Saturday, July 25News That Matters
Shadow

KOTTAKKAL

കോട്ടക്കല്‍ പുത്തൂര്‍ ചെനക്കല്‍ ബൈപ്പാസ്; നടപടികള്‍ വേഗത്തിലാക്കും

കോട്ടക്കല്‍ പുത്തൂര്‍ ചെനക്കല്‍ ബൈപ്പാസ്; നടപടികള്‍ വേഗത്തിലാക്കും

KOTTAKKAL
കോട്ടക്കല്‍ പുത്തൂര്‍ ചെനക്കല്‍ ബൈപ്പാസ് മൂന്നാം ഘട്ട നിര്‍മ്മാണ നടപടികള്‍ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയല്‍ എന്നിവര്‍ നിര്‍ദിഷ്ട സ്ഥലം സന്ദര്‍ശിച്ചു. ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കുന്നതിന് പ്രത്യേക യോഗം ചേരണമെന്ന് എം.എല്‍ എ കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ബൈപ്പാസിന്റെ ഫീസിബിലിറ്റി പഠിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുവാനും ഒരു മാസത്തിനകം സമിതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും യോഗത്തില്‍ മന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹാരം കണ്ട് കൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇതിനെ തു...
കോട്ടക്കലിൽ എം.ഡി.എം.എയുമായി വേങ്ങര സ്വദേശികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കോട്ടക്കലിൽ എം.ഡി.എം.എയുമായി വേങ്ങര സ്വദേശികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

KOTTAKKAL
കോട്ടക്കൽ: വിൽപ്പനയ്ക്കായി എത്തിച്ച 89 ഗ്രാം എം.ഡി.എം.എയുമായി കോട്ടക്കലിൽ മൂന്ന് യുവാക്കൾ ഡാൻസഫ് സംഘത്തിന്റെ പിടിയിലായി. വേങ്ങര ഊരകം പുത്തൻപീടിക സ്വദേശി കോഴിക്കരമാട്ടിൽ ഉസ്മാൻ (28), മൊറയൂർ കൊളൊറുടുവിൽ ഫിറോസ് (38), വേങ്ങര ചേറൂർ തച്ചരുപടിക്കൽ അഷറഫ് (37) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം എസ്.ഐ വിഷ്ണുവിന്റെ നേതൃത്വത്തിൽ സീനിയർ സി.പി.ഒമാരായ ജസീർ, രജിത്ത് എന്നിവരടങ്ങിയ ഡാൻസഫ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ തുടർനടപടികൾക്കായി റിമാൻഡ് ചെയ്തു. MTN News - നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.https://chat.whatsapp.com/IovWvTQVHgsJfkiRVemD5W...
എടരിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ ഒരാൾ മുങ്ങിമരിച്ചു

എടരിക്കോട് പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ ഒരാൾ മുങ്ങിമരിച്ചു

KOTTAKKAL
കോട്ടക്കൽ: എടരിക്കോട് പുതുപറമ്പിൽ പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികളിൽ ഒരാൾ മുങ്ങിമരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പുതുപറമ്പ് സ്വദേശി ജംഷീറിന്റെ മകൻ സൈഫുൽ മസ്നാൻ (7) ആണ് മരിച്ചത്. ജംഷീറിന്റെ തന്നെ മകനായ ഹാഫിസ് (12) തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. ഇന്ന് വൈകുന്നേരം നാല് മണിയോടെ പുതുപറമ്പ് കടലുണ്ടി പുഴയിലായിരുന്നു ദാരുണമായ സംഭവം. അഞ്ച് പേരടങ്ങുന്ന കുട്ടികളുടെ സംഘമാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. ഇതിനിടയിൽ രണ്ട് പേർ അപകടത്തിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികൾ ഓടിച്ചെന്ന് വീട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടികളെ പുഴയിൽ നിന്ന് കണ്ടെത്തിയത്. കണ്ടെടുക്കുമ്പോൾ രണ്ട് കുട്ടികളും പുഴയിൽ പരസ്പരം കെട്ടിപ്പിടിച്ചു കിടക്കുന്ന നിലയിലായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സൈഫുൽ ...
സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച്; കോട്ടക്കലില്‍ യുവാവ് അറസ്റ്റില്‍

സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച്; കോട്ടക്കലില്‍ യുവാവ് അറസ്റ്റില്‍

KOTTAKKAL
മലപ്പുറം: നഗരത്തില്‍ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ആട്ടീരി സ്വദേശി വടക്കേതില്‍ സല്‍മാനുല്‍ ഫാരിസിനെയാണ് (35) കോട്ടക്കല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ദീപകുമാര്‍ അറസ്റ്റ് ചെയ്തത്. മൂന്നു മാസമായി എ.വി.എസ് റോഡിലുള്ള വാടക കെട്ടിടത്തിലാണ് സമാന്തര എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിപ്പിച്ചിരുന്നത്. വിദേശത്തുള്ളയാളാണ് നെറ്റ് വര്‍ക്ക് ഉപകരണങ്ങള്‍ അയച്ച് കൊടുത്തതെന്നും ഇയാള്‍ക്കെതിരെ കര്‍ണാടകയിലും സമാന കേസുള്ളതായും പൊലീസ് പറഞ്ഞു....
ആയൂർവ്വേദ കോളേജാശുപത്രിയിലെ ഇഫ്താർ വിരുന്ന് ഏഴാം വർഷത്തിലേക്ക്.

ആയൂർവ്വേദ കോളേജാശുപത്രിയിലെ ഇഫ്താർ വിരുന്ന് ഏഴാം വർഷത്തിലേക്ക്.

KOTTAKKAL
എടരിക്കോട് കോളേജ് പടിയിലെ ആയൂർവ്വദ കോളേജാശുപത്രിയിലെ കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി എസ്.കെ.എസ്.എസ്.എഫ് എടരിക്കോട് യൂണിറ്റ് കമ്മിറ്റി നടത്തിവരുന്ന ഇഫ്താർ വിരുന്ന് ഏഴാം വർഷത്തിലേക്ക് കടക്കുന്നു. റമളാൻ ഒന്ന് മുതൽ മുപ്പത് വരെ നീണ്ടുനിൽക്കുന്ന വിരുന്നിൽ പഴവർഗ്ഗങ്ങളും വിഭവസമൃദ്ധമായ ഭക്ഷണവും അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. ആശുപത്രിയിൽ കഴിയുന്ന നൂറുകണക്കിന് ആളുകൾക്ക് വലിയ ആശ്വാസമാണ് ഈ കാരുണ്യ പ്രവർത്തനം. യൂണിറ്റ് കമ്മിറ്റിക്ക് കീഴിലുള്ള പ്രവർത്തകരും വിഖായ വളണ്ടിയർമാരുമാണ് വിതരണത്തിന് പിന്നിൽ സജീവമായി രംഗത്തുള്ളത്. സി.ടി ഷമീം, കടക്കോട്ട് അബ്ദുൽ ബാസിത്, യഹകൂബ് കെ, മുഹമ്മദ് അഫ്‌ലഹ്, മുഹമ്മദ് അൻസബ്, മുഹ്സിൻ തുടങ്ങിയ നേതാക്കൾ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു....
കോട്ടക്കൽ പാലപ്ര പള്ളിയിൽ ഭണ്ഡാരം കവർന്ന പ്രതി പിടിയിൽ

കോട്ടക്കൽ പാലപ്ര പള്ളിയിൽ ഭണ്ഡാരം കവർന്ന പ്രതി പിടിയിൽ

KOTTAKKAL
കോട്ടക്കൽ: പാലപ്ര ജുമാ മസ്ജിദിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. 'കോയ' എന്ന് വിളിക്കപ്പെടുന്ന കോഴിക്കോട് സ്വദേശി മുജീബ്. പ്രതിയെ കോഴിക്കോട് വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ സ്ഥിരം മോഷ്ടാവാണെന്നും വിവിധയിടങ്ങളിൽ സമാനമായ രീതിയിൽ കവർച്ച നടത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു പള്ളിയിൽ മോഷണം നടന്നത്. ഭണ്ഡാരം കുത്തിത്തുറന്ന് പണം കവരുകയായിരുന്നു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലും വാർത്താ ചാനലുകളിലും വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കോഴിക്കോട് നിന്ന് വലയിലാക്കിയത്. പ്രതിയെ ഉടൻ തന്നെ കോട്ടക്കലിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രദേശത്തെ മറ്റ് മോഷണക്കേസുകളിൽ ഇയാൾക്ക് പങ്കുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. മോഷണ ദൃശ്യങ്ങൾ പുറത്തു വന്നത് ...
ഭിന്നശേഷി തൊഴിൽ സംരംഭങ്ങൾക്ക് കരുത്തായി കോട്ടക്കലിൽ ‘ഡിഫറന്റ് എക്സ്പോ 2026’ന് തുടക്കം

ഭിന്നശേഷി തൊഴിൽ സംരംഭങ്ങൾക്ക് കരുത്തായി കോട്ടക്കലിൽ ‘ഡിഫറന്റ് എക്സ്പോ 2026’ന് തുടക്കം

KOTTAKKAL
കോട്ടക്കൽ: കോട്ടക്കൽ നഗരസഭയുടെ സഹകരണത്തോടെ പെരുമണ്ണ ക്ലാരി ചിരാഗ് ഭിന്നശേഷി തൊഴിൽ കേന്ദ്രം സംഘടിപ്പിക്കുന്ന 'ചിരാഗ് ന്യൂവിഷൻ ഡിഫറന്റ് എക്സ്പോ 2026' കോട്ടക്കൽ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിൽ ആരംഭിച്ചു. ഭിന്നശേഷിക്കാർക്ക് തൊഴിലും ആത്മവിശ്വാസവും നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. സാഹിറ, കോട്ടക്കൽ നഗരസഭ വൈസ് ചെയർപേഴ്സൺ റംല ടീച്ചർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. കാഴ്ചപരിമിതിയുള്ളവർ നിർമ്മിച്ച ഗുണമേന്മയുള്ള സൈക്കിളുകൾ, ട്രൈസൈക്കിളുകൾ എന്നിവ വിലക്കുറവിലും വാറന്റിയോടെയും മേളയിൽ ലഭ്യമാണ്. എക്സ്പോയുടെ ഭാഗമായുള്ള സമ്മാന കൂപ്പൺ വിതരണ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജനറൽ സെക്രട്ടറി ഷാനവാസ് നിർവ്വഹിച്ചു. ദിവസേനയുള്ള നറുക്കെടുപ്പിന് പുറമെ ബംബർ സമ്മാനമായി മൂന്ന് സൈക്...
കോട്ടക്കലിൽ കോൺഗ്രസ്സിലേക്ക് പുതിയ അംഗങ്ങളുടെ കടന്നുവരവ്

കോട്ടക്കലിൽ കോൺഗ്രസ്സിലേക്ക് പുതിയ അംഗങ്ങളുടെ കടന്നുവരവ്

KOTTAKKAL
കോട്ടക്കൽ നഗരസഭയിലെ അത്താണിക്കൽ (വാർഡ് 7), ചീനംപത്തൂർ (വാർഡ് 21) എന്നീ വാർഡുകളിൽ നിന്നും കോൺഗ്രസ് പാർട്ടിയിലേക്ക് കടന്നുവന്ന പ്രവർത്തകർക്ക് ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ് സ്വീകരണം നൽകി. മണ്ഡലം പ്രസിഡന്റ് പി. സേതുമാധവൻ അധ്യക്ഷത വഹിച്ച ചടങ്ങിലാണ് പുതിയ അംഗങ്ങളെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. ചടങ്ങിൽ സുധീർ കോട്ടക്കൽ, ഹനീഫ എം.സി, ഹരിദാസൻ കൊടിഞ്ഞി, സുഭാഷ് പേങ്ങാട്ട്, മുസ്തഫ വില്ലൂർ, കാലൊടി ഷൗക്കത്ത്, നാസർ കൂനാരി, സുലൈമാൻ പൂക്കയിൽ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു സംസാരിച്ചു. കോട്ടക്കലിൽ പാർട്ടിയുടെ അടിത്തറ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് വിവിധ വാർഡുകളിൽ നിന്നുള്ള ഈ കടന്നുവരവെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. 🔴കൂടുതൽ വാർത്തകൾ വേഗത്തിൽ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: 👉 ഇവിടെ ക്ലിക്ക് ചെയ്യുക *നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും* 🪀 http://wa.me/9175104...
വ്യാജ വോയ്‌സ് സന്ദേശം: കോട്ടക്കൽ നഗരസഭ കൗൺസിലർ സുഫൈറ ബാബു പോലീസിൽ പരാതി നൽകി

വ്യാജ വോയ്‌സ് സന്ദേശം: കോട്ടക്കൽ നഗരസഭ കൗൺസിലർ സുഫൈറ ബാബു പോലീസിൽ പരാതി നൽകി

KOTTAKKAL
കോട്ടക്കൽ നഗരസഭയിലെ 27-ാം വാർഡിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി വിജയിച്ച നിയുക്ത കൗൺസിലർ സുഫൈറ ബാബുവിനെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാജ വോയ്‌സ് സന്ദേശം പ്രചരിക്കുന്നു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് സുഫൈറ ബാബു 19-12-2025 കോട്ടക്കൽ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയ്ക്ക് (SHO) പരാതി നൽകി. വിജയത്തിന് പിന്നാലെ വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള അസത്യമായ സന്ദേശങ്ങൾ ബോധപൂർവ്വം പ്രചരിപ്പിക്കുകയാണെന്നും ഇതിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. പരാതി സ്വീകരിച്ച പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്....
ഒതുക്കുങ്ങൽ മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞലവിക്കുട്ടി നിര്യാതനായി

ഒതുക്കുങ്ങൽ മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞലവിക്കുട്ടി നിര്യാതനായി

KOTTAKKAL
മുസ്‌ലിം ലീഗ് നേതാവും ഒതുക്കുങ്ങൽ മുൻ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ കുഞ്ഞലവിക്കുട്ടി നിര്യാതനായി ഒതുക്കുങ്ങൽ: മുസ്‌ലിം ലീഗ് നേതാവും ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ കുഞ്ഞലവിക്കുട്ടി അന്തരിച്ചു. വിദ്യാർത്ഥി പ്രസ്ഥാനമായ എം.എസ്.എഫിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം യൂത്ത് ലീഗ്, മുസ്‌ലിം ലീഗ്, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഒതുക്കുങ്ങൽ പഞ്ചായത്തിൽ മുസ്‌ലിം ലീഗ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച നേതാവായിരുന്നു അദ്ദേഹം. ഒതുക്കുങ്ങൽ സഹകരണ ബാങ്ക് ജീവനക്കാരനായിരിക്കെ, നാട്ടുകാരുമായി പുലർത്തിയ നല്ല ബന്ധം അദ്ദേഹത്തെ ജനകീയനാക്കി. പാർട്ടിക്ക് സ്വാധീനമില്ലാത്ത വാർഡുകളിൽ പോലും മത്സരിച്ച് വിജയിക്കാൻ ഈ ജനകീയത അദ്ദേഹത്തെ സഹായിച്ചു. ദീർഘകാലം പഞ്ചായത്ത് മെമ്പറായും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും നിസ...
കോട്ടക്കലിൽ 5 ലക്ഷം കവർന്ന കേസ്; പ്രതി പിടിയിൽ

കോട്ടക്കലിൽ 5 ലക്ഷം കവർന്ന കേസ്; പ്രതി പിടിയിൽ

KOTTAKKAL
കോട്ടക്കൽ: യുവാവിനെ ആക്രമിച്ച് 5 ലക്ഷം രൂപ കവർന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. കോഴിക്കോട് ചങ്ങരോത്ത് സ്വദേശി പുത്തലാട്ട് ജുനൈദ് ആണ് ഇടുക്കിയിലെ രാമക്കൽമേട്ടിൽ വെച്ച് പിടിയിലായത്. ഒക്ടോബർ 7-ന് രാത്രി കോട്ടക്കൽ പറമ്പലങ്ങാടിയിലെ 'ക്ലബ് സുലൈമാനി' പാർക്കിങ് ഏരിയയിൽ വെച്ചായിരുന്നു ആക്രമണം. മലപ്പുറം സ്വദേശി മുഹമ്മദ് ഫായീസിനെ അപകടപ്പെടുത്തിയാണ് ജുനൈദും സംഘവും പണം തട്ടിയെടുത്തത്. കൃത്യത്തിന് ശേഷം രാമക്കൽമേട്ടിലേക്ക് കടന്ന പ്രതി അവിടെ ഒളിവിലായിരുന്നു. 3 വർഷം മുൻപ് ഇവിടെ ജോലി ചെയ്തിരുന്ന പരിചയമാണ് ഒളിവുജീവിതത്തിന് തിരഞ്ഞെടുത്തത്. കോട്ടക്കൽ എസ്.ഐ റിഷാദ് അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയും ജുനൈദിന്റെ സഹോദരനുമായ ജവാദ് നേരത്തെ അറസ്റ്റിലായിരുന്നു. മൂന്നാം പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.​ കൂടുതൽ വാർത്തകൾക്കായി MTN NEWS...
BLOയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചയാൾ  അറസ്റ്റില്‍

BLOയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചയാൾ അറസ്റ്റില്‍

KOTTAKKAL
മലപ്പുറത്ത് ബിഎല്‍ഒയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ഇന്ത്യന്നൂർ സ്വദേശി വസുദേവൻ ആണ് അറസ്റ്റിലായത്. കോട്ടക്കല്‍ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ ഫോണ്‍ പൊലീസ് കോടതിയില്‍ ഹാജരാക്കി. വാസുദേവനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു.
വധഭീഷണി മുഴക്കിയ കേസില്‍ ഒളിവിലായിരുന്ന സംഗീതാധ്യാപകൻ  പോലീസ് പിടിയിൽ

വധഭീഷണി മുഴക്കിയ കേസില്‍ ഒളിവിലായിരുന്ന സംഗീതാധ്യാപകൻ പോലീസ് പിടിയിൽ

KOTTAKKAL
കോട്ടക്കൽ : വീടുകയറി ആക്രമിക്കുകയും വീട്ടുകാർക്ക് നേരെ വധഭീഷണി മുഴക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന സംഗീതാധ്യാപകനെ കോട്ടയ്ക്കല്‍ പോലീസ് പിടികൂടി.വളാഞ്ചേരി കണ്ടംപറമ്ബില്‍ സ്വദേശിയായ ശിവനാണ് (40) അറസ്റ്റിലായത്.ഈ മാസം രണ്ടിനാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. രാത്രിയോടെ പരാതിക്കാരന്റെ വീട്ടിലെത്തിയ ഇയാള്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകർക്കുകയും കുടുംബാംഗങ്ങളെ ആക്രമിക്കാൻ ശ്രമിക്കുകയും പെട്രോളൊഴിച്ച്‌ തീ കൊളുത്താൻ ശ്രമിക്കുകയും ചെയ്തതായി പോലീസ് പറയുന്നു. സംഭവത്തിനുശേഷം പ്രതി ഒളിവില്‍ പോവുകയായിരുന്നു.പോലീസ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, സംഗീതാധ്യാപകനായ പ്രതി ഓണ്‍ലൈൻ ആപ്പുകള്‍ ഉപയോഗിച്ച്‌ പാട്ടുപാടി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് അതിക്രമം നടത്തുന്നത്. ഇവരുടെ ഫോണ്‍ നമ്ബർ സ്വന്തമാക്കി അശ്ലീല ചാറ്റിങ്ങിന് നിർബന്ധിക്കും. ഇതിന് വിസമ്മതിക്കുന്ന സ്ത്രീകളെ വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്...
സയ്യിദ് സഹൽ ബുഖാരി എന്ന ആളെ കാണ്മാനില്ല

സയ്യിദ് സഹൽ ബുഖാരി എന്ന ആളെ കാണ്മാനില്ല

KOTTAKKAL
ഈ ഫോട്ടോയിൽ കാണുന്ന സയ്യിദ് സഹൽ ബുഖാരി S/O അബ്ദുള്ള കോയ തങ്ങൾ കിഴക്കെപുറം ഹൗസ്. ഇന്ത്യനൂർ പോസ്റ്റ്‌. പൊന്മള. മലപ്പുറം. 676503  Mob : 7902376313 എന്നാൾ 25/10/25 തിയ്യതി ഉച്ചക്ക് 02.00 മണിക്ക് കോട്ടക്കലിലെ മേൽപ്പറഞ്ഞ വീട്ടിൽ നിന്നും മഞ്ചേരിക്ക് പോയ ശേഷം  വീട്ടിൽ തിരിച്ചെത്തിയില്ല. പ്രസ്തുത കാര്യത്തിന് മലപ്പുറം ജില്ല യിലെ കോട്ടക്കൽ പോലീസ് സ്റ്റേഷനിൽ  0865/2025  പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. ഇയാളെ കാണാതാവുമ്പോൾ-  ഗ്രേ കളർ തോബ് (അറബിക് ഡ്രസ്സ്‌).വേഷമാണ് ധരിച്ചിരിക്കുന്നത്. ലാസ്റ്റ് കൊണ്ടാക്റ്റ് ചെയ്തത് മുംബൈ എയർപോർട്ടിൽ നിന്ന് ആണ് 31/10/2025 3 മണിക്. പിന്നീട് വിവരം ഒന്നും ലഭിച്ചിട്ടില്ല.  ഉയരം; 165 നിറം. വെളുപ്പ് വിവരം വല്ലതും ലഭിച്ചാൽ താഴെ കാണുന്ന നമ്പറിൽ വിളിക്കണേ    കോട്ടക്കൽ പോലീസ് : 91 94979 80661   അനിയൻ : 8089789445, 95395 48313....
ഐ പി എഫ് സ്പോർട്സ് മീറ്റ് “അത് ലക്സ്ക 2025” : ലോഗോ പ്രകാശനം ചെയ്തു

ഐ പി എഫ് സ്പോർട്സ് മീറ്റ് “അത് ലക്സ്ക 2025” : ലോഗോ പ്രകാശനം ചെയ്തു

KOTTAKKAL
കോട്ടയ്ക്കൽ: പ്രൊഫഷനലുകളുടെ കൂട്ടായ്മയായ ഇന്റഗ്രേറ്റഡ് പ്രൊഫഷണൽ ഫോറം (ഐ പി എഫ്) നടത്തുന്ന അത്‌ലറ്റിക്സ്, ഗെയിംസ് മീറ്റ് "അത് ലക്സ്ക 2025" ഡിസംബർ 14ന് തലപ്പാറ കെ എൽ എം സ്പോർട് ഗ്രേഡിൽ നടക്കും. മത്സരത്തിന്റെ ലോഗോ പ്രകാശനം സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിച്ചു. പ്രൊഫഷണൽ രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയാണ് ഐ പി എഫ്. മെഡിക്കൽ, എഞ്ചിനിയേഴ്സ്, അഡ്വക്കേറ്റ്സ്, സംരംഭകർ, മാധ്യമ പ്രവർത്തകർ , അദ്ധ്യാപകർ തുടങ്ങിയവരാണ് പ്രൊഫഷണൽ സ്പോർട്സ് മീറ്റിൽ പങ്കെടുക്കുക. വൺ ഫീൽഡ്, വൺ ഡ്രൈവ്, വൺ ഗോൾ എന്ന പ്രേമയത്തിലാണ് സ്പോർട്സ് മീറ്റ് നടക്കുന്നത്. പ്രൊഫഷണൽ രംഗത്ത് പീവർത്തിക്കുന്നവർക്കായി ആദ്യമായിട്ടാണ് ഐ പി എഫ് സ്പോർട്സ് മീറ്റ് സംഘടിപ്പിക്കുന്നത്. മാരത്തോൺ , മാർച്ച് പാസ്ററ് , വിവിധ അതെൽറ്റിക്സ് മത്സരങ്ങൾ, ക്രിക്കറ്റ്, ഫുട്ബോൾ, ബാഡ്മിന്റൺ തുടങ്ങിയ മത്സരങ്ങൾ നടക്കും.12 ചാപ്റ്റർ നിന്നുള്ള അംഗ...
പറപ്പൂർ പഞ്ചായത്ത് കുടുംബശ്രീക്ക് ISO അംഗീകാരം ലഭിച്ചു

പറപ്പൂർ പഞ്ചായത്ത് കുടുംബശ്രീക്ക് ISO അംഗീകാരം ലഭിച്ചു

KOTTAKKAL
പറപ്പൂർ പഞ്ചായത്ത് കുടുംബശ്രീ പ്രവർത്തന മികവിന് കുടുംബശ്രീ ISO അംഗീകാരം ലഭിച്ചു. ജില്ലാതല ISO അംഗീകാര പ്രഖ്യാപന ചടങ്ങിൽ പറപ്പൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ എം കെ റസിയ, കോട്ടക്കൽ മുനിസിപ്പൽ ചെയർപേഴ്സൺ ഡോക്ടർ അനീഷ നിന്നും ISO സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ചടങ്ങിൽ മെമ്പർ സെക്രട്ടറി അഞ്ജന അക്കൗണ്ട് സിനി വൈസ് ചെയർപേഴ്സൺ സഫിയ കൺവീനർമാരായ സുൽഫത്ത് വസന്ത സിഡിഎസ് മെമ്പർമാരായ ജിജി, സജ്നാ, തുളസി ഭായ്, റീന, സലീന, മാലതി, സെക്കീന, അഗ്രി സി ആർ പി ഉമ്മുസൽമ, MEC ജിൻസി ബ്ലോക്ക് കോഡിനേറ്റർ സൗമ്യ സഹല എന്നിവരാണ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്. കുടുംബശ്രീയുടെ പ്രവർത്തനങ്ങളിൽ സമ്പൂർണ്ണ ഗുണമേന്മ ഉറപ്പുവരുത്തി പൊതുജനങ്ങൾക്ക് മികച്ച സേവനം ലഭ്യമാക്കിയതിനാണ് അംഗീകാരം ലഭിച്ചത്....
ഒതുക്കുങ്ങൽ വെൽഫെയർ പാർട്ടി ഭവന സന്ദർശനം കാമ്പയിൻ സംഘടിപ്പിച്ചു

ഒതുക്കുങ്ങൽ വെൽഫെയർ പാർട്ടി ഭവന സന്ദർശനം കാമ്പയിൻ സംഘടിപ്പിച്ചു

KOTTAKKAL
വേങ്ങര : വെൽഫെയർ പാർട്ടി ജനങ്ങളെ കേൾക്കുന്നു എന്ന തലക്കെട്ടിൽ രണ്ടാം ഘട്ട ഭവന സന്ദർശന കാമ്പയിനിൻ്റെ ഭാഗമായി ഒതുക്കുങ്ങൽ പഞ്ചായത്തിലെ ആട്ടീരി, പള്ളിപ്പുറം, മൂലപ്പറമ്പ് വാർസുകളിൽ നടന്ന ഭവന സന്ദർശനത്തിൽ ജനങ്ങൾ അവരുടെ പ്രശ്നങ്ങളും പരാതികളും പങ്കുവെച്ചു. ഭവന സന്ദർശന പരിപാടി മറ്റു വാർഡുകളിലും നടക്കും. സന്ദർശന പരിപാടിക്ക് ജില്ലാ പ്രതിനിധി ദാമോദരൻ പനക്കൽ, പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. അബ്ദുൽ ഹമീദ്, പഞ്ചായത്ത് ഇലക്ഷൻ കൺവീനർ കെ. പി. അബ്ദുൽ ബാസിത്, ട്രഷറർ അഡ്വ. വി. അബൂബക്കർ സിദ്ദീഖ്, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ എം. കുഞ്ഞാലി മാസ്റ്റർ, ടി.കെ. മൂസ, വി.കെ. ജലീൽ, ടി. അബ്ദുറഹ്മാൻ, ടി. അബ്ദുസ്സലാം, ഇല്ലിക്കൽ ഇബ്രാഹിം, ഹനീഫ വടക്കേതിൽ, കെ.വി. മമ്മു, ചെമ്പകശ്ശേരി മുഹമ്മദ്, അലവി വടക്കേതിൽ, മലയിൽ ബഷീർ, ടി. മുഹമ്മദ് അസ്‌ലം എന്നിവർ നേതൃത്വം നൽകി....
ഡോ: അലി കൂനാരി എലോറ മെഡിക്കൽ ഹോസ്പിറ്റൽ സന്ദർശിച്ചു.

ഡോ: അലി കൂനാരി എലോറ മെഡിക്കൽ ഹോസ്പിറ്റൽ സന്ദർശിച്ചു.

KOTTAKKAL
കോട്ടക്കൽ: യൂറോപ്പ്യൻ യൂണിയൻ രാഷ്ട്രങ്ങളിലെ മെഡിക്കൽ ചാരിറ്റി സോഷ്യൽ വർക്ക് കോഡിനേറ്റർ വേൾഡ് കെഎംസിസി സെക്രട്ടറി ഡോ: അലി കുനാരി (ജനറൽ മെഡിസിൻ ഫിസിഷ്യൻ) കോട്ടക്കൽ, പുത്തൂർ എലോറ മെഡിക്കൽ ഹോസ്പിറ്റൽ സന്ദർശിച്ചു. യൂറോപ്പ്യൻ രാജ്യങ്ങളിൽ മികച്ച ചാരിറ്റി സോഷ്യൽ മെഡിക്കൽ രംഗത്ത് മികച്ച സേവനത്തിന് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള വ്യക്തിയാണ് ഡോക്ടർ അലി റഷ്യ, ഉക്രൈൻ യുദ്ധകാല സമയത്തും. ഗൾഫ് വിദേശ രാഷ്ട്രങ്ങളിൽ ഉണ്ടായ സംഘർഷങ്ങളിൽ. നിരാലപ്പരായ ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കുന്നതിനും അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നതിന് മുന്നിൽ പ്രവർത്തിച്ച വ്യക്തി എന്ന നിലക്ക് അദ്ദേഹത്തെ എലോറ മെഡിക്കൽ ഹോസ്പിറ്റൽ ഉപഹാരം നൽകി അനുമോദിച്ചു ഡോ. അജ്മൽ ഉപഹാരം കൈമാറി. മാനേജർ അസീസ് പഞ്ചിളി, വിസ്മ, മുനീറ, മാജിത സഹറിൻ, ആതിര, ശദ്ധീദ്, ഷിബില, മഷ്ഹൂദ, നദഷംന എന്നിവർ സംബന്ധിച്ചു....
പോലീസ് മെഡൽ നേടിയ സംഗീത് പുനത്തിലിന് അസീസ് അസോസിയേഷൻ സ്നേഹോപഹാരം നൽകി

പോലീസ് മെഡൽ നേടിയ സംഗീത് പുനത്തിലിന് അസീസ് അസോസിയേഷൻ സ്നേഹോപഹാരം നൽകി

KOTTAKKAL
കോട്ടക്കൽ: മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ കോട്ടക്കൽ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ സംഗീത് പുനത്തിലിന് അസീസ് അസോസിയേഷൻ ചാരിറ്റബിൾ സൊസൈറ്റി കേരള സ്നേഹോപഹാരം നൽകി അനുമോദിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അസീസ് പഞ്ചിളി ഉപഹാരം സമ്മാനിച്ചു. E അസീസ് രണ്ടത്താണി, പി ടി അസീസ്, അസീസ് കൊങ്ങപ്പള്ളി, കോട്ടക്കൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സജീഷ് സംബന്ധിച്ചു....
റാഫ് ഏരിയ കൺവൻഷനും KMK വെള്ളയിൽ അനുസ്മരണവും നടന്നു.

റാഫ് ഏരിയ കൺവൻഷനും KMK വെള്ളയിൽ അനുസ്മരണവും നടന്നു.

KOTTAKKAL
കോട്ടക്കൽ: റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം കോട്ടയ്ക്കൽ ഏരിയ കൺവെൻഷനും കെഎംകെ വെള്ളയിൽ അനുസ്മരണവും കോട്ടക്കൽ എ എം ടൂറിസ്റ്റ് ഹോം ഹാളിൽ സംഘടിപ്പിച്ചു . കെ പി കോയക്കുട്ടി പ്രസിഡണ്ടും രാജീവ് പുതുവിൽ ജനറൽ സെക്രട്ടറിയും ഷംസു കൊമ്പത്തിയിൽ ട്രഷറുമടങ്ങിയ പതിനഞ്ച് അംഗ റാഫ് ഏരിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പരിപാടി റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെഎം അബ്ദു ഉദ്ഘാടനം ചെയ്തു. കലാരംഗത്ത് അമ്പത് വർഷത്തിലേറെക്കാലം തിളങ്ങി നിന്ന കെഎംകെ വെള്ളയിൽ, മാപ്പിള കലാരംഗത്ത് സംഗീത സദസ്സൊരുക്കുന്നതിൽ നിർണ്ണായകമായ പങ്കുവഹിച്ചുവെന്ന് അബ്ദു പറഞ്ഞു.റാഫ് ജില്ലാ ട്രഷറർ അരുൺ വാരിയത്ത് അധ്യക്ഷനായിരുന്നു. ജാഫർ മാറാക്കര,ഹനീഫ അടിപ്പാട്ട്, എൻ സി ദാസൻ,ചീരങ്ങൻ ഷാജഹാൻ, ഡ്രൈവർ കോയ,അടാട്ടിൽ ബഷീർ,പള്ളിത്തൊടി ഷൗക്കത്തലി,കെ പുരുഷോത്തമൻ മാസ്റ്റർ,എം സുന്ദരൻ, താലിബ് മങ്ങാടൻ, കെ മുഹമ്മദ്, മുസ്തഫ വില്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു.പി രാജീവ് സ്വാഗതവും ഹംസ പ...

MTN NEWS CHANNEL