കോട്ടക്കലിൽ വീടിന്റെ മുൻവാതിൽ തകർത്ത് മോഷണം
കോട്ടക്കൽ: അഞ്ചു ദിവസത്തിനിടെ കോട്ടക്കൽ സ്റ്റേഷൻ പരിധിയിൽ വീണ്ടും മോഷണം. എടരിക്കോട് പന്തക്കൻ കുണ്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ രണ്ടു പവൻ തൂക്കം വരുന്ന പാദസരമാണ് മോഷ്ടാവ് കവർന്നത്. ബുധനാഴ്ച പുലർച്ചെ മൂന്നോടെ പന്തക്കൻ മമ്മദുവിന്റെ ഭാര്യ വീട്ടിലാണ് സംഭവം. മുൻവാതിലിന്റെ പാളി ആയുധം ഉപയോഗിച്ച് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നിരിക്കുന്നത്. മുകളിലെ കിടപ്പുമുറിയിൽ കുട്ടികൾക്കും ബന്ധുകൾക്കു മൊപ്പമാണ് ഇവർ ഉറങ്ങിയിരുന്നത്. അനക്കം കേട്ടുണർന്ന് ബഹളം വെച്ചതോടെ മോഷ്ടാവ് രക്ഷപ്പെട്ടു. ഒരു കാലിലെ പാദസരമാണ് നഷ്ടപ്പെട്ടത്. മോഷ്ടാവിന്റെ കയ്യുറ വീട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ മാസം മമ്മദുവിന്റെ കുടുംബക്കാ...















