ 9:30-ന് മുട്ടംപുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും....
അച്ചനമ്പലം സ്വദേശി മൂഴിയൻ മൂസ നിര്യാതനായി

അച്ചനമ്പലം സ്വദേശി മൂഴിയൻ മൂസ നിര്യാതനായി

MARANAM
അച്ചനമ്പലം: അച്ചനമ്പലം മഹല്ല് സ്വദേശിയും നിലവിൽ വലിയാട് താമസക്കാരനുമായ മൂഴിയൻ മൂസ നിര്യാതനായി. മുഴിയൻ കുഞ്ഞാലൻ ഹാജിയുടെ മകനാണ്. മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3.30-ന് അച്ചനമ്പലം ജുമാ മസ്ജിദിൽ നടക്കും.

MTN NEWS CHANNEL