Saturday, July 25News That Matters
Shadow

LOCAL NEWS

ട്യൂഷൻ വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം: അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

ട്യൂഷൻ വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം: അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

LOCAL NEWS, THRISSUR
തൃശൂർ: പ്രായപൂർത്തിയാകാത്ത മൂന്ന് വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. ചൂണ്ടൽ നാലകത്ത് വീട്ടിൽ നൗഷാദിനെയാണ് (52) കുന്നംകുളം പോലീസ് പിടികൂടിയത്. പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.​സ്വന്തം വീട്ടിൽ ട്യൂഷനെത്തിയിരുന്ന കുട്ടികൾക്ക് നേരെയാണ് ഇയാൾ അതിക്രമം നടത്തിയത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രക്ഷിതാക്കൾ വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് ഇവർ കുന്നംകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി....
യൂസഫലി കേച്ചേരി അനുസ്‌മരണ സമ്മേളനം സംഘടിപ്പിച്ചു

യൂസഫലി കേച്ചേരി അനുസ്‌മരണ സമ്മേളനം സംഘടിപ്പിച്ചു

ERANANKULAM, LOCAL NEWS
കൊച്ചി: കവിയും ഗാനരചയിതാവും ചലച്ചിത്ര സംവിധായകനും കേരള സാഹിത്യ അക്കാദമി മുൻ ചെയർമാനുമായിരുന്ന യൂസഫലി കേച്ചേരിയുടെ പത്താം അനുസ്‌മരണ സമ്മേളനം യൂസഫലി കേച്ചേരി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടന്ന സമ്മേളനം കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ചങ്ങമ്പുഴ സാംസ്‌കാരിക നിലയം പ്രസിഡൻ്റ് പി. പ്രകാശ് അധ്യക്ഷത വഹിച്ചു. സമസ്ത കേരള സാഹിത്യ പരിഷത് പ്രസിഡൻ്റ് ഡോ. ടി.എസ് ജോയി, സംഗീത സംവിധായകൻ ബിജി ലാൽ എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. ചടങ്ങിൽ വിജിലൻസ് സ്പെഷ്യൽ ഗവൺമെൻ്റ് പ്ലീഡർ അഡ്വ. പി.കെ സജീവൻ, നിയമത്തിൽ ഡോക്‌ടറേറ്റ് ലഭിച്ച അഡ്വ. ബാബു കുകപ്പാടത്ത് എന്നിവരെ ആദരിച്ചു. യൂസഫലി കേച്ചേരി ഫൗണ്ടേഷൻ ചെയർമാൻ സലിം പുന്നിലത്ത് സ്വാഗതവും ജനറൽ സെക്രട്ടറി കെ.ഡി ഹരിദാസ് നന്ദിയും പറഞ്ഞു. തുടർന്ന് യൂസഫലി കേച്ചേരിയുടെ ഗാനങ്ങൾ കോർത്തിണക്കിയുള്ള ഗാനസന്ധ്യയും...
മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ച കേസ്: പിതാവും മക്കളും കീഴടങ്ങി

മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്ത യുവാവിനെ മർദ്ദിച്ച കേസ്: പിതാവും മക്കളും കീഴടങ്ങി

LOCAL NEWS, THRISSUR
തൃശൂർ: മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതികളായ പിതാവും മക്കളും പൊലീസിൽ കീഴടങ്ങി. കേച്ചേരി ആയമുക്കിൽ മതിലകത്ത് വീട്ടിൽ മുഹമ്മദ് ഷാഫിയെ മർദ്ദിച്ച കേസിലെ പ്രതികളായ ആയമുക്ക് രായ്മരക്കാർ വീട്ടിൽ അബ്ദുൾ കരിം, മക്കളായ റാഷിക്, റൗഹൂഫ് എന്നിവരാണ് കീഴടങ്ങിയത്. ഇവരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ജില്ലാ കോടതിയിൽ നിന്നും ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ടതോടെ ഒളിവിൽ കഴിയുകയായിരുന്ന പ്രതികൾ ഒടുവിൽ സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. മുഹമ്മദ് ഷാഫിയുടെ പറമ്പിലും വഴിയിലും കോൺക്രീറ്റ് അവശിഷ്ടങ്ങളും മാലിന്യങ്ങളും നിക്ഷേപിച്ചത് ചോദ്യം ചെയ്തതിൽ പ്രകോപിതരായ പ്രതികൾ, ഷാഫിയെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് കേസ്. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ഷാഫിയെ ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലും പ്...
കേരള എക്സ്പ്രസിൽ വന്നിറങ്ങിയ യുവതിയെ കണ്ടപ്പോൾ തന്നെ സംശയം, പരിശോധനയിൽ 4 കിലോ കഞ്ചാവ് കണ്ടെടുത്തു

കേരള എക്സ്പ്രസിൽ വന്നിറങ്ങിയ യുവതിയെ കണ്ടപ്പോൾ തന്നെ സംശയം, പരിശോധനയിൽ 4 കിലോ കഞ്ചാവ് കണ്ടെടുത്തു

LOCAL NEWS, PALAKKAD
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എക്സൈസ് നടത്തിയ പരിശോധനയിൽ നാല് കിലോ കഞ്ചാവുമായി അസം സ്വദേശിനി റുപ്‌സാന ബീഗം (21) പിടിയിലായി. കേരള എക്സ്പ്രസ് ട്രെയിനിലാണ് ഇവർ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. ആലുവയിലുള്ള ഒരു ഏജന്റിന് കൈമാറാനാണ് കഞ്ചാവ് എത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. പ്രതിയായ റുപ്‌സാന ബീഗത്തെ ഇതിന് മുൻപും കഞ്ചാവ് കടത്തിയ കേസിൽ പിടികൂടിയിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IovWvTQVHgsJfkiRVemD5W...
വ്യാജ ആധാര്‍ കാര്‍ഡുമായി കേരളത്തില്‍ സുഖജീവിതം; മൂന്ന് ബംഗ്ലാദേശി പൗരന്മാര്‍ പിടിയില്‍

വ്യാജ ആധാര്‍ കാര്‍ഡുമായി കേരളത്തില്‍ സുഖജീവിതം; മൂന്ന് ബംഗ്ലാദേശി പൗരന്മാര്‍ പിടിയില്‍

KOZHIKODE, LOCAL NEWS
കോഴിക്കോട്: അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ച്‌ വ്യാജ ആധാർ കാർഡുമായി കേരളത്തില്‍ താമസിച്ചിരുന്ന മൂന്ന് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റില്‍.കോഴിക്കോട് മാവൂരില്‍ നിന്നാണ് ബംഗ്ലാദേശികളെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് മാവൂർ കല്‍പള്ളിയില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവർ അറസ്റ്റിലായത്. മുഹമ്മദ് വുല ഹുസൈൻ, മുഹമ്മദ് ഹസൻ അലി, മുഹമ്മദ് മെഹദി ഹസൻ എന്നിവരാണ് പിടിയിലായത്. ഇവർ വ്യാജ ആധാർ കാർഡുകള്‍ ഉപയോഗിച്ചാണ് കേരളത്തില്‍ താമസിച്ചിരുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് ലഭിച്ച വിവരം. ഇവരുടെ പക്കല്‍ നിന്ന് ലഭിച്ച വ്യാജ രേഖകളും തിരിച്ചറിയല്‍ വിവരങ്ങളും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ഇവർ ഇന്ത്യയില്‍ എങ്ങനെ പ്രവേശിച്ചു, എത്രകാലമായി കേരളത്തില്‍ താമസിച്ചുവരികയായിരുന്നു, വ്യാജ രേഖകള്‍ എവിടെനിന്ന് സംഘടിപ്പിച്ചു എന്നതടക്കമുളള കാര്യങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു....
ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്  MDMAയുമായി പിടിയിൽ

ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് MDMAയുമായി പിടിയിൽ

LOCAL NEWS, PATHANAMTHITTA
പത്തനംതിട്ട: നാട്ടിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന നേതാവാണെന്ന് അവകാശപ്പെടുകയും ചെയ്യുന്ന യുവാവ് ഒടുവിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി (MDMA) പോലീസ് പിടിയിലായി. 'ആന്റി ഡ്രഗ്സ് മൂവ്മെന്റ് ഇൻ നേഷൻ' (ANTI DRUGS MOVEMENT IN NATION) എന്ന സംഘടനയുടെ യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റായ എഴുമറ്റൂർ സ്വദേശി ഷർഫിൻ സെബാസ്റ്റ്യനാണ് പിടിയിലായത്. സംസ്ഥാനവ്യാപകമായി നടക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയുടെ ഭാഗമായാണ് നാടകീയമായ ഈ അറസ്റ്റ്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച അതീവ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പെട്ടി പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫും (DANSAF) ചേർന്നാണ് പ്രതിയെ വലയിലാക്കിയത്. കഴിഞ്ഞ രണ്ടുദിവസമായി ഡാൻസാഫ് സംഘം ഇയാളെ അതീവ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ പോലീസ് സംഘം എഴുമറ്റൂരിലെ ഇയാളുടെ വീട്ടിൽ പരിശോധനയ...
മാൻപവ്വർ സർവ്വീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം നടത്തി.

മാൻപവ്വർ സർവ്വീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം നടത്തി.

ERANANKULAM, LOCAL NEWS
ഹോം നേഴ്‌സിംഗ്, പ്ലെയ്‌സ്‌മെൻ്റ്, ലേബർ കോൺട്രാക്ട് തുടങ്ങിയ സേവനങ്ങൾ നൽകുന്ന സ്ഥാപന ഉടമകളുടെ സംഘടനയായ മാൻപവ്വർ സർവ്വീസേഴ്സ് അസോസിയേഷൻ്റെ സംസ്ഥാന സമ്മേളനം തൃപ്പൂണിത്തുറയിൽ വെച്ച് പ്രൗഢമായി നടന്നു. ഗാർഹിക തൊഴിലാളികൾക്കും, തൊഴിലാളികളെ സർവീസ് ചെയ്യുന്ന സ്ഥാപന ഉടമകൾക്കും അനുബന്ധ ജീവനക്കാർക്കും ക്ഷേമ പെൻഷനും മറ്റ് ആനുകൂല്യങ്ങളും അടിയന്തിരമായി നടപ്പിലാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രധാന പ്രമേയം സമ്മേളനത്തിൽ അവതരിപ്പിച്ച് പാസാക്കി. തൃപ്പൂണിത്തുറ എൻ.എം ഓഡിറ്റോറിയത്തിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് കെ.ഡി ഹരിദാസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം കെ.ജെ മാക്സി എം.എൽ.എ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ മുൻ സെക്രട്ടറി ആർ. അജയകുമാറിൻ്റെ നിര്യാണത്തിൽ യോഗം ആദരവോടെ അനുശോചനം രേഖപ്പെടുത്തി. ചടങ്ങിൽ വെച്ച് മേഖലയിലെ മുതിർന്ന സ്ഥാപന ഉടമകളെയും മികച്ച പ്രവർത്തനം കാഴ്ചവെച്ചവരെയും ആദരിക്കുകയുണ്ടായി. സം...
ചാലിയാർ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം ബേപ്പൂർ ഹാർബറിന് സമീപം കണ്ടെത്തി

ചാലിയാർ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം ബേപ്പൂർ ഹാർബറിന് സമീപം കണ്ടെത്തി

KOZHIKODE, LOCAL NEWS
കോഴിക്കോട്: ഫറോക്ക് പഴയ പാലത്തിൽ നിന്നും ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം ബേപ്പൂർ ഹാർബറിന് സമീപത്ത് നിന്ന് കണ്ടെത്തി. കോങ്ങാട് വെസ്റ്റ്ഹിൽ നാലുകൂടിപ്പറമ്പ് സ്വദേശിനി സന്ധ്യ (36) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. മാത്തറയിലുള്ള 'ആയുർ രത്നം' എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ സന്ധ്യയെ കഴിഞ്ഞദിവസം ജോലിക്ക് പോയതിന് ശേഷം കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ വെള്ളയിൽ പോലീസിൽ പരാതി നൽകിയിരുന്നു. ഞായറാഴ്ച രാത്രി 8:30 ഓടെയായിരുന്നു ചാലിയാറിലേക്ക് യുവതി ചാടിയ സംഭവം നടന്നത്. പാലത്തിലൂടെ കടന്നുപോവുകയായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവറാണ് യുവതി പുഴയിലേക്ക് ചാടുന്നത് കണ്ടത്. ഉടൻ തന്നെ ഇയാൾ ഫറോക്ക് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഫറോക്ക് പോലീസും മീഞ്ചന്തയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി രാത്രി തന്നെ വ്യാപകമായ തിരച്ചിൽ ആരംഭിച്ചിരുന്നു. രാത്രിയായതിനാൽ ആദ്യഘട്ടത്തിൽ തിരച്ചിൽ ദുഷ്കരമായിര...
ജെസിബി കഴുകുന്നതിനിടെ മോട്ടോറില്‍ നിന്ന് ഷോക്ക് അടിച്ച്‌ യുവാവിന് ദാരുണാന്ത്യം

ജെസിബി കഴുകുന്നതിനിടെ മോട്ടോറില്‍ നിന്ന് ഷോക്ക് അടിച്ച്‌ യുവാവിന് ദാരുണാന്ത്യം

LOCAL NEWS, PALAKKAD
പാലക്കാട് തൃക്കടീരിയില്‍ ജെസിബി കഴുകുന്നതിനിടെ മോട്ടോറില്‍ നിന്ന് ഷോക്ക് അടിച്ച്‌ യുവാവിന് ദാരുണാന്ത്യം. വീരമംഗലം ഒടുവങ്ങാട്ടില്‍ അബൂബക്കർ സിദ്ദീഖാണ്(33) മരിച്ചത്. തൃക്കടീരി ബിഇഎം സ്കൂളിന് സമീപത്ത് വെച്ച്‌ വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം.ജെസിബി കഴുകുന്നതിനിടെ മോട്ടോറില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. മൃതദേഹം ചെറുപ്പുളശ്ശേരി മാങ്ങോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി....
കുണ്ടുപുഴക്കൽ കുഞ്ഞി മുഹമ്മദ് മരണപ്പെട്ടു

കുണ്ടുപുഴക്കൽ കുഞ്ഞി മുഹമ്മദ് മരണപ്പെട്ടു

LOCAL NEWS
വേങ്ങര: കുറ്റാളൂർ കരിമ്പിലി സ്വദേശി പരേതനായ കുണ്ടുപുഴക്കൽ മുഹമ്മദാജി മകൻ കെ.പി കുഞ്ഞിമുഹമ്മദ് എന്ന കുഞ്ഞീച്ചി (73)നിര്യാതനായി. ഭാര്യ: ബുഷ്‌റ, മക്കൾ: ബിൻസി, ലിമിയ,ബഹ്ജ, ആശിക(സോനു ), മരുമക്കൾ റിയാസ് മഞ്ചേരി, ഫൽഹൽ നിലമ്പൂർ, ഫാസിൽ ഒളവട്ടൂർ ( ദുബായ് ) ഫെസ്ബിൻ മറ്റത്തൂർ ( കാനഡ ), സഹോദരന്മാർ പോക്കർ ഹാജി, അയ്യൂബ്, അബ്ദു, അബൂബക്കർ, ആയിഷ, സുബൈദ, ഖദീജ, സഫിയ, ഹഫ്‌സത്.ഖബറടക്കം വെള്ളി രാവിലെ 10 ന് കുറ്റാളൂർ മാതോടു ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ....
നെല്ലിപ്പറമ്പ് സ്വദേശി കട്ടി ഇബ്രാഹിം കുട്ടി ഹാജി നിര്യാതനായി

നെല്ലിപ്പറമ്പ് സ്വദേശി കട്ടി ഇബ്രാഹിം കുട്ടി ഹാജി നിര്യാതനായി

LOCAL NEWS
​വേങ്ങര: നെല്ലിപ്പറമ്പ് സ്വദേശി കട്ടി ഇബ്രാഹിം കുട്ടി ഹാജി നിര്യാതനായി. ഖാലിദ് ആണ് മകൻ.​മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10:30-ന് വേങ്ങര ടൗൺ പുത്തൻ പള്ളിയിൽ വെച്ച് നടക്കു
സവാള കച്ചവടത്തിന്റെ മറവിൽ മയക്കുമരുന്നു കടത്ത്; KSRTC ബസ്സിൽ കടത്തിയ എം ഡി എം എയുമായി പിടിയിൽ

സവാള കച്ചവടത്തിന്റെ മറവിൽ മയക്കുമരുന്നു കടത്ത്; KSRTC ബസ്സിൽ കടത്തിയ എം ഡി എം എയുമായി പിടിയിൽ

LOCAL NEWS, PALAKKAD
തൃശൂർ/പാലക്കാട്: സവാള കച്ചവടത്തിന്റെ മറവിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് രാസലഹരി കടത്തുന്നത് പതിവാക്കിയ കുറ്റവാളി മയക്കുമരുന്ന് ശേഖരവുമായി കെ.എസ്.ആർ.ടി.സി ബസ്സിൽ വെച്ച് പിടിയിലായി. പാലക്കാട് ജില്ലയിൽ ഇതുവരെ പിടികൂടിയതിൽ വെച്ച് ഏറ്റവും വലിയ എം.ഡി.എം.എ വേട്ടയാണിത്. കോയമ്പത്തൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസ്സിലെ യാത്രക്കാരനായ സവാളക്കച്ചവടക്കാരൻ റെനിൽ രാജേന്ദ്രൻ ആണ് എക്സൈസിന്റെ വലയിലായത്. ഇയാളിൽ നിന്ന് 538 ഗ്രാം എം.ഡി.എം.എ (MDMA) എക്സൈസ് സംഘം പിടിച്ചെടുത്തു. പിടിച്ചെടുത്ത ലഹരിമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ ഒന്നരക്കോടി രൂപയിലധികം വില വരുമെന്ന് അധികൃതർ വ്യക്തമാക്കി. വാളയാർ പാമ്പാംപള്ളത്തുള്ള ടോൾ പ്ലാസയിൽ എക്സൈസ് സംഘം നടത്തിയ പതിവ് വാഹന പരിശോധനയ്ക്കിടയിലാണ് ബസ് യാത്രക്കാരനായ പ്രതിയുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് മാരക ലഹരിമരുന്ന് കണ്ടെടുത്തത്. കേരളത്തിലെ വിവിധ കോളേജുകൾ കേന്ദ്രീകരിച്ച് ...
വരനെ വിവാഹ ദിവസം മരിച്ച നിലയില്‍ കണ്ടെത്തി.

വരനെ വിവാഹ ദിവസം മരിച്ച നിലയില്‍ കണ്ടെത്തി.

KANNUR, LOCAL NEWS
കണ്ണൂര്‍: വരനെ വിവാഹ ദിവസം മരിച്ച നിലയില്‍ കണ്ടെത്തി. ഏച്ചൂര്‍ മാവിലാച്ചാലില്‍ നാരായണീയത്തില്‍ ഷബിനി(27)നെയാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വിവാഹം നടക്കാനിരിക്കുകയായിരുന്നു. ജമ്മുകശ്മീരിലെ എസ്എസ്ബി ബോര്‍ഡര്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ഷബിന്‍. ഭരതനാണ് അച്ഛന്‍. കൊല്ലന്‍ചിറ അങ്കണവാടി അധ്യാപിക ഷീബയാണ് അമ്മ. അഭി സഹോദരിയാണ്....
കേരള മാപ്പിള കലാ അക്കാദമി ഉത്തരമേഖലാ സംഗമം കോഴിക്കോട്ട് നടന്നു

കേരള മാപ്പിള കലാ അക്കാദമി ഉത്തരമേഖലാ സംഗമം കോഴിക്കോട്ട് നടന്നു

KOZHIKODE, LOCAL NEWS
കോഴിക്കോട്: കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന കമ്മിറ്റിയുടെ ഉത്തരമേഖലാ സംഗമം കോഴിക്കോട് വേദി ഓഡിറ്റോറിയത്തിൽ പ്രൗഢമായി നടന്നു. ഫൈസൽ എളേറ്റിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് എ.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലെ ഭാരവാഹികളും ചാപ്റ്റർ പ്രതിനിധികളുമാണ് സംഗമത്തിൽ പങ്കെടുത്തത്. അക്കാദമിയുടെ അടുത്ത ഒരു വർഷത്തേക്കുള്ള പ്രവർത്തന കർമ്മപദ്ധതി ഓർഗനൈസിംഗ് സെക്രട്ടറി നൗഷാദ് വടകര അവതരിപ്പിച്ചു. ലൂക്മാൻ അരീക്കോട് സംഘാടന വിഷയത്തിൽ അവതരണം നടത്തി.​റംസാൻ ക്വിസ് മത്സരത്തിൽ വിജയികളായ ബെനസീർ ബീഗം, നാസർ കാക്കാടംപുറം, സാബി തെക്കേപ്പുറം, യാക്കൂബ് മമ്പാട് എന്നിവർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. വിവിധ ജില്ലകളിലെ പ്രവർത്തന റിപ്പോർട്ടുകൾ അബ്ദുള്ള പടന്ന, നാസർ മാങ്ങാട്, അബ്ദുള്ള മാസ്റ്റർ മുട്ടിൽ, അഷ്‌റഫ് കൊടുവള്ളി, ഹസീബ് റഹ്മാൻ, ബാലകൃഷ്ണൻ ...
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നഴ്സ് മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നഴ്സ് മരിച്ചു

ALAPPUZHA, LOCAL NEWS
അമ്പലപ്പുഴ: അമ്പലപ്പുഴയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി അന്തരിച്ചു. നീർക്കുന്നം കളത്തിൽ വിജയന്റെയും അമ്പിളിയുടെയും മകൾ ആര്യമോൾ (26) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. നഴ്സായ ആര്യമോൾ വിദേശത്ത് ജോലിക്ക് പോകാനുള്ള തയ്യാറെടുപ്പിനായി രണ്ട് മാസം മുമ്പാണ് ബെംഗളൂരുവിലെ ജോലി രാജിവെച്ച് നാട്ടിലെത്തിയത്. ഒരു മാസം മുമ്പ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. പിന്നീട് രോഗലക്ഷണങ്ങൾ വീണ്ടും പ്രകടമായതോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലും, അവിടെ നിന്ന് നില വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു....
മോഷണശ്രമത്തിനിടെ കള്ളൻ കിണറ്റിൽ വീണു; ഇതരസംസ്ഥാന തൊഴിലാളിയെ ഫയർഫോഴ്സ് പുറത്തെടുത്തു

മോഷണശ്രമത്തിനിടെ കള്ളൻ കിണറ്റിൽ വീണു; ഇതരസംസ്ഥാന തൊഴിലാളിയെ ഫയർഫോഴ്സ് പുറത്തെടുത്തു

KOZHIKODE, LOCAL NEWS
കോഴിക്കോട്: നന്തിബസാറിൽ മോഷണശ്രമത്തിനിടെ ഇതരസംസ്ഥാന തൊഴിലാളിയായ കള്ളൻ കിണറ്റിൽ വീണു. നന്തിബസാർ ടൗണിലെ 'നിസാർ മൻസിലിൽ' കുഞ്ഞബ്ദുള്ളയുടെ വീട്ടിലെ കിണറ്റിലാണ് ഇയാൾ വീണത്. ഇന്ന് രാവിലെ കുഞ്ഞബ്ദുള്ളയുടെ ഭാര്യ കിണറിന്റെ ഗ്രില്ല് തെന്നിമാറിയത് ശ്രദ്ധയിൽപ്പെട്ട് അത് നേരെയാക്കിയ ശേഷം വെള്ളം കോരുന്നതിനിടെയാണ് കിണറ്റിനുള്ളിൽ ആളെ കണ്ടത്. 24 അടിയോളം താഴ്ചയുള്ള കിണറ്റിൽ ആദ്യം തേങ്ങ വീണതാണെന്നാണ് വീട്ടമ്മ കരുതിയത്. എന്നാൽ ഉള്ളിലുണ്ടായിരുന്നയാൾ മുകളിലേക്ക് നോക്കിയതോടെയാണ് ആളാണെന്ന് തിരിച്ചറിഞ്ഞതും പേടിച്ച് നിലവിളിച്ചതും. നിലവിളി കേട്ടെത്തിയ കുഞ്ഞബ്ദുള്ളയും മകനും ഉടൻ തന്നെ കൊയിലാണ്ടി പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. കിണറിന്റെ ഗ്രില്ല് നീക്കി കുളിമുറി വഴി വീടിനുള്ളിലേക്ക് കയറാനുള്ള ശ്രമത്തിനിടെ കാൽ തെറ്റി കിണറ്റിലേക്ക് വീണതാകാമെന്നാണ് സംശയിക്കുന്നത്. സ്ഥലത്തെത്തിയ കൊയിലാണ്ടി പോലീസും ഫയർഫോഴ്സും ചേർന...
രാത്രി മൊബൈല്‍ ഫോണ്‍ മാതാവ് വാങ്ങി വെച്ചു; വീട് വിട്ടിറങ്ങിയ 13കാരി

രാത്രി മൊബൈല്‍ ഫോണ്‍ മാതാവ് വാങ്ങി വെച്ചു; വീട് വിട്ടിറങ്ങിയ 13കാരി

ERANANKULAM, LOCAL NEWS
എറണാകുളം: കരിമുകള്‍ സ്വദേശി അഫ്സലിന്റെ മകള്‍ ഫാത്തിമത്തൂല്‍ നിഹാലെ (13)യെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മുതലാണ് കുട്ടിയെ കാണാതായത്. രാത്രി 12 മണിയോടെയാണ് കുട്ടി വീടുവിട്ടിറങ്ങിയതെന്നാണ് നിഗമനം. നേരത്തെ കിടന്നുറങ്ങാത്തതിന്റെ പേരില്‍ അന്നേ ദിവസം രാത്രി കുട്ടിയുടെ മാതാവ് ഫോണ്‍ വാങ്ങി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീടിന്റെ വാതിലും ഗേറ്റും തുറന്നു കിടക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. അമ്പലമേട് പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്. കുട്ടി കരിമുകള്‍ ജംഗ്ഷനില്‍ എത്തുന്നത് വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ സമീപമേഖലകളിൽ വ്യാപകമായ തെരച്ചിൽ നടത്തിയിട്ടും ഇതുവരെ കുട്ടിയെ കണ്ടെത്താനായിട്ടില്ല. കാണാതാകുമ്പോൾ പച്ച ടീ ഷർട്ടും പാന്റ്സുമാണ് കുട്ടി ധരിച്ചിരുന്നത്. വസ്ത്രങ്ങളടങ്ങുന്ന ഒരു ബാഗും കയ്യിലുണ്ട്. കുട്ടിയെ കുറിച്ച് എന്തെങ്കി...
മലബാര്‍ എക്‌സ്പ്രസിലെ എ സി കമ്പാര്‍ട്ട്‌മെന്റില്‍ വിദ്യാര്‍ത്ഥിയുടെ ഒരു ലക്ഷത്തിന്റെ ലാപ്‌ടോപ്പ് മോഷ്ടിച്ചു, സിസിടിവി പരിശോധിച്ചു, യുവാവ് പിടിയില്‍

മലബാര്‍ എക്‌സ്പ്രസിലെ എ സി കമ്പാര്‍ട്ട്‌മെന്റില്‍ വിദ്യാര്‍ത്ഥിയുടെ ഒരു ലക്ഷത്തിന്റെ ലാപ്‌ടോപ്പ് മോഷ്ടിച്ചു, സിസിടിവി പരിശോധിച്ചു, യുവാവ് പിടിയില്‍

CRIME NEWS, KOZHIKODE, LOCAL NEWS
കോഴിക്കോട്: ട്രെയിന്‍ യാത്രികനായ വിദ്യാര്‍ത്ഥിയുടെ ഒരു ലക്ഷം രൂപ വിലവരുന്ന ലാപ്‌ടോപ്പ് മോഷ്ടിച്ച യുവാവിനെ പിടികൂടി. മലപ്പുറം തലക്കാട് കല്‍പകഞ്ചേരി സ്വദേശി അബു സാലിഹി(37)നെയാണ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന മലബാര്‍ എക്‌സ്പ്രസിലെ എ.സി കോച്ചിലാണ് മോഷണം നടന്നത്. വിദ്യാര്‍ത്ഥിയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധന നടത്തിയതിലൂടെ അബു സാലിഹിന്റെ സാനിധ്യം തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. റെയില്‍വേ പോലീസ് എസ്‌ഐ പ്രദീപ് കുമാര്‍, എഎസ്‌ഐ ഷെമീര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍വിജേഷ്, ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ ജോസ്, അഖിലേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അബുവിനെ പിടികൂടിയത്....
പാമ്പ് കടിച്ച ആനപ്പടി സ്വദേശി പാമ്പിനെയും കൂട്ടി ആശുപത്രിയിലെത്തി

പാമ്പ് കടിച്ച ആനപ്പടി സ്വദേശി പാമ്പിനെയും കൂട്ടി ആശുപത്രിയിലെത്തി

LOCAL NEWS
തിരൂർ: സംസ്ഥാനത്ത് പാമ്പുകടി ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ, കടിയേറ്റാലുടൻ പരിഭ്രാന്തരാകാതെ ജാഗ്രതയോടെ പ്രവർത്തിച്ച ആനപ്പടി സ്വദേശി നാസിം ശ്രദ്ധേയനായി. ഇന്ന് വൈകിട്ടോടെയാണ് നാസിമിന് പാമ്പ് കടിയേറ്റത്. ഇടതുകാലിലെ വിരലുകൾക്കിടയിലാണ് ഇദ്ദേഹത്തിന് കടിയേറ്റത്. ഭയപ്പെട്ടെങ്കിലും കടിച്ചത് വിഷപ്പാമ്പാണോ എന്ന് ഉറപ്പുവരുത്താനായി നാസിം ഉടൻ തന്നെ പാമ്പിനെ പിടികൂടി കുപ്പിയിലാക്കി. തുടർന്ന് പാമ്പിനെയുമായി നേരെ തിരൂർ ജില്ലാ ആശുപത്രിയിലെത്തുകയായിരുന്നു. ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിൽ നാസിമിനെ കടിച്ചത് വിഷമില്ലാത്ത നീർക്കോലിയാണെന്ന് സ്ഥിരീകരിച്ചു. ഇതോടെയാണ് ആശങ്കയ്ക്ക് വിരാമമായത്. ആശുപത്രിയിൽ നിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇദ്ദേഹം വീട്ടിലേക്ക് മടങ്ങി....
റോഡു സുരക്ഷ: സർക്കാർ തല കമ്മിറ്റികളിൽ റാഫിൻ്റെ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് : RAAF

റോഡു സുരക്ഷ: സർക്കാർ തല കമ്മിറ്റികളിൽ റാഫിൻ്റെ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് : RAAF

KOZHIKODE, LOCAL NEWS
കോഴിക്കോട്: പോലീസ്, മോട്ടോർ വാഹന, എക്സൈസ് എന്നീ വകുപ്പുകളും ജനപ്രതിനിധികളും ഒത്ത് ചേർന്ന് റോഡ് സുരക്ഷ,ലഹരി വ്യാപനം തടയൽ, ജലജന്യ രോഗ പ്രതിരോധം,ശുചിത്വ പരിപാലനം എന്നിവയ്ക്കായി വിപുലമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ സർക്കാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു അഭിപ്രായപ്പെട്ടു. റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം കോഴിക്കോട് ജില്ല പ്രവർത്തക സംഗമവും റോഡുസുരക്ഷ സമ്മേളനവും ഇസ്‌ലാമിക് യൂത്ത് സെൻ്റർ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം. കഴിഞ്ഞ മുപ്പത് വർഷക്കാലത്തെ സേവനങ്ങൾ കണക്കിലെടുത്ത് ബന്ധപ്പെട്ട സർക്കാർ തല കമ്മിറ്റികളിൽ റാഫിൻ്റെ പ്രാതിനികളെ കൂടി ഉൾപ്പെടുത്തി കാര്യക്ഷമമാക്കാൻ പുതുതായി നിലവിൽ വരുന്ന സർക്കാറിന്ന് കഴിയണമെന്നദ്ദേഹം പറഞ്ഞു. റാഫ് ജില്ല പ്രസിഡണ്ട് വിജയൻ ആലപ്രത്ത് അധ്യക്ഷനായിരുന്നു. സംസ്ഥാന ട്രഷറർ കെടിഎ സമദ്, അനീഷ് മലാപ്പറമ്പ്, ഹസ്സൻകച്ചേരി, ഹരിദാസൻ രാജൻ,എ...

MTN NEWS CHANNEL