
ചെമ്മാട്: ചെമ്മാട് കൊടിഞ്ഞി റോഡിൽ താമസക്കാരനും തിരൂരങ്ങാടി നഗരസഭ മുൻ കൗൺസിലറും ചെമ്മാട് ജമാഅത്ത് ഖിദ്മത്തുൽ ഇസ്ലാം പ്രവർത്തക സമിതി അംഗവുമായ കരിപ്പപറമ്പത്ത് സൈദലവി അന്തരിച്ചു. തിരൂരങ്ങാടി മുൻസിപ്പൽ 33-ാം ഡിവിഷൻ മുൻ കൗൺസിലറായ അദ്ദേഹം നിലവിൽ 34-ാം ഡിവിഷൻ മുസ്ലിം ലീഗ് പ്രസിഡന്റാണ്.നാടിന്റെ വികസന രംഗത്തും സാമൂഹിക-സാംസ്കാരിക-മത രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.മയ്യിത്ത് നമസ്കാരം ഇന്ന് രാവിലെ 10 മണിക്ക് കൈപ്പുറത്താഴം ജുമുഅത്ത് പള്ളിയിൽ നടക്കും
